ആദിത്യ എല്‍1 സൗരദൗത്യം: പി എസ് സിക്ക് പഠിക്കേണ്ടതെല്ലാം ഒരു ലിങ്കില്‍

0

1) സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ദൗത്യം

ആദിത്യ എല്‍1

2) ആദിത്യ എല്‍1-ന്റെ വിക്ഷേപണ തിയതി

2023 സെപ്തംബര്‍ 2

3) എവിടെ നിന്നുമാണ് ഐ എസ് ആര്‍ ഒ ആദിത്യ എല്‍ 1 വിക്ഷേപിച്ചത്

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്റര്‍

4) ആദിത്യ എല്‍1-ന്റെ വിക്ഷേപണ വാഹനം ഏതാണ്

പി എസ് എല്‍ വി സി57 റോക്കറ്റ്

5) ആദിത്യ എല്‍1-ന്റെ പ്രധാന ലക്ഷ്യങ്ങള്‍ എന്തെല്ലാം

സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ, സൗരക്കൊടുങ്കാറ്റിന്റെ ഫലങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള പഠനം, സൂര്യന്റെ ഉപരിതലം, ബാഹ്യവലയങ്ങള്‍ എന്നിവയെക്കുറിച്ച് വിശദമായി പഠിക്കും, പേടകം സഞ്ചരിക്കുന്ന സ്ഥലങ്ങളിലേയും എത്തിച്ചേരുന്ന ലഗ്രാഞ്ച് പോയിന്റിലേയും ബഹിരാകാശം എങ്ങനെയാണെന്നും അവിടുത്തെ ചാര്‍ജുള്ള കണങ്ങളെക്കുറിച്ചും പഠിക്കും

6) ഏത് ഇടത്തില്‍ നിന്നുമാണ് ബഹിരാകാശത്തില്‍ ആദിത്യ എല്‍1 സൂര്യനെ നിരീക്ഷിക്കുന്നത്

ലഗ്രാഞ്ച് പോയിന്റ് (എല്‍1) (ഭൂമിയില്‍ നിന്നും 15 ലക്ഷം കിലോമീറ്റര്‍ ദൂരെയുള്ള പോയിന്റ്)

7) ലഗ്രാഞ്ച് പോയിന്റിന്റെ പ്രത്യേകതകള്‍ എന്താണ്

  • ഭൂമിയുടെയോ മറ്റ് ഗ്രഹങ്ങളുടെയോ നിഴല്‍തടസ്സമുണ്ടാകാതെ സദാസമയവും സൂര്യനെ വീക്ഷിക്കാന്‍ സാധിക്കുന്ന പോയിന്റ്
  • ഈ പോയിന്റില്‍ ഭൂമിയോടുള്ള ഗുരുത്വാകര്‍ഷണബലവും സൂര്യനോടുള്ള ഗുരുത്വാകര്‍ഷണബലവും തുല്യമായിരിക്കും.
  • ആകെ അഞ്ച് ലഗ്രാഞ്ച് പോയിന്റുകളാണ് ഉള്ളത്

8) ഏത് ഇറ്റാലിയന്‍ ഗണിത ശാസ്ത്രജ്ഞനോടുള്ള ബഹുമതിയായിട്ടാണ് ലഗ്രാഞ്ച് പോയിന്റിന് ആ പേര് ലഭിച്ചത്

ജോസഫ് ലൂയി ലഗ്രാഞ്ച്

9) ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഏഴ് പേലോഡുകളാണ് ആദിത്യയിലുള്ളത്. അവ ഏതെല്ലാം

  • വിസിബിള്‍ ലൈന്‍ എമിഷന്‍ കൊറോണ ഗ്രാഫ് (വിഇഎല്‍സി)
  • സോളാര്‍ അള്‍ട്രാവയലറ്റ് ടെലസ്‌കോപ്പ് (എസ് യു ഐ ടി)
  • ഹൈ എനര്‍ജി എല്‍1 ഓര്‍ബിറ്റിങ് എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍ (എച്ച് ഇ എല്‍ 1 ഒ എസ്)
  • ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്‌സ്പിരിമെന്റ് (എ എസ് പി ഇ എക്‌സ്)
  • പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ (പിഎപിഎ)
  • മാഗ്നെറ്റോ മീറ്റര്‍
  • സോളാര്‍ എനര്‍ജി എക്‌സ്‌റേ സ്‌പെകട്രോമീറ്റര്‍ (എസ് ഒ എല്‍ ഇ എക്‌സ് എസ്

10) ഭൂമിയില്‍ നിന്നും സൂര്യനിലേക്കുള്ള ആകെ ദൂരം എത്രയാണ്

15 കോടി കിലോമീറ്റര്‍

11) ഭൂമിയില്‍ നിന്നും സൂര്യനിലേക്കുള്ള ആകെ ദൂരത്തിന്റെ എത്ര ശതമാനം ദൂരമാണ് ആദിത്യ എല്‍1 സഞ്ചരിക്കുന്നത്

ഒരു ശതമാനം

12) ആദിത്യ എല്‍1 സൂര്യനെ ഭ്രമണം ചെയ്യുന്ന ഹാളോ ഓര്‍ബിറ്റിന്റെ പ്രത്യേകത എന്താണ്

സൂര്യന്റേയും ഭൂമിയുടേയും ആകര്‍ഷണത്തില്‍പ്പെടാതെ പേടകത്തിന് സഞ്ചരിക്കാന്‍ കഴിയുന്ന ഭ്രമണപഥം.

13) ആദിത്യ എല്‍1 പേടകത്തിന്റെ ഭാരം എത്രയാണ്

1475 കിലോഗ്രാം

14) ആദിത്യ എല്‍1 ദൗത്യത്തിന്റെ പ്രതീക്ഷിത കാലാവധി എത്രയാണ്

അഞ്ചുവര്‍ഷവും രണ്ട് മാസവും

15) സൂര്യന്റെ കൊറോണഗ്രാഫിനെ കുറിച്ച് പഠിക്കുന്ന വിഇഎല്‍സി പേലോഡ് നിര്‍മ്മിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സിന്റെ (ഐഐഎ) ഡയറക്ടറായ മലയാളി ആരാണ്

ഡോ അന്നപൂര്‍ണി സുബ്രഹ്‌മണ്യം

16) 2018 ഓഗസ്റ്റില്‍ സൗര ദൗത്യമായ പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിക്ഷേപിച്ച രാജ്യം ഏതാണ്

യുഎസ്എ

17) 2021 ഡിസംബറില്‍ സൂര്യന്റെ മുകളിലെ അന്തരീക്ഷത്തിലേയും ബാഹ്യവലയത്തിലേയും കണങ്ങളുടേയും കാന്തികകണങ്ങളുടേയും സാമ്പിളുകള്‍ ശേഖരിച്ച സൗരദൗത്യം ഏതാണ്

പാര്‍ക്കര്‍ സോളാര്‍ പ്രോബ്

18) 2020 ഫെബ്രുവരിയില്‍ വിക്ഷേപിച്ച സൗരദൗത്യമായ സോളാര്‍ ഓര്‍ബിറ്റര്‍ ഏതെല്ലാം ബഹിരാകാശ ഏജന്‍സികളുടെ സംയുക്ത സംരംഭമാണ്

നാസയുടേയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടേയും

19) ഇന്റര്‍ഫെയ്‌സ് റീജ്യണ്‍ ഇമേജിങ് സ്‌പെക്ട്രോഗ്രാഫ് (2013 ജൂണ്‍), സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററി (2010 ഫെബ്രുവരി), സോളാര്‍ ടെറസ്ട്രിയല്‍ റിലേഷന്‍സ് ഒബ്‌സര്‍വേറ്ററി (2006 ഒക്ടോബര്‍), അഡ്വാന്‍സ്ഡ് കോമ്പോസിഷന്‍ എക്‌സ്‌പ്ലോറര്‍ (1997 ഓഗസ്റ്റ്) എന്നീ സൗര ദൗത്യങ്ങള്‍ ഏത് രാജ്യത്തിന്റെയാണ്

അമേരിക്ക

20) 1995-ല്‍ നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ജപ്പാന്‍ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സിയും ചേര്‍ന്ന് വിക്ഷേപിച്ച സൗരദൗത്യം ഏതാണ്

സോളാര്‍ ആന്‍ഡ് ഹീലിയോസ്‌ഫെറിക് ഒബ്‌സര്‍വേറ്ററി (സോഹോ)

21) 2006-ല്‍ യുഎസ്എയും യുകെയുമായി സഹകരിച്ച് ഹിനോഡ് അഥവാ സോളാര്‍ബി എന്ന പേടകം വിക്ഷേപിച്ച രാജ്യം ഏതാണ്

ജപ്പാന്‍

22) 1998-ല്‍ നാസയുമായി സഹകരിച്ച് ട്രാന്‍സിയെന്റ് റീജ്യണ്‍ ആന്‍ഡ് കൊറോണല്‍ എക്‌സ്‌പ്ലോറര്‍ വിക്ഷേപിച്ച രാജ്യം

ജപ്പാന്‍

23) 1991-ല്‍ യൊഹ്‌കോ (സോളാര്‍ എ), 1981-ല്‍ ഹിനോട്ടോറി (ആസ്‌ട്രോ എ) എന്നീ സൗരദൗത്യങ്ങള്‍ വിക്ഷേപിച്ച രാജ്യം

ജപ്പാന്‍

24) 2001 ഒക്ടോബറില്‍ പ്രോജക്ട് ഫോര്‍ ഓണ്‍ ബോര്‍ഡ് ഓട്ടോണമി (പ്രോബ രണ്ട്), 1990 ഒക്ടോബറില്‍ യുലീസസ് എന്നീ സൗരദൗത്യങ്ങള്‍ വിക്ഷേപിച്ചത്

യൂറോപ്യന്‍ യൂണിയന്‍

25) 2022 ഒക്ടോബറില്‍ അഡ്വാന്‍സ്ഡ് സ്‌പെയ്‌സ് ബേസ്ഡ് സോളാര്‍ ഒബ്‌സര്‍വേറ്ററി (എ എസ് ഒ എസ്) എന്ന സൗര ദൗത്യം വിക്ഷേപിച്ച രാജ്യം

ചൈന

26) സൂര്യനില്‍ നിന്നുമുള്ള സൗരക്കൊടുങ്കാറ്റ് 1853 സെപ്തംബര്‍ 12-ന് അമേരിക്കയിലെ ടെലിഗ്രാഫ് സംവിധാനത്തെ തകരാറിലാക്കിയ സംഭവം അറിയപ്പെടുന്ന പേര്

കാരിങ്ടണ്‍ ഇവെന്റ്

27) ആദിത്യ എല്‍1 ദൗത്യത്തിന്റെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ആരാണ്

ഡോ കെ ശങ്കരസുബ്രഹ്‌മണ്യന്‍

28) എത്രാമത്തെ ലഗ്രാഞ്ചിലാണ് ജയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി സ്ഥിതി ചെയ്യുന്നത്

ലഗ്രാഞ്ച് 2

29) പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ എന്ന പേലോഡ് വികസിപ്പിച്ച സ്ഥാപനം ഏതാണ്

തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ സ്‌പേസ് ഫിസിക്‌സ് ലബോറട്ടി

30) എത്ര ദിവസം എടുത്താണ് ആദിത്യ എല്‍1 സൂര്യനെ ഒരുതവണ ചുറ്റുന്നത്

365 ദിവസം

31) ആദിത്യ എല്‍1 വിക്ഷേപണ സമയത്തെ ഐ എസ് ആര്‍ ഒയുടെ ചെയര്‍മാന്‍ ആരാണ്

ഡോ എസ് സോമനാഥ്‌

ആദിത്യ എല്‍1 സൗരദൗത്യം: പി എസ് സിക്ക് പഠിക്കേണ്ടതെല്ലാം ഒരു ലിങ്കില്‍

Aditya L1 PSC questions

Comments
Loading...