റിപ്പബ്ലിക് എന്ന ആശയത്തിന് ഇന്ത്യ കടപ്പെട്ടിരിക്കുന്നത് ഏത് രാജ്യത്തോടാണ്

0

1) ഇന്ത്യന്‍ ഭരണഘടനയിലെ ഭരണഘടനാ ഭേദഗതി ചട്ടങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് ഏത് രാജ്യത്തിന്റെ ഭരണഘടനാ മാതൃകയിലാണ്

ദക്ഷിണാഫ്രിക്ക

2) പാര്‍ലമെന്റില്‍ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന ഉപരിസഭ എന്ന ആശയം ഇന്ത്യന്‍ ഭരണഘടന ഏത് രാജ്യത്തു നിന്നുമാണ് കടം കൊണ്ടിട്ടുള്ളത്

അമേരിക്ക

3) പാര്‍ലമെന്റിന്റെ അധോസഭയായ ലോക്‌സഭയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍, മന്ത്രിസഭയുടെ ഉത്തരവാദിത്വം ലോക്‌സഭയോട് എന്നിവ ഏത് രാജ്യത്തു നിന്നാണ് കടം കൊണ്ടിട്ടുള്ളത്

ബ്രിട്ടന്‍

4) സുപ്രീംകോടതി എന്ന ആശയം ഏത് രാജ്യത്തിന്റെ ഭരണഘടനയില്‍ നിന്നുമാണ് ഇന്ത്യ കടം കൊണ്ടിട്ടുള്ളത്

അമേരിക്ക

5) സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്ന വിധം എന്നിവ ഏത് ഭരണഘടനയില്‍ നിന്നുമാണ് ഇന്ത്യ കടം കൊണ്ടിട്ടുള്ളത്

അമേരിക്ക

Learn Also: Who wrote Ashtadhyayi?

6) അടിയന്തരാവസ്ഥയില്‍ മൗലികാവകാശങ്ങള്‍ റദ്ദാക്കുന്ന ആശയം ഇന്ത്യയുടെ ഭരണഘടന എവിടെ നിന്നുമാണ് സ്വീകരിച്ചത്

ജര്‍മ്മനി

7) ശക്തമായ കേന്ദ്രത്തോടെയുള്ള ഫെഡറേഷന്‍ എന്ന ആശയം ഇന്ത്യ ഉള്‍ക്കൊണ്ടത് ഏത് രാജ്യത്തുനിന്നാണ്

കാനഡ

8) രാഷ്ട്ര നിര്‍ദ്ദേശക തത്വങ്ങള്‍ ഏത് രാജ്യത്തിന്റെ ഭരണഘടനയില്‍ നിന്നാണ് ഇന്ത്യ ഉള്‍ക്കൊണ്ടിരിക്കുന്നത്

അയര്‍ലന്റ്

9) പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് ഏത് രാജ്യത്തു നിന്നാണ് ഇന്ത്യ കടം കൊണ്ടിരിക്കുന്നത്.

അയര്‍ലന്റ്

10) റിപ്പബ്ലിക് എന്ന ആശയത്തിന് ഇന്ത്യ കടപ്പെട്ടിരിക്കുന്നത് ഏത് രാജ്യത്തോടാണ്

ഫ്രാന്‍സ്

80%
Awesome
  • Design
Comments
Loading...