2022-ലെ വയലാര്‍ സാഹിത്യ പുരസ്‌കാരം എസ് ഹരീഷിന്റെ മീശയ്ക്ക്

0

2022-ലെ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ സാഹിത്യ പുരസ്‌കാരം എസ് ഹരിഷീന്റെ മീശ എന്ന നോവലിന് ലഭിച്ചു. ഹരീഷിന് ലഭിച്ചത്
46-ാമത്തെ വയലാര്‍ പുരസ്‌കാരമാണ്

ഒരു ലക്ഷം രൂപയും ശില്‍പി കാനായി കുഞ്ഞിരാമന്‍ നിര്‍മ്മിക്കുന്ന വെങ്കല ശില്‍പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം

അവാര്‍ഡ് തുക ആദായ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്

വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27-നാണ് പുരസ്‌കാരം നല്‍കുന്നത്

പുരസ്‌കാരം നല്‍കുന്ന വര്‍ഷത്തിന്റെ തൊട്ടുമുമ്പുള്ള ഡിസംബര്‍ 31-ന് അവസാനിക്കുന്ന തുടര്‍ച്ചയായ അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രഥമ പ്രസിദ്ധീകരണം നടത്തിയിട്ടുള്ള മലയാളത്തിലെ മൗലിക കൃതികളില്‍ നിന്നാണ് അവാര്‍ഡിന് അര്‍ഹമായ കൃതി തിരഞ്ഞെടുക്കുന്നത്.

കഥ, കവിത, നോവല്‍, വിമര്‍ശനം തുടങ്ങി ഏത് ശാഖയില്‍പ്പെട്ട കൃതികളും പുരസ്‌കാരത്തിന് അര്‍ഹമാണ്

2021-ലെ വയലാര്‍ സാഹിത്യ പുരസ്‌കാരം ബെന്യാമിനിന്റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ക്ക് എന്ന നോവലിനാണ് ലഭിച്ചത്

2022-ലെ വയലാര്‍ സാഹിത്യ പുരസ്‌കാരം എസ് ഹരീഷിന്റെ മീശയ്ക്ക്
silver leaf psc academy, silver leaf psc academy calicut, silver leaf academy, silver leaf, psc coaching kozhikode
Leave a comment