1. ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയിനിന്റെ പരീക്ഷണയോട്ടം 2025 ഒക്ടോബറിൽ വിജയകരമായി പൂർത്തിയാക്കിയ രാജ്യം ഏതാണ്?
2. ചൈന 2025 ഒക്ടോബറിൽ വിജയകരമായി പരീക്ഷിച്ച ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയിനിന്റെ പേര് എന്താണ്?
സി ആർ 450
3. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആന്റി സബ്മറ്റൈൻ വാർഫെയർ ഷാലോ വാട്ടർക്രാഫ്റ്റിന്റെ പേര് എന്താണ്?
ഐഎൻഎസ് മാഹി
4. 132 മീറ്റർ നീളമുള്ള കേബിൾ ഗ്ലാസ് പാലമായ ബജ്റംഗ് സേതു ഉദ്ഘാടനം ചെയ്യുന്നത് എവിടെയാണ്?
ഋഷികേശ്
5. ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്യമുക്തസംസ്ഥാനം എന്ന പ്രഖ്യാപനം നടത്തുന്ന സംസ്ഥാനം ഏതാണ്?
കേരളം
6. ബ്രിട്ടീഷ് അക്കാദമിയുടെ 2025-ലെ ബുക്ക് പ്രൈസിന് അർഹനായ ഇന്ത്യൻ വംശജനായ ചരിത്രകാരൻ ആരാണ്?
സുനിൽ അമൃത്
7. ബ്രിട്ടീഷ് അക്കാദമിയുടെ 2025-ലെ ബുക്ക് പ്രൈസിന് ഇന്ത്യൻ വംശജനായ ചരിത്രകാരനായ സുനിൽ അമൃത് രചിച്ച പുസ്തകം അർഹമായി. പുസ്തകത്തിന്റെ പേരെന്താണ്?
ദ ബേണിങ് എർത്ത് ആൻ എൻവയൺമെന്റൽ ഹിസ്റ്ററി ഓഫ് ദ ലാസ്റ്റ് 500 ഇയേഴ്സ്
8. ഏത് രാജ്യത്തെ ഇന്ത്യൻ എംബിസയാണ് 2025 ഒക്ടോബറിൽ പൂർണമായും തുറന്നത്?
അഫ്ഗാനിസ്ഥാൻ
9. കേരളത്തിലെ ആദ്യ ഭൂഗർഭജല തുരങ്ക പാത നിർമ്മാണം നടത്തുന്നത് എവിടെ?
ഫോർട്ട് കൊച്ചി- വൈപ്പിൻ
10. ലിബിയൻ ഏകാധിപതിയായിരുന്ന മുഅമർ ഗദ്ദാഫിയിൽനിന്നും തിരഞ്ഞെടുപ്പ് ഫണ്ട് സ്വീകരിച്ച കേസിൽ തടവ് ശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട മുൻ ഫ്രഞ്ച് പ്രസിഡന്റ് ആരാണ്?
നിക്കോളാസ് സർക്കോസി
11. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാനിലെ പതിനൊന്നാം അംഗമായ രാജ്യമേത്?
കിഴക്കൻ ടിമോർ
12. ക്വാണ്ടം കംപ്യൂട്ടിങ്ങിൽ ചരിത്രം സൃഷ്ടിച്ച ഗൂഗിളിന്റെ ക്വാണ്ടം ചിപ്പിന്റെ പേരെന്ത്?
വില്ലോ
13. സ്വകാര്യവാഹനങ്ങളുടെ എണ്ണം കുറച്ച് പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ സഹകരണ മേഖലയിൽ ആരംഭിക്കുന്ന പദ്ധതി ഏതാണ്?
ഭാരത് ടാക്സി
14. ഏത് പ്രശസ്ത സാഹിത്യ പുരസ്കാരമാണ് ഇനി കുട്ടികളുടെ രചനകൾക്കും ലഭിക്കുന്നത്?
ബുക്കർ പ്രൈസ്
15. 2025 ഒക്ടോബറിൽ അന്തരിച്ച ഇന്ത്യൻ പരസ്യരംഗത്തെ അതികായൻ ആരാണ്?
പീയുഷ് പാണ്ഡേ
16. മാവോ സെതുങ്ങിനുശേഷം ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
ഷി ജിൻ പിങ്
17. യുഎസ് വിദേശകാര്യ വകുപ്പിന്റെ മധ്യ ദക്ഷിണേഷ്യൻ കാര്യങ്ങൾക്കുള്ള അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിതനായത് ആരാണ്?
ഡോ പോൾ കപൂർ
18. ഓപ്പൺ എഐ പുറത്തിറക്കിയ പുതിയ വെബ് ബ്രൗസറിന്റെ പേര് എന്താണ്?
അറ്റ്ലസ്
19. സൈന്യത്തിൽ ഓണററി ലെഫ്റ്റനന്റ് കേണൽ പദവി ലഭിച്ച കായികതാരം ആരാണ്?
നീരജ് ചോപ്ര
20. ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
സനായേ തകായിച്ചി
21. ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട ഏത് പദ്ധതിയിലാണ് കേരളം ഒപ്പുവച്ചത്?
പിഎംശ്രീ
22. ലോകത്തിലെ ഏറ്റവും പഴയത് എന്ന് കരുതുന്ന ഡൈനസോറിന്റെ അസ്ഥികൂടം ലഭിച്ചത് എവിടെനിന്നാണ്?
അർജന്റീനയിലെ ആൻഡീസ് പർവതനിരയിൽനിന്നും

