1.പ്രവൃത്തി ചെയ്യാനുള്ള കഴിവിനെയാണ് ഊര്‍ജ്ജം എന്ന് പറയുന്നത്
2. ഊര്‍ജത്തെ കാണാന്‍ കഴിയില്ല. വിവിധ പ്രവര്‍ത്തനങ്ങളിലൂടെ അത് പ്രകടമാകുന്നു.
3. ചൂട്, പ്രകാശം തുടങ്ങിയവ നമുക്ക് അനുഭവിക്കാന്‍ കഴിയുന്ന ഊര്‍ജരൂപങ്ങളാണ്.
4. കത്തുമ്പോള്‍ താപം പുറത്തുവിടുന്ന വസ്തുക്കളാണ് ഇന്ധനങ്ങള്‍.
5. വിറക്, മണ്ണെണ്ണ, എല്‍പിജി, പെട്രോള്‍, ഡീസല്‍, കല്‍ക്കരി തുടങ്ങിയ വസ്തുക്കള്‍ ഇന്ധനങ്ങളായി ഉപയോഗിക്കുന്നു.
6. കത്താന്‍ വായു ആവശ്യമുണ്ട്.
7. വിമാനങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കുന്നത്-
ജറ്റ്ഫ്യുവല്‍
8. ഭൂമിക്കടിയില്‍ നിന്നും ലഭിക്കുന്ന ക്രൂഡോയില്‍ സംസ്‌കരിക്കുമ്പോള്‍ ലഭിക്കുന്നത് ഏതെല്ലാം
9. പെട്രോള്‍, ഡീസല്‍, എല്‍പിജി, ബിറ്റുമിന്‍, നാഫ്ത, പാരഫിന്‍ മുതലായവ
ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് മണ്ണിനടിയില്‍ അകപ്പെട്ടുപോയ ജൈവവസ്തുക്കളില്‍നിന്നാണ് കല്‍ക്കരി, ക്രൂഡോയില്‍, പ്രകൃതി വാതകം എന്നിവ ഉണ്ടാകുന്നത്.
10. കല്‍ക്കരി പ്രധാനമായും ഇന്ധനമായി ഉപയോഗിക്കുന്നത് താപവൈദ്യുത നിലയങ്ങളിലാണ്.
11. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഭൂമിയില്‍ ജീവിച്ചിരുന്ന ജീവികളുടെ അവശിഷ്ടങ്ങളില്‍നിന്നാണ് ഫോസില്‍ ഇന്ധനങ്ങള്‍ രൂപപ്പെട്ടത്.
12. ഫോസില്‍ ഇന്ധങ്ങള്‍ ഉപയോഗിക്കുന്നതിന് അനുസരിച്ച് തീര്‍ന്നു കൊണ്ടിരിക്കും.
13. ഫോസില്‍ ഇന്ധനങ്ങളെ പുതുക്കാന്‍ കഴിയാത്ത ഊര്‍ജസ്രോതസ്സുകള്‍ എന്ന് പറയുന്നു.
14. വിറക്, മണ്ണെണ്ണ, ഡീസല്‍, പെട്രോള്‍, ജെറ്റ് ഫ്യുവല്‍, നാഫ്ത, കല്‍ക്കരി, എല്‍പിജി തുടങ്ങിയവ ഇന്ധനങ്ങളാണ്.
15. ഇന്ധനങ്ങള്‍ക്ക് പകരമുപയോഗിക്കുന്ന ഊര്‍ജ രൂപം
വൈദ്യുതി
16. കെട്ടിനിര്‍ത്തിയ ജലത്തിന്റെ ഊര്‍ജം ഉപയോഗിച്ചാണ് ജലവൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്.
17. അണക്കെട്ടുകളില്‍ തടഞ്ഞുനിര്‍ത്തുന്ന ജലം താഴേക്ക് പതിപ്പിച്ച് വലിയ ടര്‍ബൈനുകള്‍ കറക്കി ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാണ് വൈദ്യുതി ഉല്‍പാദിക്കുന്നത്.
18. വസ്തുക്കളെ ചലിപ്പിക്കാനുള്ള കാറ്റിന്റെ കഴിവിനെ ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ഉപകരണമാണ്
കാറ്റാടിയന്ത്രം അഥവാ വിന്റ്മില്‍
19. വിന്റ്മില്ലിന്റെ പങ്കകള്‍ കറങ്ങുമ്പോള്‍ അതുമായി ബന്ധപ്പെടുത്തിയ ടര്‍ബൈന്‍ കറങ്ങുകയും ഈ ഊര്‍ജം ഉപയോഗിച്ച് ജനറേറ്റര്‍ പ്രവര്‍ത്തിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു.
20. കേരളത്തില്‍ കാറ്റില്‍നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സംവിധാനങ്ങള്‍ ഉള്ളത് എവിടെയെല്ലാം
രാമക്കല്‍മേട്, കഞ്ചിക്കോട്, അട്ടപ്പാടി
21. കാറ്റിനേക്കാള്‍ വളരെയധികം ഊര്‍ജം കൊടുങ്കാറ്റിനുണ്ട്.
22. സൗരോര്‍ജത്തിലെ താപം ഉപയോഗപ്പെടുത്തുന്ന ഉപകരണങ്ങളാണ് സോളാര്‍ കുക്കറുകളും സോളാര്‍ വാട്ടര്‍ ഹീറ്ററുകളും.
23. സൗരോര്‍ജ പാനലുകളിലെ സൗരോര്‍ജസെല്ലില്‍ സൂര്യപ്രകാശത്തെ വൈദ്യുതിയാക്കി മാറ്റുന്നു.
24. വൈദ്യുത വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളുടെ നിറം എന്താണ്
പച്ച
25. ഉപയോഗിക്കുന്നതിന് അനുസരിച്ച് തീര്‍ന്ന് പോകാത്ത ഊര്‍ജസ്രോതസ്സുകള്‍ ഏതെല്ലാം
സൂര്യപ്രകാശം, കാറ്റ്, തിരമാല
26. ഉപയോഗിക്കുന്നതിന് അനുസരിച്ച് തീര്‍ന്ന് പോകാത്ത ഊര്‍ജസ്രോതസ്സുകളെ പുതുക്കാന്‍ കഴിയുന്ന ഊര്‍ജസ്രോതസ്സുകള്‍ എന്ന് പറുന്നു.
27. പുതുക്കാന്‍ കഴിയുന്ന ഊര്‍ജസ്രോതസ്സുകള്‍ വായുമലിനീകരണം ഉണ്ടാക്കുന്നില്ല.
28. പൂര്‍ണ്ണമായും സൗരോര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളം
കൊച്ചി
29. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ജൈവമാലിന്യങ്ങളില്‍നിന്നും ഉണ്ടാക്കുന്ന വാതക ഇന്ധനം
ബയോഗ്യാസ്
30. ഡീസല്‍, കല്‍ക്കരി താപനിലങ്ങള്‍, തിരമാലയില്‍നിന്നുള്ള ഊര്‍ജം, ഭൂതാപോര്‍ജം, അണുശക്തി എന്നീ മാര്‍ഗങ്ങളിലൂടെയും ഊര്‍ജം ഉല്‍പാദിപ്പിക്കുന്നു.
31. ചൂട് പുറത്തുപോകാതെ തടഞ്ഞുനിര്‍ത്തി ഊര്‍ജം ലാഭിച്ച് പാതിവെന്ത ഭക്ഷണം പൂര്‍ണമായി വെന്ത് കിട്ടാന്‍ ഉപയോഗിക്കുന്ന ഉപകരണം
ചൂടാറാപ്പെട്ടി
32. ഹൈഡ്രജന്‍, ജൈവ ഡീസല്‍ എന്നിവ പുതിയ തരം ഊര്‍ജസ്രോതസ്സുകളാണ്. ഇവ ഭാവിയുടെ ഇന്ധനങ്ങളാണ്.
- Design