എന്താണ് പോക്‌സോ നിയമം? POCSO Act Explained

0
  • കുട്ടികള്‍ക്ക് നേരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന് വേണ്ടി ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമം- Protection of Children from Sexual Offences Act (POCSO Act), 2012
  • ഇന്ത്യയില്‍ പോക്‌സോ നിയമം നിലവില്‍ വന്നത്- 2012 നവംബര്‍ 14
  • കേരളത്തില്‍ പോക്‌സോ നിയമം നിലവില്‍ വന്നത്- 2012
  • പോക്‌സോ നിയമത്തിലെ ആകെ അദ്ധ്യായങ്ങളുടെ എണ്ണം- 9
  • പോക്‌സോ നിയമത്തിലെ ആകെ സെക്ഷനുകളുടെ എണ്ണം- 46
  • പോക്‌സോ നിയമപ്രകാരം എത്ര വയസ്സിന് താഴെയുള്ളവരെയാണ് കുട്ടികളായി പരിഗണിക്കുന്നത്- 18 വയസ്സിന് താഴെ
  • പോക്‌സോ നിയമപ്രകാരം ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ കുട്ടികളെ പരിഗണിക്കുന്നു
  • പോക്‌സോ കേസില്‍ പരിധിയില്‍ വരുന്ന കുറ്റങ്ങള്‍
  1. കുട്ടികളെ ലൈംഗികമായി പീഢിപ്പിക്കല്‍
    2) പ്രകൃതിവിരുദ്ധ പീഢനം
    3) ലൈംഗിക വൈകൃതങ്ങള്‍ക്കിരയാക്കുക
    4) കുട്ടികളോട് ലൈംഗിക ചുവയോടെ സംസാരിക്കുക
    5) ലൈംഗിക ആംഗ്യം കാണിക്കുക
    6) കുട്ടികളുടെ നഗ്നചിത്രം പ്രദര്‍ശിപ്പിക്കുക, പ്രചരിപ്പിക്കുക, കാണുക, സൂക്ഷിക്കുക
  • പോക്‌സോ സംബന്ധിച്ച കേസുകളുടെ ടോള്‍ഫ്രീ നമ്പര്‍- 1098
  • പോക്‌സോ സംബന്ധിച്ച പരാതികള്‍ ഓണ്‍ലൈനായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച സംവിധാനം- പോക്‌സോ ഇ-ബോക്‌സ്
  • പോക്‌സോ ഇ-ബോക്‌സ് നിലവില്‍ വന്നത്- 2016 ഓഗസ്റ്റ് 26
  • ഉദ്ഘാടനം ചെയ്തത്- മനേകാഗാന്ധി
  • പോക്‌സോ നിയമം ഭേദഗതി ചെയത് വര്‍ഷം- 2019
  • പോക്‌സോ നിയമ ഭേദഗതി രാജ്യസഭയില്‍ അവതരിപ്പിച്ചത്- കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായ സ്മൃതി ഇറാനി
  • ഭേദഗതി രാജ്യസഭ പാസാക്കിയത്- 2019 ജൂലൈ 24
  • പോക്‌സോ നിയമ ഭേദഗതി ലോകസഭയില്‍ അവതരിപ്പിച്ചത്- കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് സഹമന്ത്രിയായ വീരേന്ദ്രകുമാര്‍
  • പോക്‌സോ നിയമ ഭേദഗതി ലോകസഭ പാസാക്കിയത്- 2019 ഓഗസ്റ്റ് 1
  • പോക്‌സോ നിയമ ഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്- 2019 ഓഗസ്റ്റ് 5
  • പോക്‌സോ നിയമ ഭേദഗതിയില്‍ ഒപ്പുവച്ച പ്രസിഡന്റ്- രാം നാഥ് കോവിന്ദ്
  • പോക്‌സോ കേസില്‍ പരാതി നല്‍കേണ്ടത് ആര്‍ക്കാണ്
  1. ലോക്കല്‍ പൊലീസ്
    2 സ്‌പെഷ്യല്‍ ജുവനൈല്‍ പൊലീസ് യൂണിറ്റ്
    3. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി
    4. ടോള്‍ ഫ്രീ നമ്പര്‍ (1098)
    5. സ്റ്റേറ്റ് കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് (എസ് സി പി സി ആര്‍)
    6. നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് (എന്‍ സി പി സി ആര്‍)
  • പോക്‌സോ കുറ്റകൃത്യം കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യാതിരുന്നാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം
  • ഉത്തരവാദിത്വപ്പെട്ടവര്‍ എല്ലാവരും പ്രേരണാ കുറ്റത്തിന് പ്രതിയാകും
  • പോക്‌സോ നിയമ പ്രകാരം കുട്ടിയുടെ മൊഴി രേഖപ്പെടുത്തേണ്ടത്- സബ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത ഒരു വനിതാ ഉദ്യോഗസ്ഥ. മൊഴിയെടുക്കുന്ന സമയത്ത് ഈ ഉദ്യോഗസ്ഥ യൂണിഫോം ധരിക്കാന്‍ പാടില്ല. കുട്ടിയുടെ വീട്ടിലോ ആ കുട്ടിക്ക് സൗകര്യപ്രദമായ സ്ഥലത്ത് വച്ചോ വേണം മൊഴിയെടുക്കേണ്ടത്
  • ഇരയായ കുട്ടിയുടെ മൊഴി എത്ര ദിവസത്തിനകം രേഖപ്പെടുത്തണം- 30 ദിവസം
  • പോക്‌സോ കേസ് വിചാരണ ചെയ്യുന്ന കോടതി- ജില്ലാ ജഡ്ജി അധ്യക്ഷനായ പ്രത്യേക പോക്‌സോ കോടതി
  • കുറ്റവിചാരണ എത്ര കാലയളവിനുള്ളില്‍ പൂര്‍ത്തിയാക്കണം- ഒരു വര്‍ഷം
  • പോക്‌സോ നിയമത്തിലെ സെക്ഷന്‍ 4 (1) പ്രകാരം കുറ്റവാളിക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ- 10 വര്‍ഷം
  • പോക്‌സോ നിയമത്തിലെ സെക്ഷന്‍ 4(2) പ്രകാരം 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കെതിരെ ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് 20 വര്‍ഷത്തില്‍ കുറയാത്ത തടവോ അല്ലെങ്കില്‍ ജീവപര്യന്തം തടവോ ശിക്ഷ ലഭിക്കും.
  • പോക്‌സോ നിയമ പ്രകാരം സെക്ഷന്‍ 4(3) പ്രകാരം പ്രതിയില്‍ നിന്നും പിഴ ഈടാക്കി ആ തുക ഇരയുടെ ചികിത്സ, പുനരധിവാസത്തിനുമായി ചെലവഴിക്കണം.
  • കഠിനമായ ശിക്ഷ നല്‍കേണ്ട ലൈംഗിക അതിക്രമങ്ങള്‍ ഏവ
  • സംരക്ഷിക്കേണ്ടവര്‍ തന്നെ കുട്ടികളെ പീഡിപ്പിച്ച സംഭവം
  • സര്‍ക്കാര്‍, പട്ടാള, പൊലീസ് ഉദ്യോഗസ്ഥര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത്
  • കുട്ടിയെ അനവധിപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുക
  • ശാരീരിക, മാനസിക വൈകല്യമുള്ള കുട്ടിയെ പീഡിപ്പിക്കുക
  • കഠിനമായ ശിക്ഷ നല്‍കേണ്ട ലൈംഗിക അതിക്രമങ്ങള്‍ക്ക് പോക്‌സോ നിയമത്തിലെ സെക്ഷന്‍ 6(1) പ്രകാരം 20 വര്‍ഷത്തില്‍ കുറയാത്തതോ അല്ലെങ്കില്‍ ജീവപര്യന്തമോ അല്ലെങ്കില്‍ വധശിക്ഷയോ ലഭിക്കും.
  • 2019-ലെ ഭേദഗതിയിലൂടെയാണ് വധശിക്ഷ ഉള്‍പ്പെടുത്തിയത്

എന്താണ് പോക്‌സോ നിയമം? POCSO Act Explained

silver leaf psc academy, silver leaf psc academy calicut, silver leaf academy, silver leaf, psc coaching kozhikode
80%
Awesome
  • Design
Comments
Loading...