അന്താരാഷ്ട്ര സംഘടനകള്‍: 50 ചോദ്യോത്തരങ്ങള്‍

0

1) ഏത് വര്‍ഷമാണ് ഫ്രാങ്ക്‌ളിന്‍ റൂസ്വെല്‍റ്റും വിന്‍സ്റ്റണ്‍ ചര്‍ച്ചിലും അറ്റ്‌ലാന്റിക് ചാര്‍ട്ടറില്‍ ഒപ്പുവച്ചത്

1941

2) വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്റെ ആസ്ഥാനം

ജനീവ

3) ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയുടെ പ്രഥമ യോഗത്തില്‍ പങ്കെടുത്ത രാജ്യങ്ങളുടെ എണ്ണം

51

4) വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്റെ ആസ്ഥാനം

ബ്രസല്‍സ്

5) ലീഗ് ഓഫ് നേഷന്‍സിന്റെ ആസ്ഥാനമായിരുന്നത്

ജനീവ

6) ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയുടെ ആദ്യ യോഗം നടന്നത് എവിടെ

ലണ്ടന്‍

7) ഏഷ്യാ-പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷന്റെ ആസ്ഥാനം

സിംഗപ്പൂര്‍

8) യുണൈറ്റഡ് നേഷന്‍സ് പ്രഖ്യാപനം ഒപ്പുവച്ച വര്‍ഷം

1942

9) ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ ആസ്ഥാനം

വാഷിങ്ടണ്‍ ഡിസി

10) ഐക്യരാഷ്ട്രസഭയുടെ മുന്‍ഗാമി എന്നറിയപ്പെടുന്നത്

ലീഗ് ഓപ് നേഷന്‍സ്

11) ഏത് മാസത്തിലാണ് ഐക്യരാഷ്ട്രസഭ പൊതുസഭ സമ്മേളിക്കുന്നത്

സെപ്തംബര്‍

12) വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ ആസ്ഥാനം

റോം

13) യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ആസ്ഥാനം

റോം

14) പില്‍ക്കാലത്ത് സെക്രട്ടറി ജനറല്‍ പദവിയിലെത്തിയ ആദ്യത്തെ ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥന്‍

കോഫി അന്നന്‍

15) ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലായി രണ്ടുപ്രാവശ്യം കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ വ്യക്തി

കുര്‍ട്ട് വാള്‍ഡ്‌ഹെം

16) ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് അസോസിയേഷന്റെ ആസ്ഥാനം

വാഷിങ്ടണ്‍ ഡിസി

17) കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്‌സിന്റെ ആസ്ഥാനം

മിന്‍സ്‌ക്

18) ഏത് വര്‍ഷമാണ് കോഫി അന്നന്‍ ഐക്യരാഷ്ട്രസഭയ്‌ക്കൊപ്പം സമാധാന നൊബേല്‍ പങ്കിട്ടത്

2001

19) സമാധാന നൊബേലിനര്‍ഹനായ ആദ്യത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍

ഡാഗ് ഹാമര്‍ഷോള്‍ഡ്

20) ഐക്യരാഷ്ട്ര സെക്രട്ടറി ജനറലായിരുന്ന കോഫി അന്നന്റെ രാജ്യം

ഘാന

silver leaf psc academy kozhikode

21) രാജിവച്ച ആദ്യത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍

ട്രിഗ്വേലി

22) ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്റെ ആസ്ഥാനം

ജനീവ

23) ഇസ്ലാമിക് ഡവലപ്‌മെന്റ് ബാങ്കിന്റെ ആസ്ഥാനം

ജിദ്ദ

24) ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായ ആദ്യ ഏഷ്യക്കാരനായ യു താന്റിന്റെ രാജ്യം

മ്യാന്‍മര്‍

25) നൊബെല്‍ സമ്മാനത്തിനര്‍ഹനായ രണ്ടാമത്തെ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍

കോഫി അന്നന്‍

26) മരക്കേഷ് ഉടമ്പടി പ്രകാരം ഗാട്ടിന് പകരം നിലവില്‍വന്ന സംഘടന

വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍

27) യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ആസ്ഥാനം

ഫ്രാങ്ക്ഫര്‍ട്ട്

28) വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്റെ ആസ്ഥാനം

ബ്രസല്‍സ്

29) ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡവലപ്‌മെന്റിന്റെ ആസ്ഥാനം

റോം

30) ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ് അസോസിയേഷന്‍ രൂപംകൊണ്ട വര്‍ഷം

1960

silver leaf psc academy calicut

31) ആസിയാന്റെ ആസ്ഥാനം

ജക്കാര്‍ത്ത

32) ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ ആസ്ഥാനം

റോം

33) ഓര്‍ഗനൈസേഷന്‍ ഫോര്‍ ആഫ്രിക്കന്‍ യൂണിറ്റിയുടെ ആസ്ഥാനം

ആഡിസ് അബാബ

34) ചേരിചേരാ പ്രസ്ഥാനത്തിന്റെ 1989-ലെ ഉച്ചകോടിയില്‍ രൂപംകൊണ്ട സംഘടന

ജി-15

35) വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ ആസ്ഥാനം

മാഡ്രിഡ്

36) പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ യുഎന്‍ സെക്രട്ടറി ജനറല്‍

ഡാഗ് ഹാമര്‍ഷോള്‍ഡ്

37) അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം

ഹേഗ്

38) ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ ഏത് വന്‍കരയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ളത്

യൂറോപ്പ്

39) ആഫ്രിക്കന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ ആസ്ഥാനം

അബിഡ്ജാന്‍

40) ഐക്യരാഷ്ട്ര പൊതുസഭയിലേക്ക് ഒരു രാജ്യത്തിന് എത്ര പ്രതിനിധികളെ അയക്കാം

5

silver leaf psc academy kozhikode

41) ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ആസ്ഥാനം

ദുബായ്

42) കോമണ്‍വെല്‍ത്ത് അംഗരാജ്യമായ റുവാണ്ട ഏത് രാജ്യത്തിന്റെ കോളനിയായിരുന്നു

ബെല്‍ജിയം

43) ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിങ് കണ്‍ട്രീസ് (ഒപ്പെക്) എന്ന സംഘടന രൂപം കൊണ്ട വര്‍ഷം

1960

44) ജി-7-ല്‍ അംഗത്വമുള്ള ഏക ഏഷ്യന്‍ രാജ്യം

ജപ്പാന്‍

45) പോര്‍ച്ചുഗലിന്റെ കോളനി ആയിരുന്നുവെങ്കിലും കോമണ്‍വെല്‍ത്തില്‍ അംഗമായ രാജ്യം

മൊസാംബിക്

46) ഇംഗ്ലീഷിനെ കൂടാതെ ഐക്യരാഷ്ട്രസഭയുടെ വര്‍ക്കിങ് ലാംഗ്വേജ് ഏതാണ്

ഫ്രഞ്ച്

47) ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡവലപ്‌മെന്റ് സ്ഥാപിതമായ വര്‍ഷം

1977

48) ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിന്റെ കാലാവധി എത്ര വര്‍ഷമാണ്

5

49) ഐക്യരാഷ്ട്ര സഭ ഔദ്യോഗികമായി നിലവില്‍വന്ന തിയതി

1945 ഒക്ടോബര്‍ 24

50) റോട്ടറി ഇന്റര്‍നാഷണലിന്റെ ആസ്ഥാനം ഏത് രാജ്യത്താണ്

യുഎസ്എ

അന്താരാഷ്ട്ര സംഘടനകള്‍: 50 ചോദ്യോത്തരങ്ങള്‍

80%
Awesome
  • Design
Leave a comment