
1. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ വനിതാ താരത്തിന്റെ വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് കുറിച്ചതാരാണ്?
സ്മൃതി മന്ഥാന
2. ഇന്ത്യയില്‍ പരിഷ്കരിച്ച ചരക്കു-സേവന നികുതി പ്രാബല്യത്തില്‍ വന്നത് എന്നാണ്?
2025 സെപ്തംബര്‍ 22
3. ഇന്ത്യന്‍ സിനിമാ രംഗത്തെ പരമോന്നത പുരസ്കാരമായ ദാദാ സാഹേബ് ഫാല്‍ക്കെ 2023-ല്‍ നേടിയ മലയാളി താരം ആരാണ്?
മോഹന്‍ലാല്‍
4. എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളുടേയും പോളിസികള്‍ ഒരു പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ ആരംഭിച്ച പോര്‍ട്ടലിന്റെ പേരെന്താണ്?
ബീമ സുഗം
5. തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് അടുത്തിടെ പ്രതിമാസം 1000 രൂപ അലവന്‍സ് പ്രഖ്യാപിച്ച സംസ്ഥാനം ഏതാണ്?
ബീഹാര്‍
6. വയോജനങ്ങളെ ഓണ്‍ലൈന്‍ തട്ടിപ്പില്‍നിന്നും സംരക്ഷിക്കുന്നതിനായി വെബ്സൈറ്റ് വികസിപ്പിച്ച ഏത് ഇന്ത്യന്‍ വംശജയാണ് ടൈം മാസികയുടെ ടൈം കിഡ് ഓഫ് ദി ഇയര്‍ 2025 ആയി തിരഞ്ഞെടുക്കപ്പെട്ടത്?
തേജസ്വി മനോജ്
7. തുടര്‍ച്ചയായി രണ്ടാം തവണയും ഫിഡെ വനിതാ ഗ്രാന്‍ഡ് സ്വിസ് ചെസില്‍ വിജയിക്കുകയും കാന്‍ഡിഡേറ്റ്സ് ടൂര്ണമെന്റിലേക്ക് യോഗ്യത നേടുകയും ചെയ്ത ഇന്ത്യന്‍ താരം ആരാണ?
വൈശാലി രമേശ് ബാബു
8. അഫ്ഗാനിസ്ഥാനിലെ ഏത് സൈനിക താവളത്തിന്റെ നിയന്ത്രണം തിരികെ വേണമെന്നാണ് യുഎസ് ആവശ്യപ്പെട്ടത്?
ബഗ്രാം
9. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബിസിസിഐ) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
മിഥുന് മന്‍ഹാസ്
10. പലസ്തീനെ രാജ്യമായി അംഗീകരിച്ച ആദ്യ ജി-7 രാജ്യങ്ങള്‍ ഏതെല്ലാം?
ബ്രിട്ടന്, കാനഡ
11. ആഗോള അയ്യപ്പസംഗമം നടന്നത് എവിടെയാണ്?
പമ്പ
12. 2026-ലെ ഓസ്കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട സിനിമ ഏതാണ്
നീരജ് ഘേവാനിന്റെ ഹോംബൗണ്ട്
13. സ്കൂബ ഡൈവിങ്ങിനിടെ മരിച്ച അസമീസ്-ബോളിവുഡ് ഗായകന് ആരാണ്?
സുബീന്‍ ഗാര്‍ഗ്
14. പാകിസ്ഥാനുമായി പ്രതിരോധ സഹകരണ കരാറിലൊപ്പിട്ട രാജ്യം ഏതാണ്?
സൗദി അറേബ്യ
15. 125 വര്‍ഷമെടുത്ത് തിരിച്ചറിഞ്ഞ പുതിയ ഇനം ഡൈനോസറിന് ഏത് ശാസ്ത്രജ്ഞന്റെ പേരാണിട്ടത്.
ഐസക് ന്യൂട്ടന്.
- ന്യൂട്ടണ്‍ സോറസ് കാംബ്രെന്‍സിസ് എന്നാണ് പേര്. 1899-ല്‍ തെക്കന്‍ വെയില്‍സില്‍നിന്നാണ് ഫോസില്‍ കണ്ടെത്തിയത്.
16. ഇന്ത്യയിലെ ഏറ്റവും നീളമേറിയ കാന്റിലിവര്‍ ഗ്ലാസ് പാലം സ്ഥാപിച്ചത് എവിടെയാണ്?
വിശാഖപട്ടണം.
17. ഇന്ത്യയിലെ ആദ്യത്തെ വേഴാമ്പല്‍ സംരക്ഷണ കേന്ദ്രം സ്ഥാപിക്കുന്നത് എവിടെയാണ്?
തമിഴ്നാട്ടിലെ അട്ടക്കട്ടി