ദൈവ കണം എന്നറിയപ്പെടുന്നത്

0

1) ഒരു മൂലകത്തിന്റെ എല്ലാ സ്വഭാവവും കാണിക്കുന്ന ഏറ്റവും ചെറിയ കണം-

ആറ്റം

2) ആറ്റം എന്ന വാക്കിന്റെ അര്‍ത്ഥം

വിഭജിക്കാന്‍ കഴിയാത്തത്

3) ആധുനിക സിദ്ധാന്തം അനുസരിച്ച് ആറ്റം വിഭജിക്കാന്‍ സാധിക്കാത്തത് അല്ല. അതിസൂക്ഷ്മ കണങ്ങളാല്‍ നിര്‍മ്മിതമാണ്. ഈ കണങ്ങളില്‍ പ്രധാനപ്പെട്ടവ ഏതെല്ലാം-

പ്രോട്ടോണ്‍, ഇലക്ട്രോണ്‍, ന്യൂട്രോണ്‍

4) ആറ്റത്തിലെ മൗലിക കണങ്ങള്‍ ഏതെല്ലാം-

പ്രോട്ടോണ്‍, ഇലക്ട്രോണ്‍, ന്യൂട്രോണ്‍

5) പ്രോട്ടോണ്‍, ഇലക്ട്രോണ്‍, ന്യൂട്രോണ്‍ എന്നിവയെ മൗലിക കണങ്ങള്‍ എന്ന് വിളിക്കാന്‍ കാരണം

ഇവയുടെ ക്രമീകരണത്തിലെ വ്യത്യാസമാണ് വിവിധതരം മൂലകങ്ങള്‍ ഉണ്ടാകാന്‍ കാരണം

6) ആറ്റത്തിലെ സബ് അറ്റോമിക് കണങ്ങള്‍ക്ക് ഉദാഹരണങ്ങള്‍-

പോസിട്രോണ്‍, മീസോണ്‍, ന്യൂട്രിനോ

7) ആറ്റത്തില്‍ ഇതുവരെ എത്ര സബ് അറ്റോമിക് കണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്-

ഇരുനൂറിലേറെ

8) ആറ്റത്തിലെ മൗലിക കണങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന കണങ്ങള്‍ അറിയപ്പെടുന്ന പേര്-

ക്വാര്‍ക്കുകള്‍

9) ആറ്റത്തിലെ നെഗറ്റീവ് ചാര്‍ജുള്ള കണങ്ങള്‍-

ഇലക്ട്രോണ്‍

10) 1897-ല്‍ ഡിസ്ചാര്‍ജ് ട്യൂബ് പരീക്ഷണങ്ങളിലൂടെ ഇലക്ട്രോണുകള്‍ കണ്ടെത്തിയത് ആരാണ്-

ജെ ജെ തോംസണ്‍

11) ജെ ജെ തോംസണ്‍ അവതരിപ്പിച്ച ആറ്റം മാതൃകയുടെ പേര്-

പ്ലം പുഡിങ് മാതൃക

12) 1886-ല്‍ ഡിസ്ചാര്‍ജ് ട്യൂബ് പരീക്ഷണങ്ങളിലൂടെ പദാര്‍ത്ഥങ്ങളില്‍ പോസിറ്റീവ് ചാര്‍ജുള്ള കണങ്ങളുടെ സാന്നിദ്ധ്യം പ്രവചിച്ച ജര്‍മന്‍ ശാസ്ത്രജ്ഞന്‍-

ഗോള്‍ഡ്‌സ്റ്റെയിന്‍

13) ആറ്റത്തിന്റെ ന്യൂക്ലിയസിലുള്ള പോസിറ്റീവ് ചാര്‍ജുള്ള കണങ്ങള്‍-

പ്രോട്ടോണ്‍

14) പ്രോട്ടോണ്‍ കണ്ടുപിടിച്ചത്-

ഏണസ്റ്റ് റുഥര്‍ഫോര്‍ഡ്

15) റുഥര്‍ഫോര്‍ഡിന്റെ ആറ്റം മാതൃക അറിയപ്പെടുന്ന പേര്-

സൗരയൂഥ മാതൃക

16) 1932-ല്‍ ആറ്റത്തിന്റെ ന്യൂക്ലിയസിലുള്ള ചാര്‍ജില്ലാത്ത കണങ്ങളായ ന്യൂട്രോണുകളെ കണ്ടെത്തിയ ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍-

ജയിംസ് ചാഡ്വിക്ക്

17) ആറ്റത്തിലെ പ്രോട്ടോണുകളുടേയും ഇലക്ട്രോണുകളുടേയും എണ്ണം-

തുല്യമാണ്

18) ആറ്റത്തിന് ചാര്‍ജ് ഇല്ല. ന്യൂക്ലിയസിന്റെ ചാര്‍ജ്-

പോസിറ്റീവ്

19) ഒരു മൂലകത്തിന്റെ ഐഡന്റിറ്റി കാര്‍ഡ് എന്ന് അറിയപ്പെടുന്നത്-

പ്രോട്ടോണ്‍

20) പ്രോട്ടോണിന്റെ എണ്ണമാണ് ഒരു ആറ്റത്തിന്റെ

അറ്റോമിക സംഖ്യ

21) ആറ്റത്തിന്റെ കേന്ദ്രഭാഗമായ ന്യൂക്ലിയസിലുള്ള പ്രോട്ടോണുകളുടേയും ന്യൂട്രോണുകളുടേയും ആകെ എണ്ണം-

അറ്റോമിക മാസ് (ആറ്റമിക പിണ്ഡം)

22) രസതന്ത്രത്തിന്റെ പിതാവ്-

റോബര്‍ട്ട് ബോയില്‍

23) ആധുനിക രസതന്ത്രത്തിന്റെ പിതാവ്-

ലാവോസിയര്‍

24) ഐക്യരാഷ്ട്ര സംഘടന രസതന്ത്ര വര്‍ഷമായി ആചരിച്ചത്-

2011

25) സ്ഥിതി ചെയ്യാന്‍ സ്ഥലം ആവശ്യമുള്ളതും ഭാരമുള്ളതുമായ ഏതൊരു വസ്തുവിനേയും വിളിക്കുന്ന പേര്-

ദ്രവ്യം

26) ആറ്റത്തിന്റെ മുഴുവന്‍ മാസും കേന്ദ്രീകരിച്ചിരിക്കുന്നത്-

ന്യൂക്ലിയസ്സില്‍

27) ആറ്റത്തിന്റെ വലിപ്പം ന്യൂക്ലിയസിനെക്കാള്‍ എത്ര മടങ്ങ് വലുതാണ്-

105

28) ഒരു ആറ്റത്തിലെ പ്രോട്ടോണിന്റേയും ഇലക്ട്രോണിന്റേയും മാസുകള്‍ തമ്മിലുള്ള അനുപാതം-

1836: 1

29) ഇലക്ട്രോണിന്റെ മാസ്-

9.109 X 10-31 കിലോഗ്രാം

30) ഇലക്ട്രോണിന്റെ ചാര്‍ജ്-

1.602 x 10-19 കൂളോം

31) ഓയില്‍ ഡ്രോപ്പ് പരീക്ഷണത്തിലൂടെ ഇലക്ട്രോണിന്റെ ചാര്‍ജ് കണ്ടെത്തിയത്-

മില്ലിക്കണ്‍

32) കാഥോഡ് റേ പരീക്ഷണങ്ങളിലൂടെ ഇലക്ട്രോണിന്റെ മാസും ഇലക്ട്രിക്കല്‍ ചാര്‍ജും തമ്മിലുള്ള അനുപാതം കണ്ടെത്തിയത്-

ജെ ജെ തോംസണ്‍

33) ലോഹങ്ങളുടെ ചാലകത നിര്‍ണയിക്കുന്നത്-

ഇലക്ട്രോണ്‍

34) ഒരു പദാര്‍ത്ഥത്തിന്റെ രാസസ്വഭാവം നിര്‍ണയിക്കുന്നത്-

ഇലക്ട്രോണ്‍

35) ഒരു ആറ്റത്തിന്റെ വിരലടയാളം എന്ന് അറിയപ്പെടുന്നത്-

പ്രോട്ടോണ്‍

36) ഒരു ആറ്റത്തിലെ ഏറ്റവും ഭാരം കൂടിയ മൗലിക കണം-

ന്യൂട്രോണ്‍

37) ന്യൂക്ലിയസ്സില്‍ ന്യൂട്രോണ്‍ ഇല്ലാത്ത മൂലകം-

ഹൈഡ്രജന്‍

38) ആധുനിക ആറ്റം സിദ്ധാന്തം രൂപീകരിച്ചത്-

ജോണ്‍ ഡാള്‍ട്ടണ്‍

39) ഒരേ അറ്റോമിക സംഖ്യയും വ്യത്യസ്ത പിണ്ഡസംഖ്യയുമുള്ള, ഒരേ മൂലകത്തിന്റെ വിവിധ രൂപങ്ങളാണ്-

ഐസോടോപ്പുകള്‍

40) ഒരേ പിണ്ഡസംഖ്യയും വ്യത്യസ്ത അറ്റോമിക സംഖ്യയും ഉള്ളവ മൂലകങ്ങള്‍-

ഐസോബാറുകള്‍

41) ട്രിഷിയം, പ്രോട്ടിയം, ഡ്യൂട്ടീരിയം എന്നിവ ഏതിന്റെ ഐസോടോപ്പുകള്‍ ആണ്-

ഹൈഡ്രജന്‍

42) ഹൈഡ്രജന്റെ റേഡിയോ ആക്ടീവതയുള്ള ഹൈഡ്രജന്റെ ഐസോടോപ്പ്-

ട്രിഷിയം

43) ഏറ്റവും കൂടുതല്‍ ഐസോടോപ്പുകള്‍ ഉള്ള മൂലകം-

ടിന്‍

44) ഹൈഡ്രജന്റെ ഏത് ഐസോടോപ്പും ഓക്‌സിജനും ചേര്‍ന്നാണ് ഘനജലം രൂപംകൊള്ളുന്നത്-

ഡ്യുട്ടീരിയം

45) 1789-ല്‍ മൂലകങ്ങളെ ലോഹങ്ങള്‍ എന്നും അലോഹങ്ങള്‍ എന്നും വേര്‍തിരിച്ചത്-

അന്റോയിന്‍ ലാവോസിയര്‍

46) 1807-ല്‍ അറ്റോമിക സിദ്ധാന്തം മുന്നോട്ടുവച്ച ബ്രിട്ടീഷ് രസതന്ത്രജ്ഞന്‍-

ജോണ്‍ ഡാള്‍ട്ടണ്‍

47) ന്യൂട്രോണുകളുടെ എണ്ണം തുല്യമായ ആറ്റങ്ങള്‍ അറിയപ്പെടുന്ന പേര്-

ഐസോടോണുകള്‍

48) ഒരേ തന്മാത്രാ വാക്യവും വ്യത്യസ്ത ഘടനാവാക്യവുള്ള സംയുക്തങ്ങളാണ്-

ഐസോമെറുകള്‍

49) ഒരേ രാസഗുണങ്ങളുള്ള മൂലകം വ്യത്യസ്ത ഭൗതികാവസ്ഥകളില്‍ കാണപ്പെടുന്നതിനെ അലോട്രോപ്പി എന്ന് പറയുന്നു. ഓക്‌സിജന്റെ അലോട്രോപ്പ് ഏതാണ്?

ഓസോണ്‍

50) ടൈറ്റാനിയത്തിന്റെ ലോഹധാതു ഏതാണ്-

ഇല്‍മനൈറ്റ്

51) വിഷമദ്യ ദുരന്തത്തിന് കാരണമായ ആല്‍ക്കഹോള്‍ ഏതാണ്-

മീഥൈല്‍ ആല്‍ക്കഹോള്‍

52) കലോറിക മൂല്യം ഏറ്റവും കൂടിയ ഇന്ധനം-

ഹൈഡ്രജന്‍

53) ഓക്‌സിജന്‍ കണ്ടുപിടിച്ചത് ആരാണ്-

ജോസഫ് പ്രീസ്റ്റ്‌ലി

54) ഹൈഡ്രജന് ആ പേര് നല്‍കിയത്-

ലാവോസിയ

55) ഗ്രീന്‍ വിട്രിയോള്‍ എന്നറിയപ്പെടുന്ന പദാര്‍ത്ഥം-

ഫെറസ് സള്‍ഫേറ്റ്

56) പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വാതകം-

ഹൈഡ്രജന്‍

57) ദ്രവ്യത്തിന്റെ അഞ്ച് മുതല്‍ ഏഴ് വരെയുള്ള അവസ്ഥകളുടെ പേരുകള്‍ ക്രമത്തില്‍ എഴുതുക-

ബോസ് ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ്, ഫെര്‍മിയോണിക് കണ്ടന്‍സേറ്റ്, ക്വാര്‍ക്ക് ഗ്ലുവോണ്‍ പ്ലാസ്മ

58) ദൈവ കണം എന്നറിയപ്പെടുന്നത്-

ഹിഗ്‌സ് ബോസോണ്‍

59) ഏത് അളവിന്റെ യൂണിറ്റാണ് കെല്‍വിന്‍-

താപനില

60) പ്രകാശ തീവ്രതയുടെ യൂണിറ്റ് ഏതാണ്-

കാന്‍ഡല

61) എസ് ഐ യൂണിറ്റ് സമ്പ്രദായത്തിലെ അടിസ്ഥാന അളവുകള്‍ എത്രയെണ്ണം-

ഏഴ്

62) ഒരു വസ്തുവിലെ തന്മാത്രകളുടെ ആകെ ഗതികോര്‍ജ്ജമാണ്-

താപം

63) പ്രവൃത്തിയുടെ യൂണിറ്റ്-

ജൂള്‍

64) പവറിന്റെ യൂണിറ്റ്-

വാട്ട്

65) സ്ഥാനം കൊണ്ടോ സ്‌ട്രെയിന്‍ കൊണ്ടോ ഒരു വസ്തുവിന് ലഭിക്കുന്ന ഊര്‍ജ്ജം-

സ്ഥിതികോര്‍ജ്ജം

66) പ്രവൃത്തി ചെയ്യാനുള്ള കഴിവ്-

ഊര്‍ജ്ജം

67) ഭൂമിയിലെ എല്ലാ ഊര്‍ജ്ജത്തിന്റേയും ഉറവിടം-

സൂര്യന്‍

Comments
Loading...