
1. ജപ്പാനില്‍ പ്രധാനമന്ത്രിയായ ആദ്യ വനിത ആരാണ്?
സനേ തകായിച്ചി
2. 2025 സെപ്തംബറില്‍ പൊട്ടിത്തെറിച്ച ഇന്ത്യയിലെ ഏക ചെളി പര്‍വ്വതം എവിടെയാണ്?
ആന്തമാന്‍ നിക്കോബാര്‍ ദ്വീപിലെ ബരാതാങ്ങില്‍
3. ആംഗ്ലിക്കന്‍ സഭയുടെ പരമാധ്യക്ഷസ്ഥാനമായ കാന്റര്‍ബെറി ആര്‍ച്ച് ബിഷപ്പ് പദവിയിലെത്തിയ ആദ്യ വനിത ആരാണ്?
സാറ മുല്ലള്ളി
4. 2026 ഫിഫ ലോകകപ്പിനുള്ള പന്തിന്റെ പേര് എന്താണ്?
ട്രയോണ്ട
5. ഇന്ത്യന്‍ ഓയില്‍ ഡയറക്ടറായി ചുമതലയേറ്റത് ആരാണ്?
സൗമിത്ര പി ശ്രീവാസ്തവ
6. ധനബില്‍ പാസാക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കര്‍ പ്രവര്‍ത്തനങ്ങള്‍ അടച്ചുപൂട്ടിയ രാജ്യം ഏതാണ്?
അമേരിക്ക
7. 2025-ല്‍ പ്രസിദ്ധീകരണത്തിന്റെ നൂറാം വാര്‍ഷിക ആഘോഷിക്കുന്നത് ആരുടെ ആത്മകഥയാണ്?
മഹാത്മാഗാന്ധിയുടെ
8. വിദേശത്ത് നിര്‍മ്മിക്കുന്ന എല്ലാ ചലച്ചിത്രങ്ങള്‍ക്കും 100 ശതമാനം തീരുവ ചുമത്തിയ രാജ്യം ഏതാണ്?
അമേരിക്ക
9. നൂതനാശയങ്ങളും സാമ്പത്തികവളര്‍ച്ചയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് 2025-ലെ സാമ്പത്തി ശാസ്ത്ര നൊബേല്‍ പുരസ്കാരം നേടിയവര്‍ ആരെല്ലാം?
ജോയല്‍ മോകിര്‍, ഫിലിപ്പ് അഘിയോണ്‍, പീറ്റര്‍ ഹോവിറ്റ്
10. 2025 ഒക്ടോബറില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ അഫ്ഗാനിസ്ഥാന്റെ വിദേശകാര്യ മന്ത്രി ആരാണ്?
അമീര്ഖാന് മുത്താഖി
11. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വാഹനഗതാഗതയോഗ്യമായ റോഡ് നിര്‍മ്മിച്ചത് എവിടെയാണ്?
ലഡാക്കില്‍
12. 2025-ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് അര്‍ഹനായ ഹംഗേറിയന്‍ എഴുത്തുകാരന് ആരാണ്?
ലാസ്ലോ ക്രാസ്നഹോര്‍കയ്
13. ന്യൂഡല്‍ഹിയില്‍ നടന്ന 12-ാമത് ലോക പാരാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം മെഡല്‍ നേടിയ രാജ്യം ഏതാണ്?
ബ്രസീല്‍
14. സ്പേസ് എക്സ് സ്ഥാപകനായ ഇലോണ്‍ മസ്ക് അവതരിപ്പിച്ച എഐ എന്‍സൈക്ലോപീഡിയയുടെ പേരെന്താണ്?
ഗ്രോക്പീഡിയ
15. മെറ്റല്‍- ഓര്‍ഗാനിക് ഫ്രെയിം വര്‍ക്കുമായി ബന്ധപ്പെട്ട ഗവേഷണത്തിന് 2025-ലെ രസതന്ത്ര നൊബേല്‍ പുരസ്കാരത്തിന് അര്‍ഹരായത് ആരെല്ലാം?
സുസുമ കിറ്റഗാവ, റിച്ചാര്‍ഡ് റോബ്സണ്, ഒമര്‍ എം യാഗി
16. ചികിത്സയ്ക്കായി ആശുപത്രികളില്‍ എത്തുന്നവരെ രോഗികള്‍ എന്നതിനുപകരം മെഡിക്കല്‍ ഗുണഭോക്താക്കള്‍ എന്ന് അഭിസംബോധന ചെയ്യണമെന്ന് ഉത്തരവിറക്കിയ സംസ്ഥാനം ഏത്?
തമിഴ്നാട്
17. യുണൈറ്റഡ് നേഷന്‍സ് എജ്യൂക്കേഷണല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ (യുനെസ്കോ) പുതിയ ഡയറക്ടര്‍ ജനറല്‍ ആരാണ്?
ഈജിപ്തുകാരനായ ഖാലിദ് എല്‍ എനാനി
18. 2025-ലെ സമാധാന നൊബേല്‍ പുരസ്കാരത്തിന് അര്‍ഹയായ വെനസ്വേല പ്രതിപക്ഷ നേതാവ് ആരാണ്?
മരിയ കൊറീന മചാഡോ
കേരള പി എസ് സി പരീക്ഷകള്‍ക്കുവേണ്ട കറന്റ് അഫയേഴ്സ് എല്ലാ ദിവസവും രാവിലെ 10 മണിക്ക് മുമ്പ് നിങ്ങളുടെ വിരല്‍തുമ്പില്‍ എത്തുന്നു. സന്ദര്‍ശിക്കുക: കറന്റ് അഫയേഴ്സ് മലയാളം ഡോട് കോം
Buy Fastrack Tees Analog Grey Dial Unisex-Adult Watch-68011PP08