എംഡിറ്റ് മെഗാ പ്ലെസ്‌മെന്റ്ൽ നൂറ് വിദ്യാർത്ഥികൾക്ക് ജോലി 

0

കോഴിക്കോട്: എം. ദാസൻ സഹകരണ എൻജിനീയറിങ് കോളജിൽ നടന്ന മെഗാ പ്ലേസ്മെന്റ് ഡ്രൈവ്ൽ നൂറിലേറെ വിദ്യാർത്ഥികൾക്ക് ജോലി ലഭിച്ചു. 3.5 ലക്ഷം മുതൽ 8 ലക്ഷം വരെ വാർഷിക ശമ്പളം കിട്ടുന്ന ജോലികളിലാണ് ഇവർ നിയമിതരാകുന്നത്.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി, പി.കെ. സ്റ്റീൽസ്, വി കെ സി, ജിതേഷ് കൺസ്ട്രക്ഷൻസ്, പാരിസൻസ്,ടെലി പെർഫോമൻസ്, ഡെൽറ്റ ,ക്യൂ കണക്ട്, ഫ്യൂച്ചർ ലാബ്, ടെക്‌ ബൈ ഹാർട്ട്, ഒപ്ടിമിസ്ട് ടെക് ഹബ്, പ്രൊമിനന്റ്, സാഫ് കോർ, ടെൻ സോടെക് തുടങ്ങി കേരളത്തിനകത്തും പുറത്തുമുള്ള ഇരുപതു കമ്പനികൾ പങ്കെടുത്തു. പ്ലെയ്സ്‌മെന്റ് ഡ്രൈവിൽ 250 ഓളം കുട്ടികൾ പങ്കെടുത്തു. 

എം ഡിറ്റ് വിദ്യാർത്ഥികൾക്ക് മാത്രമായി  15 ൽ പരം പ്ലെയ്സ്‌മെന്റ് പ്രോഗ്രാമുകൾ നടന്നു. ഇതിന് പുറമെയാണ്  മലബാർ മേഖലയിലെ വിദ്യാർത്ഥികൾക്ക് വേണ്ടി മെഗാ പ്ലെയ്സ്‌മെന്റ് ഡ്രൈവ് നടത്തിയത്. എം ഡിറ്റ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ എം ഡിറ്റ് ചെയർമാനും, കൺസ്യുമർ ഫെഡ് ചെയർമാനും കൂടിയായ എം മെഹബൂബ് ഉദ്ഘാടന ചെയ്‌തു. എം ഡിറ്റ് പ്രിൻസിപ്പൽ  ഡോ. പി. എം മഹീശൻ അധ്യക്ഷത വഹിച്ചു.  മൾട്ടി നാഷണൽ സ്ഥാപനങ്ങളായ ഐ ബി എം, ടി സി എസ്‌, എച്ച് സി ൽ, വിപ്രോ, എൽ ആന്റ് ടി, ഇൻഫോടെക്, ആക്‌സെന്റർ, ജി 10 എക്സ്, 6-ഡി  ടെക്നോളോജിസ്   തുടങ്ങിയ കമ്പനികളിൽ ഇതിനോടകം ജോലി നേടാൻ എംഡിറ്റ് വിദ്യാർത്ഥികൾക്ക് സാധിച്ചതായി എം ഡിറ്റ് ചെയർമാൻ എം മെഹബൂബ്  പറഞ്ഞു.

എംഡിറ്റ് മെഗാ പ്ലെസ്‌മെന്റ്ൽ നൂറ് വിദ്യാർത്ഥികൾക്ക് ജോലി 

80%
Awesome
  • Design
Leave a comment