സ്വര്‍ണം, വെള്ളി എന്നിവയുടെ സങ്കരമേത്

0 1,858

1) ചെമ്പിനൊപ്പം സിങ്ക് ചേരുന്ന ലോഹ സങ്കരം ഏതാണ്

പിച്ചള

2) കുഴല്‍ വാദ്യങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹ സങ്കരമേത്

പിച്ചള

3) കാന്തങ്ങള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന പ്രധാന ലോഹ സങ്കരമേത്

അല്‍ നിക്കോ

4) അല്‍നിക്കോയിലെ പ്രധാന ഘടകങ്ങള്‍ ഏതൊക്കെ ലോഹങ്ങളാണ്

അലൂമിനിയം, നിക്കല്‍, കൊബാള്‍ട്ട്

5) വിമാനങ്ങളുടെ ഭാഗങ്ങള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹ സങ്കരമേത്

ഡുറാലുമിന്‍

6) ഏതൊക്കെ ലോഹങ്ങള്‍ അടങ്ങുന്നതാണ് ഡുറാലുമിന്‍

അലൂമിനിയം, ചെമ്പ്, മാംഗനീസ്, മഗ്നീഷ്യം

7) വിമാനം, വാഹനങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിലുപയോഗിക്കുന്ന ലോഹ സങ്കരമായ മഗ്നേലിയത്തിലെ ഘടകങ്ങള്‍ ഏവ

അലൂമിനിയം, മഗ്നീഷ്യം

8) ലോഹങ്ങള്‍ വിളക്കിച്ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന ലോഹ സങ്കരമേത്

റോസ് മെറ്റല്‍

9) റോസ് മെറ്റലിലെ ഘടക ലോഹങ്ങള്‍ ഏവ

ബിസ്മത്ത്, ഈയം, കാരിയം

10) സ്വര്‍ണം, വെള്ളി എന്നിവയുടെ സങ്കരമേത്

ഇലക്ട്രം

Comments
Loading...