- Advertisement -

- Advertisement -

കണ്ണ് അടിസ്ഥാന വിവരങ്ങള്‍

0

- Advertisement -

1. കണ്ണിനെക്കുറിച്ചുള്ള പഠനം

ഓഫ്ത്താല്‍മോളജി

2. കണ്ണിനെ തലയോട്ടിയില്‍ ഉറപ്പിച്ചിരിക്കുന്ന ഭാഗം

നേത്രകോടരം

3. നേത്രകോടരത്തില്‍ കണ്ണിനെ ഉറപ്പിച്ചിരിക്കുന്ന പേശികള്‍

ഓസ്‌കുലാര്‍ പേശികള്‍

4. കണ്ണിന്റെ കാവല്‍ക്കാരന്‍ എന്നറിയപ്പെടുന്നത്

കണ്‍പോള

5. കണ്ണിനുള്ളില്‍ കാണപ്പെടുന്ന ലെന്‍സ്

ബൈക്കോണ്‍വെക്‌സ് ലെന്‍സ്

6. കണ്ണിന്റെ മൂന്ന് പാളികള്‍

ദൃഢപടലം, രക്തപടലം, ദൃഷ്ടിപടലം

7. കണ്ണിന്റെ ബാഹ്യ പാളി

ദൃഢപടലം (സ്‌ക്‌ളീറ)

8. നേത്രഗോളത്തിന് ആകൃതി കൊടുക്കുന്ന കണ്ണിന്റെ ഭാഗം

ദൃഢപടലം

9. ദൃഢപടലത്തില്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്ന കണ്ണിന്റെ ഭാഗം

കോര്‍ണിയ

10. അന്തരീക്ഷത്തില്‍നിന്നും ഓക്‌സിജന്‍ ആഗിരണം ചെയ്യാന്‍ കഴിയുന്ന കണ്ണിന്റെ ഭാഗം

കോര്‍ണിയ

11. സൂര്യപ്രകാശം കണ്ണിനുള്ളിലേക്ക് പ്രവേശിക്കുന്ന കണ്ണിന്റെ ഭാഗം

കോര്‍ണിയ

12. രക്തക്കുഴലുകള്‍ കാണപ്പെടാത്ത ദൃഢപടലത്തിന്റെ ഭാഗം

കോര്‍ണിയ

13. ദൃഢപടലത്തില്‍ കോര്‍ണിയ ഒഴികെ ആവരണം ചെയ്തു കാണപ്പെടുന്ന ആവരണം

കണ്‍ജങ്‌റ്റൈവ (നേത്രപടലം)

14. കണ്‍മിഴിയേയും അകത്തെ കണ്‍പോളയേയും യോജിപ്പിക്കുന്ന ചര്‍മ്മപാളി

നേത്രപടലം

15. കണ്ണിന്റെ മധ്യപാളി

രക്തപടലം

16. രക്തക്കുഴലുകള്‍ ഏറ്റഴും കൂടുതല്‍ കാണപ്പെടുന്ന കണ്ണിന്റെ പാളി

രക്തപടലം

17. കണ്ണിലേക്ക് പ്രവേശിക്കുന്ന അമിതമായ പ്രകാശത്തെ ആഗിരണം ചെയ്യുന്ന പാളി

രക്തപടലം

18. കണ്ണിലെ കലകള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്ന കണ്ണിലെ പാളി

രക്തപടലം

17. രക്തപടലം ഇരുണ്ടനിറത്തില്‍ കാണപ്പെടുന്നതിനുള്ള കാരണം

മെലാനിന്‍

18. കണ്ണില്‍ കോര്‍ണിയയുടെ തൊട്ടുപുറകിലായി ലെന്‍സിന് മുന്നിലായി കാണപ്പെടുന്ന രക്തപടലത്തിന്റെ ഭാഗം

ഐറിസ്

19. ഐറിസിന് ഇരുണ്ട നിറം ഉണ്ടാകുന്നതിനുള്ള കാരണം

മെലാനിന്‍

20. ലെന്‍സിന്റെ മധ്യഭാഗത്തായി കാണപ്പെടുന്ന കണ്ണിലെ ഭാഗം

കൃഷ്ണമണി

21. പ്രകാശത്തിന്റെ തീവ്രതയ്ക്ക് അനുസരിച്ച് കണ്ണിനെ ക്രമപ്പെടുത്തുന്ന കണ്ണിലെ ഭാഗം

കൃഷ്ണമണി

22. പ്രകാശത്തിന്റെ തീവ്രതയ്ക്ക് അനുസരിച്ച് കൃഷ്ണമണിയെ സങ്കോച വികാസത്തിന് സഹായിക്കുന്ന പേശികള്‍

റേഡിയല്‍ പേശികളും വലയ പേശികളും

23. മങ്ങിയ പ്രകാശത്തില്‍ റേഡിയല്‍ പേശികള്‍

ചുരുങ്ങും

24. മങ്ങിയ പ്രകാശത്തില്‍ കൃഷ്ണമണി

വികസിക്കും

25. തീവ്ര പ്രകാശത്തില്‍ വലയ പേശികള്‍

ചുരുങ്ങും

26. തീവ്ര പ്രകാശത്തില്‍ കൃഷ്ണമണി

ചുരുങ്ങും

27. കണ്ണിലെ ലെന്‍സിന്റെ വക്രത വ്യത്യാസം വരുത്താന്‍ സഹായിക്കുന്ന പേശികള്‍

സീലിയറി പേശികള്‍

28. കണ്ണിന്റെ ആന്തരഭാഗം

ദൃഷ്ടിപടലം

29. പ്രകാശഗ്രാഹി കോശങ്ങള്‍ കൂടുതലായി കാണപ്പെടുന്ന ദൃഷ്ടിപടലത്തിലെ ഭാഗം

പീതബിന്ദു

30. പീതബിന്ദുവില്‍ കാണപ്പെടുന്ന രണ്ട് പ്രധാന കോശങ്ങള്‍

റോഡ് കോശങ്ങള്‍, കോണ്‍ കോശങ്ങള്‍

31. റോഡ് കോശങ്ങളില്‍ കാണപ്പെടുന്ന വര്‍ണകം

റൊഡോപ്‌സിന്‍

32. റൊഡോപ്‌സിന്റെ നിര്‍മ്മാണത്തിന് സഹായിക്കുന്ന പ്രോട്ടീനുകള്‍

ഓക്‌സിനും റെറ്റിനാലും

33. റൊഡോപ്‌സിന്റെ ഉല്‍പാദനത്തിന് സഹായിക്കുന്ന ജീവകം

ജീവകം എ

34. പ്രകാശത്തെ വൈദ്യുത സിഗ്നല്‍ ആക്കിമാറ്റുന്ന സെന്‍സറി പ്രോട്ടീന്‍ അടങ്ങിയ വര്‍ണകം

റൊഡോപ്‌സിന്‍

35. മങ്ങിയ വെളിച്ചത്തില്‍ കാഴ്ച്ചയ്ക്ക് സഹായിക്കുന്ന വര്‍ണകം

റൊഡോപ്‌സിന്‍

36. റൊഡോപ്‌സിന്‍ കണ്ടെത്തിയ ശാസ്ത്രജ്ഞന്‍

ഫ്രാന്‍സ് ക്രിസ്റ്റ്യന്‍ ബോള്‍

37. വിഷ്വല്‍ പര്‍പ്പിള്‍ എന്നറിയപ്പെടുന്ന വര്‍ണകം

റൊഡോപ്‌സിന്‍

38. കോണ്‍കോശങ്ങളില്‍ കാണപ്പെടുന്ന വര്‍ണകം

ഫോട്ടോപ്‌സിന്‍

39. ഫോട്ടോപ്‌സിന്റെ മറ്റൊരു പേര്

അയഡോക്‌സിന്‍

40. ഫോട്ടോപ്‌സിനുമായി ബന്ധപ്പെട്ട് നടത്തിയ പരീക്ഷണങ്ങള്‍ക്ക് 1967ല്‍ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞന്‍

ജോര്‍ജ് വാള്‍ഡ്

41. ഫോട്ടോപ്‌സിന്റെ ഉല്‍പാദനത്തിന് സഹായിക്കുന്ന ജീവകം

ജീവകം എ

42. മങ്ങിയ വെളിച്ചത്തില്‍ കാഴ്ച്ചയ്ക്ക് സഹായിക്കുന്ന കോശങ്ങള്‍

റോഡ് കോശങ്ങള്‍

43. നിറങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന കോശങ്ങള്‍

കോണ്‍ കോശങ്ങള്‍

44. വര്‍ണ്ണ ദര്‍ശനത്തിന് സഹായിക്കുന്ന വര്‍ണകം

ഫോട്ടോപ്‌സിന്‍

45. ദൃഷ്ടിപടലത്തില്‍ കാഴ്ച്ച സാധ്യമാകുന്ന ഭാഗം

പീതബീന്ദു

46. റെറ്റിനയില്‍ രൂപപ്പെടുന്ന പ്രതിബിംബത്തെ തലച്ചോറിലേക്ക് എത്തിക്കുന്ന നാഡീകോശങ്ങള്‍ ആരംഭിക്കന്ന ഭാഗം

അന്ധബിന്ദു

47. കാഴ്ച്ച എന്ന അനുഭവം ഉണ്ടാകുന്ന തലച്ചോറിലെ ഭാഗം

സെറിബ്രം

48. റെറ്റിനയില്‍നിന്നും തലച്ചോറിലേക്ക് ദൃശ്യവിവരങ്ങള്‍ കൈമാറുന്ന നാഡി

ഒപ്റ്റിക് നാഡി

49. ഒരു വസ്തുവിനെ പൂര്‍ണമായും വ്യക്തമായും കാണുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ അകലം

25 സെന്റിമീറ്റര്‍

50. കണ്ണിന്റെ മുന്‍ഭാഗമായ കോര്‍ണയക്കും ലെന്‍സിനും ഇടയിലുള്ള അറ

അക്വസ് അറ

51. അക്വസ് അറയില്‍ നിറഞ്ഞിരിക്കുന്ന ദ്രവം

അക്വസ് ദ്രവം

52. അക്വസ് ദ്രവം ഉണ്ടാകുന്നത്

രക്തത്തില്‍നിന്ന്

53. കണ്ണിന് ആവശ്യമായ പോഷകങ്ങളും ഓക്‌സിജനും ലഭിക്കുന്നതിന് സഹായിക്കുന്ന ദ്രവം

അക്വസ് ദ്രവം

54. കണ്ണിലെ ലെന്‍സിനും റെറ്റിനയ്ക്കും ഇടയിലുള്ള അറ

വിട്രിയസ് അറ

55. വിട്രിയസ് അറയില്‍ നിറഞ്ഞിരിക്കുന്ന ദ്രവം

വിട്രിയസ് ദ്രവം

56. നേത്രഗോളത്തിനും കണ്ണിനും ആകൃതി നല്‍കുന്നതിന് സഹായിക്കുന്ന ദ്രവം

വിട്രിയസ് ദ്രവം

57. നേത്രഗോളത്തിന്റെ ഏകദേശ ഭാരം

ഏഴ് ഗ്രാം

58. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതല്‍ മാറ്റിവയ്ക്കപ്പെട്ട അവയവം

കണ്ണ്

59. പകല്‍ സമയത്ത് മൂങ്ങയ്ക്ക് കാഴ്ച്ച ഇല്ലാത്തതിന് കാരണം

റെറ്റിനയില്‍ കോണ്‍കോശങ്ങള്‍ ഇല്ലാത്തതു കൊണ്ട്

60. ഗര്‍ഭസ്ഥശിശുവില്‍ കണ്ണ് രൂപപ്പെടുന്നത്

രണ്ട് ആഴ്ച്ച പ്രായമാകുമ്പോള്‍

61. ഗര്‍ഭസ്ഥശിശുവില്‍ കണ്ണുനീര്‍ ഗ്രന്ഥി പ്രവര്‍ച്ചിച്ചു തുടങ്ങുന്നത്

6 മുതല്‍ 8 ആഴ്ച്ച പ്രായമാകുമ്പോള്‍

62. കണ്ണുനീരില്‍ കാണപ്പെടുന്ന എന്‍സൈം

ലൈസോസൈം

63. ബാക്ടീരിയ രോഗങ്ങളില്‍നിന്നും കണ്ണിനെ സംരക്ഷിക്കുന്ന എന്‍സൈം

ലൈസോസൈം

64. കണ്ണിലെ മര്‍ദം അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം

ടോണോമീറ്റര്‍

65. കണ്ണില്‍ വയ്ക്കുന്ന ലെന്‍സിന്റെ പവര്‍ അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം

ഫോസിമീറ്റര്‍

66. രാത്രികാലങ്ങളില്‍ പട്ടികളുടെ കണ്ണ് തിളങ്ങുന്നതിന് കാരണം

ടപ്പേറ്റം ലുസിഡം എന്ന ആവരണം

67. കണ്ണില്‍ രൂപപ്പെടുന്ന പ്രതിബിംബത്തിന്റെ പ്രത്യേകത

ചെറുതും തലകീഴായതും

68. ഒരു വസ്തുവിനെ രണ്ട് കണ്ണുകള്‍ ഉപയോഗിച്ച് ഒരേ സമയം കാണുന്നതാണ്

ബൈനോക്കുലര്‍ വിഷന്‍

69. രണ്ട് കണ്ണുകളും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ വസ്തുക്കളുടെ അകലം, ആഴം എന്നിവയെക്കുറിച്ച് കൃത്യമായ ബോധ്യം ലഭിക്കുന്നതിനെ പറയപ്പെടുന്നത്

സ്റ്റീരിയോപ്‌സിസ്

70. അകലെയുള്ള വസ്തുക്കളെ കാണാന്‍ കഴിയുന്നതും അടുത്തുള്ള വസ്തുക്കളെ കഴിയാത്തതുമായ കണ്ണിന്റെ അവസ്ഥ

ദീര്‍ഘദൃഷ്ടി

71. നേത്രഗോളത്തിന് നീളം കുറഞ്ഞു പോകുന്നത് കൊണ്ട് വസ്തുവിന്റെ പ്രതിബിംബം റെറ്റിനയുടെ പുറകില്‍ രൂപപ്പെടുന്നത് മൂലം കണ്ണിനുണ്ടാകുന്ന രോഗാവസ്ഥ

ദീര്‍ഘദൃഷ്ടി

72. ദീര്‍ഘദൃഷ്ടി പരിഹരിക്കാന്‍ ഉപയോഗിക്കുന്ന ലെന്‍സ്

കോണ്‍വെക്‌സ് ലെന്‍സ് (സംവ്രജന ലെന്‍സ്)

73. അടുത്തുള്ള വസ്തുക്കളെ കാണാന്‍ കഴിയുകയും അകലെയുള്ള വസ്തുക്കളെ കാണാന്‍ കഴിയാത്തതുമായ കണ്ണിന്റെ രോഗാവസ്ഥ

ഹ്രസ്വദൃഷ്ടി

74. നേത്രഗോളത്തിന്റെ നീളം സാധാരണയില്‍നിന്നും കൂടുതന്ന് കാരണം വസ്തുക്കളുടെ പ്രതിബിംബം റെറ്റിനയുടെ മുന്നില്‍ പതിയുന്നത് മൂലം കണ്ണിനുണ്ടാകുന്ന രോഗാവസ്ഥ

ഹ്രസ്വദൃഷ്ടി

75. ഹ്രസ്വദൃഷ്ടി പരിഹരിക്കുന്നതിനുപയോഗിക്കുന്ന ലെന്‍സ്

കോണ്‍കേവ് ലെന്‍സ് (വിവ്രജന ലെന്‍സ്)

76. കോര്‍ണിയയുടെയോ ലെന്‍സിന്റെയോ വക്രതയിലുണ്ടാകുന്ന വ്യത്യാസം മൂലം ഒരു വസ്തുവിന്റെ കൃത്യമല്ലാത്തതും പൂര്‍ണ്ണമല്ലാത്തതുമായ പ്രതിബിംബം റെറ്റിനയില്‍ രൂപപ്പെടുന്ന കണ്ണിന്റെ രോഗാവസ്ഥ

വിഷമദൃഷ്ടി

77. വിഷമദൃഷ്ടി പരിഹരിക്കാനുപയോഗിക്കുന്ന ലെന്‍സ്

സിലിണ്ട്രിക്കല്‍ ലെന്‍സ്

78. നിറങ്ങളെ വ്യക്തമായി തിരിച്ചറിയാന്‍ കഴിയാത്ത കണ്ണിന്റെ രോഗാവസ്ഥ

വര്‍ണ്ണാന്ധത

79. ഡാള്‍ട്ടനിസം എന്നറിയപ്പെടുന്ന രോഗാവസ്ഥ

വര്‍ണ്ണാന്ധത

80. വര്‍ണ്ണാന്ധതയെക്കുറിച്ച് ആദ്യമായി പഠനം നടത്തിയ ശാസ്ത്രജ്ഞന്‍

ജോണ്‍ ഡാള്‍ട്ടണ്‍

81. കോണ്‍കോശങ്ങളിലുള്ള പിഗ്മെന്റുകളായ ചുവപ്പ്, നീല, പച്ച എന്നിവയില്‍ രണ്ടോ മൂന്നോ എണ്ണം ഇല്ലാതാവുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന വര്‍ണ്ണാന്ധത

മോണോക്രോമസി

82. കോണ്‍കോശങ്ങളില്‍ കാണപ്പെടുന്ന ചുവപ്പ്, നീല, പച്ച എന്നീ പിഗ്മെന്റുകളില്‍ ഒന്നുമാത്രം ഇല്ലാതാവുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന വര്‍ണ്ണാന്ധത

ഡൈക്രോമസി

83. കോണ്‍കോശങ്ങളില്‍ കാണപ്പെടുന്ന ചുവപ്പ്, നീല, പച്ച എന്നീ പിഗ്മെന്റുകളെല്ലാം ഉത്തേജിക്കപ്പെടുമ്പോള്‍

വസ്തു വെളുത്ത നിറത്തില്‍ കാണപ്പെടുന്നു

84. കോണ്‍കോശങ്ങളില്‍ കാണപ്പെടുന്ന ചുവവ്വ്, നീല, പച്ച എന്നീ പിഗ്മെന്റുകള്‍ ഒന്നും തന്നെ ഉത്തേജിപ്പിക്കപ്പെടുന്നില്ല എങ്കില്‍

വസ്തു കറുത്ത നിറത്തില്‍ കാണപ്പെടുന്നു

85. വര്‍ണ്ണന്ധതി നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്ന ടെസ്റ്റ്

ഇഷിഹാര ടെസ്റ്റ്

86. ജീവകം എ-യുടെ അഭാവം മൂലം രാത്രികാലങ്ങളില്‍ വ്യക്തമായ കാഴ്ച്ച ഇല്ലാതെയാകുന്ന കണ്ണിന്റെ രോഗാവസ്ഥ

നിശാന്ധത

87. നേത്രഗോളത്തിലെ മര്‍ദ്ദം കൂടുന്നത് മൂലമുണ്ടാകുന്ന നേത്രരോഗം

ഗ്ലോക്കോമ

88. നിശബ്ദ കാഴ്ച അപഹാരന്‍ എന്നറിയപ്പെടുന്ന രോഗം

ഗ്ലോക്കോമ

89. ദീപങ്ങള്‍ക്ക് ചുറ്റും വലയങ്ങള്‍ രൂപപ്പെടുന്നത് പോലെ തോന്നപ്പെടുന്ന രോഗാവസ്ഥ

ഗ്ലോക്കോമ

90. പ്രായം കൂടുന്നതിന് അനുസരിച്ച് കണ്ണിലെ ലെന്‍സിന്റെ സുതാര്യത നഷ്ടപ്പെടുന്ന രോഗാവസ്ഥ

തിമിരം

91. ലോകത്തില്‍ ആദ്യമായി തിമിര ശസ്ത്രക്രിയ നടത്തിയത്

സുശ്രുത മഹര്‍ഷി

92. തിമിരം നീക്കം ചെയ്ത ആദ്യത്തെ ആധുനിക യൂറോപ്യന്‍ നേത്ര വിദഗ്ധന്‍

ജാക്വസ് ഡേവിയല്‍

93. സുശ്രുത മഹര്‍ഷി രചിച്ച ആയുര്‍വേദ ഗ്രന്ഥം

സുശ്രുത സംഹിത

94. നേത്രാവരണ്തതിന് ഉണ്ടാകുന്ന ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍

ചെങ്കണ്ണ്

95. പിങ്ക് ഐ എന്നറിയപ്പെടുന്ന രോഗം

ചെങ്കണ്ണ്

96. പ്രായം കൂടുന്നതിന് അനുസരിച്ച് കണ്ണിലെ ഇലാസ്തികത നഷ്ടപ്പെടുന്ന രോഗാവസ്ഥ

വെള്ളെഴുത്ത്

97. കണ്ണിലെ കൃഷ്ണമണി ഈര്‍പ്പരഹിതവും അതാര്യവുമായി മാറുന്ന രോഗാവസ്ഥ

മാലക്കണ്ണ്

98. അമിതമായ ചര്‍മ്മമോ സബ്ക്യൂട്ടേനസ് കൊഴുപ്പോ നീക്കം ചെയ്യുന്നതിനുള്ള കണ്‍പോളകളുടെ പ്ലാസ്റ്റിക് സര്‍ജറി

ബ്ലെഫഫോ പ്ലാസ്റ്റി

99. ഹ്രസ്വദൃഷ്ടി, ദീര്‍ഘദൃഷ്ടി, അസ്റ്റിഗ്മാറ്റിസം എന്നിങ്ങനെ കണ്ണിനെ ബാധിക്കുന്ന റിഫ്രാക്ടീവ് പിശകുകള്‍ മാറ്റുന്നതിനുള്ള നൂതന മാര്‍ഗം
ലാസിക് സര്‍ജറി

കണ്ണ് അടിസ്ഥാന വിവരങ്ങള്‍

- Advertisement -

- Advertisement -

Leave a comment

- Advertisement -