Bussiness people working in team in an office
കുടുംബശ്രീ വയനാട്ജി ജില്ലാ മിഷന് കേരള ചിക്കന്‍ പദ്ധതിയിലേക്ക് മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു.
മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും മാര്‍ക്കറ്റിങ്ങില്‍ ബിരുദാനന്തര ബിരുദവുമാണ് യോഗ്യത.
പ്ലസ് ടു പാസായവര്‍ക്ക് ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പൗള്‍ട്ടറി മേഖലയില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
താത്പര്യമുള്ളവര്‍ അപേക്ഷ, യോഗ്യത- പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ സഹിതം നേരിട്ടോ, തപാല്‍ മുഖേനയോ ജൂണ്‍ 16 നകം കുടുംബശ്രീ ജില്ലാ മിഷന് ഓഫീസ് 2-ാം നില, പോപ്പുലര്‍ ബില്‍ഡിംഗ് സിവില്‍ സ്റ്റേഷന് എതിര്‍വശം, കല്‍പ്പറ്റ നോര്‍ത്ത് പിന് 673122 വിലാസത്തില്‍ അപേക്ഷ നല്‍കണം.
ഫോണ്‍– 04936-299370, 206589, 9562418441
കേരള ചിക്കന്‍ പദ്ധതിയില്‍ കരാര്‍ നിയമനം
- Design


