വൈസ്രോയി എന്ന സ്ഥാനപ്പേര് നിര്‍ത്തലാക്കിയ വര്‍ഷം ഏത്

0

1) റാഷ് ബിഹാരി ബോസ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

ഡല്‍ഹി ഗൂഢാലോചനകേസ്

2) എവിടത്തെ പ്രധാനമന്ത്രിയായിട്ടാണ് ദാദാഭായ് നവറോജി സേവനമനുഷ്ഠിച്ചത്

ബറോഡ

3) ഏതിന്റെ ശുപാര്‍ശ പ്രകാരമാണ് വട്ടമേശ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചത്

സൈമണ്‍ കമ്മിഷന്‍

4) ബ്രിട്ടീഷ് സര്‍ക്കാര്‍ വകുപ്പ് എന്ന നിലയില്‍ ഇന്ത്യാ ഓഫീസ് ആരംഭിച്ച വര്‍ഷം

1858

5) ഇന്ത്യയിലെ ആദ്യത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റ്

സ്റ്റാന്‍ലി പ്രഭു

6) ഇന്ത്യ സ്വതന്ത്രമാകുന്ന സമയത്ത് ഏറ്റവും ജനസംഖ്യ കൂടിയ നാട്ടുരാജ്യം

ഹൈദരാബാദ്

7) ഒരു രാജകീയ വിളംബരത്തിലൂടെ ജോര്‍ജ് ആറാമന്‍ രാജാവ് ഇന്ത്യയുടെ ചക്രവര്‍ത്തി എന്ന പദവിപ്പേര് ഒഴിവാക്കിയ തിയതി

1948 ജൂണ്‍ 22

88

8) ആരുടെ അധ്യക്ഷതയിലാണ് കഴ്‌സണ്‍ പ്രഭു പൊലീസ് കമ്മീഷനെ നിയമിച്ചത്

ആന്‍ഡ്രൂ ഫേസര്‍

9) ക്വിറ്റിന്ത്യാ സമരത്തെ എതിര്‍ത്ത രാഷ്ട്രീയ കക്ഷികള്‍ ഏത്

ഹിന്ദുമഹാസഭ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ

10) ഏത് നിയമപ്രകാരമാണ് കേന്ദ്ര നിയമനിര്‍മ്മാണ സഭ രൂപവല്‍കൃതമായത്

1919-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട്

silver leaf psc academy, silver leaf psc academy calicut, silver leaf academy, silver leaf, psc coaching kozhikode

11) കേന്ദ്ര നിയമ നിര്‍മ്മാണ സഭയിലേക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്ന വര്‍ഷം

1920

12) 1927-ല്‍ സമതാ സൈനിക് ദള്‍ രൂപവല്‍ക്കരിച്ചത്

ബി ആര്‍ അംബേദ്കര്‍

13) മദന്‍ മോഹന്‍ മാളവ്യയ്ക്കുശേഷം ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായത് ആരാണ്

ഡോ എസ് രാധാകൃഷ്ണന്‍

14) അഹമ്മദാബാദില്‍ സബര്‍മതി തീരത്തുള്ള ഗാന്ധിജിയുടെ ആശ്രമത്തിന് ഹൃദയകുഞ്ജ് എന്ന പേര് നല്‍കിയത് ആരാണ്

കാക്കാസാഹേബ് കലേല്‍ക്കര്‍

15) ഇന്ത്യാ വൈസ്രോയിയുടെ ഷിംലയിലെ വേനല്‍ക്കാല വസതിയായിരുന്നത്

വൈസ് റീഗല്‍ ലോഡ്ജ്

16) ആരാണ് 1923-ല്‍ കേന്ദ്ര നിയമ നിര്‍മ്മാണ സഭയില്‍ പ്രതിപക്ഷ നേതാവായത്

മോത്തിലാല്‍ നെഹ്‌റു

17) ക്വിറ്റിന്ത്യാ സമരകാലത്ത് കോണ്‍ഗ്രസിന്റെ ജിഹ്വയായിരുന്ന കോണ്‍ഗ്രസ് റേഡിയോയുടെ പ്രക്ഷേപണത്തിന് നേതൃത്വം നല്‍കിയത് ആരാണ്

ഉഷാ മേത്ത

18) സൈമണ്‍ ഗോബാക്ക് എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് ആരണ്

യൂസഫ് മെഹ്‌റലി

19) ചൗരിചൗരാ കേസില്‍ തൂക്കുമരം വിധിക്കപ്പെട്ട 177 സ്വാതന്ത്ര്യസമരഭടന്‍മാര്‍ക്കായി കോടതിയില്‍ വാദിച്ച് 156 പേരെ കുറ്റവിമുക്തരാക്കിയ അഭിഭാഷകന്‍ ആരാണ്

മദന്‍ മോഹന്‍ മാളവ്യ

20) വൈസ്രോയി എന്ന സ്ഥാനപ്പേര് നിര്‍ത്തലാക്കിയ വര്‍ഷം ഏത്

1947

80%
Awesome
  • Design
Leave a comment