രാജാറാം മോഹന്‍ റോയ് – പഠിക്കേണ്ടതെല്ലാം ഒറ്റ ലിങ്കില്‍

0

രാജാറാം മോഹന്‍ റോയ് (1772-1833)

ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ്- രാജാറാം മോഹന്‍ റോയ്

ഇംഗ്ലണ്ട് സന്ദര്‍ശിച്ച ആദ്യ ഇന്ത്യാക്കാരന്‍- രാജാറാം മോഹന്‍ റോയ്

സര്‍ക്കാര്‍ കാര്യങ്ങളില്‍ ഇന്ത്യാക്കാരേയും പങ്കെടുപ്പിക്കണമെന്ന് രാജാറാം മോഹന്‍ റോയ് ഇംഗ്ലണ്ടില്‍ പോയി ചക്രവര്‍ത്തിയോട് ആവശ്യപ്പെട്ടു

ഫാദര്‍ ഓഫ് ഇന്ത്യന്‍ റിക്കവറി- രാജാറാം മോഹന്‍ റോയ്

ആധുനിക ഇന്ത്യയിലെ ആദ്യത്തെ മനുഷ്യന്‍- രാജാറാം മോഹന്‍ റോയ്

ഇന്ത്യയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ് അഭിപ്രായം തേടിയത് രാജാറാം മോഹന്‍ റോയിയോട്

ജനനം- 1772 മെയ് 22-ന് ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ രാധാനഗറില്‍

മാതാപിതാക്കള്‍- രമാകാന്ത് റോയിയും തരുണീദേവിയും

ഭാര്യ- ഉമാദേവി

1817-ല്‍ രാജാറാം മോഹന്‍ റോയ് കൊല്‍ക്കത്തയില്‍ ഹിന്ദു കോളെജ് സ്ഥാപിച്ചു

ഹിന്ദു കോളെജ് സ്ഥാപിക്കുന്നതില്‍ റോയിയുടെ പങ്കാളിയായിരുന്നത് ഡേവിഡ് ഹരേ

1822-ല്‍ രാജാറാം മോഹന്‍ റോയ് ആംഗ്ലോ-ഇന്ത്യന്‍ സ്‌കൂള്‍ സ്ഥാപിച്ചു

1826-ല്‍ കൊല്‍ക്കത്തയില്‍ രാജാറാം മോഹന്‍ റോയ് വേദാന്ത കോളെജ് സ്ഥാപിച്ചു

1821-ല്‍ രാജാറാം മോഹന്‍ റോയ് ബംഗാളി ഭാഷയില്‍ ആരംഭിച്ച പത്രമാണ് സംവാദ് കൗമുദി

ഇന്ത്യന്‍ ഭാഷാ പത്രപ്രവര്‍ത്തനത്തിന്റെ പിതാവ്- രാജാറാം മോഹന്‍ റോയ്

1822-ല്‍ രാജാറാം മോഹന്‍ റോയ് പേര്‍ഷന്‍ ഭാഷയില്‍ മിറാത്തുല്‍ അക്ബര്‍ എന്ന പത്രം സ്ഥാപിച്ചു

1828-ല്‍ രാജാറാം മോഹന്‍ റോയ് ബ്രഹ്‌മസഭ സ്ഥാപിച്ചു

1829-ല്‍ ബ്രഹ്‌മസഭയുടെ പേര് ബ്രഹ്‌മസമാജമായി

രാജാറാം മോഹന്‍ റോയിയുടെ ശ്രമഫലമായി 1829-ല്‍ ഗവര്‍ണര്‍ ജനറല്‍ വില്യം ബെന്റിക് ഹിന്ദുമതത്തിലെ അനാചാരമായിരുന്ന സതി നിയമം മൂലം ബംഗാളില്‍ നിരോധിച്ചു.

1830-ല്‍ ബോംബെ, മദ്രാസ് പ്രസിഡന്‍സികളിലും സതി നിരോധിച്ചു

സതി നിരോധന പ്രവര്‍ത്തനങ്ങളില്‍ രാജാറാം മോഹന്‍ റോയിക്ക് ദേവേന്ദ്രനാഥ് ടാഗോറിന്റെ പിന്തുണ ലഭിച്ചിരുന്നു

മോഹന്‍ റോയിക്ക് രാജാ എന്ന പദവി നല്‍കിയത് മുഗള്‍ ചക്രവര്‍ത്തിയായ അക്ബര്‍ രണ്ടാമന്‍ ആണ്

ബാല വിവാഹത്തിനെതിരായ പ്രവര്‍ത്തനങ്ങളും രാജാറാം മോഹന്‍ റോയ് നടത്തിയിരുന്നു

1833 സെപ്തംബര്‍ 27-ന് ഇംഗ്ലണ്ടില്‍ വച്ച് രാജാറാം മോഹന്‍ റോയ് അന്തരിച്ചു

രാജാറാം മോഹന്‍ റോയിയെ ആദ്യം സ്ലേപ്പിള്‍ടണ്‍ ഗ്രോവില്‍ അടക്കം ചെയ്തു. പത്തുവര്‍ഷത്തിനുശേഷം ഭൗതികാവശിഷ്ടം അര്‍ണോസ് വെയ്ല്‍ സെമിത്തേരിയിലേക്ക് മാറ്റി. അവിടെ സംസ്‌കരിച്ച ആദ്യ ഇന്ത്യാക്കാരനാണ് രാജാറാം മോഹന്‍ റോയ്.

ദ്വാരകാനാഥ് ടാഗോര്‍ രാജാറാം മോഹന്‍ റോയിയുടെ അനന്തരവന്റെ സഹായത്തോടെ ഭൗതികാവശിഷ്ടം 1845-ല്‍ ഇന്ത്യയിലേക്ക് കൊണ്ടുവരികയും 1846 ഫെബ്രുവരി 28-ന് അദ്ദേഹത്തിന്റെ കുടുംബം കൊല്‍ക്കത്തയ്ക്കടുത്ത് സംസ്‌കാരകര്‍മ്മം നടത്തുകയും ചെയ്തു.

1997-ല്‍ ബ്രിസ്റ്റോള്‍ സിറ്റി കൗണ്‍സില്‍ രാജാറാം മോഹന്‍ റോയിയുടെ പ്രതിമ സിറ്റി സെന്ററില്‍ സ്ഥാപിച്ചു.

2004-ല്‍ ബിബിസി തയ്യാറാക്കിയ രാജാറാം മോഹന്‍ റോയിയെ എക്കാലത്തേയും മഹാന്മാരായ ബംഗാളികളുടെ പട്ടികയില്‍ 10-ാം സ്ഥാനം രാജാറാം മോഹന്‍ റോയിക്കായിരുന്നു.

പുസ്തകങ്ങള്‍- പ്രിസപ്റ്റ്‌സ് ഓഫ് ജീസസ്- ദ ഗൈഡ് ടു പീസ് ആന്റ് ഹാപ്പിനസ് (1820), ഗിഫ്റ്റ് ടു മോണോതീസ്റ്റ്‌സ്

പ്രിസപ്റ്റ്‌സ് ഓഫ് ജീസസ്- ക്രിസ്തുമതത്തിലെ നാല് സുവിശേഷങ്ങളെ പരിചയപ്പെടുത്തുന്നു.

വേദങ്ങള്‍ വിഗ്രഹാരാധനയെ അംഗീകരിച്ചിട്ടില്ലെന്ന് ആദ്യമായി പറഞ്ഞത് രാജാറാം മോഹന്‍ റോയിയാണ്‌

silver leaf psc academy, silver leaf kerala psc academy, silver leaf psc coaching center, silver leaf psc coaching kozhikode, silver leaf psc coaching center calicut, silver leaf psc academy, silver leaf psc ldc coaching, silver leaf psc coaching, psc coaching kozhikode, village field assistant coaching, village field assistant psc coaching, psc coaching kozhikode,
80%
Awesome
  • Design
Comments
Loading...