അയിത്താചരണം ശിക്ഷാര്‍ഹമാക്കുന്ന വകുപ്പ്?

0

1) മാര്‍ഗ നിര്‍ദ്ദേശക തത്വങ്ങള്‍ എന്ന ആശയം ഏതു രാജ്യത്തിന്റെ ഭരണഘടനയില്‍ നിന്നുമാണ് കടമെടുത്തത്?

ഐറിഷ് ഭരണഘടന

2) തുല്യജോലിക്ക് തുല്യ വേതനം ലഭ്യമാക്കല്‍, പൊതു സിവില്‍ കോഡ് നിര്‍മ്മിക്കല്‍ എന്നിവ ഏതിന് ഉദാഹരണമാണ്?

മാര്‍ഗ നിര്‍ദ്ദേശ തത്വങ്ങള്‍

3) ഏതു കമ്മിറ്റിയുടെ ശുപാര്‍ശകളെ തുടര്‍ന്നാണ് മൗലിക കടമകങ്ങള്‍ ഉള്‍പ്പെടുത്തിയത്?

സ്വരണ്‍സിംഗ് കമ്മിറ്റി

4) ദേശീയ പതാകയേയും ഗാനത്തേയും ആദരിക്കല്‍, പൊതു മുതല്‍ സംരക്ഷിക്കല്‍ എന്നിവ എന്തിന് ഉദാഹരണമാണ്?

മൗലിക കടമകള്‍ക്ക്

5) അയിത്താചരണം ശിക്ഷാര്‍ഹമാക്കുന്ന വകുപ്പ്?

17-ാം വകുപ്പ്

6) അന്യായമായി തടഞ്ഞുവെച്ചയാളെ മോചിപ്പിക്കാന്‍ പുറപ്പെടുവിക്കുന്ന റിട്ട്?

ഹേബിയസ് കോര്‍പസ്

7) ഹേബിയസ് കോര്‍പസ് റിട്ട് പുറപ്പെടുവിക്കാന്‍ അധികാരമുള്ളത്?

സുപ്രീം കോടതിക്കും ഹൈക്കോടതിക്കും

8) അയിത്താചരണക്കുറ്റ നിയമം നിലവില്‍ വന്നത്?

1955 ജൂണില്‍

9) ബാലവേല നിരോധിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയിലെ ഏത് വകുപ്പാണ്?

24-ാം വകുപ്പ്

10) വ്യക്തികളെയോ സ്ഥാപനങ്ങളെയോ സ്വന്തം കര്‍ത്തവ്യം നിര്‍വഹിക്കാന്‍ അനുശാസിക്കുന്ന റിട്ട്?

മാന്‍ഡമസ്‌

Comments
Loading...