ഭരണഘടനാപരമായി ഇന്ത്യന്‍ യൂണിയന്‍ തലവന്‍?

0

1) അര്‍ഹതയില്ലാത്ത ഉദ്യോഗം വഹിക്കുന്നതില്‍ നിന്ന് തടയാനോ പദവി ഒഴിഞ്ഞു കിടക്കുന്നതായി പ്രഖ്യാപിക്കാനോ വേണ്ടി പുറപ്പെടുവിക്കുന്ന റിട്ട്?

ക്വോവാറന്റോ

2) അധികാരാതിര്‍ത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കീഴ്‌ക്കോടതയില്‍ നിന്ന് കേസ് മേല്‍ക്കോടതിയിലേക്ക് മാറ്റാന്‍ കല്‍പിക്കുന്ന റിട്ട്?

സെര്‍ഷ്യോററി

3) ഭരണഘടനാപരമായി ഇന്ത്യന്‍ യൂണിയന്‍ തലവന്‍?

രാഷ്ട്രപതി

4) രാഷ്ട്രപതിയുടെ ഔദ്യോഗിക കാലാവധി?

അഞ്ചുവര്‍ഷം

5) രാഷ്ട്രപതിയാകാന്‍ എത്ര വയസ്സ് പൂര്‍ത്തിയായിരിക്കണം?

35 വയസ്

6) രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കുന്നത്?

ഇലക്ഷന്‍ കമ്മീഷന്‍

7) സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കാനും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും അധികാരമുള്ളത്?

രാഷ്ട്രപതിക്ക്

8) അറ്റോര്‍ണി ജനറല്‍, കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍, ധനകാര്യ കമ്മീഷന്‍ അംഗങ്ങള്‍ എന്നിവരെ നിയമിക്കുന്നത്?

രാഷ്ട്രതി

9) രാഷ്ട്രപതി, ഉപരാഷ്ട്രതി, സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാര്‍ തുടങ്ങിയവരെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള ജനാധിപത്യമാര്‍ഗം?

ഇമ്പീച്ച്‌മെന്റ്

10) രാജ്യസഭയുടെ അധ്യക്ഷന്‍?

ഉപരാഷ്ട്രപതി

Comments
Loading...