ശബ്ദവും വെളിച്ചവും: പ്രധാനപ്പെട്ട 25 ചോദ്യങ്ങള്‍

0

1) പ്രകാശത്തെക്കുറിച്ചുള്ള പഠനം-

ഓപ്റ്റിക്‌സ്

2) പ്രകാശ തരംഗങ്ങള്‍ അനുപ്രസ്ഥ തരംഗങ്ങള്‍ ആണെന്ന് കണ്ടെത്തിയത്-

അഗസ്റ്റിന്‍ ഫ്രെണല്‍

3) പ്രകാശം ഏറ്റവും കൂടുതല്‍ വേഗതില്‍ സഞ്ചരിക്കുന്ന മാധ്യമം ശൂന്യതയാണ് എന്ന് കണ്ടെത്തിയത്-

ലിയോണ്‍ ഫുക്കാള്‍ട്ട്

4) ജലത്തിലെ പ്രകാശത്തിന്റെ വേഗത-

2.2431 x 108 മീറ്റര്‍ പ്രതി സെക്കന്റ്

5) വായുവില്‍ പ്രകാശത്തിന്റെ വേഗത

2.981x 108 മീറ്റര്‍ പ്രതി സെക്കന്റ്

6) ശൂന്യതയില്‍ പ്രകാശത്തിന്റെ വേഗത

3×108 മീറ്റര്‍ പ്രതി സെക്കന്റ്

7) പ്രകാശസാന്ദ്രത ഏറ്റവും കൂടിയ മാധ്യമം-

വജ്രം

8) പ്രകാശം ഏറ്റവും കുറഞ്ഞ വേഗത്തില്‍ സഞ്ചരിക്കുന്ന മാധ്യമം-

വജ്രം

9) പ്രകാശ സാന്ദ്രത ഏറ്റവും കുറഞ്ഞ മാധ്യമം-

ശൂന്യത

10) ആദ്യമായി പ്രകാശത്തിന്റെ വേഗത കണക്കാക്കിയത്-

റോമര്‍

11) പ്രകാശം അതിന്റെ ഘടകവര്‍ണങ്ങളായി പിരിയുന്ന പ്രതിഭാസം-

പ്രകീര്‍ണനം

12) പച്ച ഗ്ലാസ് പേപ്പറിലൂടെ ചുവന്ന പുഷ്പത്തെ നോക്കുമ്പോള്‍ കാണുന്ന നിറം-

കറുപ്പ്

13) വീക്ഷണ സ്ഥിരത എത്ര സമയമാണ്-

1/16 സെക്കന്റ്

14) പ്രകാശത്തിന്റെ കണികാ സിദ്ധാന്തം ആവിഷ്‌കരിച്ചത്-

ഐസക് ന്യൂട്ടണ്‍

15) പ്രകാശത്തെക്കാള്‍ വേഗതയുള്ള കണങ്ങളായ ടാക്കിയോണുകളെ കണ്ടെത്തിയ മലയാളിയായ ശാസ്ത്രജ്ഞന്‍-

ഇ സി ജി സുദര്‍ശന്‍

16) ശബ്ദത്തെക്കുറിച്ചുള്ള പഠനം-

അക്കൗസ്റ്റിക്‌സ്

17) ശബ്ദ തീവ്രത അളക്കുന്ന യൂണിറ്റ്-

ഡെസിബല്‍

18) ആവൃത്തിയുടെ യൂണിറ്റ്-

ഹെര്‍ട്‌സ്

19) മനുഷ്യന്റെ ശ്രവണ പരിധി-

20 ഹെര്‍ട്‌സ് മുതല്‍ 20,000 ഹെര്‍ട്‌സ് വരെ

20) അള്‍ട്രാ സോണിക് ശബ്ദം പുറപ്പെടുവിക്കുന്ന ജീവികള്‍-

വവ്വാന്‍, ഡോള്‍ഫിന്‍

21) പ്രതിധ്വനി കേള്‍ക്കേണ്ട കുറഞ്ഞ അകലം-

17 മീറ്റര്‍

22) ശബ്ദതരംഗങ്ങളെ വൈദ്യുത സ്പന്ദനങ്ങളാക്കി മാറ്റുന്ന ഉപകരണം-

മൈക്രോഫോണ്‍

23) വൈദ്യുത സ്പന്ദനങ്ങളെ ശബ്ദോര്‍ജ്ജമാക്കി മാറ്റുന്ന ഉപകരണം-

ലൗഡ് സ്പീക്കര്‍

24) ഒരു സെക്കന്റില്‍ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണം-

ആവൃത്തി

25) ശബ്ദം ഏറ്റവും കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുന്നത്-

അലുമിനിയത്തില്‍

ശബ്ദവും വെളിച്ചവും: പ്രധാനപ്പെട്ട 25 ചോദ്യങ്ങള്‍
Comments
Loading...