1. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആര്‍ച്ച് റെയില്‍പ്പാലമായ ജമ്മുകശ്മീരിലെ ചെനാബ് പാലം ജൂണ്‍ 6-ാം തിയതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു
2. പോളണ്ടിന്റെ പുതിയ പ്രസിഡന്റ്
കരോള്‍ നവ്‌റോസ്‌കി
3. ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റ്
ലീ ജേ മ്യൂങ്
4. മലയാളം സര്‍വകലാശലായുടെ പുതിയ വൈസ് ചാന്‍സലറായി ഡോ സി ആര്‍ പ്രസാദിനെ ഗവര്‍ണര്‍ നിയമിച്ചു
5. മഞ്ഞുമല വീണ് നശിച്ച സ്വിറ്റ്‌സര്‍ലന്‍ഡിലെ ഗ്രാമം- ബ്ലാറ്റന്‍
6. ഐക്യരാഷ്ട്ര പൊതുസഭയുടെ പുതിയ പ്രസിഡന്റായി ജര്‍മ്മനിയുടെ അനലീന ബാര്‍ബൊക്കിനെ തിരഞ്ഞെടുത്തു
7. കശ്മീരിലെ സങ്കല്‍ദാനില്‍നിന്നും റിയാസി ജില്ലയിലെ കത്രയിലേക്കുള്ള ആദ്യ തീവണ്ടിയാത്ര പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.
8. രാജ്യത്തെ ആദ്യത്തെ കേബിള്‍സ്റ്റേ റെയില്‍പ്പാലമായ അന്‍ജിഖാദ് പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു
9. കൊച്ചി കപ്പല്‍ശാലയ്ക്ക് നവരത്‌ന കമ്പനി പദവി
10. 78ാം കാന്‍ ചലച്ചിത്ര മേളയില്‍ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ പാംദോര്‍ നേടിയത്
ഇറാന്‍കാരനായ ജാഫര്‍ പനാഹി
11. ഉള്ളൂര്‍ എസ് പരമേശ്വരയ്യരുടെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം നേടിയ ജല ജമന്തികള്‍ എന്ന കവിതാ സമാഹാരത്തിന്റെ രചയിതാവ്
മഞ്ചു വെള്ളായണി
12. 18ാം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് കിരീടം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിന്.
13. ഫൈനലില്‍ പഞ്ചാബ് കിങ്‌സിനെ ആറ് റണ്‍സിന് തോല്‍പ്പിച്ചു.
14. ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം അമേരിക്കയുടെ കൊകോ ഗാഫ് നേടി. ഫൈനലില്‍ ബലാറസിന്റെ ആര്യാന സബലേങ്കയെ പരാജയപ്പെടുത്തി.
15. ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം സ്പാനിഷ് താരമായ അല്‍ക്കരാസ് നേടി. ഫൈനലില്‍ ഇറ്റലിയുടെ യാനിക് സിന്നറെ പരാജയപ്പെടുത്തി.
16. പായ് വഞ്ചിയില്‍ ലോകം ചുറ്റിയ ആദ്യ ഇന്ത്യന്‍ വനിതകളെന്ന ബഹുമതി കോഴിക്കോട് സ്വദേശിനി ലഫ്റ്റനന്റ് കമാന്‍ഡര്‍ കെ ദില്‍സനയും പുതുച്ചേരി സ്വദേശിനി ലഫ്റ്റനന്റ് കമാന്‍ഡര്‍ രൂപ എയും സ്വന്തമാക്കി. ഐ എന്‍ എസ് തരിണി എന്ന പായ് വഞ്ചിയിലായിരുന്നു യാത്ര.
17. യുവേഫ കോണ്‍ഫറന്‍സ് ലീഗ് ഫുട്‌ബോള്‍ കിരീടം ഇംഗ്ലീഷ് ക്ലബ് ചെല്‍സിക്ക്.
18. ഫൈനലില്‍ സ്പാനിഷ് ക്ലബ് റയല്‍ ബൈറ്റിസിനെ 41ന് കീഴടക്കി.
19. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ് വെല്‍ ഏകദിന ക്രിക്കറ്റില്‍നിന്നും വിരമിച്ചു.
20. ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹെൻട്രിച്ച് ക്ലാസന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ചു.
21. ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ പീയുഷ് ചൗള പ്രൊഫഷണല്‍ ക്രിക്കറ്റില്‍നിന്നും വിരമിച്ചു.
22. ഇംഗ്ലണ്ടിന്റെ മുന്‍ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാമിന് നൈറ്റ്ഹുഡ് പുരസ്‌കാരം നല്‍കും. പുരസ്‌കാരം ലഭിക്കുന്നതോടെ സര്‍ ഡേവിഡ് ബെക്കാം ആകും.
നോര്‍വെ ചെസില്‍ ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാള്‍സന് കിരീടം.
23. യുവേഫ നേഷന്‍സ് ലീഗ് കപ്പ് പോര്‍ച്ചുഗലിന്. ഫൈനലില്‍ സ്‌പെയിനിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 53ന് തോല്‍പ്പിച്ചു.
24. തായ്‌ലന്‍ഡിന്റെ ഒപാല്‍ സുചാത ചോങ്‌സി ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടു. ഹൈദരാബാദില്‍ നടന്ന മത്സരത്തിന്റെ ഫൈനലില്‍ എത്യോപ്യയുടെ ഹാസെ ദെറെജെയെ മറികടന്നാണ് ഒപാല്‍ 72ാം ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്.
25. ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എം എസ് സി ഐറീന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തി.
26. ഐക്യരാഷ്ട്രസഭയുടെ മൂന്നാം സമുദ്രസമ്മേളനം ഫ്രാന്‍സിലെ നീസില്‍ നടന്നു.
27. ഇരുട്ടിലും കാഴ്ച്ച സാധ്യമാക്കുന്ന ഇന്‍ഫ്രാറെഡ് കോണ്‍ടാക്ട് ലെന്‍സുകള്‍ ചൈന വികസിപ്പിച്ചു.
28. മുന്‍കേന്ദ്രമന്ത്രി സുഖ്‌ദേവ് സിങ് ദിന്‍ഡ്‌സ അന്തരിച്ചു.
29. പ്രമുഖ കെനിയന്‍ എഴുത്തുകാരന്‍ ഗൂഗി വാ തിയോംഗോ അന്തരിച്ചു.
30. ടൈഗര്‍മാന്‍ എന്നറിയപ്പെടുന്ന പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ വാല്‍മീക് ഥാപ്പര്‍ അന്തരിച്ചു.
31. ഗാന്ധി സിനിമയുടെ ഛായാഗ്രാഹകന്‍ ബില്ലി വില്ല്യംസ് അന്തരിച്ചു.
32. കംപ്യൂട്ടറുകളെ ജനകീയവല്‍ക്കരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച എഞ്ചിനീയര്‍ ബില്‍ അറ്റ്കിന്‍സണ്‍ അന്തരിച്ചു.
33. ബ്രിട്ടീഷ് സാഹിത്യകാരന്‍ ഫ്രെഡറിക് ഫോര്‍സിത്ത് അന്തരിച്ചു.
34. കേരളത്തിലെ ആദ്യ ചിത്രശലഭ സങ്കേതമാകുന്നത്
ആറളം വന്യജീവി സങ്കേതം
35. ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയായ സീക്രട്ട് ഇന്റലിന്‍സ് സര്‍വീസസിന്റെ (എംഐ6) മേധാവിയാകുന്ന ആദ്യ വനിത
ബ്ലെയ്‌സ് മെട്രവെലി
36. ടെസ്ലയുടെ റോബോട്ട് പദ്ധതിയുടെ തലപ്പത്ത് എത്തിയ ഇന്ത്യാക്കാരന്‍
അശോക് എള്ളുസ്വാമി
37. മാലദ്വീപ് ടൂറിസത്തിന്റെ ആഗോള അംബാസിഡറായ ഇന്ത്യന്‍ താരം
കത്രീന കൈഫ്
38. 2025-ലെ ജി 7 ഉച്ചകോടി വേദി
കാനഡ
39. തിരുവനന്തപുരം ജില്ലയിലെ ആദ്യ വനിതാ എക്‌സൈസ് ഇന്‍സ്‌പെക്ടറായി ചുമതലയേറ്റത്
ഡി രചന
40. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കുട്ടികള്‍ക്കായി ആരംഭിച്ച ഇന്റര്‍നെറ്റ് റേഡിയോ
റേഡിയോ നെല്ലിക്ക
41. ഹാരപ്പന്‍ സംസ്‌കാരത്തിന് 5000 വര്‍ഷം മുമ്പുള്ള ജനവാസ കേന്ദ്രം കണ്ടെത്തിയത് എവിടെയാണ്
ഗുജറാത്തിലെ കച്ചില്‍
42. ഇന്ത്യയിലെ ആദ്യ അണ്ടര്‍വാട്ടര്‍ മ്യൂസിയവും കൃത്രിമ പവിഴപ്പുറ്റും നിലവില്‍വരുന്നത്
മഹാരാഷ്ട്രയില്‍
43. ഉപഗ്രാധിഷ്ഠിത ഇന്റര്‍നെറ്റ് സേവന ലഭ്യമാക്കുന്നതിന് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ഇലോണ്‍ മസ്‌കിന്റെ കമ്പനി
സ്റ്റാര്‍ലിങ്ക്
44. സേവനങ്ങള്‍ വേഗത്തില്‍ മേല്‍വിലാസത്തില്‍ എത്തിക്കാനായി ഡിജിപിന്‍ (ഡിജിറ്റല്‍ പോസ്റ്റല്‍ ഇന്‍ഡെക്‌സ് നമ്പര്‍) ആവിഷ്‌കരിച്ച വകുപ്പ്
തപാല്‍ വകുപ്പ്
45. ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ച ത്രിരാഷ്ട്രങ്ങള്‍ ഏതെല്ലാം
കാനഡ, ക്രൊയേഷ്യ, സൈപ്രസ്
46. ഇന്ത്യന്‍ ജനസംഖ്യ ഇക്കൊല്ലം 146 കോടി കടക്കുമെന്ന് പ്രവചിച്ച അന്താരാഷ്ട്ര ഏജന്‍സി
ഐക്യരാഷ്ട്രസഭ
47. വിദ്വേഷ പ്രസംഗം തടയാന്‍ നിയമനിര്‍മ്മാണം നടത്തുന്ന സംസ്ഥാനം
കര്‍ണാടക
48. ഒരു ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിന്റെ രണ്ടിന്നിംഗ്‌സിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍
ഋഷഭ് പന്ത്
49. പോള്‍വാള്‍ട്ടില്‍ പന്ത്രണ്ടാം തവണയും ലോകറെക്കോര്‍ഡ് കുറിച്ച സ്വീഡിഷ് താരം
അര്‍മാന്‍ഡ് ഡ്യുപ്ലാന്റിസ്
50. 2025 ജൂണില്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ വനിതാ ടെന്നീസിലെ മുന്‍ലോക രണ്ടാം നമ്പര്‍ താരം
പെട്രോ ക്വിറ്റോവ
51. ബെര്‍ലിന്‍ ഓപ്പണ്‍ ടെന്നീസ് കിരീടം നേടിയത്
മര്‍ക്കേറ്റ വെണ്ടൊസോവ
52. ഉസ് ചെസ് കപ്പ് മാസ്‌റ്റേഴ്‌സില്‍ ജേതാവായ ഇന്ത്യന്‍ താരം
ആര്‍ പ്രഗ്നാനന്ദ
53. ശ്രീലങ്കന്‍ പാര്‍ലമെന്റ് ആദരിച്ച മലയാളി സിനിമാ താരം
മോഹന്‍ലാല്‍
54. നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്
ആര്യാടന്‍ ഷൗക്കത്ത്
55. ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ (എയ്മ) അക്ഷരമുദ്ര പുരസ്‌കാരം നേടിയത്
ശ്രീകുമാരന്‍ തമ്പി
56. 41 വര്‍ഷത്തിനുശേഷം ബഹിരാകാശത്ത് എത്തുന്ന ഇന്ത്യാക്കാരന്‍
ശുഭാംശു ശുക്ല
57. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍
ശുഭാംശു ശുക്ല
58. ശുഭാംശു ശുക്ല ബഹിരാകാശത്ത് എത്തിയ ദൗത്യം
ആക്‌സിയം 4
59. രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യാക്കാരന്‍
ശുഭാംശു ശുക്ല
60. ശുഭാംശു ശുക്ല ബഹിരാകാശത്ത് എത്തിയ ദൗത്യമായ ആക്‌സിയം 4 വിക്ഷേപിച്ച തിയതി
2025 ജൂണ്‍ 25
61. ആക്‌സിയം 4 ദൗത്യത്തിന്റെ മിഷന്‍ പൈലറ്റ്
ശുഭാംശു ശുക്ല
62. ആക്‌സിയം 4 ദൗത്യത്തില്‍ ശുഭാംശു ശുക്ലയുടെ സഹയാത്രികര്‍ ആരെല്ലാം
പെഗ്ഗി വിറ്റ്‌സണ്‍ (അമേരിക്ക), സ്ലാവോസ് ഉസ്‌നാസ്‌കി വിസ്‌നീസ്‌കി (പോളണ്ട്), ടിബോര്‍ കപു (ഹംഗറി)
63. ആക്‌സിയം 4 ദൗത്യത്തിലെ സഞ്ചാരികള്‍ സഞ്ചരിച്ച പേടകത്തിന്റെ പേര്
ഗ്രേസ്
64. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 50 കിലോമീറ്റര്‍ ദൂരത്തില്‍ ആക്രമണം നടത്താന്‍ ശേഷിയുള്ള ഡ്രോണ്‍
രുദ്രാസ്ത്ര
65. അര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന ആറ് നെല്ലിനങ്ങള്‍ വികസിപ്പിച്ച ഗവേഷണ സ്ഥാപനം
ഫിലിപ്പൈന്‍സിലെ മനില ആസ്ഥാനമായുള്ള അന്താരാഷ്ട്ര നെല്ല് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട്
66. നിര്‍മ്മിതബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലൈറ്റ് മെഷീന്‍ ഗണ്‍ വിജയകരമായി പരീക്ഷിച്ച രാജ്യം
ഇന്ത്യ
67. 1960കളില്‍ മലയാള സിനിമയില്‍ സജീവമായിരുന്ന നടന്‍ 2025 ജൂണില്‍ അന്തരിച്ചു. പേരെന്താണ്
ജി പി രവി
- Design