ഇന്ത്യന്‍ ഭരണഘടനയുടെ സവിശേഷതകള്‍: പുതിയ 10-ാം ക്ലാസ് പാഠ പുസ്തകത്തിൽ നിന്നും

0

2024-ലെ അധ്യയന വര്‍ഷത്തില്‍ പ്രാബല്യത്തില്‍ വന്ന പത്താം ക്ലാസിലെ സാമൂഹിക ശാസ്ത്രം പാഠപുസ്തകത്തിലെ ഇന്ത്യന്‍ ഭരണഘടനയിലെ അധികാര വിന്യാസം എന്ന അധ്യായത്തില്‍ നിന്നും പി എസ് സി പരീക്ഷകള്‍ക്കായി തിരഞ്ഞെടുത്ത വിവരങ്ങള്‍

ഇന്ത്യന്‍ ഭരണഘടനയുടെ സവിശേഷതകള്‍

1. ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടന

  • ഒന്നര ലക്ഷത്തോളം വാക്കുകളടങ്ങിയ സമഗ്രവും വിപുലവുമായ രേഖ. രാജ്യത്തിന്റെ വൈവിധ്യവും വൈപുല്യവും പരിണിച്ചുള്ള വിശദമായ ഉള്ളടക്കം

2. പാര്‍ലമെന്ററി ജനാധിപത്യം

  • കാര്യനിര്‍വഹണ വിഭാഗത്തിലെ അംഗങ്ങള്‍ നിയമ നിര്‍മ്മാണസഭയില്‍ നിന്നുള്ളവര്‍ ആയിരിക്കും, നിയമനിര്‍മ്മാണ വിഭാഗം കാര്യനിര്‍വഹണവിഭാഗത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.

3. ദൃഢവും അയവുള്ളതുമായ ഘടന

  • ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാന്‍ പ്രത്യേക നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. എന്നാല്‍ മറ്റ് ചിലത് സാധാരണ നിയമനിര്‍മ്മാണ രീതിയില്‍ ഭേദഗതി ചെയ്യാവുന്നതാണ്.

4. മൗലികാവകാശങ്ങളും മൗലിക കര്‍ത്തവ്യങ്ങളും

  • ഓരോ വ്യക്തിക്കും രാഷ്ട്രം ഉറപ്പുവരുത്തണ്ട അടിസ്ഥാന അവകാശങ്ങള്‍.
  • പൗരര്‍ രാഷ്ട്രത്തോടും സമൂഹത്തോടും പാലിക്കേണ്ട ഉത്തരവാദിത്വങ്ങള്‍.

5. മാര്‍ഗനിര്‍ദ്ദേശക തത്വങ്ങള്‍

  • ഭാവി രാഷ്ട്രത്തിന്റെ സാമൂഹിക- സാമ്പത്തിക അഭിവൃദ്ധിക്കായി രാഷ്ട്രത്തിന് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍.

6. ദ്വിമണ്ഡല നിയമ നിര്‍മ്മാണ സഭകള്‍

  • മൊത്തം ജനത്തേയും പ്രതിനിധീകരിക്കുന്ന അധോസഭ (ലോകസഭ); നിയമനിര്‍മ്മാണത്തില്‍ രണ്ടാമതൊരു ചിന്തയ്ക്കായി സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന ഉപരിസഭ (രാജ്യസഭ) എന്നിങ്ങനെ രണ്ടു സഭകള്‍.

7. ശക്തമായ കേന്ദ്ര ഗവണ്‍മെന്റോടു കൂടിയ ഫെഡറലിസം

  • അധികാരം കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കുമായി വേര്‍തിരിച്ചിട്ടുണ്ട്. എങ്കിലും കേന്ദ്രത്തിന് മേല്‍ക്കൈ നല്‍കുന്ന ചില സവിശേഷാധികാരങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

8. സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിന്യായ വ്യവസ്ഥ

  • നിയമനിര്‍മ്മാണ, കാര്യനിര്‍വഹണ വിഭാഗങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കോടതി സംവിധാനം

9. സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങള്‍

  • ജനാധിപത്യവ്യവസ്ഥ വിപുലവും അര്‍ഥ പൂര്‍ണവുമാക്കുന്നതിന്, സ്വതന്ത്ര സ്വഭാവമുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍
Comments
Loading...