
1. ചലന നിയമങ്ങള്‍ ആവിഷ്ക്കരിച്ചത് ആരാണ്?
ഐസക് ന്യൂട്ടണ്‍
2. സോളാര്‍ സെല്ലില്‍ നടക്കുന്ന ഊര്‍ജ്ജ മാറ്റത്തിന് കാരണമായ പ്രതിഭാസം ഏത്?
ഫോട്ടോവോള്‍ട്ടായിക് പ്രഭാവം
3. വൈദ്യുത ചാര്‍ജിന്റെ യൂണിറ്റ് എന്ത്?
കൂളോം
4. പ്രകാശിക സാന്ദ്രത കൂടിയ മാധ്യമം ഏതാണ്?
വജ്രം
5. ജലത്തിന്റെ ക്രിട്ടിക്കല്‍ കോണ്‍ എത്ര?
48.60
6. നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്നതിന് കാരണമായ പ്രകാശ പ്രതിഭാസം എന്ത്?
അന്തരീക്ഷ അപവര്‍ത്തനം
7. ഒരു സര്‍ക്കീട്ടിലെ കറന്റിന്റെ സാന്നിദ്ധ്യവും ദിശയും അറിയാന്‍ ഉപയോഗിക്കുന്ന ഉപകരണം ഏത്?
ഗാല്‍വനോമീറ്റര്‍
8. ദ്രവീകരണ ലീനതാപത്തിന്റെ യൂണിറ്റ് എന്ത്?
ജൂള്‍/ കിലോഗ്രാം
9. സമ്പര്ക്കബലത്തിന് ഉദാഹരണമല്ലാത്തത് ഏത്?
ന്യൂക്ലിയര്‍ ബലം
10. പ്രപഞ്ചത്തില്‍ ദ്രവ്യം ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന അവസ്ഥ ഏതാണ്?
പ്ലാസ്മ
11. തുല്യസമയത്തില്‍ തുല്യദൂരം സഞ്ചരിക്കുന്ന ചലനം ഏതാണ്
സമചലനം
12. ഊര്‍ജ്ജം അളക്കുന്നതിനുള്ള യൂണിറ്റ് ഏത്?
ജൂള്‍
13. ഒരു വാച്ചിലെ സെക്കന്റ് സൂചിയുടെ ചലനം ഏതാണ്?
സമചലനം
14. ന്യൂട്ടണ്‍ എന്നത് എന്തളക്കാനുള്ള ഏകകമാണ്?
ബലം
15. വൈദ്യുത ചാര്‍ജ്ജുള്ള കണങ്ങളായി ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥയാണ്_______
പ്ലാസ്മാവസ്ഥ
16. ഊര്‍ജ്ജത്തിന്റെ സിജിഎസ് യൂണിറ്റ് ഏത്? എര്‍ഗ് ഉരുളല്‍ ഘര്‍ഷണം നിരങ്ങല്‍ ഘര്‍ഷണത്തേക്കാള്‍ __
കുറവായിരിക്കും
17. സ്ഥാനാന്തരത്തിന്റെ യൂണിറ്റ് എന്ത്?
മീറ്റര്‍
18. ഏറ്റവും കൂടുതല്‍ വീക്ഷണ വിസ്തൃതിയുള്ളത് ഏത് തരം ദര്‍പ്പണങ്ങള്‍ക്കാണ്?
കോണ്‍വെക്സ്
19. ചോക്ക് ഉപയോഗിച്ച് ബ്ലാക്ക് ബോര്‍ഡില്‍ വരച്ചാല്‍ ചോക്ക് കണങ്ങള്‍ ബ്ലാക്ക് ബോര്‍ഡില്‍ പറ്റിപ്പിടിക്കുന്നത് എന്തുകൊണ്ടാണ്?
അഡ്ഹിഷന്‍ ബലം
20. ധ്രുവപ്രദേശത്തുനിന്നും ഭൂമധ്യരേഖാ പ്രദേശത്തേക്ക് പോകുംതോറും ഭൂഗുരുത്വ ത്വരണത്തിന്റെ (g) മൂല്യത്തിന് എന്ത് സംഭവിക്കുന്നു?
കുറയുന്നു
22. പരസ്പരം സ്പര്‍ശിച്ചു നില്ക്കുന്ന രണ്ട് വസ്തുക്കള്‍ തമ്മിലുള്ള ആപേക്ഷിക ചലനത്തെ പ്രതിരോധിക്കുന്ന ബലം ഏതാണ?
ഘര്‍ഷണബലം
23. അപവര്‍ത്തനം എന്ന പ്രതിഭാസത്തില്‍ പ്രകാശത്തിന്റെ ഏത് സവിശേഷതയ്ക്കാണ് മാറ്റം സംഭവിക്കാത്തത്?
ആവൃത്തി
24. ഒരു ഗോളാകൃതിയുള്ള ഭൂമിയുടെ ഉപരിതലത്തില്‍ ഒരു വസ്തുവിന് 5 കിലോഗ്രാം പിണ്ഡം ഉണ്ട്. ആ വസ്തുവിനെ ഭൂമിയുടെ കേന്ദ്രബിന്ദുവില്‍ എത്തിച്ചാല്‍ പിണ്ഡം എത്രയായിരിക്കും?
അഞ്ച് കിലോഗ്രാം