29 മെയ് 2022-ന് നടന്ന 10-ാം തല പ്രാഥമിക പരീക്ഷയുടെ ചോദ്യങ്ങളും ഉത്തരങ്ങളും (രണ്ടാംഘട്ടം)

0

1) കോവിഡ്-19-മായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍

എ) ആരോഗ്യസേതു

ബി) ആരോഗ്യ മിത്ര്

സി) ആരോഗ്യ പരിപാല്‍

ഡി) ആരോഗ്യ മന്ത്ര്

ഉത്തരം എ

2) കേരള ആരോഗ്യസര്‍വകലാശാലയുടെ ആസ്ഥാനം

എ) തൃശ്ശൂര്‍

ബി) തിരുവനന്തപുരം

സി) കൊച്ചി

ഡി) കോഴിക്കോട്

ഉത്തരം എ

3) അര്‍ജ്ജുന അവാര്‍ഡ് നേടിയ അങ്കിത റെയ്‌നയുടെ കായിക ഇനം

എ) ക്രിക്കറ്റ്

ബി) ഫുട്‌ബോള്‍

സി) ടെന്നീസ്

ഡി) കബഡി

ഉത്തരം: സി

4) കുടുംബശ്രീ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍

1) ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം

2) ശിശു പോഷകാഹാരം

3) വനിതാശാക്തീകരണം

4) വായ്പാ വിതരണം

എ) 1, 2

ബി) 2, 3

സി) 3, 4

ഡി) 1, 3

ഉത്തരം ഡി

5) നിര്‍ദ്ദിഷ്ട സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഉള്‍പ്പെടാത്ത ജില്ല

എ) കോഴിക്കോട്

ബി) തൃശ്ശൂര്‍

സി) പത്തനംതിട്ട

ഡി) കോട്ടയം

ഉത്തരം സി

6) ഐഎസ്ആര്‍ഒയുടെ ഇപ്പോഴത്തെ ചെയര്‍മാന്‍

എ) എസ് സോമനാഥ്

ബി) കെ ശിവന്‍

സി) കെ രാധാകൃഷ്ണന്‍

ഡി) ജി മാധവന്‍ നായര്‍

ഉത്തരം എ

7) മലയാള ഭാഷയും സംസ്‌കാരവും ആഗോളതലത്തില്‍ പ്രചരിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച സംരംഭം

എ) ഭാഷാ മിഷന്‍

ബി) മലയാള വേദി

സി) മലയാളം മിഷന്‍

ഡി) സര്‍ഗ്ഗ കൈരളി

ഉത്തരം സി

8) മീശ എന്ന നോവല്‍ രചിച്ചത്

എ) എസ് സുധീഷ്

ബി) സുഭാഷ് ചന്ദ്രന്‍

സി) സന്തോഷ് എച്ചിക്കാനം

ഡി) എസ് ഹരീഷ്

ഉത്തരം ഡി

9) കെ ഫോണ്‍ പദ്ധതിയെക്കുറിച്ച് ശരിയായ പ്രസ്താവന

എ) എല്ലാ വീടുകളിലും മൊബൈല്‍ ഫോണ്‍ സേവനം

ബി) എല്ലാ വീടുകളിലും അതിവേഗ ഇന്റര്‍നെറ്റ് സേവനം

സി) എല്ലാ വീടുകളിലും ലാന്‍ഡ് ഫോണ്‍ സേവനം

ഡി) എല്ലാ വീടുകളിലും വയര്‍ലെസ് സേവനം

ഉത്തരം ബി

10) ആദ്യ പഞ്ചവത്സര പദ്ധതി നടപ്പാക്കിയ വര്‍ഷം

എ) 1950

ബി) 1951

സി) 1957

ഡി) 1960

ഉത്തരം ബി

11) മണിക്കാരന്‍ താപോര്‍ജ്ജ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം

എ) കര്‍ണ്ണാടകം

ബി) കേരളം

സി) ഗുജറാത്ത്

ഡി) ഹിമാചല്‍പ്രദേശ്

ഉത്തരം ഡി

12) സിന്ധു, ഗംഗ, ബ്രഹ്‌മപുത്ര നദികളുടെ എക്കല്‍ നിക്ഷേപങ്ങള്‍ മൂലം രൂപപ്പെട്ട ഭൂവിഭാഗം

എ) ഉത്തരമഹാസമതലം

ബി) ഇന്ത്യന്‍ മരുഭൂമി

സി) തീരസമതലങ്ങള്‍

ഡി) ഡക്കാന്‍ പീഠഭൂമി

ഉത്തരം- എ

13) ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്നതും വലിപ്പമുള്ളതുമായ സ്റ്റീല്‍ പ്ലാന്റ്

എ) ടാറ്റാ അയണ്‍ ആന്റ് സ്റ്റീല്‍ കമ്പനി

ബി) ഇന്ത്യന്‍ അയണ്‍ ആന്റ് സ്റ്റീല്‍ കമ്പനി

സി) വിശേശ്വരയ്യാ അയണ്‍ ആന്റ് സ്റ്റീല്‍ കമ്പനി

ഡി) റൂര്‍ക്കല സ്റ്റീല്‍ പ്ലാന്റ്

ഉത്തരം എ

14) ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ

എ) ഉത്തരായനരേഖ (23 1/2 ഡിഗ്രി വടക്ക്)

ബി) ദക്ഷിണായനരേഖ (23 1/2 ഡിഗ്രി തെക്ക്)

സി) ആര്‍ട്ടിക് വൃത്തം (66 1/2 വടക്ക്)

ഡി) അന്റാര്‍ട്ടിക് വൃത്തം (66 1/2 തെക്ക്)

ഉത്തരം എ

15) ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദേശീയപാത

എ) എന്‍എച്ച്-1

ബി) എന്‍എച്ച്-44

സി) എന്‍എച്ച്-6

ഡി) എന്‍എച്ച്-8

ഉത്തരം ബി

16) മുംബൈയേയും മാംഗ്ലൂരിനേയും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് പശ്ചിമതീരത്തുകൂടെ കടന്നുപോകുന്ന പ്രധാന റെയില്‍വേ ശൃംഖല

എ) ഉത്തര റെയില്‍വേ

ബി) ദക്ഷിണ റെയില്‍വേ

സി) മെട്രോ റെയില്‍വേ

ഡി) കൊങ്കണ്‍ റെയില്‍വേ

ഉത്തരം ഡി

17) വിന്ധ്യാപര്‍വ്വതം മുതല്‍ ഇന്ത്യന്‍ ഉപദ്വീപിന്റെ തെക്കേയറ്റം വരെ വ്യാപിച്ചു കിടക്കുന്ന വിസ്തൃതമായ ഭൂവിഭാഗം

എ) മാള്‍വാ പീഠഭൂമി

ബി) ഛോട്ടാനാഗ്പൂര്‍ പീഠഭൂമി

സി) ഡക്കാന്‍ പീഠഭൂമി

ഡി) പൂര്‍വ്വ ഘട്ടം

ഉത്തരം സി

18) താഴെതന്നിട്ടുള്ളവയില്‍ നിന്നും ശരിയായ പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ കണ്ടെത്തുക

1) സൗരോര്‍ജ്ജം

2) ജൈവവാതകവും സൗരോര്‍ജ്ജവും

3) കാറ്റില്‍നിന്നുള്ള ഊര്‍ജ്ജം

എ) 1

ബി) 1, 2

സി) 1, 2, 3

ഡി) ഇവയൊന്നുമല്ല

ഉത്തരം സി

19) ഇന്ത്യയുമായി കര അതിര്‍ത്തി പങ്കുവയ്ക്കുന്ന അയല്‍ രാജ്യങ്ങള്‍ ഏതാണെന്ന് കണ്ടെത്തുക

1) ചൈന

2) നേപ്പാള്‍

3) പാക്കിസ്ഥാന്‍

4) ഭൂട്ടാന്‍

എ) 1, 4

ബി) 2, 3

സി) 4, 3

ഡി) 1, 2, 3, 4

ഉത്തരം ഡി

20) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

എ) മൗണ്ട് എവറസ്റ്റ്

ബി) മൗണ്ട് കെ2

സി) നന്ദാദേവി

ഡി) ഇവയൊന്നുമല്ല

ഉത്തരം എ

മസ്തിഷ്‌കത്തില്‍ ഓര്‍മ്മ ശക്തിയുടെ ഇരിപ്പിടം

21) ഇന്ത്യയുടെ ദേശീയ പതാകയായ ത്രിവര്‍ണ്ണ പതാക ഭരണഘടനാ നിര്‍മ്മാണ സമിതി അംഗീകരിച്ചത് എന്ന്

എ) 1946 ഡിസംബര്‍ 6

ബി) 1947 ജൂലൈ 22

സി) 1949 നവംബര്‍ 26

ഡി) 1950 ജനുവരി 26

ഉത്തരം ബി

22) ഇന്ത്യയുടെ ദേശീയ നദി ഏതാണ്

എ) ഗംഗ

ബി) യമുന

സി) കാവേരി

ഡി) ബ്രഹ്‌മപുത്ര

ഉത്തരം എ

23) ഇന്ത്യയുടെ ദേശീയ ഗീതം രചിച്ചത് ആര്

എ) ജവഹര്‍ലാല്‍ നെഹ്‌റു

ബി) രവീന്ദ്രനാഥ ടാഗോര്‍

സി) ബങ്കിംചന്ദ്ര ചാറ്റര്‍ജി

ഡി) കബീര്‍ദാസ്

ഉത്തരം സി

24) ഇന്ത്യയുടെ ദേശീയഗാനം ആലപിക്കാന്‍ എടുക്കേണ്ട സമയം എത്ര

എ) 50 സെക്കന്റ്

ബി) 52 സെക്കന്റ്

സി) 54 സെക്കന്റ്

ഡി) 56 സെക്കന്റ്

ഉത്തരം ബി

25) ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രഥമ ചെയര്‍മാന്‍ ആരായിരുന്നു

എ) ടി എന്‍ ശേഷന്‍

ബി) സുകുമാര്‍ സെന്‍

സി) ജസ്റ്റിസ് രംഗനാഥമിശ്ര

ഡി) ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍

ഉത്തരം സി

26) 1990-ല്‍ വിവരാവാകശത്തിനുവേണ്ടിയുള്ള പ്രസ്ഥാനം ആരംഭിച്ച സംഘടന

എ) ചിപ്‌കോ പ്രസ്ഥാനം

ബി) ഭാരതീയ കിസാന്‍ യൂണിയന്‍

സി) നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍

ഡി) മസ്ദൂര്‍ കിസാന്‍ ശക്തി സംഘതന്‍

ഉത്തരം- ഡി

27) അയിത്ത നിരോധന നിയമം നിലവില്‍ വന്ന വര്‍ഷം

എ) 1951

ബി) 1953

സി) 1955

ഡി) 1957

ഉത്തരം സി

28) പൗരന്‍മാരെ നിയമവിരുദ്ധമായി തടങ്കലില്‍ വയ്ക്കുന്നതിന് എതിരായി സുപ്രീംകോടതികളും ഹൈക്കോടതികളും പുറപ്പെടുവിക്കുന്ന ഉത്തരവ്

എ) ഹേബിയസ് കോര്‍പ്പസ്

ബി) പ്രൊഹിബിഷന്‍

സി) സെര്‍ഷ്യോററി

ഡി) മാന്‍ഡമസ്

ഉത്തരം എ

29) ഇന്ത്യന്‍ ഭരണഘടന എത്ര തരം മൗലികാവകാശങ്ങളാണ് ഉറപ്പ് നല്‍കുന്നത്

എ) 9

ബി) 8

സി) 7

ഡി) 6

ഉത്തരം 6

30) മൗലിക ചുമതലകള്‍ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെ ആണ്

എ) 40-ാം ഭേദഗതി

ബി) 42-ാം ഭേദഗതി

സി) 44-ാം ഭേദഗതി

ഡി) 46-ാം ഭേദഗതി

ഉത്തരം ബി

31) കേരളത്തിലെ ഹരിത ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം

എ) മംഗള വനം

ബി) ആറളം വന്യജീവി സങ്കേതം

സി) ചിന്നാര്‍ വന്യജീവി സങ്കേതം

ഡി) കുറിഞ്ചിമല വന്യജീവി സങ്കേതം

ഉത്തരം എ

32) സിംഹവാലന്‍ കുരങ്ങുകളുടെ ആവാസവ്യവസ്ഥയായി നിലനിര്‍ത്തുന്നത്

എ) ദേവികുളം ദേശീയോദ്യാനം

ബി) പെരിയാര്‍ വന്യജീവി സങ്കേതം

സി) സൈലന്റ് വാലി ദേശീയോദ്യാനം

ഡി) മതികെട്ടാന്‍ മല

ഉത്തരം സി

33) കേരളത്തിലെ ഏക ശുദ്ധജല തടാകം

എ) വേമ്പനാട്ട് കായല്‍

ബി) ശാസ്താംകോട്ട കായല്‍

സി) അഷ്മുടി കായല്‍

ഡി) പെരിയാര്‍

ഉത്തരം ബി

34) കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി

എ) മലമ്പുഴ

ബി) പെരിങ്ങല്‍ക്കുത്ത്

സി) പള്ളിവാസല്‍

ഡി) ഇടുക്കി

ഉത്തരം ഇടുക്കി

35) മത്സ്യബന്ധനം ഏറ്റവും കൂടുതലുള്ള ജില്ല

എ) എറണാകുളം

ബി) തൃശൂര്‍

സി) കോഴിക്കോട്

ഡി) ആലപ്പുഴ

ഉത്തരം ഡി

36) കേരളത്തിലെ ഏക ചന്ദന നിര്‍മ്മാണ ഡിവിഷന്‍

എ) തേക്കടി

ബി) മൂന്നാര്‍

സി) മറയൂര്‍

ഡി) നിലമ്പൂര്‍

ഉത്തരം സി

37) കേരളത്തില്‍ ഏറ്റവും കൂടുതല്‍ പട്ടണങ്ങള്‍ ഉള്ള ജില്ല ഏതാണ്

എ) പാലക്കാട്

ബി) തിരുനന്തപുരം

സി) എറണാകുളം

ഡി) തൃശ്ശൂര്‍

ഉത്തരം സി

38) കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി

എ) ഭാരതപ്പുഴ

ബി) പെരിയാര്‍

സി) പമ്പ

ഡി) കബനി

ഉത്തരം ബി

40) സംസ്ഥാനത്ത് 8നും 18നും ഇടയിലുള്ള കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കാന്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതി ഏതാണ്

എ) സ്പ്രിന്റ്

ബി) ഹൂപ്പ്

സി) കിക്ക് ഓഫ്

ഡി) സ്പ്ലാഷ്

ഉത്തരം ഡി

41) തിരുവിതാംകൂര്‍ മുസ്ലിം മഹാജനസഭയുടെ സ്ഥാപകന്‍ ആരാണ്

എ) വക്കം അബ്ദുള്‍ ഖാദര്‍ മൗലവി

ബി) അലി മുസലിയാര്‍

സി) മുഹമ്മദ് അബ്ദു റഹിമാന്‍

ഡി) ഖാന്‍ അബ്ദുള്‍ ഖാഫര്‍ ഖാന്‍

ഉത്തരം എ

42) താഴെപ്പറയുന്നവയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ മുന്നേറ്റങ്ങളില്‍ ഉള്‍പ്പെടാത്തത് ഏതാണ്

എ) കയ്യൂര്‍ ലഹള

ബി) മലബാര്‍ കലാപം

സി) ഉപ്പ് സത്യാഗ്രഹം

ഡി) വേലുത്തമ്പി കലാപം

ഉത്തരം ഡി

43) ആദിഭാഷ എന്ന ഗ്രന്ഥം എഴുതിയത്

എ) ശ്രീനാരായണഗുരു

ബി) അയ്യങ്കാളി

സി) ചട്ടമ്പിസ്വാമികള്‍

ഡി) സഹോദരന്‍ അയ്യപ്പന്‍

ഉത്തരം സി

44) പൂക്കോട്ടൂര്‍ സംഭവം ഏത് സമരവുമായി ബന്ധപ്പെട്ടതാണ്

എ) വൈക്കം സത്യാഗ്രഹം

ബി) മലബാര്‍ കലാപം

സി) പുന്നപ്ര വയലാര്‍ സമരം

ഡി) ചാന്നാര്‍ ലഹള

ഉത്തരം ബി

45) താഴെപ്പറയുന്നവയില്‍ ഗ്രൂപ്പില്‍പ്പെടാത്തത് ഏത്

എ) ദൈവദശകം

ബി) ദര്‍ശനമാല

സി) ശിവശതകം

ഡി) നിജാനന്ദവിലാസം

ഉത്തരം ഡി

46) കേരളത്തില്‍ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാനപ്പെട്ട കേന്ദ്രം ഏതായിരുന്നു

എ) പയ്യന്നൂര്‍

ബി) തളിപ്പറമ്പ്

സി) വടകര

ഡി) കൊയിലാണ്ടി

ഉത്തരം എ

47) ഇലക്ട്രിസിറ്റി പ്രക്ഷോഭം നടന്നതെവിടെ

എ) തിരുവനന്തപുരം 1936

ബി) തൃശൂര്‍ 1936

സി) എറണാകുളം 1936

ഡി) ആലപ്പുഴ 1936

ഉത്തരം ബി

48) സാധുജനപരിപാലന യോഗം സ്ഥാപിച്ചതാരാണ്

എ) ശ്രീനാരായണഗുരു

ബി) അയ്യങ്കാളി

സി) കുമാരഗുരു

ഡി) സഹോദരന്‍ അയ്യപ്പന്‍

ഉത്തരം ബി

49) കേരളലിങ്കണ്‍ എന്നറിയപ്പെടുന്ന സാമൂഹ്യപരിഷ്‌ക്കര്‍ത്താവ്

എ) വൈകുണ്ഠസ്വാമികള്‍

ബി) ചട്ടമ്പിസ്വാമികള്‍

സി) വി ടി ഭട്ടതിരിപ്പാട്

ഡി) പണ്ഡിറ്റ് കറുപ്പന്‍

ഉത്തരം ഡി

50) വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് നടന്ന ഒരു പ്രധാന സംഭവമാണ്

എ) വിമോചന സമരം

ബി) സത്യാഗ്രഹം

സി) പന്തിഭോജനം

ഡി) സവര്‍ണ്ണജാഥ

ഉത്തരം ഡി

51) ചേരുംപടി ചേര്‍ത്ത് ശരിയായ ഉത്തരം എഴുതുക

  1. ബ്രഹ്‌മസമാജം i ദയാനന്ദസരസ്വതി

2. ആര്യസമാജം ii. ആത്മാറാം പാണ്ഡുരംഗ്

3. പ്രാര്‍ത്ഥനാസമാജം iii. കേശവ് ചന്ദ്ര സെന്‍

4. ബ്രഹ്‌മസമാജം ഓഫ് ഇന്ത്യ iv രാജാറാം മോഹന്‍ റോയ്
എ) 1-iv, 2-i, 3-ii, 4-iii
ബി) 1-ii, 2-iv, 3-i, 4-iii
സി) 1-i, 2-iii, 3-iv, 4-ii
ഡി) 1-iii, 2-i, 3-ii, 4-iv
ഉത്തരം എ

52) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടത്തിയ അവസാനത്തെ ബഹുജന സമരമായിരുന്നു

എ) ബര്‍ദോളി സത്യാഗ്രഹം

ബി) ഉപ്പ് സത്യാഗ്രഹം

സി) നിസ്സഹകരണ സമരം

ഡി) ക്വിറ്റ് ഇന്ത്യാ സമരം

ഉത്തരം ഡി

53) സന്താള്‍ കലാപം നടന്ന വര്‍ഷം

എ) 1854-1855

ബി) 1855-56

സി) 1956-1857

ഡി) 1857-1858

ഉത്തരം ബി

54) ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്‌സറി എന്നറിയപ്പെടുന്ന പ്രദേശം

എ) ഡല്‍ഹി

ബി) മദ്രാസ്

സി) ബംഗാള്‍

ഡി) ബോംബെ

ഉത്തരം സി

55) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ച ഏക മലയാളി ആരായിരുന്നു

എ) കെ കേളപ്പന്‍

ബി) സി ശങ്കരന്‍നായര്‍

സി) കെ പി കേശവ മേനോന്‍

ഡി) പട്ടം താണുപിള്ള

ഉത്തരം ബി

56) ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചത് എന്ന്

എ) 1857 ഫെബ്രുവരി 10

ബി) 1857 മാര്‍ച്ച് 10

സി) 1857 ഏപ്രില്‍ 10

ഡി) 1857 മെയ് 10

ഉത്തരം ഡി

57) ക്വിറ്റ് ഇന്ത്യാ ദിനം

എ) ആഗസ്റ്റ് 5, 1942

ബി) ആഗസ്റ്റ് 6, 1942

സി) ആഗസ്റ്റ് 8, 1942

ഡി) ആഗസ്റ്റ് 9, 1942

ഉത്തരം ഡി

58) അതിര്‍ത്തി ഗാന്ധി എന്നറിയപ്പെടുന്നത് ആര്

എ) ഖാന്‍ അബ്ദുള്‍ ഖാഫര്‍ ഖാന്‍

ബി) മൗലാനാ അബുള്‍കലാം ആസാദ്

സി) മുഹമ്മദാലി ജിന്ന

ഡി) മുഹമ്മദ് അബ്ദു റഹിമാന്‍

ഉത്തരം എ

59) സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഗോവ പോര്‍ട്ടുഗീസുകാരില്‍ നിന്ന് വീണ്ടെടുക്കുന്നതിനായി ഇന്ത്യ നടത്തിയ സൈനികമുന്നേറ്റം അറിയപ്പെടുന്നത്

എ) ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍

ബി) ഓപ്പറേഷന്‍ വിജയ്

സി) ഓപ്പറേഷന്‍ ഗംഗ

ഡി) ഓപ്പറേഷന്‍ ഗോവ

ഉത്തരം ബി

60) സംസ്ഥാന പുനസംഘടനാ കമ്മീഷന്റെ ചെയര്‍മാന്‍

എ) ഫസ്സല്‍ അലി

ബി) സര്‍ദാര്‍ വല്ലഭായ് പട്ടേല്‍

സി) ഡോ രാജേന്ദ്ര പ്രസാദ്

ഡി) ജവഹര്‍ലാല്‍ നെഹ്‌റു

ഉത്തരം എ

61) ചുവടെ തന്നിരിക്കുന്നവയില്‍ ഏതാണ് വൈറസ് കാരണം ഉണ്ടാകുന്ന രോഗങ്ങള്‍

എ) ക്ഷയം, നിപ

ബി) നിപ, എയ്ഡ്‌സ്

സി) എയ്ഡ്‌സ്, മലേറിയ

ഡി) ക്ഷയം, എയ്ഡ്‌സ്

ഉത്തരം ബി

62) സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി അവയെ ജനസൗഹൃദമാക്കുന്ന നവകേരള ദൗത്യത്തിന്റെ ഭാഗമായ പദ്ധതി ഏത്

എ) കാരുണ്യ

ബി) ആര്‍ദ്രം

സി) താലോലം

ഡി) ഇവയൊന്നുമല്ല

ഉത്തരം ബി

63) താഴെതന്നിരിക്കുന്നവയില്‍ ഏതാണ് മനുഷ്യനിലെ പ്രധാന വിസര്‍ജ്ജന അവയവം

എ) വൃക്കകള്‍

ബി) ത്വക്ക്

സി) കരള്‍

ഡി) ശ്വാസകോശം

ഉത്തരം എ

64) ശ്വസന പ്രവര്‍ത്തനങ്ങളില്‍ നിശ്വാസ സമയത്ത് നടക്കുന്ന പ്രക്രിയകളില്‍ ശരി ഏതെന്ന് കണ്ടെത്തുക

  1. ശ്വാസകോശങ്ങളില്‍ നിന്ന് വായു പുറംതള്ളപ്പെടുന്നു

2. ഔരസാശയത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുന്നു

3. ഔരസാശയത്തിന്റെ വായുമര്‍ദ്ദം കൂടുന്നു

4. ഔരസാശയത്തിന്റെ വായുമര്‍ദ്ദം കുറയുന്നു

എ) 1, 2 എന്നിവ മാത്രം

ബി) 2, 3 എന്നിവ മാത്രം

സി) 1, 3 എന്നിവ മാത്രം

ഡി) 1, 4 എന്നിവ മാത്രം

ഉത്തരം സി

65) ഏത് ജീവകത്തിന്റെ അപര്യാപ്തതയാണ് റിക്കറ്റ്‌സ് എന്ന രോഗത്തിന് കാരണം

എ) ജീവകം എ

ബി) ജീവകം സി

സി) ജീവകം ബി

ഡി) ജീവകം ഡി

ഉത്തരം ഡി

66) കേരളത്തിലെ മണ്ണുത്തിയില്‍ വികസിപ്പിച്ചെടുത്ത മികച്ച പാവല്‍ വിത്തിനം ഏത്

എ) പവിത്ര

ബി) പ്രിയങ്ക

സി) അര്‍ക്ക

ഡി) മുക്തി

ഉത്തരം ബി

67) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച് (ഐഐഎസ്ആര്‍) എവിടെ സ്ഥിതി ചെയ്യന്നു

എ) കോഴിക്കോട്

ബി) കാസര്‍ഗോഡ്

സി) കോട്ടയം

ഡി) ഇടുക്കി

ഉത്തരം എ

68) ചുവടെ ചേര്‍ത്തിരിക്കുന്ന വാതകങ്ങളില്‍ ഹരിതഗൃഗവാതകം അല്ലാത്തത് ഏത്

എ) കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്

ബി) നൈട്രജന്‍

സി) മീഥേന്‍

ഡി) ക്ലോറോ ഫ്‌ളൂറോ കാര്‍ബണ്‍

ഉത്തരം ബി

69) വനനശീകരണത്തിന് കാരണമാകാത്തത് ഏത്

എ) റോഡുകളുടെ നിര്‍മ്മാണം

ബി) ഇന്ധനത്തിന്റെ വര്‍ദ്ധിച്ച ആവശ്യകത

സി) വ്യാവസായിക വളര്‍ച്ച

ഡി) സസ്യപരിപാലനം

ഉത്തരം ഡി

70) ചുവടെയുള്ളവയില്‍ വനത്തില്‍ നിന്നും ലഭിക്കാത്ത ഉല്‍പന്നം ഏത്

എ) പശ

ബി) പ്ലൈവുഡ്

സി) പെട്രോള്‍

ഡി) മെഴുക്

ഉത്തരം സി

71) ഡ്യൂട്ടീരിയത്തിലുള്ള ന്യൂട്രോണുകളുടെ എണ്ണം

എ) 0

ബി) 1

സി) 2

ഡി) 3

ഉത്തരം ബി

72) ഭക്ഷണപദാര്‍ത്ഥങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ചേര്‍ക്കുന്ന രാസവസ്തു

എ) സാക്കറിന്‍

ബി) സോഡിയം ബെന്‍സോയേറ്റ്

സി) സോഡിയം ഹൈഡ്രോക്‌സൈഡ്

ഡി) സോഡിയം കാര്‍ബണേറ്റ്

ഉത്തരം ബി

73) താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ തെറ്റായത് കണ്ടെത്തുക

1.ഒരാറ്റത്തിലെ നെഗറ്റീവ് ചാര്‍ജ്ജുള്ള കണമാണ് ഇലക്ട്രോണ്‍

2.ഒരാറ്റത്തിലെ ന്യൂക്ലിയോണുകളുടെ എണ്ണമാണ് അതിന്റെ മാസ് നമ്പര്‍

3.ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടെത്തിയത് റൂഥര്‍ ഫോര്‍ഡ്

4. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറും ഉള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളാണ് ഐസോബാറുകള്‍

എ) 1, 2 എന്നിവ

ബി) 2, 4 എന്നിവ

സി) 2,3 എന്നിവ

ഡി) 4 മാത്രം

ഉത്തരം ഡി

74) സിങ്ക് ബ്‌ളെന്‍ഡിന്റെ സാന്ദ്രണത്തിന് ഉപയോഗിക്കുന്ന മാര്‍ഗ്ഗം

എ) കാന്തിക വിഭജനം

ബി) ജലപ്രവാഹത്തില്‍ കഴുകല്‍

സി) പ്ലവന പ്രക്രിയ

ഡി) ലീച്ചിങ്

ഉത്തരം- സി

75) കാല്‍സ്യത്തിന്റെ ( 20Ca ) ബാഹ്യതമ ഷെല്ലിന്റെ നമ്പറെത്ര

എ) 4

ബി) 2

സി) 3

ഡി) 1

ഉത്തരം എ

76) താഴെ കൊടുത്തിരിക്കുന്നവയില്‍ തരംഗദൈര്‍ഘ്യം കൂടിയത് ഏത് നിറത്തിനാണ്

എ) ഓറഞ്ച്

ബി) നീല

സി) പച്ച

ഡി) വയലറ്റ്

ഉത്തരം- എ

77) ഊഷ്മാവ് അളക്കുന്ന ഒരു യൂണിറ്റ് ആണ്

എ) ജൂള്‍

ബി) കെല്‍വിന്‍

സി) വാട്ട്

ഡി) ഡൈന്‍

ഉത്തരം ബി

78) ചലിച്ചു കൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായി വര്‍ദ്ധിപ്പിച്ചാല്‍ അതിന്റെ ഗതികോര്‍ജ്ജത്തിന് എന്ത് മാറ്റം സംഭവിക്കും

എ) രണ്ടിരട്ടിയാകും

ബി) നാലിരട്ടിയാകും

സി) ഗതികോര്‍ജ്ജം പൂജ്യം ആകും

ഡി) മാറ്റമൊന്നും സംഭവിക്കില്ല

ഉത്തരം ബി

79) ഒരു വസ്തുവില്‍ ഭൂമി പ്രയോഗിക്കുന്ന ആകര്‍ഷണ ബലം ആണ്

എ) സാന്ദ്രത

ബി) പിണ്ഡം

സി) ഭാരം

ഡി) ഇവയൊന്നുമല്ല

ഉത്തരം സി

80) സോളാര്‍ എനര്‍ജ്ജിയെ ഇലക്ട്രിക്കല്‍ എനര്‍ജ്ജിയായി മാറ്റി പ്രവര്‍ത്തിക്കുന്ന ഉപകരണം

എ) സോളാര്‍ വാട്ടര്‍ ഹീറ്റര്‍

ബി) മൈക്രോഫോണ്‍

സി) ഇലക്ട്രിക് ജനറേറ്റര്‍

ഡി) ഡൈനാമോ

ഉത്തരം എ

29 മെയ് 2022-ന് നടന്ന 10-ാം തല പ്രാഥമിക പരീക്ഷയുടെ ചോദ്യങ്ങളും ഉത്തരങ്ങളും (രണ്ടാംഘട്ടം)

80%
Awesome
  • Design
Leave a comment