പ്രമേഹം മൂലം ഉണ്ടാകുന്ന നേത്രരോഗം; 100 ബയോളജി ചോദ്യോത്തരങ്ങള്‍

0

1) വിറ്റാമിന്‍ ബി-1ന്റെ ശാസ്ത്ര നാമം

തയമിന്‍

2) ഹരിത വിപ്ലവം ആരംഭിച്ചത് ഏത് രാജ്യത്താണ്

മെക്‌സിക്കോ

3) ഏത് വിറ്റാമിന്റെ അഭാവത്തിലാണ് ബെറിബെറി എന്ന രോഗം ഉണ്ടാകുന്നത്-

വിറ്റാമിന്‍ ബി1

4) മഞ്ഞിനെ ശത്രുവായി കണക്കാക്കുന്ന കാര്‍ഷിക വിള

കാപ്പി

5) ഹീമോഫീലിയയുടെ പ്രധാന ലക്ഷണം-

രക്തം കട്ടപിടിക്കാതിരിക്കല്‍

6) ഏറ്റവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള മൃഗം-

ജിറാഫ്

7) മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം-

സെറിബല്ലം

8) കേരളത്തില്‍ വരയാടുകള്‍ക്ക് പ്രസിദ്ധമായ ദേശീയോദ്യാനം-

ഇരവികുളം

9) കേരളത്തില്‍ വനവിസ്തൃതി ഏറ്റവും കൂടുതലുള്ള ജില്ല-

ഇടുക്കി

10) രോഗപ്രതിരോധശേഷി നല്‍കുന്ന രോഗാണു-

വെളുത്ത രക്താണു

11) നീലഗിരി ഏതിന്റെ ഭാഗമാണ്-

പശ്ചിമഘട്ടം

12) ഫീമറിന്റെ (തുടയെല്ല്) ശരാശരി നീളം-

50 സെന്റിമീറ്റര്‍

13) മനുഷ്യന്റെ കുടലിന്റെ നീളം-

1.4 മീറ്റര്‍

14) പല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ മൂലകം-

കാല്‍സ്യം

15) പഴങ്ങളെക്കുറിച്ചുള്ള പഠനം-

പോമോളജി

16) ഏത് രോഗത്തെ പ്രതിരോധിക്കുന്നതിനാണ് ഉപ്പില്‍ അയഡിന്‍ ചേര്‍ക്കുന്നത്-

ഗോയിറ്റര്‍

17) ന്യൂറോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്-

നാഡീവ്യൂഹം

18) പാലില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര-

ലാക്ടോസ്

19) പാലിന് രുചി നല്‍കുന്നത്-

ലാക്ടോസ്

20) ശരീരത്തിലെ രാസപരീക്ഷണ ശാല-

കരള്‍

21) ശരീരത്തിലെ കാവല്‍ക്കാര്‍ എന്നറിപ്പെടുന്നത്-

ശ്വേത രക്താണുക്കള്‍

22) പാലില്‍ അടങ്ങിയിരിക്കുന്ന മാംസ്യം-

കേസിന്‍

23) പാലിനെ തൈരാക്കുന്ന ബാക്ടീരിയ-

ലാക്ടോബോസില്ലസ്

24) ഭയപ്പെടുമ്പോള്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണ്‍-

അഡ്രിനാലിന്‍

25) പാലിന്റെ മഞ്ഞനിറത്തിനു കാരണം എന്തിന്റെ സാന്നിദ്ധ്യമാണ്-

കരോട്ടിന്‍

26) പാലില്‍ അടങ്ങിയിരിക്കുന്ന ലാക്ടോസിനെ ദഹിപ്പിക്കാന്‍ ശരീരം ഉല്‍പാദിപ്പിക്കുന്ന എന്‍സൈം-

ലാക്ടേസ്

27) വൃക്കയുടെ ഘടനാപരവും ധര്‍മ്മപരവുമായ അടിസ്ഥാന ഘടകം-

നെഫ്രോണ്‍

28) വൃക്കകളിലുണ്ടാകുന്ന കല്ല് രാസപരമായി എന്താണ്-

കാല്‍സ്യം ഓക്‌സലേറ്റ്

29) മലേറിയക്ക് കാരണമായ സൂക്ഷ്മജീവി-

പ്ലാസ്‌മോഡിയം വൈവാക്‌സ് (പ്രോട്ടോസോവ)

30) ഏത് രോഗം നിര്‍ണയിക്കാനാണ് എലിസ ടെസ്റ്റ് നടത്തുന്നത്-

എയ്ഡ്‌സ്

31) ഹ്രസ്വദൃഷ്ടിയുടെ വൈദ്യശാസ്ത്രപരമായ പേര്-

മയോപ്പിയ

32) നീലവിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു-

മത്സോല്‍പാദനം

33) പുകയിലെച്ചെടിയുടെ ഏത് ഭാഗത്താണ് നിക്കോട്ടിന്‍ നിര്‍മ്മിക്കന്നത്-

വേര്

34) ആദ്യമായി കണ്ടെത്തിയ ആന്റി ബയോട്ടിക് ഔഷധം-

പെന്‍സിലിന്‍

35) ഹ്രസ്വദൃഷ്ടിക്ക് പരിഹാരമായി ഉപയോഗിക്കുന്ന ലെന്‍സ്-

കോണ്‍കേവ്

36) പയോറിയ ബാധിക്കുന്ന അവയവം-

മോണ

37) പിത്തരസം എവിടെ സംഭരിക്കുന്നു-

പിത്താശയത്തില്‍

38) യൂസ്‌റ്റേഷ്യന്‍ ട്യൂബ് ഏതെല്ലാം ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു-

ചെവിയും തൊണ്ടയും

39) പുഞ്ച, മുണ്ടകന്‍, വിരിപ്പ് എന്നിവ ഏതിന്റെ കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു-

നെല്ല്

40) ഇന്ത്യന്‍ ഹരിത വിപ്ലവം നടന്ന സമയത്ത് കൃഷി മന്ത്രി-

സി സുബ്രഹ്‌മണ്യം

41) പരിണാമത്തിന്റെ പരീക്ഷണശാല എന്നറിയപ്പെടുന്നത്-

ഗാലപ്പഗോസ് ദ്വീപ്

42) പക്ഷിപ്പനിക്ക് കാരണമായ അണുജീവി-

വൈറസ്

43) ക്രിസ്മസ് ഡിസീസ് എന്നറിയപ്പെടുന്നത്-

ഹീമോഫീലിയ

44) മര്‍മ്മം കണ്ടുപിടിച്ചത്-

റോബര്‍ട്ട് ബ്രൗണ്‍

45) പരിസ്ഥിതി സംരക്ഷണത്തെ സൂചിപ്പിക്കുന്ന നിറം-

പച്ച

46) പിത്തരസത്തില്‍ അടങ്ങിയിട്ടുള്ള പിഗ്മെന്റുകള്‍-

ബിലിറുബിന്‍, ബിലിവെര്‍ഡിന്‍

47) കാരറ്റില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം-

ജീവകം എ

48) നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ജീവകം-

ജീവകം സി

49) സാര്‍സ് രോഗം ബാധിക്കുന്ന അവയവം-

ശ്വാസകോശം

50) ഒന്നാം ഭൗമ ഉച്ചകോടിയുടെ വേദി-

റിയോ ഡി ജനീറോ

51) ഗോയിറ്ററിന്റെ മറ്റൊരു പേര്-

ഗ്രേവ്‌സ് രോഗം

52) സോറിയോസിസ് ബാധിക്കുന്ന ശരീരഭാഗം-

ത്വക്ക്

53) രക്തചംക്രമണം കണ്ടുപിടിച്ചത്-

വില്യം ഹാര്‍വി

54) കോശത്തിന്റെ ഊര്‍ജ്ജ സംഭരണി-

മൈറ്റോകോണ്‍ട്രിയ

55) മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം-

ഓക്‌സിജന്‍

56) ഏറ്റവും സാധാരണമായ കരള്‍ രോഗം-

മഞ്ഞപ്പിത്തം

57) കരളില്‍ സംഭരിക്കുന്ന വിറ്റാമിന്‍-

വിറ്റാമിന്‍ എ

58) ഏറ്റവും വിരളമായ രക്തഗ്രൂപ്പ്-

എബി ഗ്രൂപ്പ്

59) കേരഗംഗ, അനന്തഗംഗ, ലക്ഷഗംഗ എന്നിവ ഏത് കാര്‍ഷിക വിളയുടെ ഇനങ്ങളാണ്-

തെങ്ങ്

60) ക്ഷയരോഗത്തിന് കാരണമായ രോഗാണു-

ബാക്ടീരിയ

silver leaf psc academy

61) ഭക്ഷണമായി ഉപയോഗിക്കുന്ന ആസിഡ്-

അസെറ്റിക് ആസിഡ്

62) ഫ്രെഷ്ഫുഡ് വിറ്റാമിന്‍ എന്നറിയപ്പെടുന്നത്-

വിറ്റാമിന്‍ സി

63) സോയാബീനില്‍ അടങ്ങിയിട്ടുള്ള അമ്ലം-

ഫൈറ്റിക് ആസിഡ്

64) ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന ജലാംശം ആഗിരണം ചെയ്യുന്ന ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഭാഗം-

വന്‍കുടല്‍

65) ആത്മാവിലേക്കുള്ള ജാലകം എന്ന് അറിയപ്പെടുന്ന ശരീരഭാഗം-

കണ്ണ്

66) തലമുടിക്ക് നിറം നല്‍കുന്നത്-

മെലാനിന്‍

67) തലയോട്ടിലെ ആകെ അസ്ഥികള്‍-

22

68) മനുഷ്യശരീരത്തില്‍ രക്തം കട്ടപിടിക്കുന്നതിനാവശ്യമായ വസ്തു നിര്‍മ്മിക്കുന്നത് എവിടെയാണ്

കരള്‍

69) രക്തം കട്ടപിടിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഘടകം-

പ്ലേറ്റ്‌ലെറ്റുകള്‍

70) മനുഷ്യ നേത്രത്തില്‍ പ്രതിബിംബം ഉണ്ടാക്കുന്ന സ്ഥലം-

റെറ്റിന

71) മനുഷ്യനേത്രത്തില്‍ നിറങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന കോശങ്ങള്‍ക്ക് പറയുന്ന പേര്-

കോണ്‍കോശങ്ങള്‍

72) നെഫ്രോണ്‍ ഏത് ശരീരഭാഗത്തിലാണ്-

നെഫ്രോണ്‍

73) ഇമ്മ്യൂണോളജിയുടെ പിതാവ്-

എഡ്വേര്‍ഡ് ജന്നര്‍

74) ശിശുവിന്റെ പിതൃത്വം തെളിയിക്കാന്‍ ഉപയോഗിക്കുന്ന വൈദ്യശാസ്ത്ര രീതി-

ഡിഎന്‍എ ഫിംഗര്‍ പ്രിന്റിംഗ്

75) തലയിലെ അനക്കാന്‍ കഴിയുന്ന ഏക അസ്ഥി-

താടിയെല്ല്

76) രക്തത്തെ കുറിച്ചുള്ള പഠനം-

ഹീമറ്റോളജി

77) രക്തസമ്മര്‍ദ്ദം കുറഞ്ഞ അവസ്ഥ-

ഹൈപ്പോടെന്‍ഷന്‍

78) ഭക്ഷണത്തിനായി മറ്റൊരു ജീവിയെ ആശ്രയിക്കുന്ന ജീവി-

പരോപജീവി

79) മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള സംയുക്തം-

ജലം

80) മലേറിയ ബാധിക്കുന്ന അവയവങ്ങള്‍-

പ്ലീഹ, കരള്‍

81) മലേറിയ പരത്തുന്നത്-

അനോഫിലസ് പെണ്‍കൊതുക്

82) മൂത്രത്തിന്റെ മഞ്ഞനിറത്തിന് കാരണം-

യൂറോക്രോം

83) അണലിവിഷം ബാധിക്കുന്ന ശരീരവ്യൂഹം-

രക്തപര്യയന വ്യവസ്ഥ

84) സ്റ്റെതസ്‌കോപ്പ് കണ്ടുപിടിച്ചത്-

റെനെ ലെനക്

85) അഡിസണ്‍സ് രോഗം ഏത് അവയവത്തെ ബാധിക്കുന്നു-

അഡ്രിനല്‍ ഗ്രന്ഥി

86) ഉള്ളിയുടെ ഭക്ഷ്യയോഗ്യമായ ഭാഗം-

കാണ്ഠം

87) വിറ്റാമിന്‍ ബി-12ന്റെ ശാസ്ത്ര നാമം-

സയനോകോബാലമിന്‍

88) സ്‌പോണ്ടിലൈറ്റിസ് ഏത് അവയവത്തെയാണ് ബാധിക്കുന്നത്-

നട്ടെല്ല്

89) കരിമ്പിന്‍ ചാറില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര-

സൂക്രോസ്

90) മനുഷ്യ ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം-

23 ജോഡി (46 എണ്ണം)

91) അഡ്രിനല്‍ ഗ്രന്ഥി സ്ഥിതി ചെയ്യുന്നത്-

വൃക്കയുടെ മുഗള്‍ ഭാഗത്ത്

92) അല്‍ഷിമേഴ്‌സ് രോഗം ബാധിക്കുന്ന അവയവം-

മസ്തിഷ്‌കം

93) മനുഷ്യശരീരത്തിലെ നാഡികളുടെ എണ്ണം-

43 ജോടി

94) ശരീരത്തില്‍ കഴുത്തിന് കീഴ്‌പ്പോട്ടുള്ള ഭാഗത്തെ റിഫ്‌ളക്‌സ് ആക്ഷന്‍ നിയന്ത്രിക്കുന്നത്-

സ്‌പൈനല്‍ കോര്‍ഡ്

95) പ്രമേഹം മൂലം ഉണ്ടാകുന്ന നേത്രരോഗം-

റെറ്റിനോപ്പതി

96) ശരീരത്തിലെ ബയോളജിക്കല്‍ ക്ലോക്ക് എന്നറിയപ്പെടുന്ന ഗ്രന്ഥി-

പീനിയല്‍ ഗ്രന്ഥി

97) ശരീരം വിയര്‍ക്കുന്നതിന് പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട ധര്‍മ്മം-

താപനില ക്രമീകരിക്കാന്‍

98) ശരീരത്തില്‍ രക്തകോശങ്ങള്‍ നിര്‍മ്മിക്കുന്നത് എവിടെ-

മജ്ജയില്‍

99) ബുക് ലങ്‌സ് ഏത് ജീവിയുടെ ശ്വസനാവയമാണ്-

എട്ടുകാലി

100) തൊണ്ടമുഴ ഉണ്ടാകുന്നത് ഏത് മൂലകത്തിന്റെ അഭാവം മൂലമാണ്-

അയഡിന്‍

silver leaf psc academy, silver leaf psc academy calicut, silver leaf psc academy kozhikode, silver leaf psc academy notes, psc coaching center near mofusil bus stand, psc coaching center near mofusil bus stand kozhikode, psc coaching center near puthiyastand kozhikode
Comments
Loading...