KPSC New pattern Questions: കെയുആര്‍ടിസിയുടെ ആസ്ഥാനം

0

1) ചുവടെ പറയുന്ന നേത്ര രോഗങ്ങള്‍, അവയുടെ കാരണങ്ങള്‍ എന്നിവയില്‍ ശരിയല്ലാത്തത് ഏതാണ്

എ) ദീര്‍ഘദൃഷ്ടി- നേത്ര ഗോളത്തിന്റെ നീളം കൂടുന്നത്
ബി) സിറോഫ്താല്‍മിയ- ജീവകം എയുടെ അപര്യാപ്തത
സി) തിമിരം- പ്രായം കൂടുമ്പോള്‍ കണ്ണിന്റെ ലെന്‍സിന്റെ സുതാര്യത നഷ്ടപ്പെടുന്നത്
ഡി) വിഷമദൃഷ്ടി- നേത്ര ലെന്‍സിന്റെ വക്രതമൂലം വസ്തുവിന്റെ ശരിയായ പ്രതിബിംബം രൂപപ്പെടാത്തത്

ഉത്തരം- എ

ദീര്‍ഘദൃഷ്ടി- ദൂരെയുള്ള വസ്തുക്കളെ വ്യക്തമായി കാണുവാന്‍ കഴിയുകയും അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണുവാന്‍ സാധിക്കാത്തതുമായ അവസ്ഥയാണ് ദീര്‍ഘദൃഷ്ടി

2) ചുവടെപ്പറയുന്നവയില്‍ ശരിയായ പ്രസ്താവനകള്‍ ഏതെല്ലാമാണ്

  1. സര്‍ദാര്‍ സരോവര്‍ ജലവൈദ്യുത പദ്ധതി നിലനില്‍ക്കുന്നത് നര്‍മ്മദ നദിയിലാണ്
  2. സര്‍ദാര്‍ സരോവര്‍ പദ്ധതിക്കെതിരെയുള്ള സമരത്തിന് നേതൃത്വം നല്‍കിയത് മേധാപട്കറാണ്
  3. കന്‍ഹ നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് നര്‍മ്മദാ തീരത്താണ്
  4. ഇന്ദിരാസാഗര്‍ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് നര്‍മ്മദ നദിയിലാണ്

എ) 1, 2, 4 എന്നിവ മാത്രം
ബി) 1, 2, 3 എന്നിവ മാത്രം
സി) 1, 3, 4 എന്നിവ മാത്രം
ഡി) 1, 2, 3, 4 എന്നിവ

ഉത്തരം- ഡി

3) ചുവടെപ്പറയുന്ന വ്യവസായ സ്ഥാപനങ്ങള്‍, അവയുടെ സ്ഥാനം എന്നിവ ശരിയായ രീതിയില്‍ ചേരുംപടി ചേര്‍ക്കുക

എ- ചിത്തരഞ്ജന്‍ ഡീസല്‍ ലോക്കോമോട്ടീവ്‌സ് വര്‍ക്ക്‌സ് 1- ജാംഷഡ്പൂര്‍
ബി- ഹിന്ദുസ്ഥാന്‍ ഷിപ്പിയാര്‍ഡ് ലിമിറ്റഡ് 2- കര്‍ണാടക
സി- വിശേശ്വരയ്യ അയണ്‍ ആന്റ് സ്റ്റീല്‍ പ്ലാന്റ് 3- വിശാഖപട്ടണം
ഡി- ടാറ്റാ എഞ്ചിനീയറിങ് ആന്റ് ലോക്കോമോട്ടീവ് വര്‍ക്ക്‌സ്- വാരണാസി

എ) എ-4, ബി-3, സി-1, ഡി-2
ബി) എ-4, ബി- 3, സി-2, ഡി-1
സി) എ-2, ബി-1, സി- 3, ഡി- 4
ഡി) എ-3, ബി- 4, സി- 2, ഡി- 1

ഉത്തരം- ബി

4) ചുവടെ തന്നിരിക്കുന്ന പ്രസ്താവനകള്‍ പരിശോധിച്ച് ശരിയായത് ഏതെല്ലാമെന്ന് കണ്ടെത്തുക

  1. ആധുനിക കൊച്ചി തുറമുഖത്തിന്റെ ശില്‍പ്പി എന്നറിയിപ്പെടുന്നത് റോബര്‍ട്ട് ബ്രിസ്റ്റോയാണ്
  2. ദിവാന്‍ ആര്‍ കെ ഷണ്‍മുഖം ചെട്ടിയാണ് കൊച്ചിയെ അറബിക്കടലിന്റെ റാണിയെന്ന് വിശേഷിപ്പിച്ചത്
  3. 1964-ല്‍ രൂപീകൃതമായ കൊച്ചിന്‍പോര്‍ട്ട് ട്രസ്റ്റിന്റെ ആദ്യ ചെയര്‍മാന്‍ പി ആര്‍ സുബ്രഹ്‌മണ്യമാണ്
  4. കൊച്ചി പ്രകൃതിദത്ത തുറമുഖമാണ്

എ) 1, 2, 3 എന്നിവ മാത്രം
ബി) 1, 2, 4 എന്നിവ മാത്രം
സി) 1, 2, 3, 4 എന്നിവ
ഡി) 1, 3, 4 എന്നിവ മാത്രം

ഉത്തരം- സി

5)ചുവടെപ്പറയുന്ന പ്രസ്താവനകളില്‍ ശരിയായത് ഏതെല്ലാം

  1. കേരള അര്‍ബന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (കെയുആര്‍ടിസി) നിലവില്‍ വന്നത് 2014-ലാണ്
  2. ജവഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്റെ ഭാഗമായി നിലവില്‍ വന്ന ബസ് സര്‍വീസാണ് കെയുആര്‍ടിസി
  3. കെയുആര്‍ടിസിയുടെ ആസ്ഥാനം തിരുവനന്തപുരത്താണ്
  4. കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് കാര്യവട്ടം, തിരുവനന്തപുരത്താണ്

എ) 1, 2, 3 എന്നിവ മാത്രം
ബി) 2, 3, 4 എന്നിവ മാത്രം
സി) 1, 2, 3, 4 എന്നിവ
ഡി) 1, 2, 4 എന്നിവ മാത്രം

ഉത്തരം- ഡി

കെയുആര്‍ടിസിയുടെ ആസ്ഥാനം കൊച്ചിയാണ്
80%
Awesome
  • Design
Comments
Loading...