1.ഏത് പ്രാണിയുടെ ലാര്‍വയാണ് കുഴിയാന
ആന്റ് ലയണ്‍ ലേസ് വിങ്
2. കുഴിയാനയുടെ ഭക്ഷണം എന്താണ്
ഉറുമ്പ്
3. ഉറുമ്പിനെ പിടിക്കുന്നതുകൊണ്ട് കുഴിയാനയുടെ ഇംഗ്ലീഷ് പേര് ആന്റ് ലയണ്‍ എന്നാണ്.
4. ചില ജീവികളില്‍ അവയുടെ മുട്ടവിരിഞ്ഞുണ്ടാകുന്ന ലാര്‍വ വിവിധ വളര്‍ച്ചാഘട്ടങ്ങളിലൂടെ കടന്നാണ് മാതൃജീവിയുടെ സാദ്യശ്യമുള്ളതാകുന്നത്. ഈ മാറ്റത്തെ രൂപന്താരണം എന്ന് പറയുന്നു.
5. പാറ്റയുടെ മുട്ടവിരിഞ്ഞുണ്ടാകുന്ന ജീവി നിംഫ് എന്നറിയപ്പെടുന്നു.
6. കൃഷിയിടത്തിലെ കീടബാധ കുറയ്ക്കാന്‍ വളര്‍ത്തുന്ന ചെടിയാണ് ചെണ്ടുമല്ലി.
7. സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് സുഗന്ധം നല്‍കുന്നത് കീടങ്ങളില്‍നിന്നും രക്ഷനേടുന്നതിനായി ആ ചെടികള്‍ ഉല്‍പ്പാദിപ്പിക്കുന്ന രാസവസ്തുക്കളാണ്.
8. പുഴുക്കളെ കൊണ്ടുള്ള ഉപകാരങ്ങള്‍
- പുഴുക്കളെ ജീവികള്‍ ആഹാരമാക്കുന്നു
- പുഴുക്കള്‍ ചത്ത ജീവികളേയും ഭക്ഷണാവശിഷ്ടങ്ങളേയും ഭക്ഷിച്ച് പരിസരം വൃത്തിയാക്കുന്നു.
- പുഴുക്കളില്‍നിന്നും ഉണ്ടാകുന്ന പ്രാണികള്‍ പൂക്കളില്‍ പരാഗണം നടത്തുന്നു.
9. പുല്‍ച്ചാടി, പുഴു, വണ്ട്, തേള്‍, ഉറുമ്പ് തുടങ്ങിയ പ്രാണികള്‍ മാംസ്യം, ജീവകങ്ങള്‍ തുടങ്ങിയ പോഷകഘടകങ്ങളുടെ നല്ല സ്രോതസ്സാണ്. കുറഞ്ഞ ചെലവില്‍ മാംസ്യം ഇവയില്‍നിന്നും ലഭിക്കും.
10. വരയന്‍ കടുവ, വിലാസിനി എന്നിവ ഏത് ജീവിവര്‍ഗത്തില്‍പ്പെടുന്നു.
ശലഭങ്ങള്‍
11. നാരകശലഭം, അരളിശലഭം, വെള്ളിലത്തോഴി, എരുക്കുതപ്പി എന്നിവ കേരളത്തില്‍ കാണുന്ന ശലഭങ്ങളാണ്.
12. ശലഭങ്ങളുടെ നിലനില്‍പ്പിന് തേന്‍ കുടിക്കാനുള്ള സസ്യങ്ങും ലാര്‍വയ്ക്ക് ഭക്ഷണത്തിനുള്ള സസ്യങ്ങളും അടങ്ങുന്ന ഉദ്യാനമാണ് ശലഭോദ്യാനം.
13. രാത്രിയില്‍ കാണപ്പെടുന്ന ശലഭങ്ങളാണ് നിശാശലഭങ്ങള്‍
14. നിശാശലഭത്തിന്റെ ലാര്‍വയുണ്ടാക്കുന്ന കൊക്കൂണില്‍നിന്നാണ് പട്ടുനൂല്‍ ഉല്‍പാദിപ്പിക്കുന്നത്.
15. പകല്‍ നേരങ്ങളില്‍ കാണുന്ന നീലനിറമുള്ള ശലഭം ഏതാണ്
വെങ്കണനീലി.
16. വെങ്കണനീലിയെ ചിത്രശലഭങ്ങളായി തെറ്റിദ്ധരിക്കാറുണ്ട്.
17. പകല്‍ കാണുന്നതും നീലനിറവും ഒഴിച്ചാല്‍ ഇവയുടെ മറ്റ് സവിശേഷതകള്‍ നിശാശലഭങ്ങളുടേതാണ്. അതിനാല്‍ ഇവയെ നിശാശലഭ കുടുംബത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
18. വെങ്കണനീലി മുട്ടയിടുന്നത് ഏത് മരത്തിന്റെ ഇലകളിലാണ്
വെങ്കണമരം
19. സമൂഹമായി കഴിയുന്ന ജീവികളാണ് ഉറുമ്പുകള്‍.
20. മുട്ടയിടുക, ഭക്ഷണം ശേഖരിക്കുക, ശത്രുക്കളില്‍നിന്നും സംരക്ഷണം നല്‍കുക എന്നീ ജോലികള്‍ ചെയ്യുന്ന വ്യത്യസ്ത വിഭാഗം ഉറുമ്പുകളെ ഒരു കൂട്ടത്തില്‍ കാണാം.
21. പ്രത്യുല്‍പാദന ധര്‍മ്മം നിര്‍വഹിക്കുന്ന ആണ്‍, പെണ്‍ ഉറുമ്പുകളാണ് ചിറകുമുളച്ച് പുറത്തുവരുന്നത്. ഇവ മറ്റ് കൂട്ടിലെ ആണ്‍, പെണ്‍ ഉറുമ്പുകളുമായി ഇണചേരുകയും പുതിയ കൂടുണ്ടാക്കുകയും ചെയ്യുന്നു.
22. കേരളതീരങ്ങളിലെ മത്സ്യങ്ങള്‍ മുട്ടയിടുന്ന മാസങ്ങള്‍ ഏതെല്ലാം
ജൂണ്‍, ജൂലൈ
25. കേരളത്തില്‍ മത്സ്യബന്ധനം നിരോധിക്കുന്ന (ട്രോളിങ് നിരോധനം) നിലനില്‍ക്കുന്ന മാസങ്ങള്‍ ഏതെല്ലാം
ജൂണ്‍, ജൂലൈ
26. ജൂണ്‍ മാസത്തില്‍ കാലവര്‍ഷം എത്തുന്നതോടെ പ്രജനനം നടത്താന്‍ മത്സ്യങ്ങള്‍ കൂട്ടമായി കൈത്തോടുകള്‍, വയലുകള്‍, ചെറുതടാകങ്ങള്‍, കായലുകള്‍ തുടങ്ങിയ ജലാശയങ്ങളിലേക്ക് നടത്തുന്ന യാത്രയെ ഊത്തകയറ്റം എന്നറിയപ്പെടുന്നു. മുട്ടയിടുന്നതിനായി മത്സ്യങ്ങള്‍ ദേശാടനം നടത്തുന്ന ഈ സമയത്ത് അവയെ പിടിക്കുന്നത് മത്സ്യസമ്പത്ത് കുറയാന്‍ ഇടയാക്കും. ഈ സമയത്തെ മീന്‍പിടിത്തം നിയമവിരുദ്ധമാണ്.
27. തവളകള്‍ ഉഭയജീവികള്‍ക്ക് ഉദാഹരണമാണ്. അവ കരയിലും വെള്ളത്തിലുമായി ജീവിക്കുന്നു.
28. കേരളത്തില്‍ കണ്ടുവരുന്ന ഒരു ഉഭയജീവിവിഭാഗം ഏതാണ്
സിസിലിയനുകള്‍
29. സിസിലിയനുകളുടെ പ്രാദേശിക നാമം
കുരുടികള്‍
30. കുരുടികളുടെ കണ്ണുകള്‍ സുതാര്യമായ ത്വക്കു കൊണ്ട് മൂടിയിരിക്കും.
ഉരഗവര്‍ഗത്തില്‍പ്പെട്ട ജീവികളാണ് പാമ്പുകള്‍.
31. വിഷമില്ലാത്ത പാമ്പുകള്‍ക്ക് ഉദാഹരണം
ചേര
32. കേരളത്തില്‍ കാണപ്പെടുന്നവയില്‍ എത്രയിനം പാമ്പുകള്‍ക്ക് വിഷമുണ്ട്
അഞ്ച്
33. പാമ്പുകടിയേറ്റാല്‍ കടിയേറ്റഭാഗത്ത് മുറിവുണ്ടാക്കുകയോ വിഷം വലിച്ചെടുക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്, കടിയേറ്റയാള പരിഭ്രമിപ്പിക്കരുത്, സമാധാനിപ്പിച്ച് ശാന്തതപാലിക്കാന്‍ സഹായിക്കണം, ഉടനെ ആശുപത്രിയില്‍ എത്തിക്കണം.
34. കുഞ്ഞുങ്ങളെ പ്രസവിച്ച് പാലൂട്ടിവളര്‍ത്തുന്ന ജീവികളാണ് സസ്തനികള്‍.
35. സസ്തനികള്‍ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം
തിമിംഗലം, ഡോള്‍ഫിന്‍, വവ്വാല്‍, നീര്‍നായ
36. മത്സ്യങ്ങള്‍, ഉഭയജീവികള്‍, ഉരഗങ്ങള്‍, പക്ഷികള്‍, സസ്തനികള്‍ എന്നീ വിഭാഗങ്ങളിലെ ജീവികള്‍ക്കെല്ലാം നട്ടെല്ലുണ്ട്.
37. ഭൂമിയില്‍ മുമ്പുണ്ടായിരുന്ന പലജീവികളും പലകാരണങ്ങളാല്‍ അതിശൈത്യം, വരള്‍ച്ച, ഉല്‍ക്കാപതനം, രോഗവ്യാപനം, അഗ്നിപര്‍വ്വത സ്‌ഫോടനം, മനുഷ്യന്റെ ഇടപെടലുകള്‍ എന്നിവ കാരണം വംശനാശം സംഭവിച്ചിട്ടുണ്ട്.
38. ജീവികളുടെ വംശനാശത്തിന് പ്രധാന കാരണം
ആവാസവ്യവസ്ഥയുടെ നാശം
39. കേരളത്തില്‍ വംശനാശ ഭീഷണി നേരിടുന്ന ജീവികള്‍ക്ക് ഉദാഹരണം
കടുവാച്ചിലന്തി, മണവാട്ടിത്തവള, ഈനാമ്പേച്ചി
- Design