1. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷന്‍ ചെയ്തു
2. ആഗോള കത്തോലിക്ക സഭയുടെ 267-ാമത്തെ മാര്‍പ്പാപ്പയായി അമേരിക്കന്‍ കര്‍ദിനാളായ റോബര്‍ട്ട് പ്രോവോയെ തിരഞ്ഞെടുത്തു. അമേരിക്കയില്‍നിന്നുള്ള ആദ്യ മാര്‍പ്പാപ്പയായ അദ്ദേഹം ലിയോ പതിനാലാമന്‍ എന്ന് അറിയപ്പെടും.
3. പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍
4. സുപ്രീംകോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആര്‍ ഗവായ് സത്യപ്രതിജ്ഞ ചെയ്തു
5. കനേഡിയന്‍ പ്രധാനമന്ത്രിയായി ലിബറല്‍ പാര്‍ട്ടി നേതാവ് മാര്‍ക്ക് കാര്‍ണിയെ നാല് വര്‍ഷത്തേക്ക് തിരഞ്ഞെടുത്തു
6. ലേബര്‍ പാര്‍ട്ടി നേതാവ് ആന്തണി ആല്‍ബനീസ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
7. ജര്‍മ്മനിയുടെ 10-ാം ചാന്‍സലറായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ഫ്രീഡ്രിക് മെര്‍ത്സിനെ തിരഞ്ഞെടുത്തു.
8. ആര്‍ബിഐയുടെ ഡെപ്യൂട്ടി ഗവര്‍ണറായി പൂനം ഗുപ്തയെ നിയമിച്ചു
9. എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ചെയര്‍മാനായി നിപുണ്‍ അഗര്‍വാള്‍ നിയമിതനായി
ഇന്ത്യയിലെ ആദ്യ ക്വാണ്ടം കംപ്യൂട്ടിങ് വില്ലേജ് ആന്ധ്രാപ്രദേശിലെ അമരാവതിയില്‍ നിലവില്‍ വരും.
10. മുംബൈ ഇന്റര്‍നാഷണല്‍ ക്രൂയിസ് ടെര്‍മിനലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ക്രൂയിസ് ടെര്‍മിനല്‍.
11. ദേവപ്രയാഗ്- ജനാസു തുരങ്കമാണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ തുരങ്കം.
12. സംസ്ഥാന മുഖ്യ വനം മേധാവിയായി രാജേഷ് രവീന്ദ്രനെ നിയമിച്ചു
13. ന്യൂഡല്‍ഹിയിലെ മിലിട്ടറി നഴ്‌സിങ് സര്‍വീസില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറലായി മലയാളിയായ മേജര്‍ ജനറല്‍ പി വി ലിസിയമ്മ നിയമിതയായി.
14. ആഫ്രിക്കന്‍ രാജ്യമായ അംഗോളയുടെ പ്രസിഡന്റ് ജാവോ മാനുവല്‍ ലൊറെഞ്ചോ ഇന്ത്യ സന്ദര്‍ശിച്ചു.
15. ജോണ്‍ എഫ് കെന്നഡിയുടെ പേരിലുള്ള ധീരതാ പുരസ്‌കാരം മുന്‍ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്
16. 1970ല്‍ സോവിയറ്റ് യൂണിയന്‍ ശുക്രപര്യവേഷണത്തിനായി വിക്ഷേപിച്ച കോസ്‌മോസ് 482 പേടകത്തിന്റെ ലാന്‍ഡിങ് മൊഡ്യൂള്‍ മെയ് പത്തിന് ഭൂമിയില്‍ പതിച്ചു.
17. ദക്ഷിണേന്ത്യയിലെ ആദ്യ ഓട്ടോമേറ്റഡ് ടെര്‍മിനല്‍ തുറമുഖമാണ് വിഴിഞ്ഞം അന്താരാഷട്ര തുറമുഖം.
18. നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറി ബോര്‍ഡിന്റെ ചെയര്‍മാനായി അലോക് ജോഷി നിയമിതനായി.
19. ലോകത്തിലെ ഏറ്റവും വലിയ വൈദ്യുത കപ്പല്‍ ഹള്‍ 096 ആണ്.
20. 2025ലെ പത്മപ്രഭാ സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന് ലഭിച്ചു. 75,000 രൂപയും പ്രശംസാ പത്രവും പത്മരാഗക്കല്ല് പതിച്ച ശില്‍പവും ആണ് പുരസ്‌കാരം.
21. മലയാള സാഹത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്കുള്ള പ്രൊഫ പി രഘുരാമന്‍ നായര്‍ ട്രസ്റ്റിന്റെ സാഹിത്യ പുരസ്‌കാരം കെ ജയകുമാറിന്
22. പ്രൊഫ കെടാകുളം കരുണാകരന്‍ പുരസ്‌കാരം കെ ജയകുമാറിന്
23. പ്രഥമ എം പി വീരേന്ദ്രകുമാര്‍ സ്മാരക ദേശീയ പുരസ്‌കാരം അപ്പിക്കോ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പാണ്ഡുരംഗ ഹെഗ്‌ഡെയ്ക്ക്.
24. 2025ലെ വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയര്‍ പുരസ്‌കാരം സമര്‍ അബു എലൂഫിന്.
25. ഇരുകൈകളും അറ്റുപോയ പാലസ്തീന്‍ ബാലനായ മഹ്‌മൂദ് അജ്ജോറിന്റെ ചിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.
26. ട്വന്റി20 ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇന്ത്യക്കാരനായ വൈഭവ് സൂര്യവംശി. 14 വയസ്സും 32 ദിവസവുമായിരുന്നു പ്രായം. രാജസ്ഥാന്‍ റോയല്‍സ് താരമായ വൈഭവ് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 35 പന്തിലാണ് സെഞ്ച്വറി തികച്ചത്. ഐപിഎല്ലില്‍ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരവും വൈഭവാണ്.
27. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഭാഗ്യ ചിഹ്നമാണ് ഗജസിംഗ.
28. ദക്ഷിണ കൊറിയയിലെ ഗുമിയാണ് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ വേദി.
29. സൂപ്പര്‍കപ്പ് ഫുട്‌ബോള്‍ കിരീടം എഫ് സി ഗോവയ്ക്ക്. ഫൈനലില്‍ ജംഷദ്പൂര്‍ എഫ് സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് കിരീടം സ്വന്തമാക്കിയത്.
30. മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് കിരീടം ലോക വനിതാ ഒന്നാം നമ്പര്‍ താരമായ ആര്യാന സബലേങ്കയ്ക്ക്. ഫൈനലില്‍ അമേരിക്കയുടെ കൊകോ ഗാഫിനെയാണ് ബെലറൂസ് താരം കീഴടക്കിയത്.
31. ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി എന്നിവര്‍ ടെസ്റ്റ് ക്രിക്കറ്റില്‍നിന്നും വിരമിച്ചു.
32. ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ മുഖ്യപരിശീലകനായിരുന്ന പ്രൊഫ സണ്ണി തോമസ് അന്തരിച്ചു. 2002ല്‍ ദ്രോണാചാര്യ ലഭിച്ചു.
33. മുന്‍ കേന്ദ്രമന്ത്രി ഗിരിജാ വ്യാസ് അന്തരിച്ചു.
34. സാക്ഷരതാ പ്രവര്‍ത്തകയും പദ്മശ്രീ ജേതാവുമായ കെ വി റാബ്രിയ അന്തരിച്ചു.
35. കര്‍ണാടക സംഗീതജ്ഞ ഗോമതി ചിദംബരം അന്തരിച്ചു.
36. അജയ് കുമാര്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ ചെയര്‍മാനായി സ്ഥാനമേറ്റു.
37. ഒ എം ശാലിന കേരള ഹൈക്കോടതിയിലെ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറലായി തിരഞ്ഞെടുക്കപ്പെട്ടു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് അവര്‍.
38. പതിമൂന്ന് വയസ്സിനിടെ രണ്ട് ഛിന്ന ഗ്രഹങ്ങളെ കണ്ടെത്തി പ്രശസ്തനായ മലയാളി ബാലനാണ് കാസറകോഡ് സ്വദേശിയായ സൂര്യനാരാണയന്‍.
39. ലോറന്‍സ് വോങ് സിങ്കപ്പൂര്‍ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
40. 2025ലെ മാനവ വികസന സൂചികയില്‍ ഇന്ത്യയ്ക്ക് 130ാം സ്ഥാനം. ഐസ് ലാന്‍ഡ് ആണ് ഒന്നാമത്.
41. ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ആദ്യ യു എസ് സര്‍വകലാശാലയാണ് ഇല്ലിനോയിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി. മുംബൈയിലാണ് പ്രവര്‍ത്തിക്കുന്നത്.
42. ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയ്ക്ക് 151ാം സ്ഥാനം. ഫിന്‍ലാന്‍ഡ് ആണ് ഒന്നാം സ്ഥാനത്ത്.
43. റൊമാനിയന്‍ പ്രസിഡന്റാണ് നികുസോര്‍ ഡാന്‍ തിരഞ്ഞെടുക്കപ്പെട്ടു.
പാകിസ്താനില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂചിസ്താന്‍.
44. അരുണാഭ ഘോഷ് യു എസ് കാലാവസ്ഥാ സമ്മേളനത്തിന്റെ ദക്ഷിണേഷ്യന്‍ പ്രതിനിധിയായി നിയമിതനായി.
45. ആറാമത് രാജ്യന്തര വനിതാ ചലച്ചിത്രമേളയുടെ വേദി കൊട്ടാരക്കര.
46. മധ്യപ്രദേശിലെ ഇന്ദോര്‍ യാചകമുക്തമായ നഗരമായി പ്രഖ്യാപിക്കപ്പെട്ടു.
47. പ്രമുഖ നടന്‍ മോഹന്‍ലാലിന്റെ ജീവചരിത്രം മുഖരാഗം എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്നു.
48. നഗരസഭാ പ്രദേശങ്ങളില്‍ തണല്‍മരങ്ങളും ഫലവൃക്ഷത്തൈകളും നട്ടുപിടിപ്പിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് ആസൂത്രണം ചെയ്ത് രാജ്യമൊട്ടാകെ സംഘടിപ്പിക്കുന്ന പ്രചാരണമാണ് വിമണ്‍ ഫോര്‍ ട്രി- ഹരിത നഗരം.
49. 2025ലെ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം കന്നഡ സാഹിത്യകാരി ബാനു മുഷ്താഖിന്റെ 12 ചെറുകഥകളുടെ സമാഹാരമായ ഹാര്‍ട്ട് ലാംബിന്
50. ഒഎന്‍വി സാഹിത്യ പുരസ്‌കാരം കവി പ്രഭാവര്‍മ്മയ്ക്ക്. മൂന്ന് ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
51. വൈഷ്ണവം സാഹിത്യ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്. 1,11,111 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
52. 2025ലെ മാധവിക്കുട്ടി പുരസ്‌കാരം സുഭാഷ് ചന്ദ്രന്
53. എം പി വീരേന്ദ്രകുമാര്‍ കര്‍മശ്രേഷ്ഠ പുരസ്‌കാരം ചാരുപാറ രവിയ്ക്ക്
54. പ്രഥമ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പുരസ്‌കാരം ഡോ വള്ളിക്കാവ് മോഹന്‍ദാസിന്
55. ഗായകന്‍ ബിജു നാരായണന് കലാരത്‌ന പുരസ്‌കാരം. ഒരു ലക്ഷം രൂപയും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.
56. തപസ്യ കലാസാഹിത്യവേദിയുടെ മാടമ്പ് കുഞ്ഞുക്കുട്ടന്‍ സ്മാരക പുരസ്‌കാരം സാഹിത്യ നിരൂപകന്‍ ആഷാ മേനോന്
57. ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്ലിനെ നിയമിച്ചു
58. ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം സ്‌പെയിനിന്റെ കാര്‍ലോസ് അല്‍ക്കരാസിന്. ഫൈനലില്‍ ഇറ്റലിയുടെ യാനിക് സിന്നറിനെയാണ് അല്‍ക്കരാസ് പരാജയപ്പെടുത്തിയത്.
59. ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിത സിംഗിള്‍സ് കിരീടം ജാസ്മിന്‍ പൗളീനിക്ക്.
60. ഫൈനലില്‍ അമേരിക്കയുടെ കൊകോ ഗാഫിനെ ജാസ്മിന്‍ പരാജയപ്പെടുത്തി.
61. പ്രമുഖ ജാവലിന്‍ താരം നീരജ് ചോപ്രയ്ക്ക് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവി.
62. ജാവലിന്‍ ത്രോയില്‍ 90 മീറ്റര്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി നീരജ് ചോപ്ര.
64. സാഫ് അണ്ടര്‍ 19 ഫുട്‌ബോള്‍ കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബംഗ്ലാദേശിനെ 4-3ന് കീഴടക്കി. അരുണാചല്‍പ്രദേശായിരുന്നു വേദി.
65. സൂപ്പര്‍ ക്ലാസിക് ചെസില്‍ ഇന്ത്യയുടെ ആര്‍ പ്രഗ്നാനന്ദ ചാമ്പ്യന്‍.
66. ശ്രീലങ്കന്‍ താരം ഏയ്ഞ്ചലോ മാത്യൂസ് ടെസ്റ്റ് ക്രിക്കറ്റില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു.
65. ചൈനയിലെ ഹാങ്ഷൂവിലാണ് ലോകത്തെ ആദ്യ ഹ്യൂമനോയ്ഡ് റോബോട്ട് ഫൈറ്റിങ് ആരംഭിച്ചത്.
66. ജിമ്മി കോണേഴ്‌സ്, റോജര്‍ ഫെഡറര്‍ എന്നിവര്‍ക്ക് ശേഷം പുരുഷ ടെന്നീസില്‍ നൂറ് കിരീടങ്ങള്‍ നേടിയ താരമായി നൊവാക്ക് ജോക്കോവിച്ച്.
67. ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് 31ാം തവണയും കീഴടക്കിയ നേപ്പാളി ഷെര്‍പ്പ കാമി റിത ഏറ്രവും കൂടുതല്‍ തവണ എവറസ്റ്റ് കീഴടക്കുന്ന വ്യക്തിയായി തുടരുന്നു.
68. ഇംഗ്ലണ്ടുകാരനായ കെന്റണ്‍ കൂള്‍ 51ാം വയസ്സില്‍ 19ാം തവണ എവറസ്റ്റ് കയറി ഏറ്റവും കൂടുതല്‍ തവണ എവറസ്റ്റ് കയറിയ ഷെര്‍പ്പാ വിഭാഗത്തില്‍പ്പെടാത്ത ആളെന്ന നേട്ടം സ്വന്തമാക്കി.
69. ചോന്‍സിന്‍ ആങ്‌മോ എവറസ്റ്റ് കീഴടക്കിയ കാഴ്ച്ചപരിമിതിയുള്ള ആദ്യ ഇന്ത്യന്‍ വനിത.
70. അന്താരാഷ്ട്ര പ്രശസ്തനായ പ്രമുഖ ജ്യോതശാസ്ത്രജ്ഞനായ ഡോ ജയന്ത് വിഷ്ണു നാര്‍ലിക്കര്‍ അന്തരിച്ചു.
71. രാജ്യത്തെ പ്രമുഖ ആണവ ശാസ്ത്രജ്ഞനും ആണവോര്‍ജ്ജ കമ്മീഷന്‍ മുന്‍ ചെയര്‍മാനുമായിരുന്നു ഡോ എം ആര്‍ ശ്രീനിവാസന്‍ അന്തരിച്ചു.
72. ആധുനിക ഉറുഗ്വയുടെ ശില്‍പി എന്നറിയപ്പെടുന്ന മുന്‍ പ്രസിഡന്റ് ഹോസെ മുഹിക അന്തരിച്ചു.
73. ആദ്യ സന്തോഷ് ട്രോഫി നേടിയ കേരള ടീം അംഗമായിരുന്ന എ നജിമുദ്ദീന്‍ അന്തരിച്ചു.