ഒരു ജീവി ജീവിക്കുന്ന പ്രകൃതിദത്തമായ ചുറ്റുപാട് ഏതാണ്

0

1) ജൈവാവശിഷ്ടങ്ങളെ വിഘടിപ്പിച്ച് മണ്ണിനോട് ചേര്‍ക്കുന്ന ജീവികള്‍ അറിയപ്പെടുന്നത്

എ) ഉല്‍പാദകര്‍ ബി) ഉപഭോക്താക്കള്‍ സി) വിഘാടകര്‍ ഡി) ഇവരൊന്നുമില്ല

2) ഹരിത സസ്യങ്ങള്‍ താഴെപറയുന്നവയില്‍ ഏത് വിഭാഗത്തില്‍പ്പെടുന്നു

എ) ഉല്‍പാദകര്‍ ബി) ഉപഭോക്താക്കള്‍ സി) വിഘാടകര്‍ ഡി) ഇവരൊന്നുമില്ല

3) ഭക്ഷ്യശൃംഖലയിലെ ആദ്യ കണ്ണി എപ്പോഴും ഏതായിരിക്കും

എ) ഉല്‍പാദകര്‍ ബി) ഉപഭോക്താക്കള്‍ സി) വിഘാടകര്‍ ഡി) ഇവരൊന്നുമില്ല

4) പ്രകൃതിയില്‍ ഭക്ഷ്യശൃംഖലാജാലം രൂപം കൊള്ളുന്നത്

എ) വിവിധ ഉപഭോക്താക്കള്‍ ചേര്‍ന്ന്

ബി) വിവിധ ഭക്ഷ്യശൃംഖലകള്‍ ചേര്‍ന്ന്

സി) വിവിധ ഉല്‍പാദകര്‍ ചേര്‍ന്ന്

ഡി) വിവിധ വിഘാടകര്‍ ചേര്‍ന്ന്

5) ഒരു ഭക്ഷ്യശൃംഖല തയ്യാറാക്കുക: പുഴു, പുല്ല്, പരുന്ത്, തവള, പാമ്പ്

എ) പുഴു, പുല്ല്, പരുന്ത്, തവള, പാമ്പ്

ബി) പുല്ല്, പുഴു, തവള, പാമ്പ്, പരുന്ത്

സി) പുല്ല്, തവള, പാമ്പ്, പരുന്ത്, പുഴു

ഡി) പുല്ല്, പുഴു, തവള, പരുന്ത്, പാമ്പ്

6) ഭക്ഷ്യ ശൃംഖലയില്‍ അവസാനം വരുന്ന ജീവി ഏതാണ്

എ) ഹരിത സസ്യം ബി) സസ്യഭോജി സി) മാംസ ഭോജി ഡി) മിശ്രഭോജി

7) ഒരു ജീവി ജീവിക്കുന്ന പ്രകൃതിദത്തമായ ചുറ്റുപാട് ഏതാണ്

എ) ആവാസ വ്യവസ്ഥ ബി) ജീവീയ ഘടകം സി) ആവാസം ഡി) വീട്

8) ഉല്‍പ്പാദകര്‍ക്ക് ഉദാഹരണം അല്ലാത്തത് ഏതാണ്

എ) പായല്‍ ബി) ആമ്പല്‍ സി) താമര ഡി) മത്സ്യം

9) ആവാസ വ്യവസ്ഥയിലെ അജീവിയ ഘടകം അല്ലാത്തത് ഏതാണ്

എ) വെള്ളം ബി) വായു സി) വായു ഡി) സസ്യം

10) താഴെ തന്നിരിക്കുന്നവയില്‍ കാന്തിക വസ്തു അല്ലാത്തത് ഏതാണ്

എ) വിജാഗിരി ബി) സ്‌ക്രൂഡ്രൈവര്‍ സി) കോമ്പസ് ഡി) അലുമിനിയം

11) താഴെ പറയുന്ന പ്രസ്താവനകളില്‍ ശരിയായത് ഏതാണ്

എ) കാന്തം ആകര്‍ഷിക്കുന്ന വസ്തുക്കളെ കാന്തികവസ്തുക്കള്‍ എന്ന് വിളിക്കുന്നു

ബി) കാന്തം ആകര്‍ഷിക്കാത്ത വസ്തുകളെ അകാന്തിക വസ്തുക്കള്‍ എന്ന് വിളിക്കുന്നു

സി) ഇരുമ്പ്, നിക്കല്‍, കൊബാള്‍ട്ട്, ഉരുക്ക് എന്നിവ കാന്തിക വസ്തുക്കളാണ്

ഡി) ഇവയെല്ലാം ശരിയാണ്

12) അല്‍നിക്കോ ലോഹസങ്കരത്തില്‍ ഉള്‍പ്പെടാത്തത് ഏതാണ്

എ) ലിഥിയം ബി) ഇരുമ്പ് സി) അലുമിനിയം ഡി) നിക്കല്‍

13) താഴെപറയുന്ന പ്രസ്താവനകളില്‍ തെറ്റായത് ഏതാണ്

എ) സ്വതന്ത്രമായി കെട്ടിത്തൂക്കിയ കാന്തങ്ങള്‍ കിഴക്കുപടിഞ്ഞാറ് ദിശയില്‍ സ്ഥിതി ചെയ്യുന്നു

ബി) കാന്തങ്ങളുടെ സജാതീയ ധ്രുവങ്ങള്‍ വികര്‍ഷിക്കുകയും വിജാതീയ ധ്രുവങ്ങള്‍ ആകര്‍ഷിക്കുകയും ചെയ്യുന്നു

സി) ബാര്‍ കാന്തത്തെ ദിശ അറിയാനുള്ള ഉപകരണമായി ഉപയോഗിക്കുന്നു

ഡി) കാന്തത്തിന് ചുറ്റും കാന്തികശക്തി അനുഭവപ്പെടുന്ന മേഖലയെ കാന്തികമണ്ഡലം എന്ന് പറയുന്നു

1) സി 2) എ 3) എ, 4) ബി, 5) ബി, 6) സി 7) സി 8) ഡി 9) ഡി 10) ഡി 11) ഡി, 12) എ, 13) എ

Comments
Loading...