കേരളത്തിലെ ഏറ്റവും വലിയ ജില്ല: ഇനിയുത്തരം പാലക്കാട് അല്ല

0
  • കേരളത്തിലെ ഏറ്റവും വലിയ ജില്ലയെന്ന പദവി ഇനി ഇടുക്കിക്ക്
  • പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി
  • ഇടുക്കി ജില്ലയിലെ ഇടമലക്കുടി പഞ്ചായത്തിലേക്ക് എറണാകുളം ജില്ലയിലെ കുട്ടമ്പഴ വില്ലേജിന്റെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തതോടെയാണ് ഇടുക്കിക്ക് ഏറ്റവും വലിയ ജില്ലയെന്ന പദവി തിരികെ ലഭിച്ചത്.
  • ഇടുക്കിയുടെ പുതിയ വിസ്തീര്‍ണം 4612 ചതുരശ്ര കിലോമീറ്റര്‍ ആണ്. പഴയ വിസ്തീര്‍ണം 4358 ചതുരശ്ര കിലോമീറ്റര്‍
  • ഒരു പഞ്ചായത്തിന് ഒരു വില്ലേജ് എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടമ്പുഴ വില്ലേജിന്റെ ഭാഗങ്ങള്‍ ഇടമലക്കുടി പഞ്ചായത്തിന്റെ ഭാഗമാക്കിയത്.
  • എറണാകുളം ജില്ല വിസ്തീര്‍ണത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനത്തുനിന്നും അഞ്ചാമതായി.
  • അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന തൃശൂര്‍ നാലാം സ്ഥാനത്തേക്ക് കയറി.
  • മലപ്പുറമാണ് മൂന്നാമത്തെ വലിയ ജില്ല
  • 1997 ന് മുമ്പ് ഇടുക്കിയായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ല.
  • 1997 ജനുവരി 1-ന് ദേവികുളം താലൂക്കില്‍ നിന്നും കുട്ടമ്പുഴ വില്ലേജിനെ പൂര്‍ണമായും എറണാകുളത്തെ കോതമംഗലം താലൂക്കിലേക്ക് കൂട്ടിച്ചേര്‍ത്തതിനെ തുടര്‍ന്നാണ് ഇടുക്കിക്ക് ഒന്നാം സ്ഥാനം നഷ്ടമായത്.
  • ഈ കൂട്ടിച്ചേര്‍ക്കലിനെ തുടര്‍ന്നാണ് എറണാകുളം ജില്ലയ്ക്ക് തമിഴ്‌നാട് അതിര്‍ത്തിയായി ലഭിച്ചത്.
കേരളത്തിലെ ഏറ്റവും വലിയ ജില്ല: ഇനിയുത്തരം പാലക്കാട് അല്ല
Comments
Loading...