കായികലോകത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന അവാര്‍ഡ്

0

1) എവിടത്തെ പ്രധാനമന്ത്രിയുടെ വസതിയാണ് 24 സക്‌സസ് ഡ്രൈവ്

കാനഡ

2) ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി 1967-ല്‍ സ്വീകരിച്ച സംസ്ഥാനം

നാഗാലാന്‍ഡ്

3) രണ്ടാം ലോകമഹായുദ്ധം അവസാനിക്കുമ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത്

ക്ലമന്റ് ആറ്റ്‌ലി

4) രണ്ട് ജീവിഗണങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ ഒന്നിന് ദോഷവും രണ്ടാമത്തേതിന് ഗുണമോ ദോഷമോ ഉണ്ടാകാത്ത അവസ്ഥ അറിയപ്പെടുന്ന പേര്

അമന്‍സാലിസം

5) മറ്റൊരു ജീവിക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാതെ അതിനെക്കൊണ്ട് പ്രയോജനം അനുഭവിക്കുന്നത്

കമന്‍സാലിസം

6) ഭര്‍ത്താവില്ലാത്ത സ്ത്രീകള്‍ക്കും പിന്നാക്കാവസ്ഥയിലുള്ള സ്ത്രീകള്‍ക്കും വേണ്ടി സംസ്ഥാന തൊഴില്‍ വകുപ്പിന്റെ പദ്ധതി

ശരണ്യ

7) പക്ഷികളില്‍ ഏറ്റവും കുറച്ച് വികാസം പ്രാപിച്ച ഇന്ദ്രിയം

ഘ്രാണേന്ദ്രിയം

8) ഫുകേത് എന്ന സുഖവാസ കേന്ദ്രം ഏത് രാജ്യത്തിലാണ്

തായ്‌ലന്‍ഡ്

9) കായികലോകത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന അവാര്‍ഡ്

ലോറസ് അവാര്‍ഡ്

10) കാറ്റാടി മില്ലുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം

നെതര്‍ലന്‍ഡ്‌സ്

11) ഫ്‌ളോട്ടിംഗ് സിറ്റി എന്നറിയപ്പെടുന്നത്

വെനീസ്

12) സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ഒരേയൊരു അമേരിക്കന്‍ പ്രസിഡന്റ്

വില്യം ഹൊവാര്‍ഡ് താഫ്റ്റ്

13) സുലു വര്‍ഗ്ഗക്കാര്‍ താമസിക്കുന്ന രാജ്യം

ദക്ഷിണാഫ്രിക്ക

14) സുവര്‍ണക്ഷേത്രത്തില്‍ 1984-ല്‍ ഇന്ത്യന്‍ പട്ടാളം നടത്തിയ നീക്കം

ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍

15) നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ജീവകം

ജീവകം സി

16) ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ

രാമോജി ഫിലിം സിറ്റി, ഹൈദരാബാദ്

17) നെല്‍സണ്‍ മണ്ടേല ഏത് രാജ്യക്കാരനാണ്

ദക്ഷിണാഫ്രിക്ക

18) പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക സന്തുലനാവസ്ഥ സംരക്ഷിക്കുന്നതിനെ കുറിച്ച് പഠിക്കുവാന്‍ 2010-ല്‍ നിയോഗിച്ച സമിതി

ഗാഡ്ഗില്‍ കമ്മിറ്റി

19) ഇന്റര്‍ഫാക്‌സ് എവിടത്തെ വാര്‍ത്താ ഏജന്‍സിയാണ്

റഷ്യ

20) സുവര്‍ണക്ഷേത്രത്തിന്റെ നഗരം

അമൃത്സര്‍

Comments
Loading...