സുപ്രീംകോടതിയുടെ വിധി പുനപരിശോധിക്കാനുള്ള അധികാരം ആര്‍ക്കാണ്

0

1) പുരുഷന്‍മാരിലെ ബീജോല്‍പാദനവുമായി ബന്ധപ്പെട്ട ഹോര്‍മോണ്‍

ടെസ്റ്റോസ്റ്റിറോണ്‍

2) ഹോമോസാപിയന്‍സിന്റെ ആദ്യ ഫോസിലുകള്‍ ലഭിച്ച രാജ്യം

ഫ്രാന്‍സ്

3) ഗോള്‍ഡന്‍ ഫൈബര്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്

ചണം

4) ലൈംഗികാതിക്രമത്തില്‍നിന്ന് കുട്ടികള്‍ക്കുള്ള സംരക്ഷണനിയമത്തിന്റെ സംരക്ഷണം ലഭിക്കുന്ന കുട്ടിയുടെ പ്രായപരിധി എത്ര വയസ്സാണ്

18

5) എത്രാമത്തെ ദേശീയ ജലപാതയാണ് സാദിയ, ധൂബ്രി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നത്

ദേശീയ ജലപാത 2

6) സൈലന്റ് വാലിയുടെ പ്രാധാന്യം 1847-ല്‍ തിരിച്ചറിഞ്ഞ സസ്യശാസ്ത്രജ്ഞന്‍

റോബര്‍ട്ട് വൈറ്റ്

7) 42-ാം ഭരണഘടനാ ഭേദഗതി പ്രാബല്യത്തില്‍ വന്ന തിയതി

1977 ജനുവരി 3

8) 42-ാം ഭരണഘടനാ ഭേദഗതിക്ക് പ്രസിഡന്റിന്റെ ഒപ്പുലഭിച്ച തിയതി

1976 ഡിസംബര്‍ 18

9) 42-ാം ഭരണഘടനാ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയത് എന്നാണ്

1976 നവംബര്‍ 11

10) 42-ാം ഭരണഘടനാ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതാര്

എച്ച് ആര്‍ ഗോഖലെ

silver leaf psc academy kozhikode contact number

11) സുപ്രീംകോടതിയുടെ വിധി പുനപരിശോധിക്കാനുള്ള അധികാരം ആര്‍ക്കാണ്

സുപ്രീംകോടതി

12) ഏത് നദിയാണ് കുമയൂണ്‍ ഹിമാലയത്തേയും നേപ്പാള്‍ ഹിമാലയത്തേയും വേര്‍തിരിക്കുന്നത്

കാളി

13) അത്‌ലാന്റിക് സമുദ്രത്തിന്റെ വിസ്തീര്‍ണം എത്ര ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ്

106.5

14) ആരുടെ ആഹ്വാന പ്രകാരമാണ് 1977-ല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ജനതാ പാര്‍ട്ടി എന്ന പേരില്‍ ഒരുമിച്ചത്

ജയപ്രകാശ് നാരായണന്‍

15) ദേശീയ ആരോഗ്യ ദൗത്യം ആരംഭിച്ച വര്‍ഷം

2013

16) പശ്ചിമ തീര സമതലത്തിന്റെ വടക്കുഭാഗത്തിന്റെ പേര്

കൊങ്കണ തീരം

17) റിസര്‍വ് ബാങ്കില്‍ നിന്നും ബാങ്കുകള്‍ എടുക്കുന്ന വായ്പയുടെ പലിശ അറിയപ്പെടുന്നത്

റിപ്പോ നിരക്ക്

18) വീര്‍പ്പിച്ച ഒരു ബലൂണ്‍ വെള്ളത്തിന് അടിയിലേക്ക് താഴ്ത്തുമ്പോള്‍ അതിന്റെ വലിപ്പം കുറയുന്നതുമായി ബന്ധപ്പെട്ട നിയമം

ബോയില്‍ നിയമം

19) നവധാന്യ എന്ന പ്രസ്ഥാനം ആരംഭിച്ചത്

വന്ദനശിവ

20) മുല പാല്‍ ഉല്‍പാദിപ്പിക്കുന്നതിന് സഹായകരമായ ഹോര്‍മോണ്‍

പ്രോലാക്ടിന്‍

21) പരിസ്ഥിതി കമാന്‍ഡോസ് എന്നറിയപ്പെടുന്ന സംഘടന

ഗ്രീന്‍ പീസ്

22) കണ്ണടച്ചിരുന്നാല്‍ പോലും ഒരു ട്രെയിന്‍ അകന്നു പോകുകയാണോ അടുത്തേക്ക് വരികയാണോ എന്ന് തിരിച്ചറിയാന്‍ സഹായകമായ പ്രതിഭാസം

ഡോപ്ലര്‍ ഇഫക്ട്

23) കാഴ്ചാവര്‍ണകങ്ങളിലെ ഘടകമായ റൈറ്റിനാളിന്റെ അളവ് കുറയുന്നത് മൂലം ഉണ്ടാകുന്ന രോഗം

നിശാന്ധത

24) വ്യവസായ വിപ്ലവകാലത്ത് മുഖ്യ ഊര്‍ജ്ജ സ്രോതസ്സ് ആയിരുന്നത്

കല്‍ക്കരി

25) ലൂസിഫര്‍ എന്നറിയപ്പെടുന്ന ഗ്രഹം

ശുക്രന്‍

80%
Awesome
  • Design
Leave a comment