മനുഷ്യ ശരീരം അടിസ്ഥാന വിവരങ്ങള്‍: ഉറപ്പായും പഠിക്കേണ്ട 452 ചോദ്യങ്ങള്‍

0

1) മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള കോശം-

നാഡീകോശം

2) മനുഷ്യശരീരത്തിലെ ശരാശരി താപനില-

37 ഡിഗ്രി സെൽഷ്യസ്

3) ശരീരത്തിലെ ഏറ്റവും വലിയ അവയവം-

ത്വക്ക്

4) ഏറ്റവും ചെറിയ അവയവം-

പീനിയൽ ഗ്രന്ഥി

5) ഏറ്റവും വലിയ ഗ്രന്ഥി-

കരൾ

6) ഏറ്റവും വലിയ പേശി-

തുടയിലെ പേശി

7) ഏറ്റവും നീളമുള്ള ഞരമ്പ്-

സയാറ്റിക് ഞരമ്പ്

8) മനുഷ്യന് എത്ര ക്രോസോമുകൾ ഉണ്ട്-

23 ജോടി

9) മനുഷ്യ ശരീരത്തിലെ പേശികളുടെ എണ്ണം-

639

10) മനുഷ്യന് എത്ര വാരിയെല്ലുകൾ ഉണ്ട്-

12 ജോടി

11) നട്ടെല്ലിൽ എത്ര കശേരുക്കൾ ഉണ്ട്-

33

12) മനുഷ്യനിലെ സ്ഥിര ദന്തങ്ങളുടെ എണ്ണം-

32

13) വിറ്റമിൻ എ സംഭരിച്ചുവയ്ക്കുന്ന ഗ്രന്ഥി-

കരൾ

14) മനുഷ്യശരീരത്തിൽ നഗ്നനേത്രം കൊണ്ട് കാണാൻ കഴിയുന്ന ഏകകോശം-

അണ്ഡം

15) മനഷ്യശരീരത്തിലെ ഏറ്റവും വലിയ കോശം-

അണ്ഡം

16) ഏറ്റവും ചെറിയ കോശം-

പുംബീജം

17) ഏറ്റവും കാഠിന്യമുള്ള വസ്തു-

ഇനാമൽ

18) കരളിൽ നിന്നുള്ള സ്രവത്തിന്റെ പേര്-

ബൈൽ

19) ബൈലിന് മഞ്ഞനിറം കൊടുക്കുന്ന ഘടകം-

ബിലിറൂബിൻ

20) ശരീരത്തിന് നിറം നൽകുന്ന വർണകം-

യൂറോക്രോം

21) മനുഷ്യശരീരത്തിൽ യൂറിയയുടെ നിർമ്മാണം നടക്കുന്നത്-

കരളിൽ

22) മാറ്റിവയ്ക്കപ്പെട്ട ആദ്യ മനുഷ്യ അവയവം-

കരൾ

23) പ്രോട്ടീനുകളുടെ ഏറ്റവും ലഘുവായ രൂപം-

അമിനോ ആസിഡ്

24) ശ്വാസകോശങ്ങളെ പൊതിഞ്ഞ് സൂക്ഷിക്കുന്ന ഇരട്ട സ്തരം-

പ്ലൂറ

25) മനുഷ്യന്റെ ആമാശയത്തിൽ ഉൽപാദിപ്പിക്കുന്ന ആസിഡ്-

ഹൈഡ്രോക്ലോറിക് ആസിഡ്

26) മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം-

ഓക്‌സിജൻ

27) മനുഷ്യശരീരത്തിൽ ഏറ്റവും കുറവുള്ള മൂലകം-

മാംഗനീസ്

28) ശരീരനിർമ്മാണത്തിന്റെ അടിസ്ഥാന ഘടകം-

പ്രോട്ടോപ്ലാസം

29) മനുഷ്യശരീരത്തിലെ അരിപ്പ-

വൃക്കം

30) ചെറുകുടലും വൻകുടലും ചേരുന്ന ഭാഗം-

ഇലിയം

31) ഹൃദയസ്പന്ദനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്‌കഭാഗം-

മെഡുല്ല ഒബ്ലാംഗേറ്റ

32) ഹൃദയത്തിന്റെ ഇടതുഭാഗത്ത് കൂടി ഒഴുകുന്ന രക്തം-

അശുദ്ധരക്തം

33) ഹൃദയമിടിപ്പ് വർദ്ധിക്കാൻ കാരണമായ ഹോർമോൺ-

അഡ്രിനാലിൻ

34) ഹൃദയത്തെ പൊതിഞ്ഞ സ്തരം-

പെരികാർഡിയം

35) അർബുദം ബാധിക്കാത്ത അവയവം-

ഹൃദയം

36) ആദ്യത്തെ കൃത്രിമ ഹൃദയം-

ജാർവിക്-7

37) രണ്ട് സ്പന്ദനങ്ങൾക്കിടയിൽ ഹൃദയം എത്ര സെക്കന്റ് വിശ്രമിക്കുന്നു-

0.48 സെക്കന്റ്

38) തലയോട്ടിയിൽ ചലിപ്പിക്കാവുന്ന ഏക അസ്ഥി-

താടിയെല്ല്

39) മദ്യം ബാധിക്കുന്ന മസ്തിഷ്‌ക ഭാഗം-

സെറിബെല്ലം

40) ശരീരത്തിന്റെ സന്തുലനാവസ്ഥയെ നിയന്ത്രിക്കുന്ന മസ്തിഷ്‌ക ഭാഗം-

സെറിബെല്ലം

41) ഏറ്റവും വലിയ മസ്തിഷ്‌ക ഭാഗം-

സെറിബ്രം

42) സെറിബ്രത്തിന് തൊട്ടുതാഴെയായി കാണുന്ന നാഡീകേന്ദ്രം-

തലാമസ്

43) മസ്തിഷ്‌കത്തെ പൊതിഞ്ഞിരിക്കുന്ന മൂന്നുപാളിയുള്ള സ്തരം-

മെനിൻജസ്

44) സുഷുമ്‌നയുടെ നീളം-

45 സെന്റിമീറ്റർ

45) നട്ടെല്ലിൽ കൂടി കടന്നുപോകുന്ന മസ്തിഷ്‌കഭാഗം-

സുഷുമ്‌ന

46) സുഷുമ്‌നയേയും മസ്തിഷ്‌കത്തേയും തമ്മിക്കുന്ന ബന്ധിപ്പിക്കുന്ന ഭാഗം-

മെഡുല്ല ഒബ്ലാംഗേറ്റ

47) ശരീരത്തിലെ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്‌കഭാഗം-

മെഡുല്ല ഒബ്ലാംഗേറ്റ

48) തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം-

22

49) വിശപ്പും ദാഹവും നിയന്ത്രിക്കുന്ന മസ്തിഷ്‌കഭാഗം-

ഹൈപ്പോതലാമസ്

50) സംസാരശേഷിയുമായി ബന്ധപ്പെട്ടുള്ള മസ്തിഷ്‌കഭാഗം-

ബ്രോക്കയുടെ പ്രദേശം

51) പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിലെ അസ്ഥികളുടെ എണ്ണം-

206

52) യുവത്വഗ്രന്ഥി എന്നറിയപ്പെടുന്നത്-

തൈമസ് ഗ്രന്ഥി

53) നായകഗ്രന്ഥി എന്നറിയപ്പെടുന്നത്-

പീയുഷ ഗ്രന്ഥി

54) ആദമിന്റെ ആപ്പിൾ എന്നറിയപ്പെടുന്ന ഗ്രന്ഥി-

തൈറോയ്ഡ് ഗ്രന്ഥി

55) ഉമിനീരിലുള്ള രാസാഗ്നി-

അമിലേസ്

56) ഇൻസുലിനിൽ അടങ്ങിയിട്ടുള്ള ലോഹം-

സിങ്ക്

57) ആമാശയ രസത്തിലെ രാസാഗ്നി-

പെപ്‌സിൻ

58) വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം-

25 സെന്റിമീറ്റർ

59) കണ്ണിനുള്ളിലെ പ്രകാശ സംവേദന പാളി-

റെറ്റിന

60) ഏറ്റവും കൂടുതൽ ദാനം ചെയ്യുന്ന അവയവം-

കണ്ണ്

61) കണ്ണിലെ ലെൻസ്-

കോൺവെക്‌സ് ലെൻസ്

62) കണ്ണിനകത്ത് അസാമാന്യ മർദം ഉളവാക്കുന്ന വൈകല്യം-

ഗ്ലോക്കോമ

63) കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന എൻസൈം-

ലൈസോസൈം

64) ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം-

ഇരുമ്പ്

65) രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീൻ-

ഫൈബ്രിനോജിൻ

66) ശരീരത്തിലെ പട്ടാളക്കാർ-

ശ്വേത രക്താണുക്കൾ

67) മനുഷ്യന്റെ കഴുത്തിലെ അസ്ഥികളുടെ എണ്ണം-

ഏഴ്

68) ഏറ്റവും വലിയ അസ്ഥി-

ഫീമർ

69) ഏറ്റവും ചെറിയ അസ്ഥി-

സ്റ്റേപ്പിസ്

70) അസ്ഥികളെ കുറിച്ചുള്ള പഠനം-

ഓസ്റ്റിയോളജി

71) യുവത്വഹോർമോൺ-

തൈമോസിൻ

72) അടിയന്തര ഹോർമോൺ-

അഡ്രിനാലിൻ

73) ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി-

തൈറോയ്ഡ്

74) രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന കോശങ്ങൾ-

പ്ലേറ്റ്‌ലെറ്റുകൾ

75) രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വൈറ്റമിൻ-

കെ

76) രക്തചംക്രമണം കണ്ടെത്തിയത്-

വില്യം ഹാർവി

77) വൈറ്റമിൻ സിയുടെ കുറവ് കൊണ്ടുണ്ടാകുന്ന രോഗം-

സ്‌കർവി

78) കൊബാൾട്ട് അടങ്ങിയ വൈറ്റമിൻ-

വൈറ്റമിൻ ബി12

79) വൈറ്റമിൻ സി-യുടെ രാസനാമം-

അസ്‌കോർബിക് ആസിഡ്

80) വൈറ്റമിൻ ബി9 രാസപരമായി അറിയപ്പെടുന്നത്-

ഫോളിക് ആസിഡ്

81) റൈബോഫ്‌ളാവിൻ എന്നറിയപ്പെടുന്ന വൈറ്റമിൻ-

വൈറ്റമിൻ ബി2

82) ജീവകം ഡിയുടെ രാസനാമം-

കാൽസിഫെറോൾ

83) കാഴ്ചയെക്കുറിച്ചുള്ള ബോധം ഉളവാക്കുന്ന മസ്തിഷ്‌കഭാഗം-

സെറിബ്രം

84) ലോകഹീമോഫീലിയ ദിനം-

ഏപ്രിൽ 17

85) ഹെപ്പറ്റൈറ്റിസ് ബാധിക്കുന്ന ശരീര ഭാഗം-

കരൾ

86) രക്തം നിർമ്മിക്കുന്നതിന് ആവശ്യമായ ജീവകം-

വൈറ്റമിൻ ബി9 (ഫോളിക് ആസിഡ്)

87) എച്ച്‌ഐവി ആക്രമിക്കുന്ന ശരീരകോശം-

ലിംഫോസൈറ്റ്

88) അമിനോ ആസിഡുകൾ ചേർന്നുണ്ടാകുന്ന പോഷകഘടകം-

പ്രോട്ടീൻ

89) ജീവകം എയുടെ അഭാവം കാരണം ഉണ്ടാകുന്ന നേത്രരോഗം-

നിശാന്ധത

90) കോശങ്ങളിലെ ഊർജ്ജനിലയം-

മൈറ്റോകോൺട്രിയ

91) മൈറ്റോകോൺട്രിയ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് എവിടെയെല്ലാം-

കരൾ, മസ്തിഷ്‌കം, പേശി

92) നാഡീവ്യവസ്ഥയുടെ ഭാഗങ്ങൾ-

മസ്തിഷ്‌കം, സുഷുമ്‌ന, നാഡികൾ, ഗ്രാഹികൾ

93) നാഡീവ്യവസ്ഥയുടെ അടിസ്ഥാന ഘടകം-

ന്യൂറോൺ (നാഡീകോശം)

94) ന്യൂറോണിന്റെ കോശശരീരത്തിൽ നിന്നും പുറത്തേക്ക് നീണ്ടുനിൽക്കുന്ന ഭാഗം-

ഡെൻഡ്രോൺ

95) ഡെൻഡ്രോണുകളുടെ ശാഖകൾ അറിയപ്പെടുന്ന പേര്-

ഡെൻഡൈറ്റുകൾ

96) സമീപത്തെ ന്യൂറോണിൽ നിന്നും സന്ദേശങ്ങൾ സ്വീകരിക്കുന്ന ന്യൂറോൺ ഭാഗം-

ഡെൻഡൈറ്റ്

97) ന്യൂറോണിന്റെ കോശശരീരത്തിൽനിന്നുള്ള നീളം കൂടിയ തന്തു-

ആക്‌സോൺ

98) സംവേഗങ്ങളെ കോശശരീരത്തിൽ നിന്നും പുറത്തേക്ക് എത്തിക്കുന്നത്-

ആക്‌സോണുകൾ

99) നാഡീകോശങ്ങളേയും ആക്‌സോണുകളേയും പൊതിഞ്ഞിരിക്കുന്ന തിളങ്ങുന്ന വെള്ള നിറമുള്ള കൊഴുപ്പ് സ്തരം-

മയലിൻ ഷീത്ത്

100) മയലിൻഷീത്ത് ഉള്ള നാഡീകോശങ്ങൾ കൂടുതലുള്ള മസ്തിഷ്‌കഭാഗത്തെ വിളിക്കുന്ന പേര്-

വൈറ്റ്മാറ്റർ

101) കോശശരീരവും മയലിൻഷീത്ത് ഇല്ലാത്ത നാഡീകോശങ്ങളും കൂടുതലായി കാണപ്പെടുന്ന മസ്തിഷ്‌കഭാഗം അറിയപ്പെടുന്ന പേര്-

ഗ്രേമാറ്റർ

102) ന്യൂറോണുകളെ മറ്റ് കോശങ്ങളുമായി ബന്ധിപ്പിക്കുന്ന ഭാഗം-

സിനാപ്‌സ്

103) സന്ദേശങ്ങൾ ഒരു ന്യൂറോണിൽ നിന്നും മറ്റൊരു ന്യൂറോണിലേക്ക് കടക്കാൻ സഹായിക്കുന്ന രാസവസ്തുക്കൾ-

നാഡീയ പ്രേഷകങ്ങൾ

104) നാഡീവ്യവസ്ഥയുടെ രണ്ട് ഭാഗങ്ങൾ-

കേന്ദ്ര നാഡീവ്യവസ്ഥയും പെരിഫെറൽ നാഡീവ്യവസ്ഥയും

105) കേന്ദ്ര നാഡീവ്യവസ്ഥയുടെ ഭാഗങ്ങൾ-

മസ്തിഷ്‌കവും സുഷുമ്‌നയും

106) 12 ജോടി ശിരോനാഡികളും 31 ജോടി സുഷുമ്‌നാ നാഡികളും ചേർന്ന നാഡീവ്യവസ്ഥ-

പെരിഫെറൽ നാഡീവ്യവസ്ഥ

107) നാഡീവ്യവസ്ഥയുടെ കേന്ദ്രം-

മസ്തിഷ്‌കം

108) മസ്തിഷ്‌കത്തെ പൊതിഞ്ഞിരിക്കുന്ന മൂന്ന് സ്തരങ്ങളുള്ള പാളി-

മെനിഞ്ജസ്

109) മെനിസഞ്ജസ് പാളിക്കുള്ളിൽ നിറഞ്ഞിരിക്കുന്ന ദ്രവ്യം-

സെറിബ്രോ സ്‌പൈനൽ ഫ്‌ളൂയിഡ്

110) മസ്തിഷ്‌ക കലകൾക്ക് പോഷകഘടകങ്ങളും ഓക്‌സിജനും എത്തിക്കുന്നത് ഏതാണ്-

സെറിബ്രോ സ്‌പൈനൽ ഫ്‌ളൂയിഡ്

111) മസ്തിഷ്‌കത്തിന്റെ ഏറ്റവും വലിയ ഭാഗം-

സെറിബ്രം

112) ധാരാളം ചുളിവുകളും മടക്കുകളുമുള്ള സെറിബ്രത്തിന്റെ ബാഹ്യഭാഗം-

കോർട്ടക്‌സ്

113) സെറിബ്രത്തിന്റെ ആന്തരഭാഗം-

മെഡുല്ല

114) ചിന്ത, ബുദ്ധി, ഓർമ്മ, ഭാവന, ഭാഷ എന്നിവയുമായി ബന്ധപ്പെട്ട മസ്തിഷ്‌ക ഭാഗം-

സെറിബ്രം

115) കാഴ്ച, കേൾവി, മണം, രുചി, സ്പർശം എന്നീ ഇന്ദ്രിയാനുഭവങ്ങൾ ഉണ്ടാക്കുന്ന മസ്തിഷ്‌ക ഭാഗം-

സെറിബ്രം

116) മസ്തിഷ്‌കത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭാഗം ഏതാണ്-

സെറിബെല്ലം

117) ശരീരത്തിലെ പേശികളുടെ പ്രവർത്തനകളെ ഏകോപിപ്പിക്കുകയും ശരീരതുലനനില പാലിക്കുകയും ചെയ്യുന്ന മസ്തിഷ്‌ക ഭാഗം-

സെറിബെല്ലം

118) ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്നത്-

സെറിബെല്ലം

119) മദ്യം ബാധിക്കുന്ന മസ്തിഷ്‌ക ഭാഗം-

സെറിബെല്ലം

120) അനൈച്ഛിക പ്രവർത്തനങ്ങളായ ശ്വസനം, ഹൃദയസ്പന്ദനം, രക്തക്കുഴലുകളുടെ സങ്കോചവികാസം തുടങ്ങിയവ നിയന്ത്രിക്കുന്ന മസ്തിഷ്‌ക ഭാഗം-

മെഡുല്ല ഒബ്ലാംഗേറ്റ

121) സെറിബ്രത്തിലേക്കും സെറിബ്രത്തിൽനിന്നുമുള്ള ആവേഗങ്ങളുടെ പുനപ്രസരണ കേന്ദ്രം-

തലാമസ്

122) വേദനസംഹാരികൾ പ്രവർത്തിക്കുന്ന ഭാഗം-

തലാമസ്

123) ശരീരോഷ്മാവ്, ശരീരത്തിലെ ജലത്തിന്റെ അളവ് എന്നിവ നിയന്ത്രിച്ച് ആന്തര സമസ്ഥിതി പാലിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന മസ്തിഷ്‌കഭാഗം-

ഹൈപ്പോതലാമസ്

124) വിശപ്പ്, ദാഹം, ലൈംഗികാസക്തി എന്നിവ ഉണ്ടാക്കുന്ന മസ്തിഷ്‌ക ഭാഗം-

ഹൈപ്പോതലാമസ്

125) ഹൈപ്പോതലാമസ് സ്രവിക്കുന്ന ഹോർമോണുകൾ-

വാസോപ്രസിൻ, ഓക്‌സിടോസിൻ

126) ലോക പ്രമേഹ ദിനം-

നവംബർ 14

127) പ്രമേഹ ദിനത്തിന്റെ ലോഗോ-

നീല വൃത്തം

128) അന്നജത്തിൽ അയഡിൻ ചേർത്താൽ ലഭിക്കുന്ന നിറം-

നീല

129) പഞ്ചസാരയുടെ സാന്നിദ്ധ്യം അറിയാൻ ഉപയോഗിക്കുന്ന രാസവസ്തു-

ബെനഡിക്ട് റീയേജന്റ്

130) കോശത്തിൽ മർമ്മം ഇല്ലാത്ത ജീവികൾ-

പ്രോകാരിയോട്ടുകൾ

131) സ്തരത്താൽ ആവരണം ചെയ്യപ്പെട്ട വ്യക്തമായ മർമ്മമുള്ള ജീവികൾ-

യൂകാരിയോട്ടുകൾ

132) ബാക്ടീരിയ, സയനോബാക്ടീരിയ, മൈക്കോപ്ലാസ്മ എന്നിവ ഏതു തരം ജീവികൾക്ക് ഉദാഹരണം-

പ്രോകാരിയോട്ടുകൾ

133) അമീബ, ജന്തുക്കൾ, സസ്യങ്ങൾ എന്നിവ ഏതുതരം ജീവികൾക്ക് ഉദാഹരണം-

യൂകാരിയോട്ടുകൾ

134) നടത്തം, ഓട്ടം തുടങ്ങിയ ദ്രുതഗതിയിലുള്ള ആവർത്തന ചലനങ്ങളെ ഏകോപിപ്പിക്കുന്ന ശരീരഭാഗം-

സുഷുമ്‌ന

135) റിഫ്‌ളക്‌സ് പ്രവർത്തനത്തിന്റെ കേന്ദ്രം-

സുഷുമ്‌ന

136) തലയോട്ടിയിൽ കണ്ണുകൾ സ്ഥിതി ചെയ്യുന്ന കുഴി അറിയപ്പെടുന്ന പേര്-

നേത്രകോടരം

137) രോഗാണുക്കളെ നശിപ്പിക്കുന്ന കണ്ണുനീരിൽ അടങ്ങിയിട്ടുള്ള എൻസൈം-

ലൈസോസം

138) കണ്ണിന് എത്ര പാളികൾ ഉണ്ട്-

മൂന്ന്

139) കണ്ണിന് ദൃഢത നൽകുന്ന ബാഹ്യപാളി-

ദൃഢപടലം (സ്‌ക്ലീറ)

140) ധാരാളം രക്തക്കുഴലുകൾ കാണപ്പെടുന്ന മധ്യപാളി-

രക്തപടലം (കോറോയിഡ്)

141) പ്രകാശ ഗ്രാഹികൾ കാണപ്പെടുന്ന ആന്തരപാളി-

റെറ്റിന

142) കണ്ണിൽ പ്രതിബിംബം രൂപം കൊള്ളുന്ന ഭാഗം-

റെറ്റിന

143) ദൃഢപടലത്തിന്റെ മുൻഭാഗത്തുള്ള സുതാര്യമായ ഭാഗം-

കോർണിയ

144) കോർണിയക്ക് പിന്നിലുള്ള രക്തപടലഭാഗം-

ഐറിസ്

145) ഐറിസിന് നിറം നൽകുന്ന വർണ വസ്തു-

മെലാനിൻ

146) കണ്ണിലെ ലെൻസിന്റെ വക്രത ക്രമീകരിച്ച് ഫോക്കൽ ദൂരം കൃത്യമാക്കുന്ന പേശികൾ ഏതാണ്-

സീലിയറി പേശികൾ

147) കണ്ണിൽ ഏറ്റവും വ്യക്തമായ പ്രതിബിംബം ലഭിക്കുന്ന റെറ്റനയിലെ ബിന്ദു-

പീതബിന്ദു

148) കണ്ണിൽ ഏറ്റവും കൂടുതൽ പ്രകാശഗ്രാഹികൾ ഉള്ളത്-

പീതബിന്ദുവിൽ

149) പ്രകാശഗ്രാഹീകോശങ്ങൾ ഇല്ലാത്ത റെറ്റിനയിലെ ബിന്ദു-

അന്ധബിന്ദു

150) നേത്രനാഡി ആരംഭിക്കുന്നത് എവിടെ നിന്നാണ്-

അന്ധബിന്ദു

151) ലെൻസിനും കോർണിയക്കുമിടയിലെ അക്വസ് അറയിലെ ദ്രവം-

അക്വസ് ദ്രവം

152) കണ്ണിലെ കലകൾക്ക് പോഷണം നൽകുന്ന ദ്രവം-

അക്വസ് ദ്രവം

153) ലെൻസിനും റെറ്റിനയ്ക്കുമിടയിലുള്ള വിട്രിയസ് അറയിലെ ദ്രവം-

വിട്രിയസ് ദ്രവം

154) കണ്ണിന്റെ ആകൃതി നിലനിർത്താൻ സഹായിക്കുന്ന ദ്രവം-

വിട്രിയസ് ദ്രവം

155) കണ്ണിൽനിന്നും വസ്തുവിലേക്കുള്ള അകലത്തിന് അനുസരിച്ച് ലെൻസിന്റെ വക്രതയിൽ മാറ്റം വരുത്തി ഫോക്കൽ ദൂരം ക്രമീകരിക്കാനുള്ള കണ്ണിന്റെ കഴിവ്-

സമഞ്ജനക്ഷമത

156) മങ്ങിയ വെളിച്ചത്തിൽ കാണാൻ സഹായിക്കുന്ന കോശങ്ങൾ-

റോഡ് കോശങ്ങൾ

157) മങ്ങിയ വെളിച്ചത്തിൽ കാഴ്ച സാധ്യമാക്കുന്ന വർണകം-

റൊഡോപ്‌സിൻ

158) റൊഡോപ്‌സിൻ ഉണ്ടാകുന്നത് എങ്ങനെ-

വിറ്റാമിൻ എയിൽ നിന്നുണ്ടാകുന്ന റെറ്റിനാൽ എന്ന പദാർത്ഥവും ഓപ്‌സിൻ എന്ന പ്രോട്ടീനും ചേർന്ന്

159) വർണങ്ങൾ കാണാൻ സഹായിക്കുന്ന കണ്ണിലെ കോശങ്ങൾ-

കോൺകോശങ്ങൾ

160) ഫോട്ടോപ്‌സിൻ എന്ന വർണവസ്തുവുള്ള കണ്ണിലെ കോശങ്ങൾ ഏതാണ്-

കോൺകോശങ്ങൾ

161) ഫോട്ടോപ്‌സിന്റെ മറ്റൊരു പേര്-

അയഡോപ്‌സിൻ

162) ഏതൊക്കെ വർണങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന കോശങ്ങൾ ആണ് കണ്ണിലുള്ളത്-

നീല, പച്ച, ചുവപ്പ്

163) ശബ്ദതരംഗങ്ങളെ കർണനാളത്തിലേക്ക് നയിക്കുന്നത്-

ചെവിക്കുട

164) ബാഹ്യകർണത്തെ മധ്യകർണത്തിൽനിന്നും വേർതിരിക്കുന്ന സ്തരം-

കർണപടം

165) മധ്യകർണത്തിലെ അസ്ഥികൾ ഏതെല്ലാം-

മാലിയസ്, ഇൻകസ്, സ്റ്റേപിസ്

166) മധ്യകർണത്തിലെ അസ്ഥികളുടെ ധർമം എന്താണ്-

കർണപടത്തിലെ കമ്പനങ്ങളെ വർദ്ധിപ്പിച്ച് ആന്തരകർണത്തിൽ എത്തിക്കുക

167) മധ്യകർണത്തെ ഗ്രസനിയുമായി ബന്ധിപ്പിക്കുന്ന നാളി-

യൂസ്റ്റേഷ്യൻ നാളി

168) കർണപടത്തിനും ഇരുവശത്തുമുള്ള മർദ്ദം തുല്യമാക്കാൻ സഹായിക്കുന്നത്-

യൂസ്‌റ്റേഷ്യൻ നാളി

169) കേൾക്കാൻ സഹായിക്കുന്ന ചെവിയുടെ ഭാഗം-

കോക്ലിയ

170) ശരീരതുലന നില പാലിക്കാൻ സഹായിക്കുന്ന ചെവിയിലെ ഭാഗം-

കോക്ലിയ

171) അഞ്ചാമത്തെ രുചി-

ഉമാമി

172) ആറാമത്തെ രുചി-

ഒളിയോഗസ്റ്റസ്

173) ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതിന് നാഡീവ്യവസ്ഥയോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന വ്യവസ്ഥ-

അന്തസ്രാവി വ്യവസ്ഥ

174) അന്തസ്രാവി ഗ്രന്ഥികളുടെ സ്രവങ്ങൾ ഏതെല്ലാം-

ഹോർമോണുകളും സ്റ്റിറോയ്ഡുകളും

175) അന്തസ്രാവി ഗ്രന്ഥികൾ നാളീരഹിത ഗ്രന്ഥികൾ എന്നറിയപ്പെടുന്നു. ഇതിലെ സ്രവങ്ങൾ ഏതിലൂടെയാണ് കലകളിൽ എത്തിച്ചേരുന്നത്-

രക്തത്തിലൂടെ

176) പാൻക്രിയാസ് ഗ്രന്ഥിയിൽ കാണപ്പെടുന്ന കോശസമൂഹങ്ങൾ-

ഐലറ്റ്‌സ് ഓഫ് ലാംഗർഹാൻസ്

177) ഇൻസുലിൻ ഉൽപാദിപ്പിക്കുന്നത്-

ഐലറ്റ്‌സ് ഓഫ് ലാംഗർഹാൻസിലെ ബീറ്റ കോശങ്ങൾ

178) ഗ്ലൂക്കഗോൺ ഉൽപാദിപ്പിക്കുന്നത്-

ഐലറ്റ്‌സ് ഓഫ് ലംഗർഹാൻസിലെ ആൽഫ കോശങ്ങൾ

179) രക്തത്തിലെ ഗ്ലൂക്കോസിന്റെ സാധാരാണ അളവ്:

70-110 എംജി/100 മില്ലിലിറ്റർ

180) രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നത്-

പാൻക്രിയാസ്

181) കരളിലും പേശികളിലും വച്ച് ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി മാറ്റുന്നത് ഏതാണ്-

ഇൻസുലിൻ

182) കരളിൽ സംഭരിക്കുന്ന ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കി മാറ്റുന്നത്-

ഗ്ലൂക്കഗോൺ

183) തൈറോയ്ഡ് ഗ്രന്ഥിയുടെ സ്ഥാനം-

സ്വനപേടകത്തിനു തൊട്ടുതാഴെ

184) തൈറോയ്ഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഹോർമോണുകൾ-

തൈറോക്‌സിൻ, കാൽസിടോണിൻ

185) കുട്ടികളിൽ തൈറോക്‌സിന്റെ ഉൽപാദനം കുറയുമ്പോൾ ഉണ്ടാകുന്ന അവസ്ഥ-

ക്രെറ്റനിസം

186) മുതിർന്നവരിൽ തൈറോക്‌സിന്റെ ഉൽപാദനം കുറയുമ്പോൾ ഉണ്ടാകുന്ന അവസ്ഥ-

മിക്‌സെഡിമ

187) തൈറോക്‌സിന്റെ ഉൽപാദനം കൂടിയാൽ ഉണ്ടാകുന്ന രോഗം-

ഗ്രേവ്‌സ് രോഗം

188) തൈറോക്‌സിന്റെ ഉൽപാദനത്തിന് ആവശ്യമായ മൂലകം-

അയഡിൻ

189) ഏത് മൂലകത്തിന്റെ അഭാവം മൂലമാണ് ഗോയിറ്റർ ഉണ്ടാകുന്നത്-

അയഡിൻ

190) രക്തത്തിൽ കാത്സ്യത്തിന്റെ അളവ് കുറയ്ക്കാൻ തൈറോയ്ഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഹോർമോൺ-

കാൽസിടോണിൻ

191) രക്തത്തിൽ കാത്സ്യത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഹോർമോൺ-

പാരാതെർമോൺ

192) പാരാതൈറോയ്ഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഹോർമോൺ-

പാരാതെർമോൺ

193) പാരാതൈറോയ്ഡ് ഗ്രന്ഥിയുടെ സ്ഥാനം-

തൈറോയ്ഡ് ഗ്രന്ഥിയുടെ പിൻഭാഗത്ത്

194) യുവത്വഹോർമോൺ എന്നറിയപ്പെടുന്നത്-

തൈമോസിൻ

195) തൈമോസിൻ ഉൽപാദിപ്പിക്കുന്നത്-

തൈമസ്

196) തൈമസ് ഗ്രന്ഥി ഏതുതരം ഗ്രന്ഥിയാണ്-

അന്തസ്രാവി

197) തൈമസ് ഗ്രന്ഥിയുടെ സ്ഥാനം-

മാറെല്ലിന് താഴെയായി

198) ഏത് കോശമായും മാറാൻ കഴിവുള്ള സവിശേഷ കോശങ്ങൾ അറിയപ്പെടുന്ന പേര്-

വിത്തുകോശങ്ങൾ

199) അഡ്രിനൽ ഗ്രന്ഥിയുടെ സ്ഥാനം-

വൃക്കയുടെ മുകളിൽ

200) അഡ്രിനൽ ഗ്രന്ഥിയുടെ പുറംഭാഗം അറിയപ്പെടുന്ന പേര്-

കോർട്ടക്‌സ്

201) അഡ്രിനൽ ഗ്രന്ഥിയുടെ അകംഭാഗം അറിയപ്പെടുന്ന പേര്-

മെഡുല്ല

202) കോർട്ടക്‌സ് ഉൽപാദിപ്പിക്കുന്ന ഹോർമോണുകൾ-

കോർട്ടിസോൾ, അൽഡോസ്റ്റിറോൺ, ലൈംഗിക ഹോർമോണുകൾ

203) ശരീരത്തിലെ ലവണ-ജല സന്തുലിതാവസ്ഥ നിലനിർത്തുന്ന ഹോർമോൺ-

അൽഡോസ്റ്റിറോൺ

204) ശരീരത്തിലെ രക്തസമ്മർദ്ദം ക്രമീകരിക്കുന്ന ഹോർമോൺ-

അൽഡോസ്റ്റിറോൺ

205) അലർജിയേയും നീർവീക്കത്തേയും തടയുന്ന ഹോർമോൺ-

കോർട്ടിസോൾ

206) മെഡുല്ല ഉൽപാദിപ്പിക്കുന്ന ഹോർമോണുകൾ-

എപിനെഫ്രിൻ, നോർഎപിനെഫ്രിൻ

207) അടിയന്തര ഘട്ടങ്ങളെ നേരിടാനായി ശരീരത്തെ സജ്ജമാക്കുന്ന ഹോർമോണുകൾ ഏതെല്ലാം-

എപിനെഫ്രിൻ, നോർഎപ്രിനെഫ്രിൻ

208) എപിനെഫ്രിന്റെ മറ്റൊരു പേര്-

അഡ്രിനാലിൻ

209) അടിയന്തര ഹോർമോൺ എന്നറിയപ്പെടുന്ന പേര്-

അഡ്രിനാലിൻ

210) വിശപ്പ് ഉളവാക്കുന്ന ഹോർമോൺ ഏതാണ്-

ഗ്രെലിൻ

211) ഗ്രെലിൻ ഉൽപാദിപ്പിക്കുന്ന അവയവം-

ആമാശയം

212) ഏത് മസ്തിഷ്‌ക ഭാഗത്തെ ഉത്തേജിപ്പിക്കുമ്പോൾ ആണ് വിശപ്പ് അനുഭവപ്പെടുന്നത്-

ഹൈപ്പോതലാമസ്

213) ആമാശയരസങ്ങളുടെ ഉൽപാദനത്തെ നിയന്ത്രിക്കുന്നതിനായി ആമാശയം ഉൽപാദിപ്പിക്കുന്ന ഹോർമോൺ-

ഗ്യാസ്ട്രിൻ

214) സെക്രീറ്റിൻ എന്ന ഹോർമോൺ ഉൽപാദിപ്പിക്കുന്നത്-

പക്വാശയം

215) ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി-

പീനിയൽ ഗ്രന്ഥി

216) പീനിയൽ ഗ്രന്ഥിയുടെ സ്ഥാനം-

മസ്തിഷ്‌കത്തിന്റെ മധ്യഭാഗത്തായി

217) മെലാടോണിൻ എന്ന ഹോർമോൺ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി-

പീനിയൽ ഗ്രന്ഥി

218) ഉറക്കത്തിന് കാരണമാകുന്ന ഹോർമോൺ-

മെലാടോണിൻ

219) ദൈനംദിന ജീവിതത്തിന്റെ താളക്രമം പാലിക്കാൻ സഹായിക്കുന്ന ഹോർമോൺ-

മെലാടോണിൻ

220) മസ്തിഷ്‌കത്തിൽ ഹൈപ്പോതലാമസിന് തൊട്ടുതാഴെ സ്ഥിതി ചെയ്യുന്ന ഗ്രന്ഥി-

പിറ്റിയൂട്ടറി ഗ്രന്ഥി

221) പിറ്റിയൂട്ടറി ഗ്രന്ഥിയുടെ മുൻദളം ഉൽപാദിപ്പിക്കുന്ന ഹോർമോണുകൾ അറിയപ്പെടുന്ന പേര്-

ട്രോപിക് ഹോർമോണുകൾ

222) മറ്റ് ഗ്രന്ഥികളുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്ന ഹോർമോണുകൾ അറിയപ്പെടുന്ന പേര്-

ട്രോപിക് ഹോർമോൺ

223) ഹൈപ്പോതലാമസ് ഉൽപാദിപ്പിക്കുന്ന ഹോർമോണുകളെ ശേഖരിച്ചുവയ്ക്കുകയും അവയെ ആവശ്യാനുസരണം പുറത്ത് വിടുകയും ചെയ്യുന്നത്-

പിറ്റിയൂട്ടറി ഗ്രന്ഥിയുടെ പിൻഭാഗം

224) വളർച്ചാ ഹോർമോൺ എന്നറിയപ്പെടുന്നത്-

സൊമാറ്റോട്രോഫിൻ

225) സൊമാറ്റോട്രോഫിൻ ഉൽപാദിപ്പിക്കുന്നത്-

പിറ്റിയൂട്ടറി ഗ്രന്ഥി

226) വളർച്ചാ ഘട്ടത്തിൽ സൊമാറ്റോട്രോഫിന്റെ ഉൽപാദനം കൂടിയാൽ ഉണ്ടാകുന്ന അവസ്ഥ-

ഭീമാകാരത്വം

227) സൊമാറ്റോട്രോഫിന്റെ ഉൽപാദനം കുറഞ്ഞാൽ ഉണ്ടാകുന്ന അവസ്ഥ-

വാമനത്വം

228) വളർച്ചാഘട്ടത്തിനുശേഷം സൊമാറ്റോട്രോഫിൻ ഉൽപാദനം കൂടിയാൽ മുഖം, താടിയെല്ല്, വിരലുകൾ എന്നിവിടങ്ങളിലെ അസ്ഥികൾ വളയുന്ന അവസ്ഥയ്ക്ക് പറയുന്ന പേര്-

അക്രോമെഗാലി

229) വൃക്കയിൽ ജലത്തിന്റെ പുനരാഗിരണത്തിന് സഹായിക്കുന്ന ഹോർമോൺ-

വാസോപ്രസിൻ

230) ആന്റി ഡൈയൂററ്റിക് ഹോർമോണിന്റെ (എഡിഎച്ച്) മറ്റൊരു പേര്-

വാസോപ്രസിൻ

231) കോളറയ്ക്ക് കാരണമായ രോഗാണു-

വിബ്രിയോ കോളറെ

232) ടൈഫോയ്ഡിന് കാരണമായി രോഗാണു-

സാൽമൊണല്ലോ ടൈഫി

233) ടെറ്റനസിന് കാരണമായി രോഗാണു-

ക്ലോസ്ട്രിഡിയം ടെറ്റനി

234) ക്ഷയത്തിന് കാരണമായി രോഗാണു-

മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ്

235) ആന്ത്രാക്‌സിന് കാരണമായി രോഗാണു-

ബാസിലസ് ആന്ത്രാസിസ്

236) ബോട്ടുലിസത്തിന് കാരണമായി രോഗാണു-

ക്ലോസ്ട്രിയം ബോട്ടുലിനം

237) ഗൊണേറിയക്ക് കാരണമായി രോഗാണു-

നൈസീറിയ ഗൊണേറിയ

238) സിഫിലിസിന് കാരണമായി രോഗാണു-

ട്രെപ്പനോമ പാലിഡം

239) ഡിഫ്ത്തീരിയക്ക് കാരണമായി രോഗാണു-

കൊറൈൻ ബാക്ടീരിയം ഡിഫ്ത്തീരിയ

240) കുഷ്ഠത്തിന് കാരണമായി രോഗാണു-

മൈക്കോ ബാക്ടീരിയം ലെപ്രേ

241) ഹൃദയത്തിന്റെ വലിപ്പം-

ഒരാളുടെ മുഷ്ടിയുടെ വലിപ്പം

242) ഹൃദയത്തിന്റെ ഭാരം-

300 ഗ്രാം

243) ഹൃദയത്തെ ആവരണം ചെയ്തിരിക്കുന്ന ഇരട്ടസ്തരം-

പെരികാർഡിയം

244) പെരികാർഡിയത്തിൽ നിറഞ്ഞിരിക്കുന്ന ദ്രവം-

പെരികാർഡിയൽ ദ്രവം

245) മനുഷ്യ ഹൃദയത്തിലെ അറകളുടെ എണ്ണം-

നാല്

246) ഹൃദയത്തിന്റെ മുകളിലെ അറകളുടെ പേര്-

ഏട്രിയങ്ങൾ

247) ഹൃദയത്തിന്റെ താഴത്തെ അറകളുടെ പേര്-

വെൻട്രിക്കിളുകൾ

248) ഹൃദയത്തിൽ നിന്നും രക്തം വഹിക്കുന്ന രക്തക്കുഴലുകൾ-

ധമനികൾ

249) ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകൾ-

സിരകൾ

250) ഹൃദയത്തിന്റെ പേസ് മേക്കർ എന്നറിയപ്പെടുന്നത്-

സൈനോ ഏട്രിയൽ നോഡ് (എസ് എ നോഡ്)

251) എസ് എ നോഡിന്റെ സ്ഥാനം-

വലത് ഏട്രിയത്തിന് മുകളിൽ

252) ഹൃദയമിടിപ്പിന് തുടക്കം കുറിക്കുന്നത്-

എസ് എ നോഡ്

253) ഹൃദയ അറകളുടെ സങ്കോചം അറിയപ്പെടുന്ന പേര്-

സിസ്‌റ്റോളി

254) ഹൃദയത്തിന്റെ വിശ്രാന്ത അവസ്ഥ അറിയപ്പെടുന്ന പേര്-

ഡയസ്റ്റോളി

256) ഒരു സിസ്‌റ്റോളിയും ഒരു ഡയസ്‌റ്റോളിയും ചേർന്നതാണ്-

ഹൃദയസ്പന്ദനം

257) ഒരു തവണ ഹൃദയം സങ്കോചിക്കുമ്പോൾ എത്ര രക്തം ധമനികളിലേക്ക് എത്തുന്നു-

70 മില്ലിലിറ്റർ

258) ഹൃദയം സങ്കോചിക്കുമ്പോൾ പമ്പ് ചെയ്യപ്പെടുന്ന രക്തം ധമനികളിൽ പ്രയോഗിക്കുന്ന മർദ്ദം-

സിസ്റ്റോളിക് പ്രഷർ

259) സിസ്റ്റോളിക് പ്രഷർ എത്രയാണ്-

120 എംഎം മെർക്കുറി

260) ഒരു സിസ്‌റ്റോളിക്ക് ശേഷം ഹൃദയം വികസിക്കുമ്പോൾ ധമനികളിൽ അനുഭവപ്പെടുന്ന കുറഞ്ഞ മർദ്ദം അറിയപ്പെടുന്ന പേര്-

ഡയസ്റ്റോളിക് പ്രഷർ

261) ഡയസ്‌റ്റോളിക് പ്രഷർ എത്രയാണ്-

80 എംഎം മെർക്കുറി

262) പ്രായപൂർത്തിയായ ഒരാളുടെ രക്തസമ്മർദ്ദം-

120/80 എംഎം എച്ച്ജി

263) രക്തസമ്മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം-

സ്ഫിഗ്മോമാനോമീറ്റർ

264) മനുഷ്യഹൃദയം ഒരു മിനിട്ടിൽ ശരാശരി എത്ര തവണ സ്പന്ദിക്കുന്നു-

72

265) ശ്വാസകോശത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ഇരട്ട സ്തരം-

പ്ലൂറ

266) പ്ലൂറ സ്തരങ്ങൾക്കിടയിലുള്ള ദ്രവം-

പ്ലൂറദ്രവം

267) ആഹാരം ശ്വാസനാളത്തിലേക്ക് കടക്കാതെ തടയുന്ന സംവിധാനം-

ക്ലോമപിധാനം

268) ഉച്ഛ്വാസ വായുവിലെ ഓക്‌സിജന്റെ അളവ്-

21 ശതമാനം

269) നിശ്വാസ വായുവിലെ ഓക്‌സിജന്റെ അളവ്-

14 ശതമാനം

270) ഉച്ഛ്വാസ വായുവിലെ കാർബൺഡൈഓക്‌സൈഡിന്റെ അളവ്-

0.5 ശതമാനം

271) നിശ്വാസ വായുവിലെ കാർബൺഡൈഓക്‌സൈഡിന്റെ അളവ്-

അഞ്ച് ശതമാനം

272) ശ്വാസകോശത്തിലെ വായു അറകളിൽ കാണപ്പെടുന്നതും രോഗാണുക്കളേയും പൊടിപടലങ്ങളേയും വിഴുങ്ങി നശിപ്പിക്കുന്നതുമായ കോശങ്ങളുടെ പേര്-

മാക്രോഫേജുകൾ

273) ഒരു സാധാരണ ഉച്ഛ്വാസത്തിലൂടെ ഉള്ളിലേക്കെടുക്കുകയോ നിശ്വാസത്തിലൂടെ പുറന്തള്ളുകയോ ചെയ്യുന്ന വായുവിന്റെ അളവ്-

ടൈഡൽ വോള്യം

274) ഒരു ഗാഢ ഉച്ഛ്വാസത്തിനുശേഷം ശക്തിയായി നിശ്വസിക്കുമ്പോൾ പുറത്തു പോകുന്ന പരമാവധി വായുവിന്റെ അളവ്-

വൈറ്റൽ കപ്പാസിറ്റി

275) ആരോഗ്യമുള്ള പുരുഷൻമാരിൽ വൈറ്റൽ കപ്പാസിറ്റി എത്രയാണ്-

നാലര ലിറ്റർ

276) ആരോഗ്യമുള്ള സ്ത്രീകളിൽ വൈറ്റൽ കപ്പാസിറ്റി എത്രയാണ്-

മൂന്ന് ലിറ്റർ

277) ഹൃദയധമനികളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥ-

അതിറോസ് ക്ലീറോസിസ്

278) രക്തക്കുഴലുകളിൽ രക്തക്കട്ടകൾ രൂപപ്പെടുന്ന അവസ്ഥ-

ത്രോംബോസിസ്

279) ലോകത്ത് ആദ്യമായി 1967 ഡിസംബർ 3-ന് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്-

ക്രിസ്ത്യൻ ബെർനാർഡ്

280) ഫൈലേറിയൽ വിരകൾ ഉണ്ടാക്കുന്ന രോഗം-

മന്ത്

281) മന്ത് പരത്തുന്നത്-

ക്യൂലെക്‌സ് കൊതുകുകൾ

282) പുകയിലയിലെ വിഷപദാർത്ഥങ്ങൾ മൂലം വായു അറകളുടെ ഇലാസ്തികത നശിച്ച് പൊട്ടുകയും വൈറ്റൽ കപ്പാസിറ്റി കുറയാനും കാരണമാകുന്ന രോഗം-

എംഫിസീമ

283) പുകവലി കാരണം ശ്വാസകോശത്തിന് വീക്കം ഉണ്ടാകുന്ന രോഗം-

ബ്രോങ്കൈറ്റിസ്

284) പ്രായപൂർത്തിയായ വ്യക്തികളിലെ പല്ലുകളുടെ എണ്ണം-

32

285) ദന്തമകുടം നിർമ്മിച്ചിരിക്കുന്ന നിർജ്ജീവമായ വെള്ള നിറമുള്ള കട്ടിയേറിയ ഭാഗം-

ഇനാമൽ

286) മനുഷ്യശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം-

ഇനാമൽ

287) പല്ല് നിർമ്മിച്ചിരിക്കുന്ന ജീവനുള്ള കല-

ഡെൻൈൻ

288) ചെറിയ കുട്ടികളിലെ പാൽപല്ലുകളുടെ എണ്ണം-

20

289) ആറാം മാസത്തിൽ മുളയ്ക്കുന്ന പാൽപല്ലുകൾ എത്രാമത്തെ വയസിലാണ് കൊഴിഞ്ഞു തുടങ്ങി സ്ഥിര ദന്തങ്ങൾ വരുന്നത്-

6

290) മനുഷ്യരിൽ എത്ര ഉമിനീർ ഗ്രന്ഥികൾ ഉണ്ട്-

മൂന്ന് ജോഡി

291) രോഗാണുക്കളെ നശിപ്പിക്കുന്ന ഉമിനീരിലുള്ള രാസാഗ്നി-

ലൈസോസൈം

292) ഉമനീരിൽ അടങ്ങിയിട്ടുള്ള ഏത് രാസാഗ്നിയാണ് അന്നജത്തെ മാൾട്ടോസ് എന്ന പഞ്ചസാരയാക്കി മാറ്റുന്നത്-

സലൈവറി അമിലേസ്

293) ഭക്ഷണത്തെ ആമാശയത്തിൽ എത്തിക്കുന്ന തരംഗരൂപത്തിലുള്ള ചലനം-

പെരിസ്റ്റാൾസിസ്

294) പെപ്‌സിൻ, ഹൈഡ്രോക്ലോറിക് ആസിഡ്, ശ്‌ളേഷ്മം എന്നിവ ഉൽപാദിപ്പിക്കുന്നത്-

ആമാശയഭിത്തിയിലെ ഗ്രന്ഥികൾ

295) പ്രോട്ടീനെ ഭാഗികമായി പെപ്‌റ്റോണുകൾ ആക്കുന്ന എൻസൈം-

പെപ്‌സിൻ

296) ഭക്ഷണത്തിലെ രോഗാണുക്കളെ നശിപ്പിക്കുത്-

ഹൈഡ്രോക്ലോറിക് ആസിഡ്

297) ദഹനരസങ്ങളിൽ നിന്നും ആമാശയ ഭിത്തിയെ സംരക്ഷിക്കുന്നത്-

ശ്‌ളേഷ്മം

298) ആഹാരത്തിന്റെ ദഹനം പൂർത്തിയായി ആഗിരണം നടക്കുന്നത് എവിടെ വച്ചാണ്-

ചെറുകുടലിൽ

299) ചെറുകുടലിന്റെ ആദ്യ ഭാഗം-

പക്വാശയം

300) കരൾ ഉൾപാദിപ്പിക്കുന്ന പിത്തരസവും ആഗ്നേയഗ്രന്ഥി ഉൽപാദിപ്പിക്കുന്ന അമിലേസ്, ട്രിപ്‌സിൻ, ലിപ്പേസ് എന്നീ രാസാഗ്നികൾ ഭക്ഷണത്തിൽ കലരുന്നത് എവിടെ വച്ചാണ്-

പക്വാശയം

silver leaf psc academy

301) കൊഴുപ്പിനെ ചെറുകണികകൾ ആക്കിമാറ്റുന്നത്-

പിത്തരസം

302) ഭക്ഷണത്തെ ക്ഷാരഗുണമുള്ളതാക്കുന്നത്-

പിത്തരസം

303) അന്നജത്തെ മാൾട്ടോസ് ആക്കുന്നത്-

പാൻക്രിയാറ്റിക് അമിലേസ്

304) ചെറുകുടൽ ഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന ആന്ത്രരസത്തിലെ രാസാഗ്നികൾ-

പെപ്റ്റിഡേസും ഡൈസാക്കറൈഡുകളും

305) പെപ്‌റ്റൈഡിനെ അമിനോ ആസിഡാക്കുന്നത്-

പെപ്റ്റിഡേസ്

306) മാൾട്ടോസിനെ ഗ്ലൂക്കോസ് ആക്കുന്നത്-

മാൾട്ടേസ്

307) ലാക്ടോസിനെ ഗ്ലൂക്കോസും ഗാലക്ടോസുമാക്കുന്ന രാസാഗ്നി-

ലാക്ടേസ്

308) സുക്രോസിനെ ഗ്ലൂക്കോസും ഫ്രക്ടോസുമാക്കുന്നത്-

സൂക്രേസ്

309) ചെറുകുടൽ ഭിത്തിയിൽ കാണപ്പെടുന്ന വിരലുകൾ പോലുള്ള ഭാഗം-

വില്ലസുകൾ

310) പോഷകഘടകങ്ങളുടെ ആഗിരണം നടക്കുന്നത്-

വില്ലസ്സിലൂടെ

311) ലിംഫ് വ്യവസ്ഥയിലെ ഏറ്റവും വലിയ അവയവം-

പ്ലീഹ

312) രോഗാണുക്കളേയും ശേഷി നഷ്ടപ്പെട്ട അരുണ രക്താണുക്കളേയും നശിപ്പിക്കുന്നത്-

പ്ലീഹ

313) അരുണ രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നത്-

പ്ലീഹ

314) ശരീരത്തിലെ രക്തബാങ്ക് എന്ന് വിളിക്കുന്നത്-

പ്ലീഹ

315) ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി-

കരൾ

316) അമോണിയയെ യൂറിയയാക്കി മാറ്റുന്ന അവയവം-

കരൾ

317) ശരീരത്തിൽ ഏറ്റവും കൂടുതൽ കൊഴുപ്പ് സംഭരിക്കുന്ന അവയവം-

കരൾ

318) കരൾ ശേഖരിക്കുന്ന വിറ്റാമിൻ ഏതാണ്-

വിറ്റാമിൻ എ

319) ഇരുമ്പ് ശേഖരിക്കുന്ന അവയവം-

കരൾ

320) മനുഷ്യശരീരത്തിൽ പുനരുജ്ജീവന ശേഷിയുള്ള അവയവം-

കരൾ

321) ഹെപ്പറ്റൈറ്റിസ്, സിറോസിസ് എന്നീ രോഗങ്ങൾ ബാധിക്കുന്ന അവയവം-

കരൾ

322) അമിത മദ്യപാനം മൂലം കരളിന്റെ കോശങ്ങൾ ജീർണിക്കുന്ന അവസ്ഥ-

സിറോസിസ്

323) അമിനോ ആസിഡുകളുടെ വിഘടന ഫലമായുണ്ടാകുന്ന വിഷ പദാർത്ഥം-

അമോണിയ

324) രക്തത്തിൽ അധികമുള്ള ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി സംഭരിക്കുന്ന ഗ്രന്ഥി-

കരൾ

325) രക്തത്തിലെ വിഷപദാർത്ഥങ്ങളെ അരിച്ചു മാറ്റുന്ന അവയവം-

വൃക്ക

326) മനുഷ്യരിലെ വൃക്കകളുടെ എണ്ണം-

ഒരു ജോഡി

327) വൃക്കയിലെ സൂക്ഷ്മ അരിപ്പകളുടെ പേര്-

നെഫ്രോണുകൾ

328) മൂത്രത്തിന് ഇളംമഞ്ഞ നിറം നൽകുന്ന വർണകം-

യൂറോക്രോം

329) വൃക്കയിലെ കല്ലിന് കാരണം-

കാൽസ്യം ഓക്‌സലേറ്റ്

330) അണുബാധയോ വിഷബാധയോ കാരണം വൃക്കകൾക്കുണ്ടാകുന്ന വീക്കം-

നെഫൈറ്റിസ്

331) ഇരുവൃക്കകളും പ്രവർത്തനരഹിതം ആകുന്നത് കാരണം യൂറിയയും മറ്റും രക്തത്തിൽ തന്നെ നിലനിൽക്കുന്ന അവസ്ഥ-

യുറീമിയ

332) ആദ്യത്തെ കൃത്രിമ വൃക്ക രൂപൽകൽപന ചെയ്തത്-

വില്യം ജൊഹാൻ കോൾഫ് (1944)

333) ലോകത്ത് ആദ്യമായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്-

ജോസഫ് ഇ മുറെ

334) രക്തത്തിലെ പ്ലാസ്മയിലെ പ്രോട്ടീനുകൾ ഏതെല്ലാം-

ഗ്ലോബുലിൻ, ഫൈബ്രിനോജൻ, ആൽബുമിൻ

335) രക്തസമ്മർദ്ദം ക്രമീകരിക്കുന്ന പ്രോട്ടീൻ-

ആൽബുമിൻ

336) രോഗപ്രതിരോധത്തിന് സഹായകമായ ആന്റിബോഡികൾ നിർമ്മിക്കുന്ന പ്രോട്ടീൻ-

ഗ്ലോബുലിൻ

337) രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീൻ-

ഫൈബ്രിനോജൻ

338) രക്തകോശങ്ങൾ ഏതെല്ലാം-

അരുണ രക്താണുക്കൾ, ശ്വേതരക്താണുക്കൾ, പ്ലേറ്റ്‌ലെറ്റുകൾ

339) അരുണ രക്താണുക്കളുടെ ആകൃതി-

ഡിസ്‌ക് ആകൃതി

340) കോശമർമ്മം ഇല്ലാത്ത കോശങ്ങൾ-

അരുണ രക്താണുക്കൾ

341) അരുണരക്താണുക്കൾക്ക് ചുവപ്പ് നിറം നൽകുന്നത്-

ഹീമോഗ്ലോബിൻ

342) കോശങ്ങളിലേക്ക് ഓക്‌സിജൻ എത്തിക്കുകയും കോശങ്ങളിൽ നിന്നും കാർബൺ ഡൈയോക്‌സൈഡ് സ്വീകരിക്കുകയും ചെയ്യുന്ന രക്തകോശം-

അരുണരക്താണുക്കൾ

343) ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം-

ഇരുമ്പ്

344) ശരീരത്തിന് രോഗപ്രതിരോധം നൽകുന്ന രക്താണുക്കൾ-

ശ്വേത രക്താണുക്കൾ

345) ബേസോഫിൽ, ന്യൂട്രോഫിൽ, ഈസിനോഫിൽ, ലിംഫോസൈറ്റ്, മോണോസൈറ്റ് എന്നിവ ഏതിന് ഉദാഹരണങ്ങൾ ആണ്-

ശ്വേത രക്താണുക്കൾ

346) നിറമില്ലാത്ത രക്തകോശങ്ങൾ-

ശ്വേത രക്താണുക്കൾ

347) വ്യക്തമായ ആകൃതിയില്ലാത്തതും നിറമില്ലാത്തതും ന്യൂക്ലിയസ് ഇല്ലാത്തതുമായ രക്തകോശങ്ങൾ-

പ്ലേറ്റ്‌ലെറ്റുകൾ

348) രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന രക്തകോശം-

പ്ലേറ്റ്‌ലെറ്റുകൾ

349) മനുഷ്യനിലെ പേശികൾ ഏതെല്ലാം-

അസ്ഥി പേശി, മിനുശ പേശി (രേഖാശൂന്യപേശി), ഹൃദയപേശി

350) ഐച്ഛിക ചലനങ്ങൾ സാധ്യമാക്കുന്ന പേശി-

അസ്ഥിപേശി

351) സിലണ്ടർ ആകൃതിയിലുള്ള പേശി-

അസ്ഥി പേശി

352) രേഖാങ്കിത പേശി ഏതാണ്-

അസ്ഥി പേശി

353) അസ്ഥികളുമായി ചേർന്ന് കാണപ്പെടുന്ന പേശി-

അസ്ഥി പേശി

354) രേഖാശൂന്യ പേശി ഏതാണ്-

മിനുസ പേശി

355) ആമാശയം, ചെറുകുടൽ തുടങ്ങിയ ആന്തര അവയവങ്ങളിലും രക്തക്കുഴലുകളിലും കാണപ്പെടുന്ന പേശി-

മിനുസപേശി

356) അനൈച്ഛിക ചലനങ്ങൾ സാധ്യമാക്കുന്ന പേശി-

മിനുസ പേശി

357) പേശികളുടെ പ്രവർത്തനത്തിന് സഹായിക്കുന്ന ലോഹം-

കാത്സ്യം

358) വിശ്രമമില്ലാതെ കഠിനാധ്വാനം മൂലം പേശികളിൽ കുമിഞ്ഞുകൂടുന്ന പദാർത്ഥം-

ലാക്ടിക് ആസിഡ്

359) ഏറ്റവും വലിയ പേശി-

ഗ്ലൂട്ടിസ് മാക്‌സിമസ്

360) ഏറ്റവും ശക്തിയേറിയ പേശി-

ഗർഭാശയ മസിൽ

361) മനുഷ്യനിലെ അസ്ഥികളുടെ എണ്ണം-

206

362) മനുഷ്യാസ്ഥി കൂടത്തെ സ്ഥാനം അനുസരിച്ച് ഏതെല്ലാം രീതിയിൽ തരം തിരിച്ചിരിക്കുന്നു-

അക്ഷാസ്ഥികൂടം, അനുബന്ധാസ്ഥികൂടം

363) അക്ഷാസ്ഥികൂടത്തിന്റെ ഭാഗമായവ ഏതെല്ലാം-

തലയോട്, മാറെല്ല്, വാരിയെല്ലുകൾ, നട്ടെല്ല്

364) അനുബന്ധാസ്ഥികൂടത്തിന്റെ ഭാഗായവ ഏതെല്ലാം-

തോൾവലയം, കൈകാലുകളിലെ അസ്ഥികൾ, ശ്രോണീവലയം

365) തലയോടിലെ അസ്ഥികളുടെ എണ്ണം-

29

366) മാറെല്ലിലെ അസ്ഥികളുടെ എണ്ണം-

1

367) വാരിയെല്ലുകളുടെ എണ്ണം-

24

368) നട്ടെല്ലിലെ അസ്ഥികളുടെ എണ്ണം-

26

369) തോൾ വലയത്തിലെ അസ്ഥികളുടെ എണ്ണം-

4

370) ശ്രോണീവലയത്തിലെ അസ്ഥികളുടെ എണ്ണം-

2

371) കാലിലെ അസ്ഥികളുടെ എണ്ണം-

60

372) തലയോടിനെ നട്ടെല്ലുമായി ബന്ധപ്പെടുത്തുന്ന സന്ധി-

കീലസന്ധി

373) കൈമുട്ടുകളിലും കാൽമുട്ടുകളിലുമുള്ള സന്ധി-

വിജാഗിരി സന്ധി

374) കൈകളെ തോളുമായും കാലുകളെ ഇടുപ്പുമായി ബന്ധിപ്പിക്കുന്ന സന്ധി-

ഗോളരസന്ധി

375) വീൽസ് ഡിസീസ് എന്നറിയപ്പെടുന്നത്-

എലിപ്പനി

376) തൊണ്ടമുള്ള് എന്നറിയപ്പെടുന്നത്-

ഡിഫ്ത്തീരിയ

377) ചതുപ്പ് രോഗം-

മലേറിയ

378) റോയൽ ഡിസീസ്-

ഹീമോഫീലിയ

379) വൈറ്റ് പ്ലേഗ്-

ക്ഷയം

380) വിഷൂചിക-

കോളറ

381) ജീവന്റെ അടിസ്ഥാന യൂണിറ്റ്-

കോശം

382) കോശത്തെ ആദ്യമായി നിരീക്ഷിച്ചത്-

റോബർട്ട് ഹുക്ക്

383) കോശസ്തരത്തിനുള്ളിലെ മർമ്മം അടക്കമുള്ള ദ്രവ്യം അറിയപ്പെടുന്ന പേര്-

പ്രോട്ടോപ്ലാസം

384) കോശത്തിലെ ഊർജ്ജനിലയം-

മൈറ്റോകോൺട്രിയോൺ

385) കോശത്തിൽ ഊർജ്ജം ഉൽപാദിപ്പിക്കുകയും സംഭരിക്കുകയും ചെയ്യുന്ന ഭാഗം-

മൈറ്റോകോൺട്രിയോൺ

386) കോശത്തിലെ മാംസ്യ നിർമ്മാണ കേന്ദ്രം-

റൈബോസോം

387) രാസാഗ്നികൾ, ഹോർമോണുകൾ, ശ്‌ളേഷ്മസ്തരം തുടങ്ങിയ കോശസ്രവങ്ങളുള്ള സഞ്ചികൾ അറിയപ്പെടുന്ന പേര്-

ഗോൾജി കോംപ്ലക്‌സ്

388) കോശത്തിലെ ആത്മഹത്യ സഞ്ചികൾ-

ലൈസോസോം

389) കോശത്തിലെത്തുന്ന രോഗാണുക്കളെ നശിപ്പിക്കുന്നത്-

ലൈസോസോം

390) ജന്തുകോശങ്ങളിൽ മാത്രം കാണപ്പെടുന്ന കോശാംഗം-

സെൻട്രോസോം

391) ന്യൂമോണിയ ബാധിക്കുന്ന അവയവം-

ശ്വാസകോശം

392) എക്‌സിമ ബാധിക്കുന്ന അവയവം-

ത്വക്ക്

393) പോളിയോ ബാധിക്കുന്നത്-

നാഡീവ്യൂഹം

394) ടൈഫോയ്ഡ് ബാധിക്കുന്ന അവയവം

കുടൽ

395) ലുക്കീമിയ ബാധിക്കുന്ന അവയവം-

രക്തം

396) പ്രമേഹം ബാധിക്കുന്ന അവയവം-

പാൻക്രിയാസ്

397) കണ ബാധിക്കുന്ന അവയവം-

എല്ല്

398) പയോറിയ ബാധിക്കുന്ന അവയവം-

പല്ല്, മോണ

399) ഗോയിറ്റർ ബാധിക്കുന്ന അവയവം-

തൈറോയ്ഡ് ഗ്രന്ഥി

400) ഡിഫ്തീരിയ ബാധിക്കുന്ന അവയവം-

തൊണ്ട

401) ആർത്രൈറ്റിസ് ബാധിക്കുന്ന അവയവം-

സന്ധികൾ

402) മുണ്ടിനീര് ബാധിക്കുന്ന അവയവം-

ഉമിനീർ ഗ്രന്ഥികൾ

403) ഹെപ്പറ്റൈറ്റിസ് ബാധിക്കുന്ന അവയവം

– കരൾ

404) മലേറിയ ബാധിക്കുന്ന അവയവം

– പ്ലീഹ

405) സാർസ് ബാധിക്കുന്ന അവയവം-

ശ്വാസകോശം

406) സിറോസിസ് ബാധിക്കുന്ന അവയവം-

കരൾ

407) മഞ്ഞപ്പിത്തം ബാധിക്കുന്ന അവയവം-

കരൾ

408) തിമിരം ബാധിക്കുന്ന അവയവം-

കണ്ണ്

409) എയ്ഡ്‌സ് ബാധിക്കുന്ന അവയവം

പ്രതിരോധ സംവിധാനം

410) മയോപ്പിയ ബാധിക്കുന്ന അവയവം-

കണ്ണ്

411) എൻസഫാലിറ്റീസ് ബാധിക്കുന്ന അവയവം-

തലച്ചോറ്

412) മസ്തിഷ്‌കത്തിലെ വൈദ്യുത തരംഗങ്ങളെ രേഖപ്പെടുത്തുന്നത്-

ഇലക്ട്രോ എൻസഫലോഗ്രാം (ഇഇജി)

413) ഹൃദയപേശിയിലെ വൈദ്യുത തരംഗങ്ങൾ രേഖപ്പെടുത്തുന്നത്-

ഇലക്ട്രോ കാർഡിയോഗ്രാം (ഇസിജി)

414) അൾട്രാസോണിക് ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് ആന്തരാവയവങ്ങളുടെ ഘടന മനസ്സിലാക്കാൻ ഉപയോഗിക്കുന്നത്-

അൾട്രാസൗണ്ട് സ്‌കാൻ

415) ആന്തരാവയവങ്ങളുടെ ത്രിമാനരൂപങ്ങൾ ലഭിക്കാൻ ഉപയോഗിക്കുന്നത്-

എംആർഐ (മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ്)

416) എയ്ഡ്‌സിന് കാരണമാകുന്ന ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് ബാധിക്കുന്ന രക്തകോശം-

ലിംഫോസൈറ്റുകൾ

417) ലോക എയ്ഡ്‌സ് ദിനം-

ഡിസംബർ 1

418) എയ്ഡ്‌സ് ബോധവൽക്കരണത്തിന്റെ ചിഹ്നം-

ചുവന്ന റിബൺ

419) ക്ഷയത്തിന് കാരണം-

മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ്

420) പ്രധാനമായും ക്ഷയം ബാധിക്കുന്നത്-

ശ്വാസകോശത്തെ

421) ക്ഷയം ബാധിക്കുന്ന മറ്റ് ശരീര ഭാഗങ്ങൾ-

വൃക്ക, അസ്ഥി, തലച്ചോറ്

422) ക്ഷയത്തിന് എതിരെയുള്ള പ്രതിരോധ വാക്‌സിൻ-

ബി സി ജി

423) ക്ഷയരോഗത്തിനുള്ള ചികിത്സാ സംവിധാനം-

ഡോട്‌സ്

424) ടൈഫോയ്ഡ് രോഗ നിർണയത്തിനുള്ള പരിശോധന-

വൈഡൽ ടെസ്റ്റ്

425) ക്ഷയ രോഗം നിർണയിക്കുന്നതിനുള്ള പരിശോധന-

മാന്റോ ടെസ്റ്റ്

426) മലേറിയ രോഗം നിർണയിക്കുന്നതിനുള്ള പരിശോധന-

പെരിഫെറൽ ബ്ലഡ്‌സ്മിയർ പരിശോധന

427) എയ്ഡ്‌സ് രോഗ നിർണയത്തിനുള്ള പരിശോധന-

എലിസ ടെസ്റ്റ്

428) ക്ഷയത്തിന് കാരണമായ ബാക്ടീരിയ-

മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ്

429) ഫംഗസ് രോഗങ്ങൾക്ക് ഉദാഹരണങ്ങൾ-

വട്ടച്ചൊറി, അത്‌ലറ്റ്‌സ് ഫൂട്ട്

430) പ്രോട്ടോസോവ രോഗങ്ങൾക്ക് ഉദാഹരണം-

മലമ്പനി

431) മലമ്പനിക്ക് കാരണം-

പ്ലാസ്‌മോഡിയം

432) മലമ്പനി പരത്തുന്നത് അനോഫിലിസ് പെൺകൊതുകുകൾ ആണെന്ന് കണ്ടെത്തിയത്-

റൊണാൾഡ് റോസ്

433) മലമ്പനി വാക്‌സിൻ-

മോസക്യാറിക്‌സ്

434) രക്തം കട്ടപിടിക്കാത്ത അവസ്ഥയ്ക്ക് കാരണമായ ജനിതക രോഗം-

ഹീമോഫീലിയ

435) ജീനുകളിലെ വൈകല്യം മൂലം ഹീമോഗ്ലോബിന്റെ ഘടനയിൽ മാറ്റം വരികയും ചുവന്ന രക്താണുക്കൾ അരിവാൾ പോലെ വളയുകയും ചെയ്യുന്ന രോഗം-

സിക്കിൽ സെൽ അനീമിയ

436) കേരളത്തിൽ സിക്കിൽ സെൽ അനീമിയ (അരിവാൾ രോഗം) കാണപ്പെടുന്ന വിഭാഗം-

ആദിവാസികൾ

437) മസ്തിഷ്‌കത്തിലെ നാഡീകലകളിൽ അലേയമായ പ്രോട്ടീൻ അമിലോയ്ഡ് അടിഞ്ഞു കൂടുന്നത് മൂലം ന്യൂറോണുകൾ നശിക്കുന്നതിനാൽ ഉണ്ടാകുന്ന രോഗം-

അൽഷിമേഴ്‌സ്

438) ഓർമ്മകൾ നശിക്കുന്ന രോഗം-

അൽഷിമേഴ്‌സ്

439) മസ്തിഷ്‌കത്തിലെ പ്രത്യേക ഗാംഗ്ലിയോണുകളുടെ നാശം മൂലമുണ്ടാകുന്ന രോഗം-

പാർക്കിൻസൺസ്

440) തലച്ചോറിൽ തുടർച്ചയായി ക്രമരഹിതമായ വൈദ്യുത പ്രവാഹം ഉണ്ടാകുന്നത് മൂലമുള്ള രോഗം-

അപസ്മാരം

441) അൽഷിമേഴ്‌സ് ദിനം-

സെപ്റ്റംബർ 21

442) പാർക്കിൻസൺസ് ദിനം-

ഏപ്രിൽ 11

443) ഹമോഫീലിയ ദിനം-

ഏപ്രിൽ 17

444) മലേറിയ ദിനം-

ഏപ്രിൽ 25

445) പ്രമേഹ ദിനം-

നവംബർ 14

446) ലോക ക്ഷയരോഗ ദിനം-

മാർച്ച് 24

447) ലോക ആസ്ത്മ ദിനം-

ഡിസംബർ 11

448) ദേശീയ മന്ത് രോഗ ദിനം-

നവംബർ 11

449) ലോക വൃക്കദിനം-

മാർച്ച് 8

450) ലോക കാൻസർ ദിനം-

ഫെബ്രുവരി 4

451) മനുഷ്യനിലെ 79-ാമത്തെ അവയവം-

മെൻസന്ററി

452) 80-ാമത്തെ അവയവം-

ഇന്റർസ്റ്റീഷ്യം

മനുഷ്യ ശരീരം അടിസ്ഥാന വിവരങ്ങള്‍: ഉറപ്പായും പഠിക്കേണ്ട 452 ചോദ്യങ്ങള്‍

Comments
Loading...