- Advertisement -

- Advertisement -

കേരള പി എസ് സി കറന്റ് അഫയേഴ്‌സ്: സെപ്തംബര്‍ 2025 (Kerala PSC Current Affairs: September 2025)

0

- Advertisement -

1. യുഎസ് ഓപ്പണ്‍ ടെന്നീസ് വനിത സിംഗിള്‍സ് കിരീടം ബലാറസ് താരം ആര്യാന സബലേങ്കയ്ക്ക്. ഫൈനലില്‍ അമേരിക്കയുടെ അമാന്‍ഡ അനിസിമോവയെ 6-3, 7-6 എന്ന സ്‌കോറിന് കീഴടക്കി.

2. യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കരാസിന്. ഫൈനലില്‍ ഇറ്റാലിയന്‍ താരം യാനിക് സിന്നറിനെ 6-2, 3-6, 6-1, 6-4 എന്ന സ്‌കോറിന് പരാജയപ്പെടുത്തി.

3. 2025-ലെ ഏഷ്യാകപ്പ് ഹോക്കി കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണകൊറിയയെ 4-1-ന് പരാജയപ്പെടുത്തി.

4. 2025-ലെ കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ചാമ്പ്യന്‍മാര്‍. ഫൈനലില്‍ കൊല്ലം സെയിലേഴ്‌സിനെ 75 റണ്‍സിന് തോല്‍പ്പിച്ചു.

5. കാഫ നേഷന്‍സ് കപ്പ് ഫുട്‌ബോള്‍ കിരീടം ഉസ്‌ബെക്കിസ്ഥാന്. ഫൈനലില്‍ ഇറാനെ 1-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. കാഫ നേഷന്‍സ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഒമാനെ 3-2ന് കീഴടക്കിയാണ് ഇന്ത്യ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.

6. ആലപ്പുഴ പുന്നമടക്കായലില്‍ നടന്ന നെഹ്‌റു ട്രോഫി വള്ളംകളി ഫൈനലില്‍ വീയപുരം ചുണ്ടന് കിരീടം.

7. 2026-ലെ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിന് ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥ്യം വഹിക്കും.

8. ദക്ഷിണാഫ്രിക്കയെ 342 റണ്‍സിന് കീഴടക്കി ഏകദിന ക്രിക്കറ്റിലെ റണ്‍സ് അടിസ്ഥാനത്തിലെ ഏറ്റവും വലിയ ജയം എന്ന റെക്കോര്‍ഡ് ഇംഗ്ലണ്ട് സ്വന്തമാക്കി. ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ നേടിയ 317 റണ്‍സിന്റെ റെക്കോര്‍ഡ് ആണ് പഴങ്കഥയായത്.

7. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ബാറ്റര്‍ ചേതേശ്വര്‍ പൂജാര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിച്ചു.

8. 2025-ലെ ഫിഡെ ചെസ് ലോകകപ്പ് വേദി- ഗോവ

9. 2025-ലെ ഏഷ്യാകപ്പ് പുരുഷ ഹോക്കി വേദി- ബീഹാര്‍

10. പ്രഥമ ഖേലോ ഇന്ത്യ വാട്ടര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റിവലിന്റെ ഭാഗ്യചിഹ്നം- ഹിമാലയന്‍ കിങ്ഫിഷര്‍.

11. ക്രിക്കറ്റ് കളിക്കാരുടെ ഫിറ്റ്‌നസ് വിലയിരുത്തുന്നതിനായി ബിസിസിഐ അവതരിപ്പിച്ച പുതിയ ഫിറ്റ്‌നസ് ടെസ്റ്റാണ് ബ്രോങ്കോ ടെസ്റ്റ്

12. ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനെ ഐഎംഎഫിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു.

13. ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ് സി ഒ) 2025 സുരക്ഷ ഉച്ചകോടി വേദി- ചൈനയിലെ ടിയാന്‍ജിന്‍

14. ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ തീവണ്ടി പരമ്പൂരിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മ്മിച്ചു.

15. ഡോ മഹേന്ദ്ര മോഹന്‍ ഗുപ്ത പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു.

16. തായ്‌ലാന്‍ഡ് പ്രധാനമന്ത്രി പെയ്‌തോങ്തരണ്‍ ഷിനവത്ര അധികാരത്തില്‍നിന്നും പുറത്തായി.

17. സീഷെല്‍സിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി മലയാളിയായ രോഹിത് രതീഷിനെ നിയമിച്ചു.

18. സിങ്കപ്പൂര്‍ പ്രധാനമന്ത്രി ലോറന്‍സ് വോങ് ഇന്ത്യ സന്ദര്‍ശിച്ചു.

19. ഓസ്‌കാറില്‍ പാപ്പുവ ന്യൂഗിനി എന്ന രാജ്യത്തിന്റെ ഔദ്യോഗിക എന്‍ട്രിയായി മലയാളിയായ ഡോ ബിജു സംവിധാനം ചെയ്ത പപ്പ ബുക്ക തിരഞ്ഞെടുക്കപ്പെട്ടു. ആദിവാസി വിഭാഗത്തില്‍പ്പെട്ട സൈന്‍ ബൊബോറോയാണ് നായകന്‍.

20. ശുക്രനിലേക്കുള്ള റഷ്യയുടെ ബഹിരാകശ ദൗത്യം- വെനേറ ഡി

21. രക്തചന്ദ്രന്‍ എന്ന് വിളിക്കപ്പെടുന്ന ചെമ്പന്‍ നിറത്തില്‍ കാണപ്പെട്ട പൂര്‍ണചന്ദ്രഗ്രഹണം സെപ്തംബര്‍ 7-ാം തിയതി ദൃശ്യമായി.

22. മനുഷ്യനില്‍ പന്നിയുടെ ശ്വാസകോശം ആദ്യമായി വിജയകരമായി ചൈനയില്‍ വച്ചുപിടിപ്പിച്ചു.

23. ഗര്‍ഭാശയഗള അര്‍ബുദം രണ്ട് മണിക്കൂറിനുള്ളില്‍ കണ്ടെത്താനാകുന്ന കിറ്റ് ഡല്‍ഹി എയിംസ് വികസിപ്പിച്ചു.

24. പൂര്‍ണമായും തദ്ദേശീയമായി നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യ മൈക്രോ ചിപ്പാണ് വിക്രം 32

25. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവച്ചു

26. നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി രാജിവച്ചു.

27. ലോകത്തെ ഏറ്റവും വലിയ ഫിന്‍ടെക് ഫെസ്റ്റ്ഒക്ടോബറില്‍ മുംബൈയില്‍ നടക്കും.

28. വായു നിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് മധ്യപ്രദേശിലെ ഇന്ദോറിന് ഒന്നാം റാങ്ക്.

29. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ ജീവിത കഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചലച്ചിത്രമാണ് ദി വിസാര്‍ഡ് ഓഫ് ക്രെംലിന്‍. സംവിധായകന്‍ ഒലിവര്‍ അസായസ്.

30. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇവിഎമ്മിനുപകരം ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ച സംസ്ഥാനം കര്‍ണാടകയാണ്.

31. എഴുത്തുകാരനും അധ്യാപകനുമായ കാസിം വാടാനപ്പള്ളി അന്തരിച്ചു.

32. കവിയും എഴുത്തുകാരനുമായ യു ജയചന്ദ്രന്‍ അന്തരിച്ചു.

33. കേരളത്തിലെ ആദ്യത്തെ വനിത ഫോറന്‍സിക് സര്‍ജന്‍ ഡോ ഷെര്‍ലി വാസു അന്തരിച്ചു.

34. വിഖ്യാത ഇറ്റാലിയന്‍ ഫാഷന്‍ ഡിസൈനര്‍ ജോര്‍ജിയോ അര്‍മാനി അന്തരിച്ചു.

35. ബ്രിട്ടീഷ് റോക്ക് ഗായകന്‍ റിക്ക് ഡേവിസ് അന്തരിച്ചു.

36. തിരുവനന്തപുരം മുന്‍ ജില്ലാ കളക്ടര്‍ എം നന്ദകുമാര്‍ അന്തരിച്ചു.

കേരള പി എസ് സി കറന്റ് അഫയേഴ്‌സ്: സെപ്തംബര്‍ 2025 (Kerala PSC Current Affairs: September 2025)

- Advertisement -

- Advertisement -

Comments
Loading...