1. സൗരയൂഥത്തിന്റെ അതിര്‍ത്തിയായ ഹീലിയോസ്ഫിയറിനെക്കുറിച്ച് പഠിക്കുന്നതിനായി നാസ വിക്ഷേപിച്ച ദൗത്യമാണ് ഇന്റര്‍സ്റ്റെല്ലാര്‍ മാപ്പിങ് ആന്‍ഡ് ആക്സിലറേഷന് പ്രോബ്.
2. വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം: യുഎസ് ശാസ്ത്രജ്ഞരായ മേരി ഇ ബ്രൊങ്കോവ്, ഫ്രെഡ് റെംസ്ദെല്, ജാപ്പനീസ് ശാസ്ത്രജ്ഞന് ഡോ ഷിമോണ്‍ സകാഗുച്ചി എന്നിവര്‍ക്ക് 2025-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ചു. മനുഷ്യ ശരീരത്തിലെ രോഗപ്രതിരോധശേഷി സംബന്ധിച്ച കണ്ടെത്തലിനാണ് നൊബേല്‍ പുരസ്കാരം ലഭിച്ചത്.
3. ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്കാരം: ജോണ്‍ ക്ലാര്‍ക്ക് (ബ്രിട്ടണ്), മിഷേല്‍ എച്ച് ഡെവോറെറ്റ് (ഫ്രാന്‍സ്), ജോണ്‍ എം മാര്‍ട്ടിനിസ് (യുഎസ്) എന്നിവര്‍ക്കാണ് 2025-ലെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ചത്. ക്വാണ്ടം സാങ്കേതിക വിദ്യയിലെ നൂതന ഗവേഷണങ്ങള്‍ക്കാണ് പുരസ്കാരം.
5. സാഹിത്യ നൊബേല്‍ പുരസ്കാരം: ഹംഗേറിയന്‍ എഴുത്തുകാരന് ലാസ്ലോ ക്രാസ്നഹോര്‍ക്കായിക്കാണ് 2025-ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം.
6. സമാധാന നൊബേല്‍ പുരസ്കാരം: വെനസ്വോലന്‍ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവര്‍ത്തകയുമായ മരിയ കൊരീന മച്ചാഡോയ്ക്കാണ് 2025-ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം.
7. സാമ്പത്തിക ശാസ്ത്ര നൊബേല്‍: ജോയല്‍ മൊകീര്‍ (നെതര്‍ലാന്‍ഡ്സില്‍ ജനിച്ച യുഎസ്- ഇസ്രയേല്‍ സാമ്പത്തിക ശാസ്ത്രജ്ഞന്), ഫിലിപ്പെ അഗിയോണ്‍ (ഫ്രാന്‍സ്), പീറ്റര്‍ ഹോവിറ്റ് (കാനഡ) എന്നിവര്‍ക്കാണ് 2025-ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം. പുതിയ കണ്ടുപിടിത്തങ്ങളും സാങ്കേതികവിദ്യയുടെ വികാസവും സാമ്പത്തികവളര്‍ച്ചയെ എങ്ങനെ സഹായിക്കുന്നു എന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിനാണ് പുരസ്കാരം.
8. ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ഡല്‍ഹിയില്‍ നടന്നു.
9. ഇംഗ്ലീഷ് ക്രിക്കറ്റ് ഓള്‍റൗണ്ടര്‍ ക്രിസ് വോക്സ് വിരമിക്കല്‍ പ്രഖ്യാപിച്ചു.
10. സാഫ് അണ്ടര്‍ 17 ഫുട്ബോളില്‍ ഇന്ത്യയ്ക്ക് കിരീടം. ഫൈനലില്‍ ബംഗ്ലാദേശിനെ ഷൂട്ടൗട്ടില്‍ 4-1-ന് പരാജയപ്പെടുത്തി.
11. ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്ലിനെ നിയമിച്ചു.
12. 2026-ലെ ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക പന്തിന്റെ പേര് ട്രയോണ്ട എന്നാണ്.
13. ഒരു ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ആദ്യ ഫുട്ബോളര് എന്ന നേട്ടം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
14. ഏകദിന ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വനിതാ താരമായി ഇന്ത്യയുടെ സ്മൃതി മന്ഥാന.
15. ലോകപ്രശസ്തന പ്രൈമറ്റോളജിസ്റ്റും ബ്രിട്ടീഷ് പരിസ്ഥിതി പ്രവര്‍ത്തകയുമായ ഡാം ജെയ്ന്‍ ഗുഡാള്‍ അന്തരിച്ചു.
16. ഇന്ത്യന്‍ പത്രപ്രവര്‍ത്തനരംഗത്തെ അതികായരിലൊരാളായ ടി ജെ എസ് ജോര്‍ജ് അന്തരിച്ചു.
17. ആരോഗ്യ സര്‍വകലാശാല പ്രഥമ വൈസ് ചാന്‍സലര്‍ ഡോ മോഹന്‍ദാസ് അന്തരിച്ചു.
18. ആന്തമാന്‍ ദ്വീപുകളുടെ കിഴക്കന്‍ തീരത്തുനിന്നും 17 കിലോമീറ്റര്‍ അകലെയുള്ള ശ്രീവിജയപുരത്ത് വന്‍തോതില്‍ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി.
19. ഇന്ത്യയിലെ ഏക ചെളി അഗ്നിപര്‍വ്വതം ആന്തമാന്‍ നിക്കോബാര്‍ ദ്വീപിലെ ബരാതാങ്ങില്‍ സ്ഥിതി ചെയ്യുന്നു.
20. ബ്രഹ്മപുത്ര നദിക്കടിയിലൂടെ തുരങ്കറോഡ് നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍.
21. ഇന്ത്യയുടെ രണ്ടാമത്തെ ആന്റിസബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റ് ആന്ത്രോത്ത് കമ്മിഷന് ചെയ്തു.
22. ഒഡിഷയിലെ ബാലസോറിലെ റെയില്‍ അധിഷ്ഠിത മൊബൈല്‍ ലോഞ്ചറില്‍നിന്നും 2000 കിലോമീറ്റര്‍ ദൂരപരധിയുള്ള അഗ്നി മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.
23. ആറുപതിറ്റാണ്ടത്തെ സേവനത്തിനുശേഷം ഇന്ത്യന്‍ വ്യോമസേനയില്‍നിന്നും മിഗ് 21 യുദ്ധവിമാനം വിടവാങ്ങി.
24. ഇന്ത്യ പുതുതായി നിര്‍മ്മിക്കുന്ന ഭൂതല വ്യോമ മിസൈലാണ് അനന്തശസ്ത്ര.
25. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം ഹുവാജിയാങ് ഗ്രാന്‍ഡ് കാന്യോണില്‍ ചൈന നിര്‍മ്മിച്ചു.
26. ഭ്രമണപഥത്തിലുള്ള സ്വന്തം ഉപഗ്രങ്ങളെ ആക്രമണങ്ങളില്‍നിന്നും സംരക്ഷിക്കാന്‍ വേണ്ടി ബോഡിഗാര്‍ഡ് ഉപഗ്രഹങ്ങളെ ഇന്ത്യ വിക്ഷേപിക്കും.
27. 2025-ലെ പത്മപ്രഭാ സാഹിത്യ പുരസ്കാരം കവിയും എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന് ലഭിച്ചു.
28. എന്‍ കെ ദേശം പുരസ്കാരം കവി വി മധുസൂദനന് നായര്‍ക്ക് ലഭിച്ചു.
29. പ്രഥമ ദേവരാജന്‍ മാസ്റ്റര്‍ പുരസ്കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിക്ക് ലഭിച്ചു.
30. തമിഴ്നാട് സര്‍ക്കാര്‍ നല്കുന്ന എം എസ് സുബ്ബുലക്ഷ്മി പുരസ്കാരം കെ ജെ യേശുദാസിന് ലഭിച്ചു.
31. കര്‍ണാടക സര്‍ക്കാരിന്റെ 2025-ലെ മഹാത്മാഗന്ധി സേവ പുരസ്കാരം പ്രശസ്ത ചരിത്രകാരനും പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ രാമചന്ദ്രഗുഹയ്ക്ക് ലഭിച്ചു.
32. 2024-ലെ ജോസഫ് മുണ്ടശ്ശേരി പുരസ്കാരം എന്‍ എസ് മാധവന് ലഭിച്ചു.
33. 49-ാമത് വയലാര്‍ സാഹിത്യ പുരസ്കാരം ഇ സന്തോഷ് കുമാറിന്റെ തപോമയിയുടെ അച്ഛന് എന്ന നോവലിന് ലഭിച്ചു. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
34. പി വി സാമി അവാര്‍ഡ് കെ മാധവന് ലഭിച്ചു.
35. മലയാറ്റൂര്‍ അവാര്‍ഡ് ഇ സന്തോഷ് കുമാറിന്റെ തപോമയിയുടെ അച്ഛന് എന്ന നോവലിന് ലഭിച്ചു.
36. സംഗീതസംവിധായകന് ജോണ്സണ് സ്മാരക പുരസ്കാരം ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് ലഭിച്ചു.
37. പ്രഥമ ഇ മലയാളി പുരസ്കാരം എഴുത്തുകാരന് മേതില്‍ രാധാകൃഷ്ണന് ലഭിച്ചു.
38. ടി പി മാധവന് പുരസ്കാരം നടന്മാരായ മധുവിനും ജഗതി ശ്രീകുമാറിനും ലഭിച്ചു.
39. ടി ജി ഹരികുമാര്‍ പുരസ്കാരം കെ ജയകുമാറിന് ലഭിച്ചു.
40. 2025-ലെ യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റല്‍ പ്രോഗ്രാം (യുഎന്‍ഇപി) യങ് ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്കാരം ഇന്ത്യക്കാരിയായ ജിനാലി മോദിക്ക് ലഭിച്ചു.
41. റിസര്‍വ് ബാങ്കിന്റെ പുതിയ ഡെപ്യൂട്ടി ഗവര്‍ണറായി ഗിരീഷ് ചന്ദ്ര മുര്‍മു നിയമിതനായി.
42. പ്രവീണ്‍കുമാര്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐറ്റിബിപി) ഡയറക്ടര്‍ ജനറലായി നിയമിതനായി.
43. ഡാനിയേല്‍ കാറ്റ്സ് അന്താരാഷ്ട്ര നാണയനിധിയുടെ ആദ്യ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി നിയമിതനായി.
44. ആര് വെങ്കിട്ടരമണി ഇന്ത്യയുടെ അറ്റോര്‍ണി ജനറലായി വീണ്ടും നിയമിതനായി.
45. ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സനേ തകായിച്ചി തിരഞ്ഞെടുക്കപ്പെട്ടു.
46. 2025 ഒക്ടോബറില്‍ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമര്‍ ഇന്ത്യയിലെത്തി.
47. 2024-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായി പ്രകാശ് രാജ് നിയമിതനായി.
48. കേന്ദ്ര സര്‍ക്കാരിന്റെ വികസിത് ഭാരത് ബില്‍ഡത്തോണിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ശുഭാംശു ശുക്ല.
49. ഇന്ത്യയിലെ അടുത്ത യുഎസ് അംബാസഡറായി സെര്‍ജിയോ ഗോറിനെ തിരഞ്ഞെടുത്തു.
50. ബയോകണക്ട് ഇന്റര്‍നാഷണല്‍ ലൈഫ്സയന്‍സ് കോണ്‍ക്ലേവ് കോവളത്ത് നടന്നു.
51. ഇന്ത്യയുടെ യുകെയും സംയുക്തമായി നടത്തിയ നാവികാഭ്യാസമാണ് കൊങ്കണ്‍ 25.
52. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ ഗ്രീന്‍ വിമാനത്താവളം നവിമുംബൈ.
53. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുപ്രകാരം ഇന്ത്യയില്‍ കര്‍ഷക ആത്മഹത്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്.
54. ആര് റോഷന് രചിച്ച രത്തന്‍ ടാറ്റയുടെ ജീവചരിത്ര ഗ്രന്ഥം രത്തന്‍ ടാറ്റ ഒരു ഇന്ത്യന്‍ വിജയഗാഥ.
55. വിദേശരാജ്യങ്ങളിലെ ശാസ്ത്ര സാങ്കേതിക പ്രതിഭകളെ ആകര്‍ഷിക്കുന്നതിനായി കെ വിസ എന്ന പേരില്‍ പുതിയ വിസ ചൈന ആരംഭിച്ചു.
56. വിനോദസഞ്ചാര മേഖലയില്‍ വൃത്തിയുറപ്പിക്കാന്‍ ക്ലീന്‍ ഡെസ്റ്റിനേഷന്‍ കംപെയിന്‍ പദ്ധതി ടൂറിസം വകുപ്പ് നടപ്പിലാക്കുന്നു.
57. സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയാണ് ഓപ്പറേഷന് വനരക്ഷ.
58. കേരള മീഡിയ അക്കാദമിയുടെ അന്താരാഷ്ട്ര മാധ്യമോത്സവം തിരുവനന്തപുരത്ത് നടന്നു.
59. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം കേന്ദ്ര സര്‍ക്കാര്‍ ആഘോഷിക്കും.