പെലെയുടെ റെക്കോര്‍ഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മറികടന്നു; കറന്റ് അഫയേഴ്‌സ് ജനുവരി 5, 2021

0 1,475

1) കേരളത്തില്‍ എറണാകുളത്തു നിന്നും മംഗളുരു വരെ നീളുന്ന ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു.

ദൈര്‍ഘ്യം 444 കിലോമീറ്റര്‍

പദ്ധതി ചെലവ് 3226 കോടി രൂപ

കടന്നു പോകുന്നത്

ഏഴ് ജില്ലകളിലൂടെ. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവ.

പൈപ്പ് ലൈന്‍ ഇട്ടു തുടങ്ങിയത് 2009-ല്‍. ലക്ഷ്യമിട്ടത് 2016-ല്‍ പൂര്‍ത്തിയാക്കാന്‍.

പരിസ്ഥിതി സൗഹൃദവും കുറഞ്ഞ വിലയുള്ളതുമായ പൈപ്പ്ഡ് നാച്വറല്‍ ഗ്യാസ് വീടുകളില്‍ എത്തും.

വ്യവസായങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് (സി എന്‍ ജി) ലഭിക്കും.

2) ബ്രസീലിയന്‍ ഇതിഹാസ താരം പെലെയുടെ റെക്കോര്‍ഡ് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മറികടന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമായി റൊണാള്‍ഡോ.

757 ഗോളുകള്‍ എന്ന പെലെയുടെ റെക്കോര്‍ഡ് ഇറ്റാലിയന്‍ സീരി എയില്‍ യുഡിനെസിനെതിരെ രണ്ട് ഗോളുകള്‍ നേടി റൊണാള്‍ഡോ മറികടന്നു. 758 ഗോളുകളാണ് റൊണാള്‍ഡോ ഇതുവരെ നേടിയത്.

1035 മത്സരങ്ങളില്‍ നിന്ന് 19 സീസണുകളിലായി പോര്‍ച്ചുഗലിനും വിവിധ ക്ലബ്ബുകള്‍ക്കുമായിട്ടാണ് അദ്ദേഹം ഇത്രയും ഗോളുകള്‍ നേടിയത്. സ്‌പോര്‍ട്ടിങ് ലിസ്ബണ്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റ്‌സ് എന്നീ ക്ലബുകളിലാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.

4) സ്പാനിഷ് ലാലിഗയില്‍ ലയണല്‍ മെസ്സി 500 മത്സരം തികച്ചു. ബാഴ്‌സലോണ താരമായ മെസ്സി ഹുയസ്‌ക്കയ്ക്ക് എതിരെയാണ് ലാലിഗയിലെ 500-ാം മത്സരം കളിച്ചത്. 500 മത്സരം കളിക്കുന്ന ആദ്യ സ്പാനിഷുകാരനല്ലാത്ത താരം എന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലായി.

5) കേരളത്തില്‍ ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ് കൂടി. കേരള യുണൈറ്റഡ് എന്നാണ് ക്ലബിന്റെ പേര്. ജനീവയിലെ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് ഗ്രൂപ്പായ യുണൈറ്റഡ് വേള്‍ഡിന്റെ ഇന്ത്യയിലെ ആദ്യ ക്ലബാണ് കേരള യുണൈറ്റഡ്.

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ക്വാര്‍ട്‌സ് എഫ് സി എന്ന ക്ലബിനെ ഏറ്റെടുത്താണ് കേരള യുണൈറ്റഡ് എന്ന് നാമകരണം ചെയ്തത്. ഹോം ഗ്രൗണ്ട് എടവണ്ണ സീതിഹാജി സ്റ്റേഡിയം ആണ്.

# ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
Comments
Loading...