1. ആഹാരശൃംഖലാജാലം: ആഹാരത്തിനായി ജീവികള്‍ പരസ്പരം ആശ്രയിക്കുന്നു. ജീവികളുടെ ഈ പരസ്പരബന്ധമാണ് ആഹാരശൃംഖലാജാലം.
2. സമുദ്രം എന്ന ആവാസ വ്യവസ്ഥയിലെ ഉത്പാദകരായ ചെറു സസ്യങ്ങള്‍ ഏതാണ്
പ്ലവകങ്ങള്‍
3. ഭക്ഷ്യ ശൃംഖലയിലെ ഏറ്റവും ഉയര്‍ന്ന കണ്ണിയില്‍പ്പെടുന്ന ജീവി
കടുവ
4. കേരളത്തിലെ ചില ജലാശയങ്ങളില്‍ കാണപ്പെടുന്ന അധിനിവേശ മത്സ്യം ഏതാണ്
ആഫ്രിക്കന്‍ മുഷി
5. ആഫ്രിക്കന്‍ മുഷി ഏത് ഭൂഖണ്ഡത്തില്‍ കാണപ്പെടുന്ന മത്സ്യമാണ്
ആഫ്രിക്കന്‍ ഭൂഖണ്ഡം
6. കേരളത്തിലെ ജലാശയങ്ങളിലെ നാടന്‍ മത്സ്യങ്ങളെ ആഹാരമാക്കുന്ന അധിനിവേശ മത്സ്യം ഏതാണ്
ആഫ്രിക്കന്‍ മുഷി
7. ആഹാരശൃംഖലാജാലത്തിലെ ഒറ്റ ശ്രേണിയിലുള്ള ഒരു ആഹാര ബന്ധം അറിയപ്പെടുന്ന പേര്
ആഹാരശൃംഖല
8. സസ്യങ്ങള്‍ ആഹാരം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഘടകങ്ങള്‍ ഏതെല്ലാം
കാര്‍ബണ്‍ ഡൈഓക്‌സൈഡ്, ജലം
9. കാര്‍ബണ്‍ ഡൈഓക്‌സൈഡ്, ജലം, സൂര്യപ്രകാശത്തില്‍നിന്നുള്ള ഊര്‍ജ്ജം എന്നിവ ഉപയോഗപ്പെടുത്തി സസ്യങ്ങള്‍ ആഹാരം നിര്‍മ്മിക്കുന്ന പ്രക്രിയ അറിയപ്പെടുന്ന പേര്
പ്രകാശസംശ്‌ളേഷണം
10. പ്രകാശ സംശ്‌ളേഷണത്തിന്റെ ഫലമായി ഉണ്ടാകുന്ന വാതകം ഏതാണ്
ഓക്‌സിജന്‍
11. സസ്യങ്ങളെ ആഹാര നിര്‍മ്മാണത്തിന് സഹായിക്കുന്ന വര്‍ണകം ഏതാണ്
ഹരിതകം (ക്ലോറോഫില്‍)
12. സസ്യങ്ങളില്‍ ചുവപ്പ് നിറം നല്‍കുന്ന വര്‍ണ്ണകം ഏതാണ്
ആന്തോസയാനിന്‍
13. സസ്യങ്ങളില്‍ ഓറഞ്ച് നിറം നല്‍കുന്ന വര്‍ണ്ണകം ഏതാണ്
കരോട്ടിന്‍
14. സസ്യങ്ങളില്‍ മഞ്ഞ നിറം നല്‍കുന്ന വര്‍ണ്ണകം ഏതാണ്
സാന്തോഫില്‍
15. പ്രകാശസംശ്‌ളേഷണത്തിന് ഉപയോഗിക്കുന്ന വാതകം
കാര്‍ബണ്‍ ഡൈക്‌സൈഡ്
16. അന്തരീക്ഷത്തിലെ വാതകങ്ങള്‍ ഏതെല്ലാം
നൈട്രജന്‍, ഓക്‌സിജന്‍, ആര്‍ഗണ്‍, കാര്‍ബണ്‍ ഡൈഓക്‌സൈഡ്
17. അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വാതകം ഏതാണ്
നൈട്രജന്‍
18. അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന രണ്ടാമത്തെ വാതകം ഏതാണ്
ഓക്‌സിജന്‍
19. അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മൂന്നാമത്തെ വാതകം ഏതാണ്
ആര്‍ഗണ്‍
20. ജീവികള്‍ ശ്വസിക്കുന്നത് എന്തിനാണ്
ഊര്‍ജം ലഭിക്കാന്‍
21. സസ്യങ്ങളും ജീവികളും ശ്വസനത്തിനായി ഉപയോഗിക്കുന്ന വാതകം ഏതാണ്
ഓക്‌സിജന്‍
22. ശ്വസനഫലമായി ഉണ്ടാകുന്ന വാതകം ഏതാണ്
കാര്‍ബണ്‍ ഡൈഓക്‌സൈഡ്
23. ശ്വസനഫലമായി സസ്യങ്ങളില്‍ ഉണ്ടാകുന്ന വാതകം ഏതാണ്
കാര്‍ബണ്‍ ഡൈഓക്‌സൈഡ്
24. ശ്വസനഫലമായി സസ്യങ്ങളില്‍ ഉണ്ടാകുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡും അന്തരീക്ഷത്തില്‍നിന്നുള്ള കാര്‍ബണ്‍ ഡൈഓക്‌സൈഡും സസ്യങ്ങള്‍ പ്രകാശ സംശ്‌ളേഷണത്തിന് ഉപയോഗിക്കുന്നു. ഈ പ്രസ്താവന ശരിയോ തെറ്റോ?
ശരി
25. ഇലകളിലെ ഏത് ഭാഗം വഴിയാണ് വായു സസ്യങ്ങളിലേക്ക് പ്രവേശിക്കുന്നത്
സ്റ്റൊമാറ്റ
26. കണ്ണുകള്‍കൊണ്ട് നേരിട്ട് കാണാന്‍ കഴിയാത്ത വസ്തുക്കളെ വലുതായി കാണാന്‍ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്
മൈക്രോസ്‌കോപ്പ്
27. പ്രകാശ സംശ്‌ളേഷണ ഫലമായി ഉണ്ടാകുന്ന ഓക്‌സിജനെ സസ്യങ്ങള്‍ പുറന്തള്ളുന്നത് ഏത് വഴിയാണ്
സ്റ്റൊമാറ്റ
28. വാസസ്ഥലത്തിനായി മാത്രം ആതിഥേയ സസ്യങ്ങളെ ആശ്രയിക്കുന്ന സസ്യങ്ങള്‍ അറിയപ്പെടുന്ന പേരെന്താണ്
എപ്പിഫൈറ്റുകള്‍
29. എപ്പിഫൈറ്റുകള്‍ക്ക് ഉദാഹരണം ഏതാണ്
ഓര്‍ക്കിഡുകള്‍
30. എപ്പിഫൈറ്റുകള്‍ വളരുന്നതുകൊണ്ട് ആതിഥേയ സസ്യത്തിന് ദോഷമുണ്ടാകുമോ?
ഇല്ല
31. ആതിഥേയ സസ്യത്തില്‍നിന്നും ജലവും ലവണവും വലിച്ചെടുത്ത് സ്വയം ആഹാരം നിര്‍മ്മിക്കുന്ന സസ്യങ്ങള്‍ അറിയപ്പെടുന്ന പേര്
അര്‍ധപരാദങ്ങള്‍
32. അര്‍ധപരാദത്തിന് ഉദാഹരണം
ഇത്തിള്‍ക്കണ്ണി
33. ആതിഥേയസസ്യത്തില്‍നിന്നും പോഷകഘടകങ്ങളെ വലിച്ചെടുക്കുന്ന സസ്യങ്ങള്‍ അറിയപ്പെടുന്ന പേര്
പൂര്‍ണ പരാദങ്ങള്‍
34. പൂര്‍ണ പരാദങ്ങള്‍ക്ക് ഉദാഹരണം ഏതാണ്
മൂടില്ലാതാളി