- Advertisement -

- Advertisement -

കരളിനെക്കുറിച്ച് പഠിക്കേണ്ടതെല്ലാം ഒറ്റലിങ്കില്‍; മാര്‍ക്കുറപ്പിക്കാം

0

- Advertisement -

1. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവം

കരള്‍

2. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി

കരള്‍

3. കരളിന്റെ ശരാശരി ഭാരം

1500 ഗ്രാം

4. കരള്‍ കഴിഞ്ഞാല്‍ മനുഷ്യശരീരത്തിലെ ഏറ്റവും ഭാരം കൂടിയ ആന്തിരക അവയവം

തലച്ചോര്‍

5. കരളും തലച്ചോറും കഴിഞ്ഞാല്‍ മനുഷ്യശരീരത്തിലെ ഭാരം കൂടിയ ആന്തരിക അവയവം

ശ്വാസകോശം

6. കരള്‍ നിര്‍മ്മിച്ചിരിക്കുന്ന കോശങ്ങള്‍

ഹെപ്പറ്റോസൈറ്റുകള്‍

7. കരളിനെക്കുറിച്ചുള്ള പഠനം

ഹെപ്പറ്റോളജി

8. ശരീരത്തിലെ ജൈവരാസ പ്രവര്‍ത്തനത്തിന്റെ മുഖ്യകേന്ദ്രം

കരള്‍

9. കരളിനെ ആവരണം ചെയ്തു കാണപ്പെടുന്ന സ്തരം

വിസറല്‍ പെരിട്ടോണിയം

10. പുനരുജ്ജീവന ശേഷിയുള്ള ശരീരത്തിലെ അവയവം

കരള്‍

11. ലോക കരള്‍ ദിനം
ഏപ്രില്‍ 19

12. മദ്യപാനം ബാധിക്കുന്ന ശരീരഭാഗം

കരള്‍

13. നമ്മുടെ ശരീരത്തില്‍ അധികമുള്ള വിറ്റാമിന്‍ എ ശേഖരിക്കപ്പെടുന്ന അവയവം

കരള്‍

14. കൊഴുപ്പ് ശേഖരിക്കപ്പെടുന്ന ആന്തരിക അവയവം

കരള്‍

15. കൊളസ്‌ട്രോള്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന അവയവം

കരള്‍

16. ശരീരത്തില്‍ യൂറിയ ഉല്‍പാദിപ്പിക്കപ്പെടുന്ന അവയവം

കരള്‍

17. ശരീരത്തില്‍ താപം ഉല്‍പാദിപ്പിക്കപ്പെടുന്ന അവയവം

കരള്‍

18. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ നല്ല കൊളസ്‌ട്രോള്‍ (എച്ച്ഡിഎല്‍) ഉല്‍പാദിപ്പിക്കുന്ന അവയവം

കരള്‍

19. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതല്‍ രാസാഗ്നികള്‍ ഉല്‍പാദിപ്പിക്കുന്ന അവയവം

കരള്‍

20. മനുഷ്യ ശരീരത്തിലെ രാസപരീക്ഷണ ശാല എന്നറിയപ്പെടുന്ന അവയവം

കരള്‍

21. മനുഷ്യ ശരീരത്തിലെ മാലിന്യ സംസ്‌കരണ ശാല എന്നറിയപ്പെടുന്ന അവയവം

കരള്‍

22. രക്തം കട്ടപിടിക്കാതെയിരിക്കാന്‍ രക്തത്തില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥം

ഹെപ്പാരിന്‍

23. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന രക്തത്തില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍

ഫൈബ്രിനോജന്‍

24. ഹെപ്പാരിനും ഹൈബ്രിനോജനും ഉല്‍പാദിപ്പിക്കുന്ന അവയവം

കരള്‍

25. അമിതമായി രക്തത്തിലെത്തുന്ന ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി മാറ്റുന്ന അവയവം

കരള്‍

26. മനുഷ്യ ശരീരത്തിലെ ബഹിര്‍സ്രാവി ഗ്രന്ഥി

കരള്‍

27. കൊഴുപ്പിനെ ദഹിപ്പിക്കാന്‍ സഹായിക്കുന്ന പിത്തരസം ഉല്‍പാദിപ്പിക്കുന്ന അവയവം

കരള്‍

28. പിത്തരസം ശേഖരിക്കപ്പെടുന്നത്

പിത്താശയത്തില്‍

29. പിത്തരസത്തിന്റെ നിറം

മഞ്ഞ

30. പിത്തരസത്തില്‍ കാണപ്പെടുന്ന വര്‍ണ്ണകങ്ങള്‍

ബിലിറൂബിന്‍, ബിലിവെര്‍ഡിന്‍

31. പിത്തരസത്തിന് മഞ്ഞനിറം നല്‍കുന്ന വര്‍ണ്ണകം

ബിലിറൂബിന്‍

32. പിത്തരസം രക്തത്തില്‍ കലരുന്നതുമൂലം ഉണ്ടാകുന്ന രോഗാവസ്ഥ

മഞ്ഞപ്പിത്തം

33. കരളിനെ ബാധിക്കുന്ന വൈറല്‍ അണുബാധ

ഹെപ്പറ്റൈറ്റിസ് (കരള്‍വീക്കം)

34. ഹെപ്പറ്റൈറ്റിസില്‍ ഏറ്റവും ഗുരുതരമായത്

ഹെപ്പറ്റൈറ്റിസ് ബി

35. മലിനജലം വഴിയോ ഭക്ഷണം വഴിയോ പകരുന്ന ഹെപ്പറ്റൈറ്റിസ്

പെപ്പറ്റൈറ്റിസ് എ, പെപ്പറ്റൈറ്റിസ് ഇ

36. കരള്‍ കോശങ്ങള്‍ നശിക്കുകയും പ്രവര്‍ത്തനരഹിതമാകുകയും ചെയ്യുന്ന രോഗം

ലിവര്‍ സീറോസിസ്

37. കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതു മൂലം ഉണ്ടാകുന്ന രോഗം

ഫാറ്റി ലിവര്‍

38. നിലവിലെ കരള്‍ മുഴുവനായോ ഭാഗികമായോ നീക്കം ചെയ്ത് പുതിയ കരള്‍ പൂര്‍ണ്ണമായോ ഭാഗികമായോ കൂട്ടിച്ചേര്‍ക്കുന്ന ശസ്ത്രക്രിയ

ഓര്‍ത്തോടോപ്പിക് ശസ്ത്രക്രി

39. മറ്റൊരുശരീരത്തില്‍നിന്നും സ്വീകരിക്കുന്ന ഏതവയവവും അറിയപ്പെടുന്ന പൊതുവായ പേര്

അലോഗ്രാഫ്റ്റ്

40. കരള്‍ മാറ്റിവയ്ക്കുന്നതിന് മുന്നോടിയായി നടത്തുന്ന ചികിത്സകള്‍ അറിയപ്പെടുന്നത്

ബ്രിഡ്ജിങ് ടു ട്രാന്‍സ്പ്ലാന്റേഷന്‍

41. കരള്‍ മാറ്റിവയ്ക്കലിന്റെ പിതാവ് എന്നറിയപ്പെടുന്നത്

ഡോ തോമസ് സ്റ്റാര്‍സല്‍

42. ലോകത്തിലെ ആദ്യത്തെ വിജയകരമായ ലിവിങ് ഡോണര്‍ ട്രാന്‍സ്പ്ലാന്റ് നടന്ന വര്‍ഷം

1989 ജൂലൈ

43. ലോകത്തിലെ ആദ്യത്തെ വിജയകരമായ ലിവിങ് ഡോണര്‍ ട്രാന്‍സ്പ്ലാന്റ് നടത്തിയ ഡോക്ടര്‍

സില്‍വാനോ റയ്യ

44. ഒരു വ്യക്തിയുടെ കേടായ അവയവത്തിന് പകരം ജീവനുള്ള ദാതാവില്‍നിന്നും അവയവം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ

ലിവിങ് ഡോണര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി

45. കേരളത്തില്‍ ആദ്യമായി കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്

2004

46. ഇന്ത്യയിലെ ആദ്യത്തെ വിജയകരമായ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്

1998 നവംബര്‍

47. ലോകത്തില്‍ ആദ്യമായി വിജയകരമായ റോബോട്ടിക് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്.

റിയാദിലെ കിങ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രി

കരളിനെക്കുറിച്ച് പഠിക്കേണ്ടതെല്ലാം ഒറ്റലിങ്കില്‍; മാര്‍ക്കുറപ്പിക്കാം

- Advertisement -

- Advertisement -

Comments
Loading...