ഇന്ത്യന്‍ ഭരണഘടനയുടെ ആധികാരിക ഭാഷ

0 213

1) പ്രധാനമന്ത്രി മരിക്കുകയോ രാജിവയ്ക്കുകയോ ചെയ്യുന്ന പക്ഷം എന്ത് സംഭവിക്കും

മന്ത്രിസഭ ഇല്ലാതാകും

2) ഭരണഘടനാ നിര്‍മ്മാണസഭയില്‍ വിഭജനത്തിന് മുമ്പ് ചീഫ് കമ്മീഷണേഴ്‌സ് പ്രവിശ്യകളില്‍ നിന്ന് എത്ര പേരാണ് ഉണ്ടായിരുന്നത്

4

3) ഭരണഘടനയുടെ ശില്‍പി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡോ അംബേദ്ക്കറുടെ ചരമദിനം ഏത് ദിനമായി ആചരിക്കുന്നു

മഹാപരിനിര്‍വാണ ദിവസ്

4) സ്വത്തവകാശം ഇപ്പോള്‍ ഏതുതരം അവകാശമാണ്

നിയമപരമായ അവകാശം

5) ഇന്ത്യ ഫെഡറല്‍ മാതൃകയിലുള്ള ഭരണസംവിധാനം തിരഞ്ഞെടുക്കാന്‍ കാരണം

ഭാഷാപരവും പ്രാദേശികവുമായ വൈവിദ്ധ്യം

6) അനുച്ഛേദം 394 എ-യില്‍ പരാമര്‍ശിക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആധികാരിക ഭാഷ

ഹിന്ദി

7) ഭരണഘടനാ നിര്‍മാണസഭയില്‍ മലബാറിനെ പ്രതിനിധാനം ചെയ്ത വനിതകള്‍

അമ്മു സ്വാമിനാഥനും ദാക്ഷായണി വേലായുധനും

8) ന്യായപഞ്ചായത്തുകള്‍ സ്ഥാപിക്കുന്നതിന് ശുപാര്‍ശ ചെയ്ത കമ്മിറ്റി

എല്‍ എം സിംഗ്വി കമ്മിറ്റി

9) ഏത് സാഹചര്യത്തിലാണ് ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിയാതെ വരുന്നത്

അദ്ദേഹം നിയമനിര്‍മ്മാണസഭയുടെ ഉപരിസഭയിലെ അംഗമാണെങ്കില്‍

10) ഒറിജിനല്‍ ഭരണഘടനയില്‍ ഇല്ലാത്തതും പിന്നീട് കൂട്ടിച്ചേര്‍ത്തതുമായ നിര്‍ദ്ദേശകതത്വം ഏത്

സൗജന്യ നിയമ സഹായം

11) ഇന്ത്യന്‍ ഭരണഘടനയുടെ 356-ാം വകുപ്പ് പ്രകാരം പിരിച്ചുവിടപ്പെട്ട ആദ്യ മുഖ്യമന്ത്രി

ഇഎംഎസ് നമ്പൂതിരിപ്പാട്

12) ഭരണഘടനയുടെ ആമുഖത്തെ അതിന്റെ തിരിച്ചറിയല്‍ കാര്‍ഡ് എന്ന് വിശേഷിപ്പിച്ചത്

നാനി പല്‍ക്കിവാല

13) ഭരണഘടനാ നിര്‍മ്മാണസഭയില്‍ തിരുവിതാംകൂറിനെ പ്രതിനിധാനം ചെയ്ത വനിത

ആനി മസ്‌ക്രീന്‍

14) ലോകസഭ പിരിച്ചുവിട്ടിരിക്കെ ആര്‍ട്ടിക്കിള്‍ 352 പ്രകാരം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന പക്ഷം അംഗീകരിക്കുന്നത്

രാജ്യസഭ അംഗീകരിക്കുകയും ലോകസഭ പുനസംഘടിപ്പിക്കുന്നതുവരെ തുടരുകയും പുതിയ ലോകസഭയുടെ ആദ്യ സിറ്റിങ്ങിന്റെ 30 ദിവസത്തിനകം അംഗീകരിക്കുകയും വേണം

15) ഇന്ത്യയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വര്‍ഷങ്ങള്‍

1962, 1971, 1975

16) ആരുടെ ഉപദേശപ്രകാരമാണ് രാഷ്ട്രപതി ഗവര്‍ണറെ നിയമിക്കുന്നത്

പ്രധാനമന്ത്രി

17) ഭരണഘടനാ നിര്‍മ്മാണസഭയില്‍ മൗലികാവകാശങ്ങള്‍ സംബന്ധിച്ച ഉപസമിതിയുടെ തലവന്‍

ജെ പി കൃപലാനി

18) കരുതല്‍ തടങ്കലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്

22

19) അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പാക്കുന്ന ഭരണഘടനാവകുപ്പ് ഏതാണ്

ആര്‍ട്ടിക്കിള്‍ 21 എ

20) ഭരണഘടനാ നിര്‍മ്മാണസഭയില്‍ വിഭജനത്തിന് മുമ്പ് ഗവര്‍ണേഴ്‌സ് പ്രവിശ്യകളില്‍ നിന്ന് എത്രപേരാണ് ഉണ്ടായിരുന്നത്

292

1947 ഓഗസ്റ്റ് 15 മുതല്‍ 1950 ജനുവരി 26 വരെ ഇന്ത്യയുടെ ഔദ്യോഗിക പദവിയുടെ പേര്

21) ഏത് ഭരണഘടനാ അനുച്ഛേദം പ്രകാരമാണ് രാഷ്ട്രപതി പിന്നാക്ക വിഭാഗക്കാര്‍ക്കായി ഒരു കമ്മിഷനെ നിയോഗിക്കുന്നതിന് വ്യവസ്ഥ ചെയ്തിരിക്കുന്നത്

340

22) പ്രതിരോധ സംബന്ധമായ കാര്യങ്ങളില്‍ പാര്‍ലമെന്റിനോട് നേരിട്ട് ഉത്തരവാദപ്പെട്ടിരിക്കുന്നത് ആരാണ്

പ്രതിരോധമന്ത്രി

23) യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗങ്ങളുടെ എണ്ണം സംബന്ധിച്ച തീരുമാനമെടുക്കുന്നതിനുള്ള ഭരണഘടനാ അതോറിറ്റി ആരാണ്

രാഷ്ട്രപതി

24) ഉപരാഷ്ട്രപതിയെ ഇംപീച്ച് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നത് എവിടെയാണ്

രാജ്യസഭയില്‍ മാത്രം

25) ഇന്ത്യന്‍ പ്രസിഡന്റ് പോക്കറ്റ് വീറ്റോ പ്രയോഗിച്ച ഏക അവസരം

ഇന്ത്യന്‍ പോസ്റ്റോഫീസ് (ഭേദഗതി) ബില്‍

26) ഡല്‍ഹി മന്ത്രിസഭയില്‍ പരമാവധി എത്ര അംഗങ്ങള്‍ വരെയാകാം

10

27) മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് ആദ്യമായി ലഭിച്ചതാര്‍ക്ക്

സോമനാഥ് ചാറ്റര്‍ജി

28) ഭരണഘടനയ്ക്ക് ആമുഖം എന്ന ആശയം കടംകൊണ്ടിരിക്കുന്നത് ഏത് രാജ്യത്തിന്റെ ഭരണഘടനയില്‍ നിന്നാണ്

യുഎസ്എ

29) ഫെബ്രുവരി മുതല്‍ മെയ് വരെ നടക്കുന്ന പാര്‍ലമെന്റ് സെഷന്‍ ഏതാണ്

ബജറ്റ് സെഷന്‍

30) ഇന്ത്യയില്‍ സുപ്രീംകോടതി ജഡ്ജിയായി ആദ്യമായി നേരിട്ട് നിയമിക്കപ്പെട്ടത്

കുല്‍ദീപ് സിങ്

31) തിരഞ്ഞെടുപ്പ് സമയത്തുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ പെരുമാറ്റച്ചട്ടത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് എവിടെയാണ്

1951-ലെ റപ്രസന്റേഷന്‍ ഓഫ് പീപ്പിള്‍സ് ആക്ട്

32) പഞ്ചായത്തുകളുടെ കാലാവധി കണക്കാക്കുന്നത്

ആദ്യ യോഗത്തിന് നിശ്ചയിക്കപ്പെട്ട തിയതി മുതല്‍

33) ഭരണഘടനയില്‍ എത്ര ഭാഗങ്ങള്‍ ഉണ്ട്

22 ഭാഗങ്ങള്‍

34) ഇന്ത്യന്‍ ഭരണഘടനയുടെ പ്രാഥമിക കരട് തയ്യാറാക്കിയത്

ബിഎന്‍ റാവു

35) ഇന്ത്യന്‍ ഭരണഘടനയുടെ പാര്‍ട്ട് 9 ബി എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു

സഹകരണസ്ഥാപനങ്ങള്‍

36) ഇന്ത്യന്‍ ഭരണഘടനയ്ക്ക് എത്ര അപ്പന്‍ഡിക്‌സുകള്‍ ഉണ്ട്

5

37) മുന്‍സിപ്പാലിറ്റികളെ നിര്‍വചിക്കുന്ന ഭരണഘടനാ അനുച്ഛേദം

243പി

38) നാഷണല്‍ വാട്ടര്‍ റിസോഴ്‌സസ് കൗണ്‍സിലിന്റെ ചെയര്‍മാന്‍ ആരാണ്

പ്രധാനമന്ത്രി

39) ട്രൈബ്യൂണലുകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയുടെ ഭാഗം ഏത്

14എ

40) പഞ്ചായത്തുകളുടെ കാലാവധിയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ഭരണഘടനാ അനുച്ഛേദം

243ഇ

1947 ഓഗസ്റ്റ് 15 മുതല്‍ 1950 ജനുവരി 26 വരെ ഇന്ത്യയുടെ ഔദ്യോഗിക പദവിയുടെ പേര്
80%
Awesome
  • Design
Comments
Loading...