- Advertisement -

- Advertisement -

റഷ്യ പുതുതായി വികസിപ്പിച്ച കാന്‍സര്‍ വാക്‌സിന്റെ പേര് എന്താണ്?

0

- Advertisement -

1. ഇന്ത്യയുടെ 17-ാമത് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആരാണ്

സി പി രാധാകൃഷ്ണന്‍

2. 102-ാം വയസ്സില്‍ മൗണ്ട് ഫുജി കീഴടക്കിയതിലൂടെ ആ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി ആരാണ്?

കൊക്കിച്ചി അകുസാവ

3. പൂര്‍ണമായും സെറാമിക് മാലിന്യം കൊണ്ട് നിര്‍മ്മിച്ച ലോകത്തിലെ ആദ്യ പാര്‍ക്കായ അനോഖി ദുനിയ തുറന്നതെവിടെ?

ഉത്തര്‍പ്രദേശിലെ ഖുജ്‌റ

4. ഫ്രാന്‍സിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത് ആരാണ്?

സെബാസ്റ്റ്യന്‍ ലെകാര്‍നു

5. യുവജനപ്രക്ഷോഭത്തെ തുടര്‍ന്ന് രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഉടലെടുത്ത നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുത്തത് ആരാണ്?

സുശീല കാര്‍ക്കി

6. 2025-ലെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ വേദി എവിടെയാണ്

ടോക്യോ

7. സെപ്തംബര്‍ 12-ന് ഇന്ത്യന്‍ നേവി ഗുരുഗ്രാമില്‍ കമ്മീഷന്‍ ചെയ്ത നാവിക താവളം ഏതാണ്

ഐഎന്‍എസ് ആരാവലി

8. വിവിധ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്‍കുന്ന ദേശീയ ബഹുമതിയായ സ്വദേശ് സമ്മാന്‍ നേടിയ കേരളത്തിലെ പൊതുമേഖലാ സ്ഥാപനം ഏതാണ്?

കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (കെ എസ് എഫ് ഇ)

9. ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള 2023-24-ലെ ആര്‍ദ്ര കേരളം പുരസ്‌കാരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്ത് ഏതാണ്?

പാലക്കാട് ജില്ലയിലെ വെള്ളിനേഴി

10. ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള 2023-24-ലെ ആര്‍ദ്ര കേരളം പുരസ്‌കാരത്തില്‍ ഒന്നാം സ്ഥാനം നേടിയ ബ്ലോക്ക് പഞ്ചായത്ത് ഏതാണ്?

എറണാകുളം ജില്ലയിലെ പള്ളുരുത്തി

11. ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള 2023-24-ലെ ആര്‍ദ്ര കേരളം പുരസ്‌കാരത്തില്‍ ഒന്നാം സ്ഥാനം നേടിയ ജില്ലാ പഞ്ചായത്ത് ഏതാണ്?

ഇടുക്കി

12. ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള 2023-24-ലെ ആര്‍ദ്ര കേരളം പുരസ്‌കാരത്തില്‍ ഒന്നാം സ്ഥാനം നേടിയ മുനിസിപ്പാലിറ്റി ഏതാണ്?

ഗുരുവായൂര്‍

13. ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള 2023-24-ലെ ആര്‍ദ്ര കേരളം പുരസ്‌കാരത്തില്‍ ഒന്നാം സ്ഥാനം നേടിയ കോര്‍പ്പറേഷന്‍ ഏതാണ്?

തിരുവനന്തപുരം

14. ഭരണകൂട അട്ടിമറിക്ക് ശ്രമിച്ചെന്ന ആരോപണത്തില്‍ 27 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ ബ്രസീല്‍ പ്രസിഡന്റ് ആരാണ്?

ജെയ്ര്‍ ബൊല്‍സനാരോ

15. യുഎസ് ടെലിവിഷന്‍ പുരസ്‌കാരമായ എമ്മി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നടന്‍ ആരാണ്?

ഓവന്‍ കൂപ്പര്‍

16. അത് സീരീസിലെ അഭിനയത്തിനാണ് ഓവന്‍ കൂപ്പറിന് മികച്ച സഹനടനുള്ള എമ്മി പുരസ്‌കാരം ലഭിച്ചത്?

അഡോളസന്‍സ്

17. ഇന്ത്യയിലെ ആദ്യത്തെ മുളയധിഷ്ഠിത ബയോ എഥനോള്‍ പ്ലാന്റ് സ്ഥാപിച്ചത് എവിടെ?

അസമിലെ ഗോലാഘട്ട്

18. റഷ്യ പുതുതായി വികസിപ്പിച്ച കാന്‍സര്‍ വാക്‌സിന്റെ പേര് എന്താണ്?

എന്ററോമിക്‌സ്

19. ബീഹാറിന് പിന്നാലെ വോട്ടര്‍ പട്ടികയുടെ തീവ്രപരിഷ്‌കരണം (എസ്‌ഐആര്‍) നടപ്പിലാക്കുന്ന സംസ്ഥാനം ഏതാണ്?

കേരളം

20. കേരള അര്‍ബന്‍ കോണ്‍ക്ലേവിന് വേദിയായത് എവിടെയാണ്?

കൊച്ചി

21. അക്രമകാരിയായ വന്യജീവിയെ കൊല്ലാന്‍ ഉത്തരവിടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കുന്ന വന്യജീവി സംരക്ഷണനിയമം കൊണ്ടുവരുന്ന സംസ്ഥാനം ഏതാണ്?

കേരളം

22. യുനെസ്‌കോയുടെ കരട് പൈതൃക പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത പട്ടികയില്‍ കേരളത്തില്‍നിന്നും ഉള്‍പ്പെട്ട സ്ഥലം ഏതാണ്?

വര്‍ക്കല കുന്നുകള്‍

23. ലോകത്തെ ആദ്യ എഐ മന്ത്രിയുടെ പേരെന്താണ്?

ഡിയേല

24. ഡിയേല എന്ന എഐ മന്ത്രി ചുമതലയേറ്റ സംസ്ഥാനം ഏതാണ്?

അല്‍ബേനിയ

25. ഏത് സാമൂഹിക മാധ്യവുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാനാണ് യുഎസും ചൈനയും തമ്മില്‍ കരാറായത്?

ടിക് ടോക്‌

- Advertisement -

- Advertisement -

Comments
Loading...