കേരളത്തിലെ നദികള്‍: 114 ചോദ്യോത്തരങ്ങള്‍ ഒരു ലിങ്കില്‍

0

1) പാത്രക്കടവ് പദ്ധതി എവിടെയാണ്

കുന്തിപ്പുഴ

2) ഷോളയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്

ചാലക്കുടി പുഴ

3) കേരളത്തില്‍ ഏറ്റവും കൂടുതല്‍ നദികള്‍ ഒഴുകുന്ന ജില്ല

കാസര്‍കോട്

4) ചെങ്കുളം പദ്ധതി ഏത് നദിയിലാണ്

മുതിരപ്പുഴ

5) കല്‍പ്പാത്തിപ്പുഴ ഏത് നദിയുടെ പോഷക നദിയാണ്

ഭാരതപ്പുഴ

6) അരുവിക്കര അണക്കെട്ട് ഏത് നദിയിലാണ്

കരമനയാര്‍

7) ഏത് നദിയുടെ തീരത്താണ് ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത്

നെയ്യാര്‍

8) മുതിരപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്

പെരിയാര്‍

9) തൂതപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്

ഭാരതപ്പുഴ

10) സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി

കുന്തിപ്പഴ

11) തേക്കടി വന്യജീവി സങ്കേതം ഏത് നദിയുടെ തീരത്താണ്

പെരിയാര്‍

12) കുറുവ ദ്വീപ് ഏത് നദിയിലാണ്

കബനി നദി

13) ആതിരപ്പിള്ളി വെള്ളച്ചാട്ടം ഏത് നദിയിലാണ്

ചാലക്കുടിപ്പുഴ

14) ആറന്മുള വള്ളംകളി നടക്കുന്ന നദി

പമ്പാനദി

15) മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ നദികള്‍ സംഗമിക്കുന്ന സ്ഥലം

മൂന്നാര്‍

16) മീനച്ചിലാര്‍ ഏത് ജില്ലയിലെ പ്രധാന നദിയാണ്

കോട്ടയം

17) ധര്‍മ്മടം ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്

അഞ്ചരക്കണ്ടിപ്പുഴ

18) കേരളത്തില്‍ കിഴക്കോട്ട് ഒഴുകുന്ന നദികള്‍

കബനി, ഭവാനി, പാമ്പാര്‍

19) കബനി, ഭവാനി, പാമ്പാര്‍ എന്നി ഏത് നദിയുടെ പോഷകനദികളാണ്

കാവേരി

20) കബനി ഏത് സംസ്ഥാനത്തിലേക്ക് ഒഴുകുന്നു

കര്‍ണാടക

21) ഭവാനിയും പാമ്പാറും ഏത് സംസ്ഥാനത്തിലേക്ക് ഒഴുകുന്നു

തമിഴ്‌നാട്

22) കടലില്‍പ്പതിക്കുന്ന നദികളില്‍ ഏറ്റവും ചെറുത്

രാമപുരം പുഴ

23) രാമപുരം പുഴയുടെ നീളം

19 കിലോമീറ്റര്‍

24) കേരളത്തില്‍ ഏറ്റവും വടക്കേയറ്റത്തെ നദി

മഞ്ചേശ്വരം പുഴ

25) കേരളത്തിലെ ഏറ്റവും ചെറിയ നദി

മഞ്ചേശ്വരം പുഴ

26) മഞ്ചേശ്വരം പുഴയുടെ ഉത്ഭവസ്ഥാനം

ബാലെപ്പൂണി കുന്നുകള്‍

27) മഞ്ചേശ്വരം പുഴയുടെ പതനസ്ഥാനം

ഉപ്പളക്കായല്‍

28) മഞ്ചേശ്വരം പുഴയുടെ നീളം

17 കിലോമീറ്റര്‍

29) കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള നദി

നെയ്യാര്‍

30) നെയ്യാറിന്റെ ഉത്ഭവസ്ഥാനം

അഗസ്ത്യമല

31) നെയ്യാറിന്റെ പതനസ്ഥാനം

അറബിക്കടല്‍

32) മത്സ്യസമ്പത്ത് ഏറ്റവും കൂടുതലുള്ള കേരളത്തിലെ നദി

ചാലക്കുടിപ്പുഴ

33) ചാലക്കുടിപ്പുഴയുടെ പ്രഭവസ്ഥാനം

ആനമല

34) ചാലക്കുടിപ്പുഴയിലെ ജലവൈദ്യുത പദ്ധതികള്‍

പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍

35) ചാലക്കുടിപ്പുഴയുടെ പോഷകനദികള്‍

പറമ്പിക്കുളം, ഷോളയാര്‍

36) കേരളത്തില്‍ ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെട്ട നദി

ചാലിയാര്‍

37) ചാലിയാര്‍പ്പുഴയുടെ മറ്റൊരു പേര്

ബേപ്പൂര്‍പ്പുഴ

38) ചാലിയാറിന്റെ പ്രഭവസ്ഥാനം

തമിഴ്‌നാട്ടിലെ ഇളമ്പലേരിക്കുന്ന്

39) ചാലിയാറിന്റെ പതനസ്ഥാനം

അറബിക്കടല്‍

40) ചാലിയാറിന്റെ പതന സ്ഥാനത്തെ പട്ടണം ഏത്

ഫറോക്ക്

41) ചാലിയാറിന്റെ തീരപ്രദേശങ്ങളില്‍ ഏത് ലോഹത്തിന്റെ സാന്നിദ്ധ്യമാണുള്ളത്

സ്വര്‍ണം

42) ഇരുവഞ്ഞിപ്പുഴ, ചെറുപുഴ, കരിമ്പുഴ, ചാലിപ്പുഴ എന്നിവ ഏത് നദിയുടെ പോഷകനദികളാണ്

ചാലിയാര്‍

43) ചാലിയാറിന്റെ നീളം

169 കിലോമീറ്റര്‍

44) കേരളത്തിലെ നദികളില്‍ നീളത്തില്‍ നാലാം സ്ഥാനമുള്ള നദി

ചാലിയാര്‍

45) പ്രാചീനകാലത്ത് ബാരിസ് എന്ന പേരില്‍ അറിയപ്പെട്ട നദി

പമ്പ

46) ദക്ഷിണ ഭാഗീരഥി എന്ന് അറിയപ്പെടുന്ന നദി

പമ്പ

47) പമ്പയുടെ പ്രഭവ സ്ഥാനം

പുലച്ചിമല

47) പമ്പയുടെ ദാനം എന്നറിയപ്പെടുന്നത്

കുട്ടനാട്

48) പമ്പയുടെ നീളം എത്രയാണ്

176 കിലോമീറ്റര്‍

49) കേരളത്തിലെ നദികളില്‍ നീളത്തില്‍ മൂന്നാം സ്ഥാനത്തുള്ള നദി

പമ്പ

50) ശബരിഗിരി പദ്ധതി ഏത് നദിയിലാണ്

പമ്പ

kerala psc coaching kozhikode, kerala psc coaching calicut, silver leaf calicut, silver leaf kozhikode, silver leaf psc coaching kozhikode, silver leaf psc coaching calicut, silver leaf psc coaching academy kozhikode, silver leaf current affairs notes,

51) ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ മതസമ്മേളനമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത് ഏത് നദീതീരത്താണ്

പമ്പ

52) പ്രസിദ്ധമായ ചെറുകോല്‍പ്പുഴ ഹിന്ദുമത സമ്മേളനം നടക്കുന്നത് ഏത് നദീതീരത്താണ്

പമ്പ

53) കല്ലാര്‍, കക്കി, അഴുത, അച്ചന്‍കോവിലാര്‍, മണിമലയാര്‍, വരട്ടാര്‍ എന്നിവ ഏത് നദിയുടെ പോഷകനദികളാണ്

പമ്പ

54) മിനിപമ്പ പദ്ധതി ഏത് നദീതീരത്താണ്

ഭാരതപ്പുഴ

55) ഭാരതപ്പുഴയുടെ തീരത്തിലെ പ്രസിദ്ധമായ കലാരൂപം

തോല്‍പ്പാവക്കൂത്ത്

56) ഭാരതപ്പുഴയുടെ മറ്റൊരു പേര്

നിള

57) ഭാരതപ്പുഴയുടെ പതനസ്ഥാനം

അറബിക്കടല്‍

58) ഭാരതപ്പുഴ എവിടെ വച്ചാണ് അറബിക്കടലില്‍ പതിക്കുന്നത്

പൊന്നാനി

59) 12 വര്‍ഷത്തിലൊരിക്കല്‍ മാമാങ്കം (മാഘമകം) നടന്നിരുന്ന നദീതീരമേത്

ഭാരതപ്പുഴ

60) നിളയുടെ ഇതിഹാസകാരന്‍ എന്നറിയപ്പെടുന്നത് ആരാണ്

എം ടി വാസുദേവന്‍ നായര്‍

61) തൂതപ്പുഴ ഭാരതപ്പുഴയില്‍ പതിക്കുന്ന സ്ഥലം എവിടെ

കൂടല്ലൂര്‍

62) കേരളത്തിലെ ഏറ്റവും വലിയ റഗുലേറ്റര്‍ കം ബ്രിഡ്ജ് ആയ ചമ്രവട്ടം ഏത് നദിയിലാണ്

ഭാരതപ്പുഴ

63) കേരളത്തിലെ ഏറ്റവും നീളം കൂടിയ പാലം

ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ്

64) ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നീളം

978 മീറ്റര്‍

65) ഭാരതപ്പുഴയുടേയും പോഷകനദികളുടേയും കുറുകെ കെട്ടിയ അണക്കെട്ടുകളില്‍ ഏറ്റവും വലുത് ഏതാണ്

മലമ്പുഴ ഡാം

66) കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റിസര്‍വോയര്‍ (ജലസംഭരണി) ഏതാണ്

മലമ്പുഴ അണക്കെട്ട്

67) കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്നത്

മലമ്പുഴ ഉദ്യാനം

68) കേരളത്തിലെ ഏറ്റവും വിസ്തീര്‍ണമുള്ള നദീതടം ഏത് നദിയുടേതാണ്

ഭാരതപ്പുഴ

69) കുന്തിപ്പുഴയുടെ തീരത്ത് ധാരാളമായി കാണപ്പെടുന്ന വൃക്ഷമേതാണ്

കുന്തിരിക്ക മരം

70) സൈലന്റ് വാലിക്ക് ആ പേര് നല്‍കിയ ശാസ്ത്രജ്ഞന്‍ ആരാണ്

റോബര്‍ട്ട് വൈറ്റ്, ബ്രിട്ടീഷ് സസ്യശാസ്ത്രജ്ഞന്‍

71) സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി

കുന്തിപ്പുഴ

72) ആളിയാറിന് കുറുകെ ആളിയാര്‍ അണക്കെട്ട് നിര്‍മ്മിച്ചത് ഏത് സംസ്ഥാനമാണ്

തമിഴ്‌നാട്

73) തമിഴ്‌നാട് പരിപാലിക്കുകയും കേരളത്തിന് ഉടമസ്ഥാവകാശമുള്ളതുമായ അണക്കെട്ട്

പറമ്പിക്കുളം അണക്കെട്ട്

74) ശോകനാശിനിപ്പുഴയെന്ന് അറിയപ്പെടുന്നത്

കണ്ണാടിപ്പുഴ

75) കണ്ണാടിപ്പുഴയുടെ പ്രഭവസ്ഥാനം

ആനമല, പാലക്കാടിന്റെ കിഴക്കന്‍ അതിര്‍ത്തി

76) കണ്ണാടിപ്പുഴയെ ശോകനാശിനിയെന്ന് വിളിച്ചത്

എഴുത്തച്ഛന്‍

77) മലമ്പുഴ, വാളയാര്‍, കോരയാര്‍, വരട്ടാര്‍ എന്നീ പുഴകള്‍ ചേര്‍ന്ന് രൂപംകൊള്ളുന്ന നദി

കല്‍പ്പാത്തിപ്പുഴ

78) നിള, പേരാര്‍, പൊന്നാനിപ്പുഴ എന്നീ പേരുകളിലും അറിയപ്പെടുന്ന നദി

ഭാരതപ്പുഴ

79) ഭാരതപ്പുഴയുടെ പ്രഭവസ്ഥാനം

തമിഴ്‌നാട്ടിലെ ആനമല

80) കേരളത്തില്‍ നീളത്തിലും വലിപ്പത്തിലും രണ്ടാം സ്ഥാനത്തുള്ള നദി

ഭാരതപ്പുഴ

81) പെരിയാറിന്റെ മറ്റൊരു പേര്

ആലുവാപ്പുഴ

82) കേരളത്തിന്റെ മഞ്ഞനദി

കുറ്റ്യാടിപ്പുഴ

83) കേരളത്തിലെ ഇംഗ്ലീഷ് ചാനല്‍

മയ്യഴിപ്പുഴ

84) കരിമ്പുഴ എന്നറിയപ്പെടുന്നത്

കടലുണ്ടിപ്പുഴ

85) കേരളത്തിലെ ഗംഗ

ഭാരതപ്പുഴ

86) ചിറ്റൂര്‍പ്പുഴ എന്നറിയപ്പെടുന്നത്

കണ്ണാടിപ്പുഴ

87) ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ ഏത് നദിയുടെ തീരത്താണ്

പെരിയാര്‍

88) അദ്വൈത ആചാര്യനായ ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി ഏത് നദിയുടെ തീരത്താണ്

പെരിയാര്‍

89) പെരിയാറിന്റെ ശാഖകള്‍ക്കിടയിലെ വനപ്രദേശത്ത് സ്ഥിതി ചെയ്യുന്ന പക്ഷിസങ്കേതം

തട്ടേക്കാട് പക്ഷിസങ്കേതം

90) കേരളത്തിലെ വ്യവസായത്തിന്റെ എത്ര ശതമാനം പെരിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു

പെരിയാര്‍

91) കേരളത്തിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി

പെരിയാര്‍

92) കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ സ്ഥാപിച്ചിരിക്കുന്ന നദിയേത്

പെരിയാര്‍

93) കേരളത്തില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന നദി

പെരിയാര്‍

94) കേരളത്തിലെ ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളെ കൂടാതെ തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ പട്ടണത്തിലും ജലസേചനം നടത്തുന്ന നദി

പെരിയാര്‍

95) മംഗലപ്പുഴ, മാര്‍ത്താണ്ഡന്‍പുഴ എന്നിങ്ങനെ രണ്ട് ശാഖകളായി പെരിയാര്‍ പിരിയുന്നത് എവിടെ വച്ചാണ്

ആലപ്പുഴ

96) മംഗലപ്പുഴ എളന്തിക്കരയില്‍വച്ച് ഏത് നദിയിലാണ് പതിക്കുന്നത്

ചാലക്കുടിപ്പുഴ

97) മാര്‍ത്താണ്ഡന്‍പുഴയുടെ പതനസ്ഥാനം

വേമ്പനാട് കായലിന്റെ ഭാഗമായ വരാപ്പുഴ കായല്‍

98) കേരള ചരിത്രത്തില്‍ സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസല്‍ സ്ഥാപിച്ചത് എവിടെ

മുതിരപ്പുഴ

99) പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചത്

1940

100) പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണം ആരംഭിച്ചത്

1935

101) ഇടുക്കി പദ്ധതിയുടെ പവര്‍ഹൗസ് സ്ഥാപിച്ചിരിക്കുന്നത്

മൂലമറ്റം

102) ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ശേഷി

780 മെഗാവാട്ട്

103) മുല്ലക്കുടിയില്‍ വച്ച് പെരിയാറില്‍ ചേരുന്ന പോഷകനദി

മുല്ലയാര്‍

104) മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭാഗമായി രൂപം കൊണ്ട തടാകം

തേക്കടി തടാകം

105) തേക്കടി വന്യജീവി സങ്കേതത്തിന്റെ ആദ്യ പേര്

നെല്ലിക്കാംപെട്ടി വന്യജീവി സങ്കേതം

106) കേരളത്തിലെ ഏറ്റവും ജലസമൃദ്ധമായ നദി

പെരിയാര്‍

107) പെരിയാറിന്റെ ഉത്ഭവസ്ഥാനം എവിടെ

സുന്ദരമലയിലെ ശിവഗിരി കൊടുമുടി

106) കേരള സര്‍ക്കാരിന്റെ കണക്ക് അനുസരിച്ച് എത്ര കിലോമീറ്റര്‍ നീളമുള്ള ജലപ്രവാഹങ്ങളെയാണ് നദികളായി പരിഗണിക്കുന്നത്

15 കിലോമീറ്റര്‍

107) കേരളത്തിലെ ആകെ നദികളുടെ എണ്ണം

44

108) കേരളത്തില്‍ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം

41

109) കേരളത്തില്‍ കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം

3

110) കേരളത്തില്‍ എത്ര മീഡിയം നദികള്‍ ഉണ്ട്

4

111) കേരളത്തില്‍ എത്ര മൈനര്‍ നദികള്‍ ഉണ്ട്

40

112) കേരളത്തിലെ നദികളില്‍ മീഡിയം നദികളില്‍പ്പെടുന്നവ് ഏതാണ്

പെരിയാര്‍, ഭാരതപ്പുഴ, പമ്പ, ചാലിയാര്‍

113) കേരളത്തിലെ ഏറ്റവും നീളമുള്ള നദി

പെരിയാര്‍

114) പെരിയാറിന്റെ നീളം എത്രയാണ്

244

കേരളത്തിലെ നദികള്‍: 114 ചോദ്യോത്തരങ്ങള്‍ ഒരു ലിങ്കില്‍
80%
Awesome
  • Design
Comments
Loading...