മുംബൈ സെന്‍ട്രല്‍ ടെര്‍മിനസിന്റേയും സ്റ്റേഷന്റേയും പേര് മാറ്റുന്നു : കറന്റ് അഫയേഴ്‌സ് ജനുവരി 7, 2021

0 1,442

1) മൊഡേണ വാക്‌സിന്‍ യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കി. 27 രാജ്യങ്ങളാണ് യൂറോപ്യന്‍ യൂണിയനില്‍ ഉള്ളത്.

ബ്രിട്ടണ്‍ അടുത്തിടെ യൂണിയനില്‍ നിന്നും പുറത്ത് പോയിരുന്നു. മൊഡേണയ്ക്ക് പുറമേ ഫൈസര്‍ ബയോണ്‍ടെക് വാക്‌സിനും യൂണിയന്‍ അനുമതി നല്‍കിയിരുന്നു.

2) യു എസ് സെനറ്റില്‍ ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷം ഉറപ്പിച്ചു. ജോര്‍ജ്ജിയ സംസ്ഥാനത്തു നിന്നുള്ള രണ്ടു സീറ്റുകളിലേക്കും ഡെമോക്രാറ്റുകള്‍ വിജയിച്ചതിനെ തുടര്‍ന്നാണ് ഭൂരിപക്ഷം ലഭിച്ചത്.

പുതിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ജനുവരി 20-ന് ചുമതലയേല്‍ക്കും. കമലാ ഹാരിസ് ആണ് പുതിയ വൈസ് പ്രസിഡന്റ്.

2) അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുരുഷന്‍മാരുടെ ടെസ്റ്റ് മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതയായി ക്ലെയര്‍ പൊളോസാക്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലെ ടെസ്റ്റിലെ നാലാം അമ്പയറാകും ഓസ്‌ട്രേലിയക്കാരിയായ ക്ലെയര്‍ പൊളോസാക്.

പുരുഷന്‍മാരുടെ അന്താരാഷ്ട്ര ഏകദിന മത്സരം നിയന്ത്രിച്ച ആദ്യ വനിത അമ്പയര്‍ എന്ന റെക്കോര്‍ഡും ക്ലെയറിന്റെ പേരിലാണ്. 2019-ല്‍ നമീബിയയും ഒമാനും തമ്മിലെ ഏകദിന മത്സരമാണ് ക്ലെയര്‍ നിയന്ത്രിച്ചത്.

4) ഐ എസ് എല്ലില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങിയതിനെ തുടര്‍ന്ന് ബംഗളുരു എഫ് സിയുടെ പരിശീലകനായ കാള്‍സ് ക്വാഡ്രാറ്റിനെ മാനേജ്‌മെന്റ് പുറത്താക്കി. 2018-ലാണ് അദ്ദേഹം പരിശീലകനായത്. സ്പാനിഷുകാരനാണ് അദ്ദേഹം.

5) മുംബൈ സെന്‍ട്രല്‍ ടെര്‍മിനസിന്റേയും സ്റ്റേഷന്റേയും പേര് മാറ്റുന്നു. പ്രശസ്ത സാമൂഹിക പ്രവര്‍ത്തകനായ ജഗന്നാഥ് ശങ്കര്‍സേത്ത് മുര്‍ക്കുടെയുടെ പേരാണ് നല്‍കുന്നത്.

മുംബൈ നഗരത്തിന്റെ വികസനത്തില്‍ 200 വര്‍ഷം മുമ്പ് വലിയ പങ്കുവഹിച്ച വ്യക്തിയാണ് ജഗന്നാഥ് ശങ്കര്‍സേത്ത്.

6) സംസ്ഥാനത്ത് കുറുനരിയെ കണ്ടെത്താന്‍ സര്‍വേ. പരിസ്ഥിതി സംഘടനയായ ആരണ്യകമാണ് സര്‍വേ നടത്തുന്നത്.

7) സംസ്ഥാന ആരോഗ്യവകുപ്പ് ക്ഷയരോഗ നിവാരണത്തിനായി നടത്തുന്ന അക്ഷയ കേരളം പദ്ധതിയെ രാജ്യത്തെ മികച്ച പൊതുജനാരോഗ്യ പദ്ധതിയായി തെരഞ്ഞെടുത്തു.

പദ്ധതിയുടെ ഭാഗമായി ക്ഷയരോഗ സാധ്യതയുള്ളവരെ വീട്ടില്‍ ചെന്ന് പരിശോധിക്കുകയും രോഗം കണ്ടെത്തുന്നവര്‍ക്ക് ചികിത്സ നല്‍കുകയും ചെയ്യുന്നു.

കോവിഡ്-19 സാഹചര്യത്തിലും ക്ഷയരോഗനിവാരണ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അംഗീകാരം ലഭിച്ചത്.

Comments
Loading...