പി സി മഹലനോബിസ് ആരംഭിച്ച പ്രസിദ്ധീകരണം ഏത്

0

1) മുംബൈ തുറമുഖത്തിന്റെ തിരക്ക് കുറയ്ക്കാന്‍ നിര്‍മ്മിക്കപ്പെട്ട തുറമുഖങ്ങള്‍ ഏവ

കാണ്ട്‌ല, നവഷേവ

2) ഇന്ത്യയുടെ വടക്കന്‍ സമതലങ്ങളില്‍ കാണപ്പെടുന്ന 3 പ്രധാന മേഖലകള്‍

ഭാബര്‍, ടെറായ്, എക്കല്‍ സമതലങ്ങള്‍

3) ദീര്‍ഘകാല അടിസ്ഥാനത്തില്‍ കര്‍ഷകന് ആവശ്യമായ വായ്പ കുറഞ്ഞ നിരക്കില്‍ നല്‍കുന്നതിന് വേണ്ടി സ്ഥാപിച്ച ബാങ്ക്

ഭൂവികസന ബാങ്ക്

4) സുവര്‍ണ വിപ്ലവം എന്നറിയപ്പെടുന്നത് ഏത് ഉല്‍പാദനത്തെയാണ്

പഴം, പച്ചക്കറി

5) നിതി ആയോഗിന്റെ ദാരിദ്ര്യ സൂചിക പ്രകാരം ശുദ്ധജല ലഭ്യത പ്രശ്‌നം ഏറ്റവും കുറവുള്ള സംസ്ഥാനം

പഞ്ചാബ്

6) അടിയന്തരാവസ്ഥ എന്ന വ്യവസ്ഥ ഏത് രാജ്യത്തിന്റെ ഭരണഘടനയില്‍ നിന്നാണ് ഇന്ത്യ കടം കൊണ്ടത്

ജര്‍മ്മന്‍ ഭരണഘടന

7) ഇന്ത്യയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിയമസാധുത നല്‍കിയ കമ്മിറ്റി ഏതാണ്

പി കെ തുംഗന്‍ കമ്മിറ്റി

8) ഇന്ത്യന്‍ ഭരണഘടനയില്‍ വിദ്യാഭ്യാസം എന്ന വിഷയം ഉള്‍പ്പെടുന്ന ലിസ്റ്റ് ഏതാണ്

കണ്‍കറന്റ് ലിസ്റ്റ്

9) ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍-39 അനുസരിച്ച് താഴെപ്പറയുന്ന ഏത് പ്രസ്താവന/പ്രസ്താവനകള്‍ ആണ് ശരിയായിട്ടുള്ളത്

എ) തുല്യജോലിക്ക്, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യവേതനം ലഭിക്കാനുള്ള അവകാശം

ബി) കുടില്‍ വ്യവസായങ്ങളുടെ വികസനം

സി) വിഭവങ്ങളുടെ ന്യായമായ വികസനം

ഡി) ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണം

ഉത്തരം- എ

10) ജമ്മുകശ്മീര്‍ പുനസംഘടന ബില്‍ 2019 രാജ്യസഭയില്‍ ആണ് ആദ്യം അവതരിപ്പിച്ചത്. ഈ ബില്‍ ആരാണ് അവതരിപ്പിച്ചത്.

അമിത് ഷാ

11) ഏത് വിക്ഷേപണ വാഹനം ഉപയോഗിച്ചാണ് ഐഎസ്ആര്‍ഒ ഇഒഎസ്-01 എന്ന ഉപഗ്രഹം വിക്ഷേപിച്ചത്

പിഎസ്എല്‍വി-സി49

12) ആനോഡില്‍ നടക്കുന്ന രാസപ്രവര്‍ത്തനം ഏതാണ്

അയോണീകരണം

13) ദ്രാവകതുള്ളി ഗോളാകൃതിയാകാന്‍ കാരണം

പ്രതലബലം

14) ക്ലോറോഫില്ലില്‍ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ്

മഗ്നീഷ്യം

15) ഉയര്‍ന്നപ്രദേശങ്ങളില്‍ ജീവിക്കുന്ന ആളുകള്‍ക്ക് ആഹാരം പാകം ചെയ്യാന്‍ പ്രഷര്‍ കുക്കര്‍ അത്യാവശ്യമാണ്. ഇതിന് കാരണം ഉയര്‍ന്ന പ്രദേശങ്ങളില്‍—–

മര്‍ദ്ദം കുറവാണ്

16) ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ 1957-ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്നു. ഈ മന്ത്രിസഭയിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആരായിരുന്നു

ജോസഫ് മുണ്ടശേരി

17) മനുഷ്യ ഹൃദയത്തിന്റെ അറകളായ ഇടത് ഏട്രിയത്തിനും ഇടതു വെന്‍ട്രിക്കിളിനും ഇടയില്‍ കാണപ്പെടുന്ന വാല്‍വിന്റെ പേര്

ദ്വിദള വാല്‍വ്

18) താഴെത്തന്നിരിക്കുന്നവയില്‍ സ്ത്രീ ഹോര്‍മോണുകള്‍ അല്ലാത്തത് ഏവ

എ) ആന്‍ട്രോജന്‍
ബി) ഈസ്‌ട്രോജന്‍
സി) പ്രോജസ്‌ട്രോണ്‍
ഡി) ഇവയൊന്നുമല്ല

ഉത്തരം: ആന്‍ട്രോജന്‍

19) ഐക്യരാഷ്ട്രസഭയുടെ 2021-ലെ ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള ആപ്തവാക്യം ഏത്

ആവാസ വ്യവസ്ഥ പുനസ്ഥാപിക്കല്‍

20) ടൈഫോയ്ഡ് സ്ഥിരീകരിക്കുന്നതിനുള്ള രോഗനിര്‍ണ്ണയ രീതി ഏത്

വൈഡല്‍ ടെസ്റ്റ്

1947 ഓഗസ്റ്റ് 15 മുതല്‍ 1950 ജനുവരി 26 വരെ ഇന്ത്യയുടെ ഔദ്യോഗിക പദവിയുടെ പേര്

21) 2021-ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചത്

പി ജയചന്ദ്രന്‍

22) 2021-ലെ പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയ സുമിത് ആന്റില്‍ മത്സരിച്ച ഇനം

ജാവലിന്‍ ത്രോ

23) മനുഷ്യ ശരീരത്തിലെ മൊത്തം അസ്ഥികളുടെ എണ്ണം

206

24) ജൈന വാസ്തു ക്ഷേത്ര മാതൃകയ്ക്ക് ഉദാഹരണമായ കല്ലില്‍ ഏത് ജില്ലയിലാണ്

എറണാകുളം

25) കോവിഡ്-19 വകഭേദമായ ഒമിക്രോണ്‍ ആദ്യമായി രേഖപ്പെടുത്തിയ രാജ്യം

ദക്ഷിണാഫ്രിക്ക

26) താഴെപറയുന്നവയില്‍ ഐക്യരാഷ്ട്ര സംഘടനയുടെ രൂപീകരണവുമായി ബന്ധമില്ലാത്ത സമ്മേളനമേത്

എ) യാള്‍ട്ടാ സമ്മേളനം

ബി) സാന്‍ ഫ്രാന്‍സിസ്‌കോ സമ്മേളനം

സി) പാരീസ് സമ്മേളനം

ഡി) പോസ്റ്റ്ഡാം സമ്മേളനം

ഉത്തരം സി

27) കോണ്ടൂറിന്റെ നിര്‍വചനം എന്താണ്

ഒരേ ഉയരമുള്ള പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സാങ്കല്‍പ്പിക രേഖ

28) ഇന്ത്യയിലെ ഖാരിഫ് കൃഷിയെക്കുറിച്ച് താഴെതന്നിരിക്കുന്നവയില്‍ ഏതെല്ലാം വാചകങ്ങള്‍ ശരിയാണെന്ന് കണ്ടെത്തുക

1) വിത്ത് വിതയ്ക്കുന്നത് ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ മാസങ്ങളിലാണ്

2) ഒക്ടോബര്‍-നവംബറില്‍ വിളവെടുക്കുന്നു

3) നെല്ല്, ജോവര്‍, റാഗി, ബജറ് എന്നിവ പ്രധാന കൃഷിയിനങ്ങള്‍

4) വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ കാലത്ത് കൃഷി ചെയ്യുന്നത്

എ) 1, 2

ബി) 3, 4

സി) 1, 3

ഡി) 2, 3

ഉത്തരം ഡി

29) കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ഗ്രാമം

ഉളിയാഴ്ത്തുറ

30) ലോകത്തിലെ ഏറ്റവും പുതിയ റിപ്പബ്ലിക്ക് ഏത്

ബാര്‍ബഡോസ്

31) താഴെ കൊടുത്തിട്ടുള്ളവയെ കാലഗണനാടിസ്ഥാനത്തില്‍ ക്രമീകരിക്കുക

1) പുന്നപ്ര വയലാര്‍ സമരം

2) തിരു-കൊച്ചി സംസ്ഥാന രൂപീകരണം

3) വാഗണ്‍ ട്രാജഡി

4) കയ്യൂര്‍ ലഹള

ഉത്തരം- 3, 4, 1, 2

32) താഴെക്കൊടുത്തിട്ടുള്ള ലിസ്റ്റുകള്‍ പരിഗണിക്കുക.

ലിസ്റ്റ് 1 ലിസ്റ്റ് 2

1) റാണി ലക്ഷ്മിബായി എ) ഡല്‍ഹി

2) നാനാ സാഹിബ് ബി) ആറ

3) കണ്‍വര്‍സിംഗ് സി) ഝാന്‍സി

4) ബഹദൂര്‍ഷാ സഫര്‍ ഡി) കാണ്‍പൂര്‍

ഇവയില്‍ ലിസ്റ്റ് 1-ലെ വ്യക്തികള്‍ക്ക് അനുയോജ്യമായ സ്ഥലങ്ങള്‍ ലിസ്റ്റ് 2-ല്‍ നിന്നും ചേര്‍ത്തിട്ടുള്ള ഉത്തരം കണ്ടെത്തുക

ഉത്തരം 1-സി, 2-ഡി, 3-ബി, 4-എ

33) ചൗരിചൗര സംഭവം മൂലം ഗാന്ധിജി നിര്‍ത്തിവച്ച സമരം

നിസ്സഹകരണ സമരം

34) ഏത് സംഭവത്തിന്റെ നവതി (90) വര്‍ഷമാണ് 2021

ഗുരുവായൂര്‍ സത്യാഗ്രഹം

35) ചുവടെ കൊടുത്തിട്ടുള്ളവയില്‍ രാജാറാം മോഹന്‍ റോയിയുമായി സംബന്ധിച്ച തെറ്റായ പ്രസ്താവന തിരിച്ചറിയുക

1) ബ്രഹ്‌മസമാജം സ്ഥാപിച്ചു

2) തുഹ്ഫതുല്‍ മുവാഹിദീന്‍ അദ്ദേഹത്തിന്റെ പുസ്തകമാണ്

3) 1829-ല്‍ അദ്ദേഹം സതി നിര്‍ത്തലാക്കി

4) അദ്ദേഹം 1833-ല്‍ ബ്രിസ്റ്റോളില്‍വച്ച് നിര്യാതനായി

ഉത്തരം- 2 മാത്രം

36) പി സി മഹലനോബിസ് ആരംഭിച്ച പ്രസിദ്ധീകരണം ഏത്

സംഖ്യ

37) ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി ഇരുപതിന പരിപാടികള്‍ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി ഏത്

അഞ്ചാം പദ്ധതി

38) പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥത സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിന്റെ ഭാഗമായി അവയുടെ ഗവണ്‍മെന്റ് ഓഹരികള്‍ സ്വകാര്യമേഖലയ്ക്ക് വില്‍ക്കുന്ന നടപടി ഏത്

നിക്ഷേപ വില്‍പന

39) ഇന്ത്യന്‍ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആരായിരുന്നു

ഡോ ബി ആര്‍ അംബേദ്കര്‍

40) 1978-ല്‍ 44-ാം ഭരണഘടനാ ഭേദഗതിയിലൂടെ മൗലിവകാവകാശപട്ടികയില്‍ നിന്നും നീക്കം ചെയ്ത മൗലികാവകാശം ഏതാണ്

സ്വത്തവകാശം

Solved Fireman Question Paper 2022, Solved Firewoman Question Paper 2022, Solved KPSC Question Paper

80%
Awesome
  • Design
Leave a comment