പിഐബിയില്‍ സോഷ്യല്‍ മീഡിയ എക്‌സിക്യൂട്ടീവ്: മാധ്യമപ്രവര്‍ത്തകര്‍ക്ക് അപേക്ഷിക്കാം

0 576

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്  കീഴിലുള്ള  പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ തിരുവനന്തപുരം ഓഫീസില്‍, സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ് തസ്തികയിൽ കരാർ അടിസ്ഥാനത്തില്‍   അപേക്ഷ ക്ഷണിക്കുന്നു.  ജേർണലിസം, മാസ് കമ്മ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ് ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 36000 രൂപയാണ്.

യൂട്യൂബ്, ഫേസ്ബുക്ക്‌ , ട്വിറ്റർ തുടങ്ങിയ സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള അറിവും, അവ കൈകാര്യം ചെയ്യുന്നതിലുള്ള പ്രാപ്തിയും, രണ്ട് വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയവും അത്യാവശ്യ യോഗ്യതകളാണ്. മലയാളവും ഇംഗ്ലീഷും ടൈപ്പിംഗും വിവർത്തനവും അനായാസം കൈകാര്യം ചെയ്യാനറിയുന്നവരും, വേർഡ് ,എക്സൽ, ഗ്രാഫിക്സ് ഡിസൈനിങ്, തുടങ്ങിയവയിൽ അടിസ്ഥാന കഴിവുള്ളവരുമാകണം. 

കൂടുതൽ വിവരങ്ങൾ www.becil.com ൽ  ലഭ്യമാണ്.

താല്പര്യമുള്ളവർക്ക് അപേക്ഷകൾ www.becilregistration.comwww.becil.com എന്നീ വെബ്സൈറ്റുകൾ വഴി ഒക്ടോബർ 31 നകം സമർപ്പിക്കാം.

പിഐബിയില്‍ സോഷ്യല്‍ മീഡിയ എക്‌സിക്യൂട്ടീവ്: മാധ്യമപ്രവര്‍ത്തകര്‍ക്ക് അപേക്ഷിക്കാം
80%
Awesome
  • Design
Comments
Loading...