10-ാം ക്ലാസ്: സ്വാതന്ത്ര്യാനന്തര ഇന്ത്യ; ചോദ്യോത്തരങ്ങള്‍

0

| 10-ാം ക്ലാസ്| അധ്യായം 7 |

| സ്വാതന്ത്ര്യാനന്തര ഇന്ത്യ |

1) വിധിയുടെ ചക്രങ്ങള്‍ ഒരുനാള്‍ ഇന്ത്യ ഉപേക്ഷിക്കുവാന്‍ ബ്രിട്ടീഷുകാരെ നിര്‍ബന്ധിതരാക്കും. പക്ഷേ, ഏതുരൂപത്തിലുള്ള ഇന്ത്യയെയാവും അവര്‍ ഇവിടെ ഉപേക്ഷിച്ച് പോകുക. നൂറ്റാണ്ടുകളായുള്ള അവരുടെ ഭരണത്തിന്റെ അരുവി അവസാനം വറ്റിവരണ്ട് പോകുമ്പോള്‍ അവര്‍ വിട്ടുപോകുന്നത് ചെളിയുടേയും അഴുക്കിന്റേയും കൂമ്പാരമായിരിക്കും എന്ന് 1941-ല്‍ അഭിപ്രായപ്പെട്ടത് ആരാണ്

രവീന്ദ്രനാഥ ടാഗോര്‍

2) സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടേണ്ടിവന്ന ഏറ്റവും പ്രധാന വെല്ലുവിളി എന്തായിരുന്നു

വിഭജനവും അഭയാര്‍ഥിപ്രവാഹവും

3) നമ്മുടെ ജീവിതത്തില്‍ നിന്ന് പ്രകാശം മറഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ് എന്ന് ഗാന്ധിജിയുടെ മരണത്തെക്കുറിച്ച് പറഞ്ഞത് ആരാണ്

നെഹ്‌റു

4) ഇന്ത്യയെ ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് മോചിപ്പിക്കാനുള്ള അഹിംസാത്മക സമരത്തിന് നേതൃത്വം നല്‍കിയത് ആരാണ്

ഗാന്ധിജി

5) ഗാന്ധിജി കൊല്ലപ്പെട്ടത് തിയതി എന്നാണ്

1948 ജനുവരി 30

6) ഗാന്ധിജിയുടെ കൊലപാതകി ആരാണ്

നാഥുറാം വിനായക് ഗോഡ്‌സെ

7) ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള എത്ര നാട്ടുരാജ്യങ്ങള്‍ ഉണ്ടായിരുന്നു

അറുനൂളോം (565)

8) ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം കേന്ദ്രമന്ത്രിസഭയിലെ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ചുമതല ആര്‍ക്കായിരുന്നു

സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍

9) സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സെക്രട്ടറിയായി നിയമിതനായ മലയാളി ആരാണ്

വി പി മേനോന്‍

10) നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുന്നതിന് ലയനക്കരാര്‍ തയ്യാറാക്കിയത് ആരെല്ലാം ചേര്‍ന്നാണ്

സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലും വി പി മേനോനും

11) ഇന്ത്യയില്‍ ലയിക്കുന്ന നാട്ടുരാജ്യങ്ങള്‍ ഏതെല്ലാം വകുപ്പുകളുടെ നിയന്ത്രണമാണ് കേന്ദ്രസര്‍ക്കാരിന് കൈമാറേണ്ടത്

പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം

12) ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ വിസമ്മതിച്ച നാട്ടുരാജ്യങ്ങള്‍ ഏതെല്ലാം

ഹൈദരാബാദ്, കശ്മീര്‍, ജുനഗഢ്

13) ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ വിസമ്മതിച്ച നാട്ടുരാജ്യങ്ങളെ ഏതൊക്കെ മാര്‍ഗ്ഗങ്ങളിലൂടെയാണ് ലയിപ്പിച്ചത്

അനുരഞ്ജനത്തിലൂടെയും സൈനിക നടപടിയിലൂടെയും

14) ഇന്ത്യയുടെ വിഭജനകാലത്തെ സംഭവങ്ങളെ ആസ്പദമാക്കി ഋതിക് ഘട്ടക്ക് സംവിധാനം ചെയ്ത സിനിമ

മേഘെ ധാക്കധാര

15) ഇന്ത്യയുടെ വിഭജനകാലത്തെ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഗരംഹവ എന്ന സിനിമയുടെ സംവിധായകന്‍ ആരാണ്

എം എസ് സത്യുവ്

16) ഇന്ത്യയുടെ വിഭജനകാലത്തെ സംഭവങ്ങളെ ആസ്പദമാക്കിയുള്ള തമസ്സ് എന്ന സിനിമയുടെ സംവിധായകന്‍

ഗോവിന്ദ് നിഹലാനി

17) ഇന്ത്യയുടെ വിഭജനകാലത്തെ സംഭവങ്ങളെ ആസ്പദമാക്കി പമേല റൂക്ക്‌സ് സംവിധാനം ചെയ്ത സിനിമ

ട്രെയിന്‍ ടു പാകിസ്ഥാന്‍

18) സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഇന്ത്യയില്‍ അധീനപ്രദേശങ്ങള്‍ ഉണ്ടായിരുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ഏതെല്ലാം

ഫ്രാന്‍സ്, പോര്‍ട്ടുഗല്‍

19) നാട്ടുരാജ്യങ്ങളുടെ സംയോജനത്തില്‍ സര്‍ദാര്‍ പട്ടേലിനും നെഹ്‌റുവിനുമൊപ്പം നിര്‍ണായക പങ്കുവഹിച്ച മലയാളി ആരാണ്

വി പി മേനോന്‍

20) ദി ട്രാന്‍സ്ഫര്‍ ഓഫ് പവര്‍ ഇന്‍ ഇന്ത്യ, ഇന്റഗ്രേഷന്‍ ഓഫ് ഇന്ത്യന്‍ സ്റ്റേറ്റ്‌സ് എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവ് ആരാണ്

വി പി മേനോന്‍

silver leaf psc academy, silver leaf psc academy calicut, silver leaf academy, silver leaf, psc coaching kozhikode

21) ഫ്രാന്‍സ് കൈവശം വച്ചിരുന്ന പോണ്ടിച്ചേരി, കാരക്കല്‍, മാഹി, യാനം എന്നീ പ്രദേശങ്ങള്‍ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കപ്പെട്ട വര്‍ഷം

1954

22) പോര്‍ട്ടുഗലില്‍ അധിനിവേശം നടത്തിയിരുന്ന ഗോവ, ദാമന്‍, ദിയു എന്നീ പ്രദേശങ്ങള്‍ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കപ്പെട്ട വര്‍ഷം

1961

23) ഇന്ത്യയുടെ രാഷ്ട്രരൂപീകരണത്തിന് അടിത്തറയായത് എന്താണ്

ഇന്ത്യന്‍ ഭരണഘടന

24) ഏത് മിഷന്റെ നിര്‍ദ്ദേശപ്രകാരമാണ് 1946-ല്‍ ഇന്ത്യയ്ക്കുവേണ്ടിയുള്ള ഭരണഘടന തയ്യാറാക്കാനായി ഭരണഘടനാനിര്‍മ്മാണസഭ സ്ഥാപിച്ചത്

കാബിനറ്റ് മിഷന്‍

25) ഭരണഘടനാ കരട് കമ്മിറ്റിയുടെ ചെയര്‍മാന്‍ ആരായിരുന്നു

ഡോ ബി ആര്‍ അംബേദ്കര്‍

26) സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന നിലവില്‍വന്ന തിയതി എന്നാണ്

1950 ജനുവരി 26

27) ഇന്ത്യ റിപ്പബ്ലിക്കായത് എന്നാണ്

1950 ജനുവരി 26

28) ഇന്ത്യയില്‍ ഭരണഘടനാനുസൃതമായി ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്ന വര്‍ഷം

1951-52

29) ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത് ഏത് കോണ്‍ഗ്രസ് സമ്മേളനത്തിലാണ്

1920 ലെ നാഗ്പൂര്‍ കോണ്‍ഗ്രസ്

30) തെലുങ്ക് സംസാരിക്കുന്നവര്‍ക്കായി ആന്ധ്രസംസ്ഥാനം രൂപീകരിക്കുക എന്ന ആവശ്യവുമായി 58 ദിവസത്തെ നിരാഹാര സമരം നടത്തി മരണമടഞ്ഞ സ്വാതന്ത്ര്യസമര സേനാനി ആരാണ്

പോട്ടി ശ്രീരാമലു

31) തെലുങ്ക് സംസാരിക്കുന്നവര്‍ക്കായി ആന്ധ്രപ്രദേശ് സംസ്ഥാനം രൂപീകരിച്ചത് എന്നാണ്

1953

32) ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനസംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനസംഘടനാ കമ്മീഷന്റെ അധ്യക്ഷന്‍ ആരാണ്

ഫസല്‍ അലി

33) ഫസല്‍ അലി കമ്മീഷനിലെ അംഗങ്ങള്‍ ആരെല്ലാം

എച്ച് എന്‍ ഖുന്‍സ്രു, കെ എം പണിക്കര്‍

34) ഫസല്‍ അലി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സംസ്ഥാന പുനസംഘടനാ നിയമം പാര്‍ലമെന്റ് പാസാക്കിയ വര്‍ഷമേത്

1956

35) 1956-ലെ ഇന്ത്യന്‍ സംസ്ഥാന പുനസ്സംഘടനാനിയമപ്രകാരം എത്ര സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമാണ് നിലവില്‍വന്നത്

14, 6

36) ഇന്ത്യയുടെ ആസൂത്രണ കമ്മീഷന്‍ നിലവില്‍ വന്ന തിയതി

1950 മാര്‍ച്ച് 15

37) ആസൂത്രണ കമ്മീഷന്റെ ആദ്യ അധ്യക്ഷന്‍

ജവഹര്‍ലാല്‍ നെഹ്‌റു

38) ആസൂത്രണ കമ്മീഷന്റെ ആദ്യ വൈസ് ചെയര്‍മാന്‍ ആരാണ്

ഗുല്‍സരിലാല്‍ നന്ദ

39) ആദ്യ ആസൂത്രണകമ്മീഷനിലെ അംഗങ്ങള്‍ ആരെല്ലാം

ടി ടി കൃഷ്ണമാചാരി, സി ഡി ദേശ്മുഖ്

40) ഏത് രാജ്യത്തില്‍ നിന്നാണ് ഇന്ത്യ സാമ്പത്തികാസൂത്രണം എന്ന ആശയം സ്വീകരിച്ചത്

സോവിയറ്റ് യൂണിയന്‍

41) രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച ലക്ഷ്യമിട്ട് ആസൂത്രണ കമ്മീഷന്‍ നടപ്പിലാക്കിയ പദ്ധതികള്‍ അറിയപ്പെടുന്ന പേര്

പഞ്ചവത്സരപദ്ധതികള്‍

42) ഭിലായി, ബൊക്കാറോ ഇരുമ്പുരുക്ക് വ്യവസായശാലകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയ്ക്ക് സഹായം നല്‍കിയ രാഷ്ട്രം ഏതാണ്

സോവിയറ്റ് യൂണിയന്‍

43) റൂര്‍ക്കേല ഇരുമ്പുരുക്ക് വ്യവസായശാല സ്ഥാപിക്കാന്‍ ഇന്ത്യയ്ക്ക് സഹായം നല്‍കിയ രാജ്യം

ജര്‍മനി

44) ദുര്‍ഗാപ്പൂര്‍ ഇരുമ്പുരുക്ക് വ്യവസായശാല സ്ഥാപിക്കാന്‍ ഇന്ത്യയ്ക്ക് സഹായം നല്‍കിയ രാജ്യം

ബ്രിട്ടണ്‍

45) ഇന്ത്യയിലെ ഏറ്റവും വലിയ വിവിധോദ്ദേശ്യ നദീതടപദ്ധതി ഏതാണ്

ഭക്രാനംഗല്‍

46) പഞ്ചവത്സരപദ്ധതികളെക്കുറിച്ച് താഴെപ്പറയുന്നവയില്‍ ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം

എ) 1951-ല്‍ തുടക്കം കുറിച്ച പഞ്ചവത്സരപദ്ധതികള്‍ വികസനപ്രക്രിയയില്‍ വളരെയധികം മുന്നോട്ടുപോകാന്‍ ഇന്ത്യയെ സഹായിച്ചു

ബി) കാര്‍ഷിക, വ്യവസായിക മേഖല പുഷ്ടിപ്പെട്ടു

സി) ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന് സഹായകരമായി

ഡി) ഊര്‍ജ്ജോല്‍പാദനത്തിനും വിദ്യാഭ്യാസമേഖലയിലെ പുരോഗതിക്കും സഹായകരമായി

ഇ) ഇവയെല്ലാം

ഉത്തരം ഇ

47) കാര്‍ഷിക പുരോഗതി, കന്നുകാലി സംരക്ഷണം, ഭൗതികസാഹചര്യങ്ങളുടെ ഉന്നമനം തുടങ്ങിയ ലക്ഷ്യങ്ങളോടെ ദേശീയതലത്തില്‍ 55 പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത് എന്നാണ്

1952 ഒക്ടോബര്‍ 2

48) ഇന്ത്യയില്‍ പൊതുമേഖലയ്ക്ക് പകരം സ്വകാര്യ മേഖലയ്ക്ക് പ്രാധാന്യം ലഭിച്ച് തുടങ്ങിയത് എപ്പോള്‍ മുതലാണ്

1990-കളില്‍ ആണ്

49) സ്വതന്ത്ര ഇന്ത്യയില്‍ ശാസ്ത്ര-സാങ്കേതിക രംഗങ്ങളില്‍ നിലവില്‍വന്ന ഗവേഷണ സ്ഥാപനങ്ങള്‍ ഏവ

  • ശാസ്ത്ര-വ്യാവസായിക ഗവേഷണ സമിതി
  • ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ സമിതി
  • ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ സമിതി

50) ശാസ്ത്ര- വ്യാവസായിക ഗവേഷണ സമിതിയുടെ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയത് ആരെല്ലാം

ഹോമി ജഹാംഗീര്‍ ഭാഭയും എസ് എന്‍ ഭട്‌നാഗറും

51) ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്, ഇന്ത്യന്‍ ആണവോര്‍ജ്ജ കമ്മീഷന്‍ എന്നീ ശാസ്ത്ര സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ആരാണ്

ഹോമി ജഹാംഗീര്‍ ഭാഭ

52) എത്രാമത്തെ പഞ്ചവത്സര പദ്ധതിക്കാലത്താണ് ആദ്യത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സ്ഥാപിതമായത്

ഒന്നാമത്തെ

53) ഇന്ത്യന്‍ ദേശീയ ബഹിരാകാശ ഗവേഷണ സമിതി സ്ഥാപിച്ച വര്‍ഷം

1962

54) ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന സ്ഥാപിച്ച വര്‍ഷം

1969

55) ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിച്ചത് എവിടെ

തുമ്പ

56) ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വര്‍ഷം

1975

57) ഇന്ത്യയുടെ കൃത്രിമോപഗ്രഹങ്ങള്‍ വികസിപ്പിക്കുന്ന ഏജന്‍സികള്‍ ഏതെല്ലാം

നാഷണല്‍ റിമോര്‍ട്ട് സെന്‍സിങ് ഏജന്‍സി, ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടി

58) തുമ്പ ബഹിരാകാശ ഗവേഷണകേന്ദ്രം, അഹമ്മദാബാദിലെ ഉപഗ്രഹ വാര്‍ത്താവിനിമയ കേന്ദ്രം എന്നിവയുടെ ശില്‍പി ആരാണ്

വിക്രം സാരാഭായി

59) തുമ്പയിലെ ബഹിരാകാശ കേന്ദ്രത്തിന്റെ ഇപ്പോഴത്തെ പേര്

വിക്രം സാരാഭായി സ്‌പേസ് സെന്റര്‍

60) എസ്എല്‍വി3, പി എസ് എല്‍ വി എന്നീ ബഹിരാകാശ ഉപഗ്രഹ വിക്ഷേപണ വാഹിനികള്‍ വികസിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത് ആരാണ്

അബ്ദുള്‍കലാം

61) ഇന്ത്യയുടെ മിസൈല്‍ മാന്‍ ആരാണ്

എ പി ജെ അബ്ദുള്‍കലാം

62) ഇന്ത്യയുടെ ആദ്യത്തെ ചന്ദ്രപരീക്ഷണ ദൗത്യമായ ചന്ദ്രയാന്‍ ഒന്ന് വിക്ഷേപിച്ച തിയതി

2008 ഒക്ടോബര്‍

63) ഇന്ത്യയെ കൂടാതെ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ സ്വന്തം പേടകമെത്തിക്കുന്ന രാജ്യങ്ങള്‍ ഏതെല്ലാം

അമേരിക്ക, റഷ്യ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, ചൈന, ജപ്പാന്‍

64) ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തിന്റെ പേര്

മംഗള്‍യാന്‍

65) ഇന്ത്യയുടെ ഭാവി നിര്‍ണ്ണയിക്കുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ് എന്ന് പറഞ്ഞത് ആരാണ്

ഡോ ഡി എസ് കോത്താരി

66) സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ കമ്മീഷന്‍ ഏതാണ്‌

ഡോ രാധാകൃഷ്ണന്‍ കമ്മീഷന്‍ (1948)

67) ഡോ രാധാകൃഷ്ണന്‍ കമ്മീഷന്റെ ലക്ഷ്യം എന്തായിരുന്നു

സര്‍വകലാശാലാ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പഠനം

68) ഡോ രാധാകൃഷ്ണന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ ഏതെല്ലാം

തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുക, സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കണം, യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ രൂപീകരിക്കണം

69) ഇന്ത്യ റിപ്പബ്ലിക്ക് ആയശേഷം കേന്ദ്രം നിയോഗിച്ച ആദ്യത്തെ വിദ്യാഭ്യാസ കമ്മീഷന്‍ ഏതാണ്

ഡോ ലക്ഷ്മണസ്വാമി മുതലിയാര്‍ കമ്മീഷന്‍

70) ഡോ ലക്ഷ്മണസ്വാമി മുതലിയാര്‍ കമ്മീഷന്റെ ലക്ഷ്യം അല്ലെങ്കില്‍ പഠനവിഷയം എന്തായിരുന്നു

സെക്കന്ററി വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള പഠനം

71) ഡോ ലക്ഷ്മണസ്വാമി മുതലിയാര്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ എന്തെല്ലാം

  • ത്രിഭാഷാ പദ്ധതി നടപ്പിലാക്കണം
  • സെക്കന്ററി തലത്തില്‍ വിദ്യാഭ്യാസ കമ്മീഷന്‍ രൂപീകരിക്കണം
  • വിവിധോദ്ദേശ്യ സ്‌കൂളുകള്‍ സ്ഥാപിക്കണം

72) ഡോ ഡി എസ് കോത്താരി വിദ്യാഭ്യാസ കമ്മീഷനെ നിയോഗിച്ച വര്‍ഷം ഏതാണ്

1964

73) ഡോ ഡി എസ് കോത്താരി വിദ്യാഭ്യാസ കമ്മീഷന്റെ ലക്ഷ്യം എന്തായിരുന്നു

വിദ്യാഭ്യാസത്തിന്റെ ദേശീയ മാതൃകയെപ്പറ്റിയുള്ള നിര്‍ദ്ദേശം

74) ഡോ ഡി എസ് കോത്താരി വിദ്യാഭ്യാസ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാം

  • 10+2+3 മാതൃകയില്‍ വിദ്യാഭ്യാസം നടപ്പിലാക്കണം
  • സെക്കന്ററി തലത്തില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടപ്പിലാക്കണം
  • മൂല്യവിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണം

75) ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ച വര്‍ഷം ഏതാണ്

1986

76) പ്രൈമറി തലത്തില്‍ വിദ്യാഭ്യാസം സാര്‍വത്രികമാക്കാനും സ്‌കൂളുകളിലെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും വേണ്ടിയുള്ള ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡ് പദ്ധതി നടപ്പിലാക്കിയത് ഏത് നയത്തിന്റെ അടിസ്ഥാനത്തിലാണ്

ദേശീയ വിദ്യാഭ്യാസ നയം

77) രാജ്യത്തെ എല്ലാ ജില്ലകളിലും നവോദയ വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ ശുപാര്‍ശ ചെയ്യുന്ന നയമേതാണ്

78) സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആരാണ്

മൗലാന അബുള്‍ കലാം ആസാദ്

79) മൗലാന അബുള്‍ കലാം ആസാദിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു. എന്നാണത്

നവംബര്‍ 11

80) ഇന്ത്യ വിന്‍സ് ഫ്രീഡം എന്ന പുസ്തകം രചിച്ചത് ആരാണ്

മൗലാന അബുള്‍ കലാം ആസാദ്

81) 21-ാം നൂറ്റാണ്ടിലേക്ക് ഇന്ത്യയെ നയിക്കുകയെന്ന ലക്ഷ്യത്തോടെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയ വര്‍ഷം

1986

82) 1986-ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാം

  • പ്രാഥമിക വിദ്യാഭ്യാസത്തിനും തുടര്‍വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കണം
  • പ്രൈമറി തലത്തില്‍ വിദ്യാഭ്യാസം സാര്‍വത്രികമാക്കാനും സ്‌കൂളുകളിലെ ഭൗതികസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡ് പദ്ധതി നടപ്പിലാക്കണം
  • ഓരോ ജില്ലയിലും നവോദയ വിദ്യാലയങ്ങള്‍ സ്ഥാപിക്കണം
  • പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്‍കണം

83) ഇന്ത്യയില്‍ വിദ്യാഭ്യാസം മൗലികാവകാശമാക്കിക്കൊണ്ട് നിയമം പാസാക്കിയ വര്‍ഷം

2009

84) കേന്ദ്രസര്‍ക്കാര്‍ സര്‍വശിക്ഷാ അഭിയാന്‍, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ തുടങ്ങിയ സംയോജിപ്പിച്ച് സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി ആരംഭിച്ച വര്‍ഷമേതാണ്

2018

85) വിദ്യാഭ്യാസത്തെ സംസ്‌കാരവുമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സാംസ്‌കാരിക വകുപ്പ് 1979-ല്‍ രൂപീകരിച്ച സ്ഥാപനം ഏതാണ്

സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ റിസോഴ്‌സ് ആന്റ് ട്രെയിനിങ്

86) സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ റിസോഴ്‌സ് ആന്റ് ട്രെയിനിങിന്റെ ആസ്ഥാനം എവിടെയാണ്

ന്യൂഡല്‍ഹി

87) അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമായി സാംസ്‌കാരിക വിനിമയത്തിനുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാംസ്‌കാരിക വകുപ്പ് 1979-ല്‍ രൂപീകരിച്ച സ്ഥാപനം ഏതാണ്

സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ റിസോഴ്‌സ് ആന്റ് ട്രെയിനിങ്

88) സംഗീതത്തിന്റേയും നാടകത്തിന്റേയും പ്രോത്സാഹനം ലക്ഷ്യമാക്കി സ്ഥാപിച്ചിട്ടുള്ള സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം എവിടെയാണ്

ന്യൂഡല്‍ഹി

89) ഇന്ത്യയ്ക്ക് അകത്തും പുറത്തും ഇന്ത്യന്‍ കലകളുടെ പ്രചാരണം ലക്ഷ്യമാക്കി ന്യൂഡല്‍ഹി ആസ്ഥാനമാക്കി സ്ഥാപിച്ചിട്ടുള്ള സ്ഥാപനം ഏതാണ്

ലളിതകലാ അക്കാദമി

90) ഇന്ത്യന്‍ ഭാഷാ സാഹിത്യത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി ന്യൂഡല്‍ഹി ആസ്ഥാനമാക്കി സ്ഥാപിച്ചിരിക്കുന്ന അക്കാദമി ഏതാണ്

സാഹിത്യ അക്കാദമി

91) ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ഏത് സ്ഥാപനത്തിന് കീഴിലാണുള്ളത്

സംഗീത നാടക അക്കാദമി

92) കുറഞ്ഞ ചെലവില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക, വായന വളര്‍ത്തുക, ഇന്ത്യന്‍ പുസ്തകങ്ങള്‍ സ്വദേശത്തും വിദേശത്തും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യങ്ങളോടെ ന്യൂഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം

നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ

93) “ലോകത്തെ എല്ലാ ജനവിഭാഗത്തിന്റേയും സൗഖ്യവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്ന വലിയ ദൗത്യം ഏറ്റെടുത്തുകൊണ്ട് എല്ലാവരുമായും സൗഹൃദപരമായ സഹകരണമാണ് നമ്മുടെ ലക്ഷ്യം, ആരുമായും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിന് ഞങ്ങള്‍ തയ്യാറല്ലെന്നാണ് ലോകരാജ്യങ്ങളോടുണര്‍ത്താനുള്ളത്,” എന്ന് ഇന്ത്യയുടെ വിദേശനയത്തെ കുറിച്ച് പറഞ്ഞത് ആരാണ്

ജവഹര്‍ലാല്‍ നെഹ്‌റു

94) ഇന്ത്യന്‍ വിദേശനയത്തിന്റെ മുഖ്യശില്‍പി ആരാണ്

ജവഹര്‍ലാല്‍ നെഹ്‌റു

95) ഇന്ത്യയുടെ വിദേശനയത്തിന്റെ പ്രധാന തത്വങ്ങള്‍ ഏതെല്ലാം

  • സാമ്രാജ്യത്വത്തോടും കൊളോണിയല്‍ വ്യവസ്ഥയോടുമുള്ള എതിര്‍പ്പ്
  • വംശീയവാദത്തോടുള്ള വിദ്വേഷം
  • ഐക്യരാഷ്ട്രസഭയിലുള്ള വിശ്വാസം
  • സമാധാനപരമായ സഹവര്‍ത്തിത്വം
  • പഞ്ചശീലതത്വങ്ങള്‍
  • വിദേശസഹായത്തിന്റെ ആവശ്യകതയിലുള്ള ഊന്നല്‍
  • ചേരിചേരായ്മ

96) 1954-ല്‍ ചൈനയുമായി അതിര്‍ത്തിത്തര്‍ക്കം ഉണ്ടായപ്പോള്‍ ഇന്ത്യ ചൈനയുമായി ഒപ്പിട്ട കരാര്‍ ഏതാണ്

പഞ്ചശീലതത്വങ്ങള്‍

97) പഞ്ചശീലതത്വങ്ങളില്‍ ഒപ്പിട്ട നേതാക്കള്‍ ആരെല്ലാം

ജവഹര്‍ലാല്‍ നെഹ്‌റുവും ചൈനീസ് പ്രധാനമന്ത്രി ചൗ എന്‍ ലായും

98) പഞ്ചശീലതത്വങ്ങള്‍ ഏതെല്ലാം

  • രാജ്യത്തിന്റെ അതിര്‍ത്തിയും പരമാധികാരവും പരസ്പരം അംഗീകരിക്കുക
  • പരസ്പരം ആക്രമിക്കാതിരിക്കുക
  • ആഭ്യന്തരകാര്യങ്ങളില്‍ പരസ്പരം ഇടപെടാതിരിക്കുക
  • സമത്വവും പരസ്പര സഹായവും പുലര്‍ത്തുക
  • സമാധാനപരമായ സഹവര്‍ത്തിത്വം പാലിക്കുക

10-ാം ക്ലാസ്: സ്വാതന്ത്ര്യാനന്തര ഇന്ത്യ; ചോദ്യോത്തരങ്ങള്‍

80%
Awesome
  • Design
Leave a comment