1. ഡോ എം ആര് രാഘവ വാരിയര്‍ക്ക് കേരളജ്യോതി പുരസ്കാരം ലഭിച്ചു. പി ബി അനീഷ്, രാജശ്രീവാരിയര്‍ എന്നിവര്‍ക്ക് കേരള പ്രഭ പുരസ്കാരവും ലഭിച്ചു.
2. കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യവിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചു.
3. ഓസ്കാര്‍ മെഡല്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ കേരള ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്സണ്‍ ആയി നിയമിച്ചു.
4. കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന് പുരസ്കാരം കെ ജി ശങ്കരപിള്ളയ്ക്ക് ലഭിച്ചു.
5. വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യ നേടി. ദക്ഷിണാഫ്രിക്കയെ ഇന്ത്യ ഫൈനലില്‍ പരാജയപ്പെടുത്തി.
6. ഇന്ത്യയില്‍നിന്നും വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ വാര്‍ത്താവിനിമയ ഉപഗ്രഹം സിഎംഎസ്-03 ഭ്രമണപഥത്തിലെത്തി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍നിന്നാണ് സിഎംഎസ്-03 വിക്ഷേപിച്ചത്.
7. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍: നടന്- മമ്മൂട്ടി, നടി- ഷംല ഹംസ, സംവിധായകന്- ചിദംരബരം, സിനിമ- മഞ്ഞുമ്മല്‍ ബോയ്സ്, ഛായാഗ്രാഹകന്‍- ഷൈജു ഖാലിദ്
8. ന്യൂയോര്‍ക്ക് നഗരത്തിലെ മേയര്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജനായ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി സൊഹ്റാന് മംദാനിക്ക് വിജയം.
9. ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം: 102. 127 രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ പട്ടിണിയുള്ളത് സൊമാലിയയില്‍ ആണ്.
10. അസിം മുനീറിനെ പാകിസ്ഥാന്റെ സംയുക്ത സേനാ മേധാവിയായി നിയമിച്ചു.
11. ഫിലിപ്പീന്‍സില്‍ നടന്ന ആസിയാന്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിഎസ് രാഹുല്‍ വിജയിയായി. ഇന്ത്യയുടെ 91-ാമത് ഗ്രാന്‍ഡ് മാസ്റ്റര്‍ ആണ് രാഹുല്‍.
12. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അതിവേഗ അര്‍ധ സെഞ്ച്വറിയുടെ ലോക റെക്കോര്‍ഡ് മേഘാലയയുടെ രഞ്ജി താരം ആകാശ് ചൗധരി സ്വന്തമാക്കി. 11 പന്തില്‍ ചൗധരി അര്‍ധ സെഞ്ച്വറി നേടി.
13. സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ മലപ്പുറം ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി.
14. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റായി കെ ജയകുമാരിനെ നിയമിച്ചു.
15. ദേശീയ സബ് ജൂനിയര്‍ ചെസില്‍ മലയാളി ഗൗതം കൃഷ്ണ ചാമ്പ്യനായി.
16. ഫോര്‍മുല വണ്‍ ബ്രസീലിയന്‍ മക്ലാരന് ഡ്രൈവര്‍ ലാന്‍ഡോ നോറിസ് ജേതാവായി.
17. 2025-ലെ ബുക്കര്‍ പുരസ്കാരം ഹംഗേറിയന്‍- ബ്രിട്ടീഷ് എഴുത്തുകാരനായ ഡേവിസ് സൊലോയിയുടെ ഫ്ളെഷ് എന്ന നോവലിന് ലഭിച്ചു.
18. സെര്‍ജയോ ഗോര്‍ ഇന്ത്യയിലെ യുഎസ് അംബാസിഡറായി നിയമിതനായി.
19. കിഴക്കന്‍ ലഡാക്കിലെ ന്യോമയില്‍ നിര്‍മ്മിച്ച ഇന്ത്യയുടെ വ്യോമകേന്ദ്രം വ്യോമസേന മേധാവി എയര്‍ചീഫ് മാര്‍ഷല്‍ എ പി സിങ് ഉദ്ഘാടനം ചെയ്തു.
20. ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പല്‍ 243-ല്‍ 202 സീറ്റും നേടി എന്‍ഡിഎ മുന്നണിക്ക് വിജയം.
21. അസോസിയേഷന് ഓഫ് ടെന്നീസ് പ്രൊഫണല്‍സ് (എടിപി) റാങ്കിങ്ങില്‍ സ്പാനിഷ് താരം കാര്‍ലോസ് അല്‍കാരസ് ഒന്നാമത്.
22. ഇന്ത്യയുടെ സെലിബ്രിറ്റി അഡ്വക്കേറ്റ് ആയി നടി കീര്‍ത്തി സുരേഷിനെ തിരഞ്ഞെടുത്തു.
23. കേരളത്തിലെ മികച്ച കായിക താരത്തിനുള്ള 2025-ലെ ജിമ്മി ജോര്‍ജ് ഫൗണ്ടേഷന് പുരസ്കാരം ട്രിപ്പിള്‍ ജംപ് താരം എല്‍ദോസ് പോളിന് ലഭിച്ചു.
24. ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക്, രാജ്യത്തെ ഇടക്കാല സര്‍ക്കാര്‍ നിയോഗിച്ച രാജ്യാന്തര ട്രൈബ്യൂണല്‍ വധശിക്ഷയ്ക്ക് വിധിച്ചു.
25. എടിപി ഫൈനല്‍സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ഇറ്റാലിയന്‍ താരം യാനിക് സിന്നര്‍ ജേതാവായി.
26. 2026-ലെ ഫുട്ബോള്‍ ലോകകപ്പ് മത്സരത്തിന് യോഗ്യത നേടിയ ഏറ്റവും ചെറിയ രാജ്യം ക്യുറസോവ.
27. ബീഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ചുമതലയേറ്റു.
28. നോയിഡയില്‍ നടന്ന ലോക ബോക്സിങ് കപ്പില്‍ ഇന്ത്യ ചാമ്പ്യന്മാരായി.
29. യുഎന്‍ കാലാവസ്ഥ ഉച്ചകോടി ബ്രസീലിലെ ബെലേമില്‍ നടന്നു.
30. തായ്ലന്ഡില് നടന്ന ഏഷ്യന്‍ യൂത്ത് റാപ്പിഡ് ചെസ് അണ്ടര്‍ 10 വിഭാഗത്തില്‍ മലയാളിയായ ദിവി ബിജേഷ് ചാംപ്യന്‍.
31. ഇന്ത്യയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു.
32. ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ ജേതാവായി.
33. ഫോര്‍മുല വണ്‍ ലാസ് വേഗസ് ഗ്രാന്‍പ്രീയില്‍ മാക്സ് വെര്സ്റ്റപ്പന് ജേതാവായി.
34. ബംഗ്ലാദേശില്‍ നടന്ന വനിതാ കബഡി ലോകകപ്പില്‍ ഇന്ത്യയ്ക്ക് കിരീടം.
35. അക്രമം നേരിടുന്ന വനിതകള്‍ക്കായ ദേശീയ വനിതാ കമ്മീഷന് ഏര്‍പ്പെടുത്തിയ പുതിയ ഹെല്പ് ലൈന്‍ നമ്പര്‍- 14490.
36. ദേശീയ നിയമസഹായ അതോറിറ്റിയുടെ ചെയര്‍മാനായി ജസ്റ്റിസ് വിക്രംനാഥ് നിയമിതനായി.
37. ഫിഡെ ചെസ് ലോകകപ്പില്‍ ഉസ്ബെക്കിസ്ഥാന്റെ ജാവോഖിര്‍ സിന്ദറോവ് ജേതാവായി.
38. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോക്രസി ആന്റ് ഇലക്ടറല്‍ അസിസ്റ്റന്‍സിന്റെ (ഐഐഡിയി) അധ്യക്ഷനായി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ നിയമിതനായി.
39. ഗോവയില്‍ നടന്ന ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍ വിയറ്റ്നാമിസ് ചിത്രമായ സ്കിന്‍ ഓഫ് യൂത്തിന് സുവര്‍ണ മയൂരം ലഭിച്ചു.
40. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം കനേഡിയന്‍ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാര്‍ഷലിന് ലഭിച്ചു.
41. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്റെ പേര് ലോക്ഭവന് എന്നാക്കി മാറ്റി.
2025 നവംബറിലെ തിരഞ്ഞെടുത്ത കറന്റ് അഫയേഴ്സ് വസ്തുതകള്‍
80% Awesome
- Design


