ഏഴാം ക്ലാസ് പാഠപുസ്തകം; ഗാന്ധിജിയും സ്വാതന്ത്ര്യസമരവും: 102 ചോദ്യോത്തരങ്ങള്‍

0

| ഏഴാം ക്ലാസ് | പാഠപുസ്തകം |
| അധ്യായം 9 | ഗാന്ധിജിയും സ്വാതന്ത്ര്യസമരവും |

1) 1925-ല്‍ വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് കേരളം സന്ദര്‍ശിച്ച ഗാന്ധിജിയെ കണ്ടതും സ്പര്‍ശിച്ചതുമായ ഓര്‍മ്മയെക്കുറിച്ച് സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ അമ്മ എന്ന അനുഭവകഥ ഏത് കൃതിയിലാണുള്ളത്

ഓര്‍മ്മക്കുറിപ്പ്

2) ഇന്ത്യയുടെ ദേശീയ പ്രസ്ഥാനത്തിലെ 1919 മുതല്‍ 1947 വരെയുള്ള കാലഘട്ടം അറിയപ്പെടുന്ന പേര് എന്താണ്

ഗാന്ധിയന്‍ കാലഘട്ടം

3) ദക്ഷിണാഫ്രിക്കയിലെ ദീര്‍ഘകാലത്തെ വാസത്തിനുശേഷം ഗാന്ധിജി ഇന്ത്യയില്‍ തിരിച്ചെത്തിത് എന്നാണ്

1915 ജനുവരി 9-ന്

4) ഗാന്ധിജി തന്റെ ആശയ പ്രചരണത്തിനുവേണ്ടി ഗുജറാത്തിലെ അഹമ്മദാബാദില്‍ സ്ഥാപിച്ച ആശ്രമത്തിന്റെ പേര് എന്താണ്

സബര്‍മതി

5) സത്യഗ്രഹം എന്ന വാക്കിന് അര്‍ത്ഥം എന്താണ്

സത്യത്തെ മുറുകെ പിടിക്കുക

6) സത്യഗ്രഹം എന്തില്‍ അധിഷ്ഠിതമാണ്

അഹിംസ

7) ഗാന്ധിജി ഇന്ത്യയില്‍ നേതൃത്വപരമായ പങ്കുവഹിച്ച ആദ്യത്തെ സമരം ഏതാണ്

ചമ്പാരന്‍ സത്യഗ്രഹം

8) ബീഹാറിലെ ചമ്പാരനില്‍ നീലം കര്‍ഷകരെ തോട്ടം ഉടമകളായ വെള്ളക്കാര്‍ ചൂഷണം ചെയ്തതിനെതിരായി ഗാന്ധിജി ചമ്പാരന്‍ സത്യഗ്രഹം നടത്തിയ വര്‍ഷം ഏതാണ്

1017

9) ഗാന്ധിജി അഹമ്മദാബാദിലെ തുണിമില്‍ തൊഴിലാളികളുടെ വേതനവര്‍ദ്ധനവിനുവേണ്ടി സമരം നടത്തിയ വര്‍ഷം ഏത്

1918

10) ഗാന്ധിജി ഇന്ത്യയില്‍ നടത്തിയ ആദ്യത്തെ നിരാഹാരസത്യഗ്രഹം ഏതാണ്

അഹമ്മദാബാദ് തുണിമില്‍ സമരം

11) 1918-ല്‍ ഗാന്ധിജി നികുതി നിഷേധ സമരത്തിന് ആഹ്വാനം ചെയ്തത് എവിടെയാണ്

ഗുജറാത്തിലെ ഖേഡയില്‍

12) ഖേഡ സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്ന പ്രസ്താവനകളില്‍ ശരിയായത് ഏതെല്ലാം

എ) ഖേഡയിലുണ്ടായ പ്രകൃതി ക്ഷോഭത്തതില്‍ കാര്‍ഷികവിളകള്‍ വ്യാപകമായി നശിച്ചു

ബി) വിളവ് മോശമായതിനാല്‍ നികുതിയിളവ് നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു

സി) ബ്രിട്ടീഷുകാര്‍ ഈ ആവശ്യം നിരസിച്ചപ്പോള്‍ ഗാന്ധിജി നികുതിനിഷേധ സമരത്തിന് ആഹ്വാനം ചെയ്തു

ഡി) ഇവയെല്ലാം

ഉത്തരം ഡി

13) ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ത്യാക്കാരോട് സ്വീകരിച്ച മനുഷ്യത്വരഹിത നടപടികള്‍ ഏതെല്ലാം

  • ജനക്കൂട്ടത്തെ യന്ത്രത്തോക്കുകൊണ്ട് വെടിവയ്ക്കുക
  • അറസ്റ്റ് ചെയ്ത ജനങ്ങളെ മുട്ടിലിഴയിക്കുക
  • ജനങ്ങളെ ജോഡികളാക്കി കൈവിലങ്ങ് അണിയിച്ച് പൊതുനിരത്തില്‍ നിര്‍ത്തുക
  • ഇന്ത്യക്കാരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുക
  • വഴിയാത്രക്കാരെ മുക്കാലിയില്‍കെട്ടി അടിക്കുക
  • സ്വത്തുക്കള്‍ പിടിച്ചെടുക്കുക
  • സ്‌കൂളിലെ ഏറ്റവും വലിയ കുട്ടികളെ മറ്റ് കുട്ടികളേക്കാള്‍ വലിപ്പമുണ്ടെന്ന കാരണത്താല്‍ ചാട്ടവാറടിക്കുക
  • ഇന്ത്യക്കാരുടെ വീടുകളിലെ പങ്കകള്‍ അഴിച്ചുമാറ്റി വെള്ളക്കാര്‍ക്ക് നല്‍കുക
  • ആളുകളെ കൈവിലങ്ങ് അണിയിച്ച് ഒന്നിച്ച് കയറിട്ടുകെട്ടി പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുക

14) ബ്രിട്ടീഷ് ഭരണാധികാരികള്‍ ഇന്ത്യന്‍ ജനതയുടെ പൗരാവകാശങ്ങള്‍ ലംഘിച്ചുകൊണ്ട് നടപ്പിലാക്കിയ കരിനിയമം ഏതാണ്

റൗലറ്റ് നിയമം

15) റൗലറ്റ് നിയമത്തിലൂടെ ബ്രിട്ടീഷ് ഇന്ത്യാ സര്‍ക്കാരിന് ലഭിച്ച അധികാരങ്ങള്‍ ഏതെല്ലാം

  • ഏതൊരു ഇന്ത്യാക്കാരനേയും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം
  • വിചാരണ കൂടാതെ അനിച്ഛിതകാലം തടവിലിടാം
  • പ്രത്യേക കോടതികളില്‍ രഹസ്യവിചാരണ നടത്താം
  • കോടതിവിധിക്കെതിരെ അപ്പീല്‍ നിഷേധിക്കാം

16) റൗലറ്റ് നിയമത്തിനെതിരെ ഗാന്ധിജി കരിദിനമാചരിക്കാന്‍ ആഹ്വാനം ചെയ്ത തിയതി എന്നാണ്

1919 ഏപ്രില്‍ 6

17) റൗലറ്റ് നിയമത്തിനെതിരായ സമരത്തിന് പഞ്ചാബില്‍ നേതൃത്വം നല്‍കിയത് ആരെല്ലാം

ഡോ സത്യപാല്‍, ഡോ സെയ്ഫുദ്ദീന്‍കിച്ച്‌ലു

18) ആരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ജനങ്ങള്‍ പഞ്ചാബിലെ അമൃത്സറിലെ ജാലിയന്‍വാലാബാഗില്‍ ഒത്തുകൂടിയത്

ഡോ സത്യപാല്‍, ഡോ സെയ്ഫുദ്ദീന്‍ കിച്ച്‌ലു

19) ജാലിയന്‍വാലാബാഗ് കൂട്ടക്കൊല നടന്ന തിയതി എന്നാണ്

1919 ഏപ്രില്‍ 13

20) ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് ഗാന്ധിജി ബ്രിട്ടീഷ് സര്‍ക്കാരിന് തിരികെ നല്‍കിയ പദവി ഏതാണ്

കൈസര്‍-എ-ഹിന്ദ്

silver leaf psc academy, silver leaf psc academy calicut, silver leaf academy, silver leaf, psc coaching kozhikode

21) ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിധേഷിച്ച് സര്‍ പദവി ഉപേക്ഷിച്ചത് ആരാണ്

രവീന്ദ്രനാഥടാഗോര്‍

22) ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് ദൃക്‌സാക്ഷിയായ ബാലന്‍

ഉദ്ദം സിംഗ്

23) ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ മൈക്കിള്‍ ഒ ഡയറിനെ വര്‍ഷങ്ങള്‍ക്കുശേഷം ഇംഗ്ലണ്ടില്‍ ചെന്ന് വധിച്ച ഇന്ത്യാക്കാരന്‍ ആരാണ്

ഉദ്ദം സിംഗ്

24) മൈക്കിള്‍ ഒ ഡയറിനെ വധിച്ച ഉദ്ദം സിംഗിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയത് എന്നാണ്

1940 ജൂലൈ 31

25) എവിടെ കേന്ദ്രമായിട്ടാണ് ഉസ്മാനിയ അഥവാ ഓട്ടോമന്‍ സാമ്രാജ്യം ഭരണം നടത്തിയിരുന്നത്

തുര്‍ക്കി

26) ഉസ്മാനിയ ഭരണാധികാരി അറിയപ്പെട്ടിരുന്ന പേര്

ഖലീഫ

27) ലോക മുസ്ലിങ്ങളുടെ ആത്മീയ നേതാവ്

ഖലീഫ

28) ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രസ്താവനകളില്‍ ശരിയായത് ഏതെല്ലാം

i) ഒന്നാം ലോകയുദ്ധത്തില്‍ ബ്രിട്ടന്റെ എതിര്‍ സഖ്യത്തിലായിരുന്നു തുര്‍ക്കി സാമ്രാജ്യം

ii) യുദ്ധത്തില്‍ ഖലീഫയ്ക്ക് എതിരായ ബ്രിട്ടീഷ് നടപടികളില്‍ പ്രതിഷേധിച്ചാണ് ഖിലാഫത്ത് പ്രസ്ഥാനം രൂപം കൊണ്ടത്

iii) ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ നേതാക്കള്‍ അലി സഹോദരന്‍മാര്‍ എന്നറിയപ്പെട്ട മൗലാന ഷൗക്കത്തലിയും മൗലാന മുഹമ്മദലിയും

iv) ഇവയെല്ലാം

29) റൗലത്ത് നിയമത്തിനെതിരായി വളര്‍ന്നുവന്ന ഹിന്ദു-മുസ്ലിം ഐക്യം ദൃഢമാക്കാന്‍ എന്തിന് കഴിയുമെന്ന് ഗാന്ധിജി വിശ്വസിച്ചു

ഖിലാഫത്ത് പ്രസ്ഥാനം

30) അഖിലേന്ത്യാ ഖിലാഫത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് ആരായിരുന്നു

ഗാന്ധിജി

31) ഇന്ത്യയില്‍ ഖിലാഫത്ത് ദിനമായി ആചരിച്ചത് എന്നാണ്

1919 ഒക്ടോബര്‍ 17

32) ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നടത്തിയ ആദ്യ ബഹുജന സമരം ഏതാണ്

നിസ്സഹകരണസമരം

33) കോണ്‍ഗ്രസിന്റെ ഏത് പ്രത്യേക സമ്മേളനമാണ് നിസ്സഹകരണ സമരത്തിന് അംഗീകാരം നല്‍കിയത്

കൊല്‍ക്കത്ത സമ്മേളനം, 1920

34) ഭരണാധികാരി അധികാരം ദുര്‍വിനിയോഗം ചെയ്താല്‍ അവനെ അനുസരിക്കാതിരിക്കാന്‍ പുരാതനകാലം മുതലേ പ്രജകള്‍ക്ക് അവകാശമുണ്ടെന്ന് നിസ്സഹകരണ സമരത്തിന് മുന്നോടിയായി വൈസ്രോയിക്ക് കത്തെഴുതിയ നേതാവ് ആരാണ്

ഗാന്ധിജി

35) നിസ്സഹകരണ സമരത്തിലെ ബഹിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാം

  • വിദേശവസ്ത്ര ബഹിഷ്‌കരണം
  • നികുതി നിഷേധം
  • പദവികള്‍, ഉദ്യോഗങ്ങള്‍ എന്നിവ ഉപേക്ഷിക്കല്‍
  • കോടതി ബഹിഷ്‌കരണം

36) നിസ്സഹകരണ സമരത്തിലെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാം

  • ഹിന്ദു മുസ്ലിം ഐക്യം
  • ഖാദി വസ്ത്രങ്ങളുടെ പ്രചാരണം
  • അയിത്തോച്ചാടനം
  • ദേശീയ വിദ്യാലയങ്ങള്‍ സ്ഥാപിക്കല്‍

37) കേരളത്തിലെ ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങളില്‍ ശ്രദ്ധേയമായ ഒന്നായ മലബാര്‍ കലാപം നടന്ന വര്‍ഷം ഏതാണ്

1921

38) ബ്രിട്ടീഷുകാരുടെ പിന്തുണയോടെ ജന്മിമാര്‍ നടത്തിയ കര്‍ഷകദ്രോഹ പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാം

  • കുടിയൊഴിപ്പിക്കല്‍
  • അന്യായമായ നികുതി പിരിവ്
  • ഉയര്‍ന്ന പാട്ടം

39) ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രചാരണത്തിനായി ഗാന്ധിജി ആരോടൊപ്പമാണ് കേരളം സന്ദര്‍ശിച്ചത്

മൗലാനാ ഷൗക്കത്തലി

40) മലബാറിലെ കര്‍ഷകരില്‍ പുതിയ ഉണര്‍വ് സൃഷ്ടിച്ച സംഭവങ്ങള്‍ ഏതെല്ലാം

ഖിലാഫത്ത് പ്രസ്ഥാനവും 1920-ലെ മഞ്ചേരി കോണ്‍ഗ്രസ് സമ്മേളനവും

41) ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയ പൂക്കോട്ടൂര്‍ ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറിയുടെ പേര് എന്താണ്

വടക്കേവീട്ടില്‍ മുഹമ്മദ്

42) മലബാറിലെ ഏതൊക്കെ താലൂക്കുകളിലാണ് കലാപം നടന്നത്

ഏറനാട്, വള്ളുവനാട്, പൊന്നാനി

43) മലബാര്‍ കലാപത്തിന് നേതൃത്വം നല്‍കിയതിന് ബ്രിട്ടീഷുകാര്‍ വധിച്ച നേതാക്കള്‍ ആരെല്ലാം

ആലി മുസ്ലിയാര്‍, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

44) മലബാര്‍ കലാപത്തോട് അനുബന്ധിച്ചുള്ള വാഗണ്‍ കൂട്ടക്കൊല അല്ലെങ്കില്‍ വാഗണ്‍ ട്രാജഡി എന്നറിയപ്പെട്ട സംഭവം നടന്നത് എന്നാണ്

1921 നവംബര്‍ 10

45) മലബാര്‍ കലാപത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട തൊണ്ണൂറോളം കലാപകാരികളെ ഗുഡ്‌സ് വാഗണില്‍ കുത്തിനിറച്ച് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും എവിടേക്കാണ് കൊണ്ടുപോയത്

കോയമ്പത്തൂര്‍

46) വാഗണ്‍ ദുരന്തത്തില്‍ എത്ര പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്

72

47) കലാപത്തില്‍ പങ്കെടുത്തവരെ നിറച്ച ഗുഡ്‌സ് ട്രെയിന്‍ ഏത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ദുരന്തവിവരം പുറംലോകം അറിയുന്നത്

പോത്തന്നൂര്‍

48) നിസ്സഹകരണ സമരം പൂര്‍ണ്ണമായി നിര്‍ത്തിവയ്ക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം ഏതാണ്

ചൗരിചൗര സംഭവം

49) ഉത്തര്‍പ്രദേശിലെ ചൗരിചൗരാഗ്രാമത്തില്‍ 3000-ത്തില്‍ അധികം വരുന്ന കര്‍ഷകരുടെ ജാഥയ്ക്കുനേരെ ബ്രിട്ടീഷുകാര്‍ വെടിവയ്ക്കുകയും കോപാകുലരായ ജനക്കൂട്ടം പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് 22 പൊലീസുകാര്‍ കൊല്ലപ്പെടുകയും ചെയ്ത ചൗരിചൗരാ സംഭവം നടന്ന വര്‍ഷം ഏതാണ്

1922

50) വൈക്കം ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിന് പുറത്തുള്ള വഴിയിലൂടെ അവര്‍ണ്ണജാതിക്കാര്‍ക്ക് സഞ്ചരിക്കുന്നതിനുള്ള അവകാശം തുറന്ന് കിട്ടണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള സത്യഗ്രഹം ആരംഭിച്ച വര്‍ഷം

1924

51) വൈക്കം സത്യഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ വൈക്കം ക്ഷേത്ര നടയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സവര്‍ണ ജാഥ ആരംഭിച്ച തിയതി

1924 നവംബര്‍ 1

52) വൈക്കം ക്ഷേത്രത്തിലേക്കുള്ള എല്ലാ വഴികളും ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് സവര്‍ണ്ണജാഥയില്‍ പങ്കെടുത്തവര്‍ നിവേദനം നല്‍കിയത് ഏത് തിരുവിതാംകൂര്‍ ഭരണാധികാരിക്കാണ്

മഹാറാണി സേതുലക്ഷ്മിബായി

53) ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്റെ സ്ഥാപകര്‍ ആരെല്ലാം

ചന്ദ്രശേഖര്‍ ആസാദ്, ഭഗത്സിംഗ്, രാജ്ഗുരു, സുഖ്‌ദേവ്

54) യുവജനങ്ങളെ സമരസജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ ചന്ദ്രശേഖര്‍ ആസാദ്, ഭഗത്സിംഗ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവര്‍ സ്ഥാപിച്ച സംഘടന

ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍

55) ഗാന്ധിജിയുടെ നേതൃത്വത്തില്‍ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് സമ്മേളനം ഏതാണ്

1929-ലെ ലാഹോര്‍ സമ്മേളനം

56) ഒന്നുകില്‍ ലക്ഷ്യം നേടി ഞാന്‍ തിരിച്ചുവരും. പരാജയപ്പെട്ടാല്‍ ഞാനെന്റെ ജഡം സമുദ്രത്തിന് സംഭാവന നല്‍കും എന്ന് ഏത് സമരപ്രഖ്യാപനം നടത്തിക്കൊണ്ടാണ് ഗാന്ധിജി ഇപ്രകാരം പറഞ്ഞത്

ഉപ്പുസത്യാഗ്രഹം

57) ഉപ്പ് നിയമലംഘനത്തിനായി സബര്‍മതി ആശ്രമത്തില്‍ നിന്നും ദണ്ഡികടപ്പുറത്തേക്ക് കാല്‍നട യാത്ര നടത്തിയ ഗാന്ധിജിയുടെ സംഘത്തില്‍ എത്ര അനുയായികള്‍ ഉണ്ടായിരുന്നു

78

58) സബര്‍മതി ആശ്രമം മുതല്‍ ദണ്ഡികടപ്പുറം വരെ എത്ര ദൂരമുണ്ട്

375 കിലോമീറ്റര്‍

59) ഗാന്ധിജി ദണ്ഡിക്കടപ്പുറത്ത് ഉപ്പ് നിയമം ലംഘിച്ചത് തിയതി

1930 ഏപ്രില്‍ 6

60) ദണ്ഡിയാത്രയില്‍ പങ്കെടുത്ത മലയാളികള്‍ ആരെല്ലാം

സി കൃഷ്ണന്‍ നായര്‍, ടൈറ്റസ്, ശങ്കരന്‍ എഴുത്തച്ഛന്‍, രാഘവപ്പൊതുവാള്‍

kerala psc coaching kozhikode, best psc coaching center kozhikode, silver leaf psc coaching center, psc coaching silver leaf, silver leaf psc coaching calicut

61) ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്ത് ഉപ്പ് നിയമലംഘന സമരത്തിന് നേതൃത്വം നല്‍കിയത് ആരാണ്

ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍

62) അതിര്‍ത്തി ഗാന്ധിയെന്ന് അറിയപ്പെടുന്ന സ്വാതന്ത്രസമര സേനാനി

ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍

63) ഉപ്പുസത്യഗ്രഹകാലത്ത് സ്ത്രീകള്‍ക്ക് നേതൃത്വം നല്‍കിയത് ആരാണ്

സരോജിനി നായിഡു

64) കേരളത്തില്‍ ഉപ്പുസത്യഗ്രഹത്തിന്റെ പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രമുഖര്‍ ആരാണ്

കെ മാധവന്‍ നായര്‍, ഇ മൊയ്തുമൗലവി

65) കേരളത്തില്‍ ഉപ്പുസത്യഗ്രഹത്തിന്റെ പ്രധാനകേന്ദ്രങ്ങള്‍ ഏതെല്ലാമായിരുന്നു

പയ്യന്നൂരും കോഴിക്കോടും

66) പയ്യന്നൂരില്‍ ഉപ്പുനിയമലംഘനത്തിന് നേതൃത്വം നല്‍കിയത് ആരാണ്

കെ കേളപ്പന്‍

67) കോഴിക്കോട് കടപ്പുറത്ത് ഉപ്പുസത്യഗ്രഹത്തിന് നേതൃത്വം നല്‍കിയത് ആരെല്ലാം

മുഹമ്മദ് അബ്ദുറഹിമാന്‍, പി കൃഷ്ണപിള്ള

68) ജവഹര്‍ലാല്‍ നെഹ്‌റു നാഗന്‍മാരുടെ റാണിയെന്ന് വിശേഷിപ്പിച്ചത് ആരെയാണ്

റാണി ഗൈഡിലിയു

69) റാണി ഗൈഡിലിയു എന്ന പതിമൂന്ന് വയസ്സുകാരി ഏത് പ്രദേശത്ത് നടന്ന നിയമലംഘനത്തിലാണ് പങ്കെടുത്തത്

വടക്ക് കിഴക്കന്‍ പ്രദേശങ്ങള്‍

70) ഉപ്പുസത്യഗ്രഹവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത നേതാക്കന്‍മാര്‍ ആരെല്ലാം

ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ്

71) അയിത്തോച്ചാടനം, ആരാധനാ സ്വാതന്ത്ര്യം നേടിയെടുക്കല്‍ എന്നീ ലക്ഷ്യങ്ങളുമായി കേരളത്തില്‍ 1931-ല്‍ നടന്ന സത്യഗ്രഹം ഏതാണ്

ഗുരുവായൂര്‍ സത്യഗ്രഹം

72) ഗുരുവായൂര്‍ ക്ഷേത്രം എല്ലാ ഹിന്ദുക്കള്‍ക്കുമായി തുറന്നുകൊടുക്കണമെന്ന ഗാന്ധിജിയുടെ അഭ്യര്‍ത്ഥ തള്ളിക്കളഞ്ഞ ക്ഷേത്രം ട്രസ്റ്റി ആരാണ്

സാമൂതിരി

73) ഗുരുവായൂര്‍ സത്യഗ്രഹവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിന് മുന്നില്‍ നിരാഹാരം അനുഷ്ഠിച്ചത് ആരാണ്

കെ കേളപ്പന്‍

74) ഇന്ത്യയിലെ അധസ്ഥിത ജനവിഭാഗങ്ങളെ രാഷ്ട്രീയമായി സംഘടിപ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രമുഖ നേതാവ് ആരാണ്

ഡോ ബി ആര്‍ അംബേദ്കര്‍

75) അയിത്തജാതിക്കാരുടെ സാമൂഹ്യ അവശതകള്‍ പരിഹരിക്കുന്നതിന് അവരെ രാഷ്ട്രീയ അധികാരത്തില്‍ പങ്കാളികളാക്കണമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ട നേതാവ് ആരാണ്

ഡോ ബി ആര്‍ അംബേദ്കര്‍

76) ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വട്ടമേശ സമ്മേളനങ്ങള്‍ നടത്തിയ വര്‍ഷങ്ങള്‍ ഏതൊക്കെയാണ്

1930, 1931, 1932

77) വട്ടമേശ സമ്മേളനങ്ങളുടെ വേദി എവിടെയായിരുന്നു

ലണ്ടന്‍

78) മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത നേതാവ്

ഡോ ബി ആര്‍ അംബേദ്കര്‍

79) എത്രാമത്തെ വട്ടമേശ സമ്മേളനത്തിലാണ് ഗാന്ധിജി പങ്കെടുത്തത്

രണ്ടാം വട്ടമേശ സമ്മേളനത്തില്‍

80) ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഏത് നയത്തിന് എതിരെയാണ് ഗാന്ധിജി മരണംവരെ ഉപവസിക്കാന്‍ തീരുമാനിച്ചത്

അധസ്ഥിത ജനവിഭാഗങ്ങള്‍ക്ക് പ്രത്യേക നിയോജകമണ്ഡലങ്ങള്‍ സംവരണം ചെയ്യാനുള്ള തീരുമാനം

81) പ്രത്യേക നിയോജക മണ്ഡലങ്ങള്‍ ഉപേക്ഷിക്കുവാനും സംവരണമണ്ഡലങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് അധസ്ഥിതരുടെ രാഷ്ട്രീയ അവകാശപ്രശ്‌നം പരിഹരിക്കാന്‍ ഗാന്ധിജിയും അംബേദ്കറും തമ്മില്‍ 1932-ല്‍ നടന്ന സന്ധി അറിയപ്പെടുന്ന പേര്

പൂനാ സന്ധി

82) ക്വിറ്റ് ഇന്ത്യാ സമരം പ്രഖ്യാപിച്ച തിയതി എന്നാണ്

1942 ഓഗസ്റ്റ് 8

83) എല്ലാ അധികാരങ്ങളും ഇന്ത്യക്കാര്‍ക്ക് കൈമാറി ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് സമ്മേളനം നടന്നത് എവിടെ

മുംബൈ

84) പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന മന്ത്രം ഗാന്ധിജി ഇന്ത്യാക്കാര്‍ക്ക് നല്‍കിയത് ഏത് സമരത്തിലാണ്

ക്വിറ്റ് ഇന്ത്യാ സമരം

85) ക്വിറ്റ് ഇന്ത്യാസമരത്തെ തുടര്‍ന്ന് അറസ്റ്റിലായ ഗാന്ധിജിയേയും ഭാര്യ കസ്തൂര്‍ബയേയും എവിടെയാണ് തടവില്‍ പാര്‍പ്പിച്ചിച്ചിരുന്നത്

പൂനെയിലെ ആഗാഖാന്‍ കൊട്ടാരത്തിലെ ജയിലില്‍

86) ആഗാഖാന്‍ കൊട്ടാരത്തിലെ ജയില്‍വാസത്തിനിടയില്‍ കസ്തൂര്‍ബാ ഗാന്ധി മരിച്ച ദിനം എന്നാണ്

1944 ഫെബ്രുവരി 22

87) ഒളിവില്‍ കഴിഞ്ഞുകൊണ്ട് ക്വിറ്റ് ഇന്ത്യാസമരത്തിന് നേതൃത്വം നല്‍കിയത് ആരെല്ലാം

അരുണാ അസഫലി, ജയപ്രകാശ് നാരായണന്‍

88) ക്വിറ്റ് ഇന്ത്യാ സമര നായികയെന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ്

അരുണാ അസഫലി

89) കേരളത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു കൊണ്ട് ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ചത് എന്നാണ്

1942 ഓഗസ്റ്റ് 9

90) ക്വിറ്റ് ഇന്ത്യാ ദിനമായി ആചരിക്കുന്നത് എന്നാണ്

ഓഗസ്റ്റ് 9

91) ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് കേരളത്തില്‍ അറസ്റ്റിലായ നേതാക്കള്‍ ആരെല്ലാം

എം പി നാരായണമേനോന്‍, കെ കേളപ്പന്‍, ഇ മൊയ്തു മൗലവി, എ വി കുട്ടിമാളുഅമ്മ

92) നിങ്ങള്‍ എനിക്ക് രക്തം തരൂ. ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം എന്ന് പ്രഖ്യാപിച്ച ദേശീയ നേതാവ് ആരാണ്

സുഭാഷ് ചന്ദ്രബോസ്

93) റാഷ് ബിഹാരി ബോസ് രൂപീകരിച്ച ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ നേതൃത്വമേറ്റെടുത്ത നേതാവ്

സുഭാഷ് ചന്ദ്രബോസ്

94) ഗാന്ധിജിയെ രാഷ്ട്രപിതാവേ എന്ന് ആദ്യം വിളിച്ച നേതാവ് ആരാണ്

സുഭാഷ് ചന്ദ്രബോസ്

95) ഇന്ത്യന്‍ നാഷണല്‍ ആര്‍മി(ഐഎന്‍എ)യുടെ റേഡിയോയുടെ പേര് എന്താണ്

ആസാദ് ഹിന്ദ് റേഡിയോ

96) സുഭാഷ് ചന്ദ്രബോസിനെ നേതാജി എന്ന് വിശേഷിപ്പിച്ചത് ആരാണ്

ഗാന്ധിജി

97) ജയ് ഹിന്ദ് എന്ന മുദ്രാവാക്യം സംഭാവന ചെയ്ത നേതാവ്

സുഭാഷ് ചന്ദ്രബോസ്

98) ഐഎന്‍എയുടെ വനിതാ വിഭാഗം നേതാവ് ആരാണ്

ക്യാപ്റ്റന്‍ ലക്ഷ്മി

99) ബ്രിട്ടീഷ് സര്‍ക്കാര്‍ 26-ാമത്തെ വയസ്സില്‍ തൂക്കിക്കൊന്ന മലയാളിയായ ഐഎന്‍എ ഭടന്‍ ആരാണ്

വക്കം അബ്ദുള്‍ ഖാദര്‍

100) ബ്രിട്ടീഷ് ഇന്ത്യയിലെ മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പാകിസ്താന്‍ രൂപീകരിക്കണമെന്ന ആവശ്യമുന്നയിച്ചത് സര്‍വേന്ത്യാ മുസ്ലിം ലീഗിന്റെ ഏത് സമ്മേളനത്തിലാണ്

1940-ലെ ലാഹോര്‍ സമ്മേളനം

101) ബ്രിട്ടീഷ് ഇന്ത്യയെ വിഭജിക്കുക. സ്വതന്ത്ര ഇന്ത്യയോടൊപ്പം പുതിയ ഒരു രാജ്യമായി പാകിസ്താന്‍ രൂപീകരിക്കുകയെന്ന തീരുമാനം പ്രഖ്യാപിച്ച വൈസ്രോയി ആരാണ്

മൗണ്ട്ബാറ്റണ്‍

102) സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പ്രധാനമന്ത്രിയായി ജവഹര്‍ലാല്‍ നെഹ്‌റു അധികാരമേറ്റത് എന്നാണ്

1947 ഓഗസ്റ്റ് 15

ഏഴാം ക്ലാസ് പാഠപുസ്തകം; ഗാന്ധിജിയും സ്വാതന്ത്ര്യസമരവും: 102 ചോദ്യോത്തരങ്ങള്‍
Leave a comment