PSC New Pattern Questions: ഇഎംഎസ് നമ്പൂതിരിപ്പാടിനെ സംബന്ധിച്ച് ചുവടെ നല്‍കിയിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായത് ഏതെല്ലാമാണ്

0

1) ചുവടെപ്പറയുന്നവയില്‍ ശരിയല്ലാത്ത പ്രസ്താവന ഏതാണ്?

എ. ഉന്നത ജോലികള്‍ തദ്ദേശീയര്‍ക്ക് നല്‍കുക എന്നതാണ് മലയാളി മെമ്മോറിയലിന്റെ ലക്ഷ്യം

ബി. തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക് എന്നതാണ് മലയാളി മെമ്മോറിയലിന്റെ മുദ്രാവാക്യം

സി. തിരുവിതാംകൂര്‍ രാജാവായിരുന്നു ശ്രീമൂലം തിരുനാളിന് 1891 ജനുവരി 1-ന് മലയാളി മെമ്മോറിയല്‍ സമര്‍പ്പിച്ചു

ഡി. ഡോ പല്‍പ്പുവാണ് മലയാളി മെമ്മോറിയലില്‍ ആദ്യം ഒപ്പുവച്ചത്

ഉത്തരം- ഡി

2) പട്ടിക ഒന്നില്‍ നല്‍കിയിരിക്കുന്ന സംഭവങ്ങള്‍, പട്ടിക രണ്ടില്‍ നല്‍കിയിരിക്കുന്ന വര്‍ഷങ്ങള്‍ എന്നിവ ശരിയായി ക്രമീകരിച്ച് ശരിയുത്തരം എഴുതുക

പട്ടിക 1 പട്ടിക 2

എ. വൈക്കം സത്യാഗ്രഹം 1. 1946
ബി. പുന്നപ്ര വയലാര്‍ സമരം 2. 1896
സി. ഗുരുവായൂര്‍ സത്യാഗ്രഹം 3. 1924
ഡി. ഈഴവ മെമ്മോറിയല്‍ 4. 1931

എ) എ-1, ബി-3, സി-4, ഡി-2
ബി) എ-3, ബി-1, സി-4, ഡി-2
സി) എ-3, ബി-1, സി-2, ഡി-4
ഡി) എ-3, ബി-2, സി-1, ഡി-4

ഉത്തരം- ബി

3) ചുവടെപ്പറയുന്ന വന്യജീവി സങ്കേതങ്ങള്‍, കേരളത്തില്‍ അവ സ്ഥിതി ചെയ്യുന്ന ജില്ലകള്‍ എന്നിവ ശരിയായ രീതിയില്‍ ക്രമീകരിക്കുക

എ. ചെന്തുരുണി 1. കൊല്ലം
ബി. ചിമ്മിനി 2. തൃശൂര്‍
സി. കുറുഞ്ഞിമല 3. ഇടുക്കി
ഡി. കൊട്ടിയൂര്‍ 4. കണ്ണൂര്‍

എ) എ-1, ബി-2, സി-3, ഡി-4
ബി) എ-2, ബി-1, സി-3, ഡി-4
സി) എ-1, ബി-2, സി-4, ഡി-3
ഡി) എ-2, ബി-1, സി-4, ഡി-3

ഉത്തരം- എ

4) കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിനെ സംബന്ധിച്ച് ചുവടെ നല്‍കിയിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായത് ഏതെല്ലാമാണ്

1. ഒന്നേകാല്‍ കോടി മലയാളികള്‍ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്

2. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി

3. സംസ്ഥാന അടിയന്തരാവസ്ഥയെ തുടര്‍ന്ന് (അനുച്ഛേദം 356) സ്ഥാനം ഒഴിഞ്ഞ ആദ്യ മുഖ്യമന്ത്രി

എ) 1, 2 എന്നിവ മാത്രം ബി) 1, 3 എന്നിവ മാത്രം സി) 2, 3 എന്നിവ മാത്രം ഡി) 1, 2, 3 എന്നിവ

ഉത്തരം ഡി

5) ചുവടെപ്പറയുന്ന കേരളത്തിലെ ഗവര്‍ണര്‍മാര്‍ സ്ഥാനം വഹിച്ചിരുന്ന കാലയളവിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും ആദ്യത്തേതില്‍ നിന്നും അവസാനത്തേതിലേക്ക് എന്ന രീതിയില്‍ ശരിയായി ക്രമീകരിക്കുക

  1. എച്ച് ആര്‍ ഭരദ്വാജ് 2. ഷീല ദീക്ഷിത്, 3. ജസ്റ്റിസ് പി സദാശിവം, 4. നിഖില്‍ കുമാര്‍, 5. ആരിഫ് മുഹമ്മദ്ഖാന്‍

എ) 1-4-3-2-5 ബി) 1-4-2-3-5 സി) 1-3-4-2-5 ഡി) 1-2-4-3-5

ഉത്തരം-ബി

silver leaf psc academy, silver leaf kerala psc academy, silver leaf psc coaching center, silver leaf psc coaching kozhikode, silver leaf psc coaching center calicut, silver leaf psc academy, silver leaf psc ldc coaching, silver leaf psc coaching, psc coaching kozhikode, village field assistant coaching, village field assistant psc coaching, psc coaching kozhikode,
80%
Awesome
  • Design
Comments
Loading...