1. ബ്രിട്ടീഷ് ഭരണകാലത്ത് മലബാര്‍ ജില്ലയുടെ ആസ്ഥാനമായിരുന്നു കോഴിക്കോട്.
2. ഇന്ത്യയിലെ ആദ്യത്തെ ചവര്‍രഹിത നഗരമായി 2004ല്‍ പ്രഖ്യാപിച്ചു.
3. ഇന്ത്യയിലെ ആദ്യത്തെ വിശപ്പ് രഹിത നഗരവും കോഴിക്കോടാണ്.
4. കേരളത്തില്‍ ആദ്യമായി 3ജി ഇന്റര്‍നെറ്റ് ആരംഭിച്ചത് 2010ല്‍ കോഴിക്കോടാണ്.
5. 1920-ല്‍ ഗാന്ധിജിയുടെ പ്രഥമ കേരള സന്ദര്‍ശനത്തില്‍ പ്രസംഗിച്ച സ്ഥലം കോഴിക്കോട്.
6. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി കേരളത്തിലാദ്യമായി നടപ്പിലാക്കിയത് കോഴിക്കോട്.
7. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസര്‍വാണ് കോഴിക്കോട് ജില്ലയിലെ കടലുണ്ടി-മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന്. ജനപങ്കാളിത്തത്തോടെയുള്ള പാരിസ്ഥിതിക സംരക്ഷണ പരിപാടിയാണ് കമ്മ്യൂണിറ്റി റിസര്‍വ് എന്ന് പറയുന്നത്.
8. മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി കുറ്റ്യാടി
ബ്രിട്ടീഷ് മലബാറിലെ ആദ്യത്തെ കളക്ടര്‍ വില്യം മക്ലിയോഡ് ആണ്.
9. കേരളീയര്‍ ആദ്യമായി സിനിമ പ്രദര്‍ശനത്തിന് സാക്ഷ്യം വഹിച്ച സ്ഥലമാണ് കോഴിക്കോട്
10. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ നേത്രഗ്രാമം ചെറുകുളത്തൂര്‍ (2003)
11. കേരളത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ടോയ്‌ലറ്റ് സ്ഥാപിച്ചത് കോഴിക്കോട്.
12. കേരളത്തിലെ ആദ്യത്തെ കരകൗശലഗ്രാമം ഇരിങ്ങല്‍.
13. ഇന്ത്യയിലെ ആദ്യത്തെ ജലമ്യൂസിയം കുന്ദമംഗലത്ത് സ്ഥിതി ചെയ്യുന്നു.
14. കേരളത്തിലെ ആദ്യത്തെ ഐസ്ഒ സര്‍ട്ടിഫൈഡ് പൊലീസ് സ്റ്റേഷനാണ് കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍.
15. കേരളത്തിലെ ആദ്യത്തെ ശില്‍പ നഗരമാണ് കോഴിക്കോട്.
16. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് മാലിന്യ വിമുക്ത ജില്ലയാണ് കോഴിക്കോട്.
17. ഇന്ത്യയിലെ ആദ്യത്തെ അവയവദാന ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ടത് ചെറുകുളത്തൂരാണ്.
18. കേരളത്തിലെ ആദ്യത്തെ ഓട്ടോമേറ്റഡ് ഡ്രൈവിങ് ടെസ്റ്റ് സെന്റര്‍ സ്ഥാപിച്ചത് കോഴിക്കോടാണ്.
19. കേരളത്തിലെ ആദ്യത്തെ നാളികേര ജൈവോദ്യാനം സ്ഥാപിച്ചത് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിലാണ്.
20. കേരളത്തിലെ ആദ്യത്തെ ബിസിനസ് ചരിത്ര മ്യൂസിയം കുന്ദമംഗലത്താണ്.
21. മലബാറിലെ ആദ്യത്തെ ജെന്‍ഡര്‍ പാര്‍ക്ക് വെള്ളിമാട് കുന്നിലാണ്.
22. സൈനിക സ്‌കൂള്‍ എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത് വി കെ കൃഷ്ണമേനോനാണ്.
23. മലബാര്‍ ജില്ല ബോര്‍ഡിന്റെ ആദ്യത്തെ പ്രസിഡന്റ് പി ടി ഭാസ്‌കരപ്പണിക്കര്‍ ആണ്.
24. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആദ്യ പ്രസിഡന്റ് ഡോ കെ ഭാസ്‌കരന്‍ നായരായിരുന്നു.
25. 1940-ല്‍ ഗാന്ധിജി ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിന് കേരളത്തില്‍നിന്നും ആദ്യമായി തിരഞ്ഞെടുത്തത് കെ കേളപ്പനെയായിരുന്നു. അഖിലേന്ത്യാതലത്തില്‍ ആദ്യത്തെ വ്യക്തി വിനോബാ ഭാവെ ആയിരുന്നു.
26. മലബാറില്‍ മുസ്ലിംലീഗിന്റെ ആദ്യത്തെ അധ്യക്ഷനായിരുന്നു അബ്ദുള്‍ റഹ്‌മാന്‍ ആലി രാജ.
27. ഒരു പട്ടണത്തിന്റെ പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ ആദ്യത്തെ സര്‍വകലാശാലയാണ് കലിക്കറ്റ് സര്‍വകലാശാല (1968).
28. ഇന്ത്യയിലെ ആദ്യത്തെ വനിത പൊലീസ് സ്റ്റേഷന്‍ 1973 ഒക്ടോബര്‍ 27-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കോഴിക്കോട് ഉദ്ഘാടനം ചെയ്തു. പദ്മിനി അമ്മയാണ് സ്റ്റേഷന്റെ ചുമതല വഹിച്ച ആദ്യ വനിതാ സബ് ഇന്‍സ്‌പെക്ടര്‍.
29. കേരളത്തിലെ ആദ്യത്തെ സ്വകാര്യ വാണിജ്യ ബാങ്കായ നെടുങ്ങാടി ബാങ്ക് കോഴിക്കോട് ആസ്ഥാനമായി 1899-ല്‍ അപ്പുനെടുങ്ങാടി സ്ഥാപിച്ചു. തെക്കേ ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്വകാര്യ വാണിജ്യ ബാങ്കാണിത്. 2003-ല്‍ നെടുങ്ങാടി ബാങ്കിനെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിപ്പിച്ചു.
30. ഗാന്ധിജി ആദ്യമായി കേരളത്തില്‍ വന്നത് 1920-ല്‍ ഖിലാഫത്ത് സമര പ്രചാരണത്തിനായിരുന്നു.
31. കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി കേരള ഘടകത്തിന്റെ ആദ്യ സമ്മേളനം നടന്നത് കോഴിക്കോട്. അദ്ധ്യക്ഷത വഹിച്ചത് കെ കേളപ്പന്‍.
32. 1952-ല്‍ കെ പി സി സിയെ മലബാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയെന്നും തിരു-കൊച്ചി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയെന്നും രണ്ടായി വിഭജിച്ചു. മലബാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആദ്യ അധ്യക്ഷ എ വി കുട്ടിമാളു അമ്മയും തിരുകൊച്ചി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിക്ക് നേതൃത്വം നല്‍കിയത് കെ ആര്‍ ഇലങ്കത്തും ആണ്.
33. കേരളത്തിലെ ആദ്യത്തെ ജില്ലാ ജയില്‍ നിലവില്‍ വന്നത് കോഴിക്കോട് ആണ്.
34. കേരളത്തിലെ ആദ്യത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്ഥാപിതമായത് കോഴിക്കോടാണ്.
35. കേരളത്തില്‍ ആദ്യമായി ജലനയം പ്രഖ്യാപിച്ച പഞ്ചായത്താണ് പെരുമണ്ണ.
36. സഹകരണ മേഖലയില്‍ ഇന്ത്യയിലെ ആദ്യത്തെ ഐ ടി സംരംഭം സ്ഥാപിച്ചത് കോഴിക്കോടാണ്. ഊരാളുങ്കല്‍ ഐടി പാര്‍ക്ക്.
37. കേരളത്തിലാദ്യമായി ഓട് ഫാക്ടറി സ്ഥാപിച്ചത് ബാസല്‍ മിഷന്‍കാരാണ്. ഇത് മാംഗ്ലൂര്‍ പാറ്റേണ്‍ എന്നറിയപ്പെടുന്നു. 1873-ല്‍ കോഴിക്കോട് ഒരു ഓടുകമ്പനി സ്ഥാപിതമായി.
38. കാന്‍സര്‍ ചികിത്സയ്ക്ക് മാത്രമായി രാജ്യത്താദ്യമായി ഒരു സഹകരണ ബാങ്ക് തുടങ്ങിയ ആശുപത്രിയാണ് കോഴിക്കോട് ചാത്തമംഗലത്തെ എംവിആര്‍ കാന്‍സര്‍ സെന്റര്‍.
39. യു പി എസ് സി അംഗമായ ആദ്യ മലയാളിയാണ് ഡോ കെ ജി അടിയോടി (1996).
കേരളത്തിലെ ആദ്യത്തെ മാന്‍ഗ്രോവ് മ്യൂസിയം കൊയിലാണ്ടിയിലാണ്.
40. കേരളത്തിലെ ആദ്യത്തെ ഖാദി ഗ്രാമം കോഴിക്കോട് ജില്ലയിലെ പനങ്ങാട്.
കേരളത്തില്‍ ആദ്യമായി നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് (2018).
41. പ്രസവ സമയത്ത് പ്രസവമുറിയില്‍ ഭര്‍ത്താവിനും സാന്നിദ്ധ്യം അനുവദിക്കുന്ന ലക്ഷ്യ-21 പദ്ധതി കേരളത്തില്‍ ആദ്യമായി നടപ്പിലാക്കിയത് കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ്.
42. കേരളത്തിലെ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ ഇരുമ്പ് നിക്ഷേപമുള്ളത് കോഴിക്കോട് ജില്ലയിലാണ്.
43. മലബാറിലെ ഏറ്റവും വലിയ തീവണ്ടിയപകടം 2011 ജൂലൈ 21ന് നടന്ന കടലുണ്ടി ദുരന്തം ആണ്. 57 പേര്‍ മരിച്ചു. കേരളത്തിലെ ഏറ്റവും വലിയ തീവണ്ടിയപകടം 105 പേര്‍ മരിച്ച പെരുമണ്‍ ദുരന്തം ആണ്.
44. ക്വിറ്റിന്ത്യാ സമരവുമായി ബന്ധപ്പെട്ട കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ് കീഴരിയൂര്‍ ബോംബ് കേസ്.
45. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാര സാഹിത്യ കൃതികള്‍ രചിച്ചത് എസ് കെ പൊറ്റക്കാട്ടാണ്.
46. പയ്യോളി എക്‌സ്പ്രസ് എന്നറിയപ്പെടുന്നത് പി ടി ഉഷ
45. കേരള ഗാന്ധി എന്നറിയപ്പെടുന്നത് കെ കേളപ്പന്‍
46. കേരള സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെട്ടത് മുഹമ്മദ് അബ്ദു റഹ്‌മാന്‍
47. ഇന്ത്യയുടെ പാല്‍ക്കാരന്‍ എന്നറിയപ്പെടുന്നത് ഡോ വര്‍ഗീസ് കുര്യന്‍. ഇന്ത്യയിലെ ധവളവിപ്ലവത്തിന് നേതൃത്വം നല്‍കിയ ഇദ്ദേഹം നാഷണല്‍ ഡയറി ബോര്‍ഡിന്റെ ആദ്യ ചെയര്‍മാനും മഗ്‌സസേ അവാര്‍ഡ് നേടിയ ആദ്യ കേരളീയനുമാണ്.
48. സുല്‍ത്താന്‍ പട്ടണം എന്ന് ടിപ്പു സുല്‍ത്താന്‍ പേര് നല്‍കിയ സ്ഥലം ബേപ്പൂര്‍ ആണ്.