1. പ്രപഞ്ചത്തില്‍ ദ്രവ്യം ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന അവസ്ഥ ഏതാണ്
പ്ലാസ്മ
2. പെരിസ്‌കോപ്പില്‍ പ്രയോജനപ്പെടുത്തിയിരിക്കുന്ന പ്രതിഭാസം
പൂര്‍ണ്ണാന്തര പ്രതിപതനം
3. ജലത്തിന്റെ അപവര്‍ത്തനാങ്കം എത്രയാണ്
1.33
4. ധ്രുവപ്രദേശത്ത് g യുടെ ഏകദേശ മൂല്യം ഏത്രയാണ്
9.83 മീറ്റര്‍/ സെക്കന്റ്2
5. Quantum Field Theory: The why, what and how എന്ന പുസ്തകം രചിച്ചത് ആരാണ്
താണു പത്മനാഭന്‍
6. ഹൈഡ്രോളിക് ബ്രേക്കില്‍ ഉപയോഗിക്കുന്ന അടിസ്ഥാന നിയമം ഏതാണ്
പാസ്‌കല്‍ നിയമം
7. 370 ഡിഗ്രി സെല്‍ഷ്യസിന് സമാനമായിട്ടുള്ള ഫാരന്‍ഹീറ്റ് സ്‌കെയിലിലെ താപനില എത്രയാണ്
98.6 ഡിഗ്രി ഫാരന്‍ഹീറ്റ്
8. പ്രൊജക്ടൈലിന് പരമാവധി റേഞ്ച് ലഭിക്കുന്ന കോണളവ്
45 ഡിഗ്രി
9. ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി ഫോര്‍ സ്‌പേസ് റിസര്‍ച്ച് (ഇന്‍കോസ്പാര്‍) സ്ഥാപിതമായ വര്‍ഷം
1962
10. സൂര്യപ്രകാശത്തിന് ഏഴ് നിറങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ ആരാണ്
ഐസക് ന്യൂട്ടണ്‍
11. വായുവിലൂടെയുള്ള ശബ്ദത്തിന്റെ പ്രവേഗം എത്രയാണ്
340 മീറ്റര്‍ പെര്‍ സെക്കന്റ്
12. മഴത്തുള്ളികളുടെ ഗോളാകൃതിക്ക് കാരണം എന്താണ്
പ്രതലബലം
13ഭൂമിയുടെ ഉള്ളിലേക്ക് പോ. കുന്തോറും ഗുരുത്വാകര്‍ഷണ ബലം __
കുറയുന്നു
14. തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യുന്ന രീതി
സംവഹനം
15. ദ്രുതഗതിയിലുള്ള ദോലനങ്ങളെ പറയുന്ന പേരെന്താണ്
കമ്പനം
16. വിശിഷ്ടതാപധാരിത ഏറ്റവും കൂടുതലുള്ള മൂലകം ഏതാണ്
ഹൈഡ്രജന്‍
17. ഭൂമിയുടെ പലായന പ്രവേഗം എത്രയാണ്
11.2 കിലോമീറ്റര്‍ പെര്‍ സെക്കന്റ്
18. ജലവൈദ്യുത നിലയത്തിലെ റിസര്‍വോയറിലെ ജലത്തിന്റെ ഊര്‍ജ്ജം
സ്ഥിതികോര്‍ജം
19. ഒന്നാംവര്‍ഗ്ഗ ഉത്തോലകത്തിന് ഉദാഹരണം
കത്രിക
20. ആകാശത്തിന്റെ നീലനിറത്തിന് കാരണമായ പ്രതിഭാസം എന്താണ്
വിസരണം
21. തെരുവ് വിളക്കുകളില്‍ റിഫ്‌ളക്ടറായി ഉപയോഗിക്കുന്ന ദര്‍പ്പണം ഏതാണ്
കോണ്‍വെക്‌സ് ദര്‍പ്പണം
22. ജലത്തിന്റെ സാന്ദ്രത
1000 കിലോഗ്രാം പ്രതി മീറ്റര്‍ ക്യൂബ്
23. ഒരു ലെന്‍സിന്റെ ഫോക്കസ് ദൂരവും (f) പവറും (p) തമ്മില്‍ ബന്ധിപ്പിക്കുന്ന സമവാക്യം ഏതാണ്
p = 1/f
24. 1 കിലോഗ്രാം വാട്ട് എത്ര ന്യൂട്ടണ്‍ ആണ്
9.8 ന്യൂട്ടണ്‍
25. ദ്രാവക ഉപരിതലത്തിലെ തന്മാത്രകളുടെ പ്രതലബലത്തിന് കാരണമായ ബലമേതാണ്
കൊഹിഷന്‍ ബലം