പുതുവത്സര ദിനത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ പിറന്നത് ഇന്ത്യയില്‍ : കറന്റ് അഫയേഴ്‌സ്, ജനുവരി 6, 2021

0

1) 41-ാമത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) ഉച്ചകോടിക്ക് ആതിഥ്യം വഹിച്ച നഗരം

സൗദി അറേബ്യയിലെ അല്‍ ഉല പൈതൃക നഗരം

2) വിഖ്യാത ഓസ്‌ട്രേലിയന്‍ ടെന്നീസ് പരിശീലകന്‍ ബോബ് ബ്രെറ്റ് (67) അന്തരിച്ചു. ബോറിസ് ബെക്കര്‍, ഗൊരാന്‍ ഇവാനിസേവിച്ച്, മരിന്‍ സിലിച്ച് തുടങ്ങിയ പ്രമുഖ ടെന്നീസ് താരങ്ങളുടെ പരിശീലകന്‍ ആയിരുന്നു.

3) ലോകത്തില്‍ പുതുവത്സര ദിനത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ പിറന്നത് ഇന്ത്യയിലെന്ന് യൂണിസെഫ്. ആകെ 3,71,504 കുഞ്ഞുങ്ങള്‍ ലോകമെമ്പാടും ജനിച്ചപ്പോള്‍ 59,995 പേര്‍ ഇന്ത്യയിലാണ് ജനിച്ചത്. ഈ വര്‍ഷത്തെ ആദ്യത്തെ കുഞ്ഞ് ജനിച്ചത് പസഫിക്കിലെ രാജ്യമായ ഫിജിയില്‍ ആണ്.

പുതുവത്സര ദിനത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ പിറന്നത് ഇന്ത്യയില്‍
Comments
Loading...